രാമായണത്തിലൂടെ - 11
കഴിഞ്ഞ ദിവസത്തെ യാത്രയിൽ
വിശ്വാമിത്ര മഹർഷി കന്യാകുബ്‌ജത്തിൻ്റെ ഭരണാധികാരിയാ യിരുന്നുവെന്നു പറഞ്ഞല്ലോ. രാജഭോഗങ്ങളുപേക്ഷിച്ച് എന്തിനാണദ്ദേഹം സന്ന്യാസമാർഗത്തിലേക്കിറങ്ങിയത് എന്ന കഥകൂടി പറയണം എന്ന് തോന്നുന്നു. കാരണം. ഇന്നലെ ഒരാൾ ചോദിച്ചിരിക്കുന്നു, "ഈ കെട്ടുകഥകൾ പറയുന്ന സമയം കൊണ്ട് ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്താൻ ബോധവത്കരിച്ചു കൂടേ സ്വാമീ എന്ന്". രാമായണത്തേയും ശ്രീമദ് ഭാഗവതത്തേയും, ശ്രീമദ് ഭഗവത്ഗീതയും വേദ പുരണ ഇതിഹാസ ഉപനിഷത്തുക്കളും കെട്ടുകഥകൾ എന്നു പറയുന്ന ഹിന്ദുക്കൾ ഉള്ളതുകൊണ്ടു തന്നെയാണ് ചില വിദേശ മതപരിവർത്തനക്കാർ വേദശ്ലോകങ്ങൾ വരെ അശ്ലീലവും, തെറിയുമാണെന്നു വരെ പറയുന്നത്. ഇവരെ ഹിന്ദു എന്നല്ല ജന്തു എന്നാണ് പറയേണ്ടത്. എന്തായാലും ഇന്നും ഇതുപോലെ നടന്നു കൊണ്ടിരിക്കുന്ന ഈ സന്യാസ കഥകൂടി പറയാം.
ഒരിക്കൽ, വിശ്വാമിത്ര മഹാരാജാവ് പരിവാര സമേതം നായാട്ടിനിറങ്ങി. ഇടതൂർന്ന വനങ്ങളിൽ വേട്ടയാടി നടന്ന അവർ ഒടുവിൽ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. വസിഷ്ഠ ശിഷ്യന്മാർ, രാജാവിനെയും പരിവാരങ്ങളെയും സ്വീകരിച്ചിരുത്തി. എല്ലാവരും ക്ഷീണിതരാണ്. നല്ല വിശപ്പുമുണ്ട്. ഇവിടെനിന്ന് ഭക്ഷണമൊന്നും കിട്ടാൻ സാദ്ധ്യതയില്ല. സർവസംഗ പരിത്യാഗിയാണ് വസിഷ്ഠൻ. ഫലമൂലാദികൾ ഭക്ഷിച്ചുജീവിക്കുന്ന താപസൻ.
തൊട്ടുമുന്നിൽ മനോഹരിയായൊരു നദിയൊഴുകുന്നു. ഒന്നു കുളിച്ചു വിശ്രമിക്കാം. വിശ്വാമിത്രൻ കരുതി. അപ്പോഴാണ് വസിഷ്ഠ മുനിയുടെ വരവ്.
“വന്നാലും മഹാരാജൻ.." മുനി, രാജാവിനെ അകത്തേക്കു ക്ഷണിച്ചു. പർണശാലയ്ക്കുള്ളിലെ സുഖകരമായ തണുപ്പിൽ ദർഭപ്പുല്ലുകൾ വിരിച്ച മെത്തയിൽ തളർന്നു കിടക്കുമ്പോൾ രാജാവിന്റെ മനസ്സിൽ ഒരുതരം അപൂർവ്വാനുഭൂതിയായിരുന്നു. കൊട്ടാരത്തിലെ സപ്രമഞ്ചത്തിൽ കിടക്കുമ്പോൾ ലഭിക്കാത്ത മനഃശാന്തി ഇവിടെ ലഭിക്കുന്നു.
“എങ്കിൽ നമുക്കിനി ഭക്ഷണം കഴിക്കാം..“വസിഷ്‌ഠൻ രാജാവിനെ ക്ഷണിച്ചു. പ്രതീക്ഷകളൊന്നുമില്ലാതെ ഇലയ്ക്കു മുന്നിലിരുന്ന രാജാവിനെ ഞെട്ടിച്ചുകൊണ്ട് പരിചാരകർ ഭക്ഷണം വിളമ്പി തുടങ്ങി. മുറ്റത്ത് വിശാലമായൊരു പന്തൽ ഉയർന്നിരിക്കുന്നു. തന്റെ പരിവാരങ്ങളായ എല്ലാവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വലിയൊരു പന്തൽ അതിൽ നിരത്തിയിട്ട ഇലകൾ. വന്നുകയറുമ്പോൾ നാലോ അഞ്ചോ ശിഷ്യന്മാർ മാത്രമാണീ ആശ്രമത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ നൂറുകണക്കിന് ജോലിക്കാർ. കാട്ടിൽ കുടിൽ കെട്ടിത്താമസിക്കുന്ന വെറുമൊരു താപസന് ഇത്ര സമ്പത്തും സ്വാധീനവും ഉണ്ടെന്നോ? രാജാവിന് അത്ഭുതമായി. ഇന്നത്തെ സ്ഥിതി നോക്കിയാൽ നാട്ടിലുള്ള ആശ്രമത്തിൽ പോലും ഒരാൾ എത്തുന്നത് സഹായം തേടി മാത്രമാണ്. സന്യാസിമാരെ സഹായിക്കാൻ ഭൂരിപക്ഷവും തയ്യാറല്ല. വലിയ പേരും പ്രശസ്തിയും ധനസമ്പത്തും ഉള്ള ആശ്രമങ്ങൾ ധാരാളം ഉണ്ട്. അവിടേക്ക് വാരിക്കോരി നൽകാനും ഭക്തരുണ്ട്. പക്ഷേ, സാധാരണക്കാരായ ഗുരുനാഥന്മാർ ആരംഭിച്ച ആശ്രമങ്ങൾ തകർന്നും ചോർന്നൊലിച്ചും കിടക്കുന്നു. ഇവിടെ ഈ കഥാസാരം പകരുന്ന പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമവും അങ്ങിനെ തന്നെയാണ്. 1994 ൽ ജീവസമാധിയായ അവധൂത സിദ്ധ യോഗീശ്വരൻ്റെ സങ്കേതം കാടുകയറി കിടന്നിരുന്നു. ആശ്രമം സ്വന്തം പേരിലാക്കാൻ ആഗ്രഹിച്ചു വരുന്ന സന്യാസിമാരും സന്യാസിമാരെ കേസുകൾ നൽകി വിരട്ടിയോടിച്ച് കുടുംബസ്വത്ത് ആക്കാൻ ശ്രമിച്ചിരുന്ന ഗൃഹസ്ഥരും മത്സരമായിരുന്നു. ആരാധ്യരായ പ്രഭാകര സിദ്ധയോഗി സ്വാമിയും, മായിയമ്മയും, പറക്കും സ്വാമിയും, ജ്ഞാനാനന്ദ സരസ്വതി സ്വാമിയും, യോഗിനിയമ്മയും, സത്യാനന്ദ സരസ്വതി സ്വാമിയും വേദാനന്ദ സരസ്വതി സ്വാമിയും, നിത്യാനന്ദ സരസ്വതി സ്വാമിയും തുടങ്ങി കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലുമുള്ള നിരവധി സന്യാസിമാർ വന്ന് താമസിച്ച് പോയ ആശ്രമത്തിൽ നിന്നാണ് സാധു ഈ കഥാസാരം അയക്കുന്നത്. തകർന്നു കിടന്നിരുന്ന സമാധി മന്ദിരം പുനരുദ്ധാരണം തുടങ്ങി. ഇന്ന് 25-06-2024 ൽ ഗുരുസമാധിയും ധ്യാന മണ്ഡപവും പുരാതനമായ ശൈലിൽ ഓല മേയുകയാണ്. ഓഗസ്റ്റ് 26, 27, 28 തീയതികളിൽ 30 മത് സമാധി വാർഷികം ആഘോഷിക്കുന്നു. സെപ്തംബർ 8 ന് 2025 ൽ ഋഷിപഞ്ചമി ക്ക് നടക്കുന്ന
പഞ്ചമി നാളിൽ വിശ്വമംഗള പഞ്ചമഹാ യാഗത്തിൻ്റെ വിളമ്പര ദിനവുമാണ്. ആശ്രമ പുനരുദ്ധാരണത്തിൽ സഹായിക്കാൻ മനസ്സുള്ളവർക്ക് "കൃഷ്ണാനന്ദം ധർമ്മ സേവാനിധി" യായ *9061971227* എന്ന ഗൂഗിൾ പേ യിലൂടെ സഹായിക്കാം. കഥ തുടരട്ടെ.
വിളമ്പിത്തുടങ്ങിയതോടെ അത്ഭുതം ഇരട്ടിയായി. കൊട്ടാരത്തിൽപോലും കിട്ടാത്തത്ര വിശിഷ്ട വിഭവങ്ങൾ അത്യന്തം രുചികരമായ ഭക്ഷണപദാർഥങ്ങൾ, മധുരപാനീയങ്ങൾ വിശ്വസിക്കാനാവാതെ തുറിച്ച കണ്ണുകളോടെ ചുറ്റും നോക്കുമ്പോഴാണ് വിശ്വാമിത്രൻ അതുശ്രദ്ധിച്ചത്.
വിളമ്പുകാരുടെ പാത്രങ്ങൾ എത്ര വിളിമ്പിയിട്ടും ശൂന്യമാകുന്നില്ല. വിളമ്പുകാരെല്ലാം മത്സരിച്ചു വിളമ്പുന്നു. തൻ്റെ പരിവാരങ്ങൾ മത്സരിച്ചുണ്ണുന്നു. പാത്രങ്ങളിൽ ഭക്ഷണം അതേപടി കാണുന്നു. വിശ്വാമിത്രൻ വസിഷ്‌ഠനെ നോക്കി. ഭക്ഷണം കഴിക്കുന്നവരെ കരുണയോടെ നോക്കിനിൽക്കുകയാണ് മഹർഷി.
ഭക്ഷണം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. ഇലകളും മറ്റുമെ ടുത്ത് പന്തൽ വൃത്തിയാക്കി, ജോലിക്കാർ ആശ്രമത്തിനു പിന്നി ലേയ്ക്കു പോയി. രാജാവിൻ്റെ പരിവാരങ്ങൾ മരച്ചുവട്ടിലും പാറ ക്കെട്ടുകളിലുമൊക്കെ കിടന്ന് ഉറക്കം പിടിച്ചു. വിശ്വാമിത്രനുകിട ക്കാൻ പന്തലിൽത്തന്നെ ഒരു മലർമഞ്ചം ഒരുക്കിയിരുന്നു. പക്ഷെ കിടന്നിട്ടുറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു വിശ്വാമിത്രൻ. വസിഷ്ഠന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഇത്ര യധികം ജോലിക്കാരുണ്ടായിട്ടും ആശ്രമത്തിനു പിന്നിൽ നിന്ന് ചെറി യൊരനക്കം പോലും കേൾക്കുന്നില്ല എന്നദ്ദേഹം അത്ഭുതത്തോടെ ശ്രദ്ധിച്ചു. കൊട്ടാരത്തിലെ അടുക്കളപ്പുരയിൽ എന്തൊരുബഹളമാ ണ്. ഇവിടെ തനിക്കറിയാത്തെ എന്തൊക്കെയോ രഹസ്യങ്ങളുണ്ട്. അതുകണ്ടെത്തണം രാജാവ് മെല്ലെ എഴുന്നേറ്റു.
ഒരു കള്ളനെപ്പോലെ പമ്മിപ്പമ്മി വിശ്വാമിത്രൻ പർണശാലയുടെ പിൻഭാഗത്തേക്കുചെന്നു. ഉദ്ദേശിച്ചതുപോലുള്ള ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആളില്ല.. അനക്കവുമില്ല. ഒരു പശുമാത്രം അവിടെ നിൽക്കുന്നുണ്ട്. നല്ല ചൈതന്യമുള്ളൊരു പശു. ആരുകണ്ടാലും നോക്കിനിന്നുപോകുന്നത്ര കൊഴുപ്പും മിനുപ്പുമുള്ളൊരു സുന്ദരിയായ വെള്ളപ്പശു. രാജാവ് അടുത്തുചെന്നു. അതിനെ തൊട്ടുതലോടി. പശു ചെവികളാട്ടി നിന്നു.
“മഹാരാജാവെന്താ ഇവിടെ? ഉറക്കം വന്നില്ല അല്ലേ..?" വസിഷ്ഠന്റെ ശബ്ദം കേട്ട് രാജാവു തിരിഞ്ഞുനോക്കി.
“ഇല്ല.. ഞാൻ ഈ ആശ്രമപരിസരങ്ങൾ ചുറ്റിക്കാണുകയായി
രുന്നു" പശുവിനെ തലോടിക്കൊണ്ട് വിശ്വാമിത്രൻ തുടർന്നു “ഇത്..?”
“ഇവൾ കാമധേനു.. വസിഷ്‌ഠൻ മറുപടി നൽകി “കാമ...ധേനു...?! വിശ്വാമിത്രന് അത്ഭുതം അടക്കാനായില്ല. പാലാഴിമഥനത്തിനിടെ ഉയർന്നുവന്ന ദിവ്യധേനു. ചോദിക്കുന്നതെന്തും തരുന്ന സുരഭിയെന്ന അത്ഭുതപ്പശു. ദേവന്മാർ കൈക്കലാക്കി ദേവേന്ദ്രന്റെ യശസ്സുയർത്തിയ ആ പശുവെങ്ങനെ ഇവിടെയെത്തി...? മുനി, രാജാവിൻ്റെ മനസ്സു വായിച്ചെന്നപോലെ അതിനു മറുപടി നൽകി.
“എന്റെ യാഗം തീരുന്നതുവരെ ഇവൾ എന്നോടൊപ്പമുണ്ടാകും. ദേവന്മാരുടെ സമ്മാനം."
വിശ്വാമിത്രന് വിശ്വസിക്കാനായില്ല. സ്വർഗ്ഗലോകത്തെ അത്ഭുതങ്ങൾ ഭൂമിയിലുമെത്തുന്നുവെന്നോ.. പറഞ്ഞുകേട്ട കഥകളിൽ ചോദിക്കുന്നതെന്തും നൊടിയിടയിൽ നൽകുന്ന ഒരു ദിവ്യധേനുവുണ്ടായിരുന്നു. സുരഭിയെന്നും കാമധേനുവെന്നും ശബളയെന്നുമൊക്കെ വിളിക്കപ്പെടുന്ന പശു. നേരിട്ടു കാണാനാവുമെന്നു കരുതിയതുമല്ല. വസിഷ്‌ഠൻ കാമധേനുവിൻ്റെ അത്ഭുത സിദ്ധികൾ വിവരിച്ചുകൊണ്ടേയിരുന്നു. എല്ലാം കേൾക്കുന്നുണ്ടെങ്കിലും വിശ്വാമിത്രൻ്റെ മനുഷ്യമനസ്സ് മറ്റെന്തൊക്കെയോ ആലോചനകളിലായിരുന്നു. അവർക്ക് തിരിച്ചുപോകാൻ സമയമായി.
ആ പശുവിനെ കണ്ടിട്ട് വെറുതെയങ്ങു മടങ്ങാൻ തോന്നുനില്ല. ഈ ദിവ്യധേനുവിനെ വസിഷ്‌ഠന് എന്തിനാണ്? ഭക്ഷണം പോലും ഉപേക്ഷിച്ചു ജീവിക്കുന്ന യോഗിക്ക് എല്ലാം തരുന്ന പശുവിന്റെ ആവശ്യമില്ല. കൊട്ടാരത്തിലാണിവൾ നിൽക്കുന്നതെങ്കിൽ നാട്ടിലെ പ്രജകൾക്കെല്ലാം സമൃദ്ധിയും ഐശ്വര്യവും നൽകാനാവും, നാട്ടിൽ പട്ടിണിയും ദാരിദ്ര്യവുമുണ്ടാവില്ല. എങ്ങനെയെങ്കിലും കാമധേനുവിനെ കൊട്ടാരത്തിലെത്തിക്കണം. വിശ്വാമിത്രൻ മുനിയുടെ അടുത്തുചെന്ന് ഭവ്യതയോടെ സംസാരിച്ചു തുടങ്ങി. “മഹർഷേ, എനിക്കൊരാഗ്രഹമുണ്ട്. അതവിടുന്ന് സാധിച്ചുതരണം" ആകട്ടെയെന്നോ, ഇല്ലെന്നോ ത്രികാലജ്ഞാനിയായ മുനി പറഞ്ഞില്ല.
“പറയൂ" വസിഷ്‌ഠൻ ഒരു ഗൂഢമന്ദസ്‌മിതത്തോടെ പറഞ്ഞു. “എനിക്ക്.. കാമധേനുവിനെ വേണം.."
“ പറ്റില്ല.." ഒട്ടും കരുണയില്ലാതെ വസിഷ്‌ഠൻ മറുപടി നൽകി.
"പകരമായി പതിനായിരം പശുക്കളെ തരാം." വിശ്വാമിത്രൻ അതിൽ കൂടുതൽ കൊടുക്കാനും തയ്യാറായിരുന്നു.
"പതിനായിരമല്ല..ഒരു കോടി പശുക്കളെ തന്നാലും ഇവളെ വിട്ടു തരില്ല." വസിഷ്ഠൻ തീരെ താല്‌പര്യമില്ലാത്തമട്ടിൽ മുഖംതിരിച്ചു.
"ഈ ആശ്രമത്തിലല്ല അവൾ ജീവിക്കേണ്ടത്. കൊട്ടാരത്തിൽ അവളുണ്ടെങ്കിൽ രാജ്യത്തെ ജനങ്ങളുടെ പട്ടിണിമാറും. രാജ്യം സമൃദ്ധമാകും" രാജാവ് വീണ്ടും അനുനയത്തിൻ്റെ ഭാഷയിൽ പറഞ്ഞു.
"രാജ്യത്തിലെ പട്ടിണിമാറാൻ ഇതല്ല മാർഗ്ഗം. നല്ല നല്ല പദ്ധതി കൾ ആവിഷ്‌കരിച്ച് കൃഷിയും വ്യാപാരവും വർദ്ധിപ്പിക്കണം. “വസിഷ്‌ഠൻ കളിയാക്കുന്ന മട്ടിലാണതു പറഞ്ഞത്. (കേന്ദ്ര പദ്ധതികൾ പേരുമാറ്റി സ്വന്തം പേരിലാക്കി തട്ടുന്ന മുഖ്യനെയാണ് എനിക്കോർമ്മ വരുന്നത്.)
രാജാവ് എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയിട്ടും വസിഷ്‌ഠന്റെ മനസ്സുമാറ്റാൻ സാധിച്ചില്ല. ഇനി അനുനയത്തിൻ്റെ മാർഗം കൊണ്ടു രക്ഷയില്ലെന്ന് വിശ്വാമിത്രനു മനസ്സിലായി. അധികാരത്തിന്റെ ചെങ്കോൽ കൈയ്യിലെടുത്ത് വാക്കുകളിൽ ഗൗരവം വരുത്തി രാജാവ് ചോദിച്ചു.
“ഞാനീ നാടിന്റെ രാജാവും താങ്കളിവിടുത്തെ വെറുമൊരു പ്രജയുമാണെന്നത് അങ്ങേയ്‌ക്കോർമയുണ്ടോ?”
“തപസ്വികൾ ആരുടെയും പ്രജകളല്ല. ഭൗതിക ജീവിതം നയിക്കുന്ന സാധാരണക്കാരോടു പോരേ, താങ്കളുടെ രാജാധികാര പ്രകടനങ്ങൾ" തെല്ലും കൂസലില്ലാതെ വസിഷ്ഠൻ ചോദിച്ചു.
“പക്ഷെ.. നിങ്ങളിപ്പോൾ എൻ്റെ നാട്ടിലാണു കഴിയുന്നത്. എന്റെ അധികാരപരിധിയിലാണീ കാട്. അതോർക്കണം. എൻ്റെ നാട്ടിൽ കഴിയുമ്പോൾ ഞാൻ പറയുന്നതനുസരിക്കണം..” രാജാവിന്റെ സ്വരത്തിൽ ഭീഷണി തുളുമ്പി.
“ഓഹോ..അങ്ങനെയെങ്കിൽ ഈ നിമിഷം താങ്കളുടെ നാട്ടിൽ നിന്നു പോയേക്കാം." വിനീതനെന്നോണം വസിഷ്‌ഠൻ വാപൊത്തി നിന്നു.
“എന്നാലും കാമധേനുവിനെ തരില്ല അല്ലേ..?” “ഇല്ല. ഇത് എന്റെ യജ്ഞത്തിനു വേണ്ടി, ഏറെക്കാലം തപസ്സു ചെയ്ത് ഇന്ദ്രനിൽ നിന്നു നേടിയെടുത്തതാണ്.”
“തപസ്സ്..” വിശ്വാമിത്രനു കോപം വന്നു.. "കാട്ടിൽ വെറുതേയിരുന്ന് ഒരു കർമ്മവും ചെയ്യാതെ ജീവിക്കുന്ന സൂത്രപ്പണി.” "താപസന്മാരെ അവഹേളിക്കരുത്. തപഃശക്തി എന്താണെന്ന് ഇത്രയുമായിട്ടും അങ്ങേയ്ക്കു മനസ്സിലായില്ല അല്ലേ? വസിഷ്ഠനും
വിട്ടില്ല. (നമ്മുടെ നാട്ടിലെ ചില ഹൈന്ദവ സംഘടനകളും ഹിന്ദുവിൻ്റെ ഉടമസ്ഥാവകാശം ഞങ്ങൾക്ക് മാത്രമാണെന്നു പറയുന്ന കുറേ നേതാക്കന്മാരേയുമാണ് ഓർമ്മ വരുന്നത്.)
"രാജാധികാരമാണോ തപോബലമാണോ കേമം എന്ന് ഞാൻ കാണിച്ചുതരാം." വിശ്വാമിത്രൻ ശബ്ദമുയർത്തി.
“എന്നാൽ അങ്ങനെതന്നെ. ബലം പ്രയോഗിച്ച് താങ്കൾ കാമധേനുവിനെ കൊണ്ടുപോകുകയാണെങ്കിൽ എനിക്കും സമ്മതം.” വസിഷ്ഠൻ ചിരിച്ചു. അസാദ്ധ്യമെന്ന് ഉറപ്പുള്ള ചിരി.
“പിടിച്ചുകെട്ട്, ഈ കള്ളസന്ന്യാസിയെ.. എന്നിട്ട് ആ പശുവിനെയും കൊണ്ട് കൊട്ടാരത്തിലേക്ക് പുറപ്പെടുക." വിശ്വാമിത്രൻ സേനാംഗങ്ങൾക്ക് ഉത്തരവു നൽകി. ഭടന്മാർ ആയുധങ്ങളുമായി മനസ്സില്ലാമനസ്സോടെ മുന്നോട്ടുനീങ്ങി. വിശന്നുവലഞ്ഞെത്തിയ തങ്ങൾക്ക് വയറുനിറയെ ഭക്ഷണം തന്നയാളാണ്. പോരാത്തതിന് ദിവ്യശക്തികളുള്ള മഹർഷിയും. ഭടന്മാർ പരുങ്ങി. പക്ഷെ, രാജാവിന്റെ ആജ്ഞ അനുസരിക്കാതെ പറ്റില്ലല്ലോ.
“വേണ്ട. ബുദ്ധിമുട്ടേണ്ട.. ആരോഗ്യമില്ലാത്ത ഈ വൃദ്ധൻ നിങ്ങൾക്കൊരു ഉപദ്രവവും ചെയ്യില്ല. “വസിഷ്‌ഠൻ കൈകൂപ്പി. ഭടന്മാർ അദ്ദേഹത്തിന്നിരുവശത്തുമായി നിന്നു.
കുറെ പടയാളികൾ ഇതിനിടെ ആശ്രമത്തിനു പിന്നിലേയ്ക്ക് പോയിരുന്നു. പശുവിനെയും കൊണ്ട് എത്രയും വേഗത്തിൽ മടങ്ങാമെന്നുകരുതി കാത്തുനിന്ന രാജാവിനെ ഞെട്ടിച്ചുകൊണ്ട് അവർ ഓടിവന്നു. ശരീരമാസകലം ചോരപുരണ്ട അവർ ഭീതിയോടെ പിന്നിലേക്കു കൈചൂണ്ടിപ്പറഞ്ഞു.
"അ...വിടെ.. അവിടെ....!!"
കാര്യമറിയാൻ, ശേഷിച്ച ഭടന്മാരെയും കൂട്ടി വിശ്വാമിത്രൻ പിൻവശത്തേക്കു കുതിച്ചു. അവിടെ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. കാമധേനുവിനുചുറ്റും ആയുധധാരികളായ നൂറുകണക്കിനു പടയാളികൾ. രാജാവിനെയും ഭടന്മാരെയും കണ്ടതോടെ അവർ ചാടിവീണു. തിരിഞ്ഞോടാൻ സമയം കിട്ടുന്നതിനുമുമ്പ് അവർ വിശ്വാമിത്രസേനയെ വെട്ടിവീഴ്ത്താൻ തുടങ്ങി. നിസ്സഹായനായി അതുനോക്കി നിൽക്കാനേ വിശ്വാമിത്രനു കഴിഞ്ഞുള്ളു.
പരിവാരങ്ങളിൽ പലരും വീണു. ശേഷിച്ചവർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പരന്നു നിൽക്കുന്ന വിശ്വാമിത്രനു നേരേ കാമധേനുവിന്റെ കാവൽക്കാർ പാഞ്ഞടുത്തു. മരണം നൂറുനൂറുകരങ്ങളിൽ ആയുധമേന്തി മുന്നിൽവന്നതോടെ രാജാവിൻ്റെ മനസ്സിൽ വിവേ കത്തിന്റെ വെയിൽ പരന്നു.
അദ്ദേഹം തിരിഞ്ഞോടി. വസിഷ്‌ഠമഹർഷി അപ്പോഴും ശാന്തനായി ആശ്രമമുറ്റത്തു നിൽക്കുകയായിരുന്നു.
“മഹർഷേ, മാപ്പ്.. മാപ്പ്... കൊല്ലരുത്..." വിശ്വാമിത്രൻ വസിഷ്ഠന്റെ കാൽക്കൽ വീണു കരഞ്ഞു.
വസിഷ്‌ഠമഹർഷി കൈയ്യുയർത്തി. സേനകൾ അപ്രത്യക്ഷരായി. വീണുകിടക്കുന്ന വിശ്വാമിത്ര ഭടന്മാർ ഉറക്കമുണർന്നതു പോലെ എഴുന്നേറ്റിരുന്നു. വിശ്വാമിത്രനെ പിടിച്ചെഴുന്നേൽപ്പിച്ച് വസിഷ്ഠൻ വീണ്ടും നിലാവുപോലെ ചിരിച്ചു.
“മഹർഷേ.. മനസ്സിലായി..എനിക്കല്ലാം മനസ്സിലായി. ആയുധ ബലത്തേക്കാൾ വലുത് തപോബലം തന്നെ. ഇത്രയും കാലം കര ബലത്തിലും അധികാരത്തിലും അഹങ്കരിച്ച വിശ്വാമിത്ര മഹാരാജാവ് അങ്ങയുടെ കാൽച്ചുവട്ടിൽ മരിച്ചു വീണു. ഇനി രാജാവില്ല.. ഞാൻ അങ്ങയുടെ മാർഗ്ഗം...സന്യാസമാർഗ്ഗം സ്വീകരിക്കുന്നു.” വിശ്വാ മിത്രൻ വസിഷ്ഠനെ വണങ്ങി.
പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു. രാജ്യവും അധികാരവുമുപേക്ഷിച്ച് വിശ്വാമിത്രൻ വനത്തിലേയ്ക്കിറങ്ങി. കഠിന തപസ്സിന്റെ നാളുകൾ. ഏകാന്തധ്യാനത്തിൻ്റെ ഇരുണ്ട തണലുകൾ. വർഷങ്ങൾ കടന്നുപോയി. പഠനത്തിന്റെയും മനനത്തിന്റെയും കാല ങ്ങൾക്കൊടുവിൽ വിശ്വാമിത്രൻ മഹർഷിയായി. തപഃശക്തിയിൽ വസിഷ്ഠനെപ്പോലെ.. കോപത്തിൽ ദുർവാസാവിനെപ്പോലെ... ഭക്തിയിൽ നാരദനെപ്പോലെ... ജ്ഞാനത്തിൽ അഗസ്ത്യനെപ്പോലെ.
എന്നാൽ.. സർവ്വസംഗ പരിത്യാഗിയായിട്ടും വിശ്വാമിത്രനും വസിഷ്‌ഠനും തമ്മിലുള്ള ശീതസമരം തുടർന്നു. ആരാണ് കേമൻ എന്ന തർക്കം പലരുടേയും ജീവിതം തകർത്തു. ഭാരതീയ പുരാണേതിഹാസങ്ങ ളിൽ ഇവരുടെ മത്സരങ്ങളുടെയും ആ മത്സരങ്ങളിൽ ദുരിതപൂർണ്ണമായ ഹരിശ്ചന്ദ്രനെപ്പോലുള്ളവരുടെ ജീവിതകഥകളുടെയും ആവിഷ്ക്കാരങ്ങൾ നമുക്കു കാണാം. നമുക്കു ലഭിക്കുന്ന കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കുമാത്രമായി വിനിയോഗിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ മഹാന്മാരാകുന്നത്. അത് ഋഷിമാരായാലും സാധാരണക്കാരായ മനുഷ്യരായാലും. ഈ കലികാലത്തിൽ ഏവരും പഠിച്ചിരിക്കേണ്ട സത്യവ്രതൻ എന്ന ത്രിശങ്കുവിൻ്റെ കഥയുമായി നാളെ കാണാം.
സമാധി ഓല മേയുന്ന സമയത്ത് ഇവിടെ മഴ പെയ്യാതിരിക്കാൻ പ്രാർത്ഥിക്കുമല്ലോ. സഹായിക്കാനും മടിക്കരുതേ
ഗുരുപാദ സേവയിൽ
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം.
ഗുരുവായൂർ.
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ