രാമായണത്തിലൂടെ - 11
കഴിഞ്ഞ ദിവസത്തെ യാത്രയിൽ വിശ്വാമിത്ര മഹർഷി കന്യാകുബ്‌ജത്തിൻ്റെ ഭരണാധികാരിയാ യിരുന്നുവെന്നു പറഞ്ഞല്ലോ. രാജഭോഗങ്ങളുപേക്ഷിച്ച് എന്തിനാണദ്ദേഹം സന്ന്യാസമാർഗത്തിലേക്കിറങ്ങിയത് എന്ന കഥകൂടി പറയണം എന്ന് തോന്നുന്നു. കാരണം. ഇന്നലെ ഒരാൾ ചോദിച്ചിരിക്കുന്നു, "ഈ കെട്ടുകഥകൾ പറയുന്ന സമയം കൊണ്ട് ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്താൻ ബോധവത്കരിച്ചു കൂടേ സ്വാമീ എന്ന്". രാമായണത്തേയും ശ്രീമദ് ഭാഗവതത്തേയും, ശ്രീമദ് ഭഗവത്ഗീതയും വേദ പുരണ ഇതിഹാസ ഉപനിഷത്തുക്കളും കെട്ടുകഥകൾ എന്നു പറയുന്ന ഹിന്ദുക്കൾ ഉള്ളതുകൊണ്ടു തന്നെയാണ് ചില വിദേശ മതപരിവർത്തനക്കാർ വേദശ്ലോകങ്ങൾ വരെ അശ്ലീലവും, തെറിയുമാണെന്നു വരെ പറയുന്നത്. ഇവരെ ഹിന്ദു എന്നല്ല ജന്തു എന്നാണ് പറയേണ്ടത്. എന്തായാലും ഇന്നും ഇതുപോലെ നടന്നു കൊണ്ടിരിക്കുന്ന ഈ സന്യാസ കഥകൂടി പറയാം. ഒരിക്കൽ, വിശ്വാമിത്ര മഹാരാജാവ് പരിവാര സമേതം നായാട്ടിനിറങ്ങി. ഇടതൂർന്ന വനങ്ങളിൽ വേട്ടയാടി നടന്ന അവർ ഒടുവിൽ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. വസിഷ്ഠ ശിഷ്യന്മാർ, രാജാവിനെയും പരിവാരങ്ങളെയും സ്വീകരിച്ചിരുത്തി. എല്ലാവരും ക്ഷീണിതരാണ്. നല്ല വിശപ്പുമുണ്ട്. ഇവിടെനിന്ന് ഭക്ഷണമൊന്നും