പോസ്റ്റുകള്‍

ഫെബ്രുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാതൃപഞ്ചകം

ഇമേജ്
ശ്ലോകം – 1 ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ പേറ്റുനോവിന്റെ തീയിൽ പുളഞ്ഞൊരു രാത്രിയിൽ, പല്ലുകൾ കടിച്ചമർത്തി നീ സഹിച്ച വേദനയോർമ്മയുണ്ടോ അമ്മേ? എന്നെ ചുമന്ന നാളിൽ രുചികൾ മാഞ്ഞുപോയോ? വയറിന്റെ ഭാരത്തിൽ നിന്റെ ദേഹം തളർന്നുപോയോ? ചൂടുള്ള പൂവിതളും ഭാരമായിരുന്നപ്പോൾ, എന്റെ ചെറുജീവനായി നീ നടന്നതെത്ര ദൂരം! ഉറക്കമില്ലാ രാത്രികൾ, ഉണർവില്ലാ പകലുകൾ, എന്റെ ഓരോ ചലനവും നിന്റെ ഹൃദയത്തിൻ താളമായിരുന്നു. ജനിച്ച നാൾ മുതൽ ഞാൻ കരഞ്ഞപ്പോൾ നീ ഉണർന്നു, ഞാൻ ചിരിച്ച നേരത്ത് നിന്റെ കണ്ണുകൾ പൂത്തു. എന്റെ മലിനതകൾ പോലും വെറുപ്പില്ലാതെ നീ ഏറ്റു, എന്റെ ചെറുവേദനകൾക്ക് നിന്റെ നെഞ്ചായിരുന്നു മരുന്ന്. ഞാൻ വീണിടത്തൊക്കെയും നീ കൈയായി നിന്നു, ഞാൻ പേടിച്ച നേരങ്ങളിലെല്ലാം നീ ധൈര്യമായി നിന്നു. എന്റെ വിശപ്പിൽ നീ നിന്റെ വിശപ്പു മറന്നു, എന്റെ സ്വപ്നങ്ങൾക്കായി നിന്റെ സ്വപ്നങ്ങൾ മറന്നു. കാലം കടന്നുപോയി… ഞാൻ വളർന്നുവെന്നാലും, നിന്റെ മുന്നിൽ ഇന്നും ഞാനൊരു കുഞ്ഞു തന്നെയമ്മേ! നിന്നോട് ഞാ...

യോഗദണ്ഡ്

ഇമേജ്
ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ 153 സന്യാസി ശിഷ്യരിൽ 61 മത്തെ ശിഷ്യൻ സത്ഗുരു: സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ദണ്ഡി സ്വാമി എന്ന പദവിയിലേക്ക്.  സംസ്ഥാന സന്യാസി സഭ (കേരളം)യുടെ കൺവീനർ, ആദിശങ്കര അദ്വൈത അഖാഡയുടെ സച്ചീവ് (ദേശീയ സെക്രട്ടറി), അഖിൽ ഭാരതീയ സന്ത് സമിതിയുടെ വൈസ് പ്രസിഡന്റ് (കേരള), അഖില ഭാരതീയ സന്യാസി സംഘ് അംഗം  എന്നീ സന്യാസി സംഘടനാ നേതൃത്വനിരയിലുള്ള സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വറിന്റെ അനുഗ്രഹത്തോടെ ജഗത്ഗുരു ശങ്കരാചാര്യ ഭഗവത് പാദർ സ്ഥാപിച്ച മഠങ്ങളുടെ അംഗീകാരത്തോടെ കേരളത്തിലെ പഞ്ച കുല ഋഷി പരമ്പരയിലെ  വിശ്വകർമ്മജരുടെ ആത്മീയ ആചാര്യനായി പീഠാധീശ്വർ എന്ന പദവിയിൽ സിദ്ധ യോഗീശ്വരനായ അവധൂത മഹാ ഗുരുവിന്റെ സമാധി സ്ഥിതി ചെയ്യുന്ന പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ മഠാധിപതിയായി ധർമ്മസേവ ചെയ്തു വരുന്നു.  കുലധർമ്മ ആചരണത്തിലൂടെ കുടുംബങ്ങളിൽ ആത്മീയവും ഭൗതികവുമായ ഐശ്വര്യം പകരുക അതിലൂടെ ദേശഭക്തിയും വളർത്തുക എന്നതാണ് ഗുരു ഉപദേശത്തിലൂടെ സ്വാമി ലക്ഷ്യമാക്കുന്നത്. പാലക്കാട് മങ്കരയിൽ സ്ഥിതിചെയ്യുന്ന അ...