ഗൃഗ്വേദായനം



ഭക്തജനങ്ങളെ, മാന്യ സദസ്സേ,
ഇന്ന് പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഋഗ്വേദായന സത്രത്തിൽ (അഷ്ടാഹം) പങ്കെടുക്കാനും നിങ്ങളെ അഭിസംബോധന ചെയ്യാനും സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

 ലോകസാഹിത്യത്തിലെ കണ്ടുപിടിച്ചതിൽ വെച്ച് ഏറ്റവും പ്രാചീനമായ സമ്പത്താണ് വേദങ്ങൾ എന്ന് പണ്ഡിതന്മാർ ഏകാഭിപ്രായേന സമ്മതിക്കുന്നു.

 'വേദ്' എന്ന ധാതുവിൽ നിന്നാണ് 'വേദം' ഉണ്ടായത്; വേദം എന്നാൽ 'ജ്ഞാനം' അല്ലെങ്കിൽ 'അറിവ്' എന്നാണ് അർത്ഥം.
സമസ്ത അറിവുകളും സ്പഷ്ടം ചെയ്യുന്ന സാഗരസമാനമായ ഋഗ്വേദമാണ് ഇന്ന് ചെറുവള്ളിക്കാവിലമ്മയുടെ തിരുസന്നിധിയിൽ നമ്മൾ അനുഭവിച്ചറിയുന്നത്.

 ഇതിൽ പ്രപഞ്ചത്തിന്റെ അനന്തതയുണ്ട്, പ്രകൃതിയുടെ ആദി വചനമുണ്ട്. ജന്തുക്കൾ, സസ്യലതാദികൾ, മനുഷ്യൻ, രാഷ്ട്രം, സംഘം എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. 

ദൈവീക ചൈതന്യവും ഗന്ധർവ്വ മഹിമയും രാക്ഷസീയ ചേഷ്ടകളും ഇതിലുണ്ട്. നമ്മുടെ ഗ്രന്ഥത്തിൽ പറയുന്നു:

 "അഗ്നി വായു രവിർദാസതു ത്രയം ബ്രഹ്മസനാതനം, ദൂദോഹ യജ്ഞ സിദ്ധ്യാർത്ഥ മൃഗർജു സാമലക്ഷണ".

 യാഗങ്ങൾ യാഥാവിധി നിർവഹിക്കുന്നതിനുവേണ്ടി സാക്ഷാത് ബ്രഹ്മാവ് അഗ്നിയിൽ നിന്നും വായുവിൽ നിന്നും സൂര്യനിൽ നിന്നും ലക്ഷണസമന്വിതവും സനാതനവുമായ ഋക്, യജുർ, സാമവേദങ്ങളെ വെളുപ്പെടുത്തി എന്ന് ഒന്നാം അദ്ധ്യായത്തിൽ ഇരുപത്തിയെട്ടാം ശ്ലോകത്തിൽ പറയുന്നു.


നമ്മുടെ സനാതന ധർമ്മത്തിന്റെ അടിത്തറ വേദങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. വേദങ്ങളുടെ സാരസർവ്വസ്വമായ 108 ഉപനിഷത്തുകൾ നമുക്ക് ജ്ഞാനത്തിന്റെ വെളിച്ചം തരുന്നു. ആ ജ്ഞാനത്തെ ജനങ്ങളിലേക്ക് എത്തിക്കാനാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും രാമായണ മഹാഭാരതാദി ഗ്രന്ഥങ്ങളിലൂടെ രൂപംകൊണ്ടത്. ഈ പവിത്രമായ അറിവുകൾ പാരമ്പര്യമായി നമുക്ക് പകർന്നുനൽകിയത് നമ്മുടെ ഋഷി-ഗുരു പരമ്പരകളാണ്.

 വസിഷ്ഠനും വ്യാസനും  ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത് പാദരും ചട്ടമ്പിസ്വാമിയും ശ്രീ നാരായണ ഗുരുദേവനും  അയ്യാഗുരുവും അയ്യാ വൈകുണ്ഠ സ്വാമിയും   ഉൾപ്പെടുന്ന ആ മഹാഗുരുപരമ്പരയുടെ വിയർപ്പും തപസ്സുമാണ് ഇനിയും നമ്മെ നയിക്കുന്നത്.


നമ്മുടെ ആചാര അനുഷ്ഠാനങ്ങളും പൂജാവിധികൾപോലും കേവലം അന്ധവിശ്വാസങ്ങളല്ല, മറിച്ച് പ്രകൃതിയോടുള്ള ആദരവും ഈശ്വരനിലേക്കുള്ള വഴികളുമാണ്. എന്നാൽ ഈ കാലഘട്ടത്തിൽ ചില വേദവിരുദ്ധർ വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും തെറ്റായ പ്രചാരണങ്ങൾ നടത്തിവരുന്നുണ്ട്.

 വേദങ്ങളും ഉപനിഷത്തുകളും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതാണെന്നും, അത് ആധുനിക കാലത്തിന് നിരക്കാത്തതാണെന്നുമാണ് അവരുടെ വാദം. ഇതൊരു വലിയ തെറ്റിദ്ധാരണയാണ്.

 പ്രകൃതിശക്തികളെയും ഈശ്വരനെയും സ്തുതിക്കുന്ന മന്ത്രങ്ങളാണ് വേദങ്ങളിലുള്ളത്. പ്രകൃതിക്കും ഈശ്വരനും ജാതിഭേദങ്ങളോ മതങ്ങളോ ഇല്ലാത്തതുപോലെ, ഈ സംസ്കാരം സമസ്ത മാനവികതയ്ക്കും ഉള്ളതാണ്.


ഈ വേളയിൽ നാം പ്രത്യേകം ഓർക്കേണ്ട മറ്റൊരു പ്രധാന വിഷയം നമ്മുടെ സാമൂഹിക ഐക്യമാണ്. വിവിധ ഹൈന്ദവ കുല സമുദായങ്ങൾ ഭിന്നതകൾ മറന്ന് പരസ്പര ഐക്യത്തോടെയും സ്നേഹത്തോടെയും കഴിയേണ്ടത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്.

 വേരുകൾ ഒന്നായ നമ്മൾ ശാഖകളായി പിരിഞ്ഞുനിൽക്കാതെ, ഒരു കുടുംബം പോലെ ഒത്തൊരുമയോടെ മുന്നേറണം.
സാധാരണക്കാർക്ക് വേദങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് ഋഗ്വേദത്തെ മലയാള കാവ്യരൂപത്തിൽ 'ഋഗ്വേദായനം' എന്ന അമൂല്യ ഗ്രന്ഥമാക്കി മാറ്റിയിരിക്കുന്നത്.

 ശ്രീമദ് വിശ്വബ്രഹ്മ മഹാകാവ്യം എന്ന കൃതിയുടെ രചയിതാവും, ബ്രഹ്മാദോപാസകനും സംഗീത കലാഭാരതിയുമായ ശ്രീ. പനച്ചിക്കാട് സദാശിവനാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.

 പ്രകൃതിശക്തിയെയും ഈശ്വരനെയും സ്തുതിക്കുന്ന ഈ മന്ത്രങ്ങൾ ശ്രവിക്കുന്നതും പഠിക്കുന്നതു വഴി ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും ലോകജനതയ്ക്ക് ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്നു.

തിരുനാവായിൽ നടക്കാൻ പോകുന്ന മഹാമാഘ മഹോത്സവത്തിലും ഋഗ്വേദായനം നടത്താൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ നടപടികൾ നടന്നു വരുന്നു. 

ഒക്ടോബർ 10 മുതൽ 18 വരെ നടക്കുന്ന ഈ മഹാസത്രത്തിൽ പങ്കെടുത്തുകൊണ്ട് വേദമന്ത്രങ്ങളുടെ അമൃതാനുഭൂതിയും ഈശ്വരാനുഗ്രഹവും നേടാൻ ഏവരെയും സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു.
ഹരിഃ ഓം! തത്സത്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ

പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം