ഗൃഗ്വേദായനം
ഭക്തജനങ്ങളെ, മാന്യ സദസ്സേ, ഇന്ന് പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഋഗ്വേദായന സത്രത്തിൽ (അഷ്ടാഹം) പങ്കെടുക്കാനും നിങ്ങളെ അഭിസംബോധന ചെയ്യാനും സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ലോകസാഹിത്യത്തിലെ കണ്ടുപിടിച്ചതിൽ വെച്ച് ഏറ്റവും പ്രാചീനമായ സമ്പത്താണ് വേദങ്ങൾ എന്ന് പണ്ഡിതന്മാർ ഏകാഭിപ്രായേന സമ്മതിക്കുന്നു. 'വേദ്' എന്ന ധാതുവിൽ നിന്നാണ് 'വേദം' ഉണ്ടായത്; വേദം എന്നാൽ 'ജ്ഞാനം' അല്ലെങ്കിൽ 'അറിവ്' എന്നാണ് അർത്ഥം. സമസ്ത അറിവുകളും സ്പഷ്ടം ചെയ്യുന്ന സാഗരസമാനമായ ഋഗ്വേദമാണ് ഇന്ന് ചെറുവള്ളിക്കാവിലമ്മയുടെ തിരുസന്നിധിയിൽ നമ്മൾ അനുഭവിച്ചറിയുന്നത്. ഇതിൽ പ്രപഞ്ചത്തിന്റെ അനന്തതയുണ്ട്, പ്രകൃതിയുടെ ആദി വചനമുണ്ട്. ജന്തുക്കൾ, സസ്യലതാദികൾ, മനുഷ്യൻ, രാഷ്ട്രം, സംഘം എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. ദൈവീക ചൈതന്യവും ഗന്ധർവ്വ മഹിമയും രാക്ഷസീയ ചേഷ്ടകളും ഇതിലുണ്ട്. നമ്മുടെ ഗ്രന്ഥത്തിൽ പറയുന്നു: "അഗ്നി വായു രവിർദാസതു ത്രയം ബ്രഹ്മസനാതനം, ദൂദോഹ യജ്ഞ സിദ്ധ്യാർത്ഥ മൃഗർജു സാമലക്ഷണ". യാഗങ്ങൾ യാഥാവിധി നിർവഹിക്കുന്...