അക്ഷൗഹണി പട
പ്രാചീനഭാരതത്തിലെ വലിയ ഒരു സേനാവിഭാഗം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.അക്ഷൗഹിണിക്കുമേൽ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴ്, കൗരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തിൽ പറഞ്ഞുകാണുന്നു.
അമരകോശത്തിൽ ഇങ്ങനെ കാണുന്നു.
- ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
- പത്ത്യംഗൈസ്ത്രിഗുണൈസ്സർവ്വൈഃ ക്രമാദാഖ്യാ യഥോത്തരം
- സേനാമുഖം ഗുല്മഗണൌ വാഹിനീ പൃതനാ ചമൂഃ
- അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ
ഇതനുസരിച്ച്
- 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ-ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.
- 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ)
- 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ)
- 3 ഗുല്മം ചേർന്നതു
- ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ)
- 3 ഗണം ചേർന്നതു
- വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാൾ)
- 3 വാഹിനി ചേർന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാൾ)
- 3 പൃതന ചേർന്നതു
- ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാൾ)
- 3 ചമു ചേർന്നതു
- അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാൾ)
- 10 അനീകിനി ചേർന്നത് അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾ)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ