ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?
സാധുദർശനം പാപ വിമോചനം ആരാണ് ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ? കുറച്ചു കാലമായി ആദ്ധ്യാത്മിക ലോകത്ത് സജീവമായവർക്കിടയിൽ ഉയർന്നുവന്ന ചോദ്യമാണിത്. നാല് വർഷമായി എല്ലാ ദിവസവും രാവിലെ 6 മണിക്കു മുമ്പേ ആത്മസന്ദേശം എന്ന പേരിൽ വേദപുരാണ ഇതിഹാസങ്ങളിലൂടെ തത്വചിന്തകൾ ചെറുകഥകളായും ദർശനങ്ങളായും എഴുതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുലാചാര ധർമ്മ പ്രബോധനങ്ങളിലൂടെ സമൂഹത്തെ ഉണർത്തുകയും ചെയ്യുന്ന ഈ സന്യാസിയെക്കുറിച്ച് ചെറിയൊരു വിവരണം. പൂജാരിയായിരുന്നു, ഇപ്പോൾ സന്യാസിയാണെന്നും പലർക്കും അറിയാം. എന്നാൽ അടുത്തറിഞ്ഞാൽ സ്വന്തം കൂടപ്പിറപ്പായും, മകനായും, സുഹൃത്തായും, നല്ലൊരു മാർഗ്ഗ നിർദ്ദേശകനായും എല്ലാറ്റിനുമുപരി ഗുരുവായും ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന വ്യക്തിത്വം. കേരളത്തിലെ സന്യാസിമാർക്കു വേണ്ടി സന്യാസിമാരാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന ഏക അംഗീകൃത കൂട്ടായ്മയായ കേരള സംസ്ഥാന സന്യാസി സഭയുടെ രക്ഷാധികാരി, ജഗത്ഗുരു: ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ പേരിൽ രൂപീകൃതമായ ദക്ഷിണേന്ത്യയിലെ അഖാഡയായ ആദി ശങ്കര അദ്വൈത അഖാഡയുടെ ഉപ സച്ചീവ് (ദേശീയസെക്രട്ടറി), അയോദ്ധ്യയിലെ രാമജന്മഭൂമിയുമാ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ