ഭാരതീയ സ്ത്രീ മാഹാത്മ്യം


പഴയകാലത്ത് സ്ത്രീകള്‍ക്ക്  വേദവും വിദ്യയും  ഇല്ലായിരുന്നു എന്നു വാദിക്കുന്നവര്‍  ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം  ഭാരതീയര്‍ വിദ്യാദേവതയെ തന്നെ സ്ത്രീരൂപത്തില്‍ സങ്കല്‍പ്പിക്കുന്നു എന്നതാണ്. ‘സരോ വിവിധ ജ്ഞാനം  വിദ്യതേ   യസ്യാം  ചിതൗ സാ  സരസ്വതി ‘ (വിവിധ വിഷയങ്ങളുടെ  യഥാതഥമായ  ജ്ഞാനത്തോടു കൂടിയത് ) എന്ന് ധാതുപാഠത്തില്‍  സരസ്വതി ശബ്ദത്തെപ്പറ്റി  സൂചിപ്പിക്കുന്നു. സരസ്സു പോലെ അഗാധവും  സ്വച്ഛവുമാണ് വിദ്യ.

ബ്രഹ്മസവിധത്തില്‍ നിന്നാണ് ജ്ഞാനോല്‍പ്പത്തി എന്നതിനാല്‍ അക്കാല ജനതയ്ക്ക് ബ്രഹ്മപത്‌നി വേദങ്ങളുടെ വിദ്യാപ്രകാശിനിയായി. വിദ്യ സ്ത്രീലിംഗമായതിനാല്‍ത്തന്നെ വിദ്യാദേവത  സ്ത്രീസങ്കല്‍പ്പവുമായി. കേനോപനിഷത്തിന്റെ  ശങ്കരഭാഷ്യത്തില്‍ വിദ്യ  ‘ഉമാരൂപിണി മാ ജഗാമ സ്ത്രീരൂപ’ (വിദ്യ ഉമാരൂപിണിയായി വന്നു) എന്നു പറയുന്നു.  ത്വം മാതാ  ശതക്രതോ ( നീ   അമ്മയാണ്  യജ്ഞദേവാ) എന്ന സ്തുതി  വേദത്തിന്റെ  മാത്രം അഭിവന്ദനമാണ്.ദ്വൈത സിദ്ധാന്തകാരനായ  മാധ്വാചാര്യര്‍ അദ്ദേഹത്തിന്റെ  വേദാന്തസൂത്ര ഭാഷ്യമായ പൂര്‍ണപ്രജ്ഞാന ഭാഷ്യത്തില്‍ (കുംഭകോണം എഡിഷന്‍, പേജ് 84 )  ഇന്ന്  ലഭ്യമല്ലാത്ത വ്യോമസംഹിത എന്ന അതിപ്രാചീന ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്.   അതില്‍ സ്ത്രീക്ക്  വേദം പഠിക്കുവാനും പഠിപ്പിക്കുവാനും   വൈദിക കര്‍മങ്ങള്‍ക്കും അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു.  ബ്രാഹ്മണ വിവാഹസംസ്‌കാര വേദിയില്‍ വധുവിനെക്കൊണ്ട് ചില മന്ത്രങ്ങള്‍ ചൊല്ലിക്കാറുണ്ട്.

‘ഇമം  മന്ത്രം പത്‌നീ  പഠേത് ‘  എന്ന്  പറഞ്ഞതിനു ശേഷം  ത്രയമ്പകം യജാമഹേം സുഗന്ധിം  പുഷ്ടിവര്‍ദ്ധനം  എന്ന മൃത്യുഞ്ജയമന്ത്രം പതിയോടൊപ്പം ചൊല്ലിക്കുന്നത്   അവള്‍ വേദവാണി  ആയതിനാലാണ്. ഉര്‍വശി, യമി,  ശമി എന്നിങ്ങനെ  വേദവതികള്‍  നമ്മുടെ നാട്ടിലുണ്ടായിരുന്നു.വേദങ്ങള്‍ സാക്ഷാത്കരിച്ചവരാണ്  ഋഷികള്‍ എന്നു പറയുന്നത്.   ‘ഋഷയോ മന്ത്ര  ദൃഷ്ടാരാ ‘ എന്നാണ്  നിരുക്തി.  മന്ത്രങ്ങള്‍ക്ക് ബ്രഹ്മം എന്ന്  പര്യായം  ഉളളതിനാല്‍  മന്ത്രദൃഷ്ടാക്കളായ സ്ത്രീകള്‍ക്ക്  ബ്രഹ്മവാദിനി  എന്ന പദമാണ് സംബോധന.  ആദി വേദമായ  ഋഗ്വേദത്തില്‍  മാത്രം  പത്തൊമ്പത് ഋഷികമാരെ  ഋഷിപ്പട്ടത്തില്‍ അവരോധിച്ചതായി കാണുന്നു.  അവരുടെ പേരും  മന്ത്രസൂചകവും  താഴെ ചേര്‍ക്കുന്നു.  യഥാക്രമം  ഋഗ്വേദീയ മണ്ഡലം, സൂക്തം,  ഋക്ക്  എന്നീ ക്രമത്തിലാണ്.

1.രോമശ 1-26-72.ലോപമുദ്ര 1-179- 63.വിശ്വവാരാ 5-28-14.ശാശ്വതീ 8-1-385.അപാല 8-91-76.യേമി 10-10-17.ഘോഷ 10-38-408.സൂര്യാ 10-85-499.ഇന്ദ്രാണി 10-86-2310.ദക്ഷിണാ 10-107-1111.സരളാ 10-108-812.ജൂഹു 10-109-713.വാക് 10- 125-8  14.രാത്രി 10-127-7815.ഗോധാ 10-134-716.ശ്രദ്ധാ 10-151-517.ഇന്ദ്രമാതര 10 153 118.ശചി 10-159- 619.സര്‍പ്പരാജ്ഞി 10-189-31സ്ത്രീകള്‍ക്ക്  വോദാധികാരവും  യജ്ഞാധികാരവും   നിഷേധിക്കാന്‍  പലരും ഉന്നയിക്കുന്നത്  സ്ത്രീകള്‍ക്ക് യജ്ഞോപവീതസംസ്‌കാരം  ഉണ്ടായിരുന്നില്ല എന്നാണ്. എന്നാല്‍ ഇപ്പറയുന്നത്  തെറ്റാണെന്ന്  ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം എന്നിങ്ങനെയുള്ള മൂന്ന് ആശ്രമങ്ങളിലും വനിതകള്‍ക്ക്  പുരുഷന്മാരെപ്പോലെ തന്നെ ആചരണങ്ങള്‍ ഉണ്ടായിരുന്നു.

ജീവിതക്രമത്തിലുണ്ടായ  ഭേദങ്ങള്‍ കാരണമാകാം പില്‍ക്കാലം ഈ ആചരണങ്ങള്‍ ചുരുങ്ങിപ്പോയത്. ഉപനയന സംസ്‌ക്കാരത്തെ സൂചിപ്പിക്കുന്ന  പല ആചാരങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഗോഭില ഗൃഹസൂത്രത്തില്‍ വധുവിനെ  പുതുവസ്ത്രവും പൂണൂലും അണിയിച്ച്  വരന്റെ സമീപം കൊണ്ടുവന്ന് മന്ത്രം ചൊല്ലിക്കുന്നതായി വര്‍ണനയുണ്ട്. മറ്റൊരു ശ്രദ്ധേയ ഗ്രന്ഥമായ സ്മൃതിചന്ദ്രികയില്‍ (1/ 14)  രേഖപ്പെടുത്തിയിട്ടുള്ളത് ‘ വിവാഹേ  കഥഞ്ചിദുപനയനം കൃത്വാ വിവാഹ:  കാര്യ: ‘.   അതായത് , വിവാഹസമയത്ത്’  അത്യാവശ്യമായും  യജ്ഞോപവീതധാരണം ചെയ്തിരിക്കണം എന്ന്. മുമ്പ് സ്ത്രീകള്‍  പൂണൂല്‍ ധരിച്ചിരുന്നതായി യമസംഹിത ഉറപ്പിച്ചു പറയുന്നു.ഇതിഹാസകാവ്യമായ രാമായണത്തില്‍  സീതാദേവി  പൂണൂല്‍ ധരിച്ചിരുന്നതായി കാണാം. കൃത്രിമസീതയെ  നിര്‍മിച്ച് ഭക്തഹനുമാന്റെ മുമ്പില്‍ വച്ച്  രാവണപുത്രനായ മേഘനാദന്‍ വാളിനാല്‍  വെട്ടുന്നതിന്റെ മുമ്പേ  മായാസീതയുടെ  പൂണൂല്‍ പൊട്ടിച്ചുകളയുന്നതിന്റെ വര്‍ണന വാല്‍മീകി രാമായണം യുദ്ധകാണ്ഡം 62/31 ല്‍  നമുക്കു  വായിക്കാം. ഇതേപോലെ പാര്‍വതി, ലക്ഷ്മി, സരസ്വതി, രുക്മിണി തുടങ്ങിയ ദേവതകള്‍  യജ്ഞോപവീതം ധരിച്ചിരുന്നതായുള്ള  വര്‍ണന  പുരാണങ്ങളിലുണ്ട്. പാര്‍വതീദേവിയുടെ വിവാഹ സംസ്‌കാരവര്‍ണന ശ്രദ്ധിക്കുക:

തത:  ശൈല  വര:  സോ/പിപ്രീത്യാ  ദുര്‍ഗോപവീതകംകാരയാമാസ  സോത്സാഹംവേദമന്ത്രെ  ശിവസ്യ  ച (ശിവപുരാണം ഖണ്ഡം  47/1)(അപ്പോള്‍ ശൈലരാജന്‍   പാര്‍വതിയുടെയും  പരമശിന്റെയും യജ്ഞോപവീതസംസ്‌കാരം നടത്തി )  ശിവപുരാണത്തിന്റെ  തുടര്‍ന്നുവരുന്ന ഭാഗങ്ങളില്‍  പാര്‍വതീദേവി സ്വപുത്രന്മാരുടെ  ഉപനയനം  തനിയെ നടത്തിയതായും പറയുന്നു.
തതോ  ഘൃതസ്‌നാനം  കൃത്വാപുത്രസ്യ  ഗിരിജാ സ്വയംത്രിരാവൃത്തോപവീതം ഗ്രന്ഥിനൈകേന സംയുതം  (ശിവപുരാണം)പാര്‍വതീദേവി  തന്റെ പുത്രനെ നെയ്യ് തേച്ചു കുളിപ്പിച്ച് മൂന്നു നൂലുകള്‍  കൂട്ടിച്ചേര്‍ത്ത് യജ്ഞോപവീതം അണിയിച്ചു.  ഇതിലൂടെ  സ്ത്രീകള്‍ക്ക് പൂണൂല്‍  ധരിക്കാമെന്നു മാത്രമല്ല, പൗരോഹിത്യത്തിലൂടെ  പൂണൂല്‍   ധരിപ്പിക്കുവാനുള്ള  അവകാശം കൂടി  അക്കാലത്തുണ്ടായിരുന്നു  എന്നത് സുവ്യക്തം.

കടപ്പാട്....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം