പോസ്റ്റുകള്‍

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ

ഇമേജ്
ശ്രീ പഞ്ചദശനാമ ആവാഹൻ അഖാഡയുടെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസി ശിഷ്യരും സംസ്ഥാന സന്യാസി സഭ കേരള, മാർഗ്ഗദർശകമണ്ഡൽ, അഖിൽ ഭാരത് സന്ത് സമിതി, അഖില ഭാരത സന്യാസി സഭ, ആദി ശങ്കര അദ്വൈത അഖാഡ, അഖില ഭാരത സന്യാസി സംഘം തമിഴ്നാട് എന്നിവയിൽ അംഗങ്ങളുമായവരുടെ സന്യാസദീക്ഷാ തീയതിയും, പേരും, വിലാസവും, ഫോട്ടോയും താഴെ നൽകിയിരിക്കുന്നു. 1. മാതാജി യോഗാനന്ദ സരസ്വതി  14.01.1998  2. സ്വാമി കൃഷ്ണാനന്ദ സരസ്വതി  14.06.1998  3.  മാതാജി വസന്താനന്ദ സരസ്വതി  09.07.1998 അയ്യപ്പ സേവാശ്രമം മിനി ശബരിമല, മങ്കര,  പാലക്കാട് ജില്ല 8547617696  4. സ്വാമി രാജേശ്വരാനന്ദ സരസ്വതി  09.07.1998  5. മാതാജി ഗായത്രി പ്രിയാനന്ദ സരസ്വതി 30.04.1999    6. സ്വാമി കാർത്തികേയാനന്ദ സരസ്വതി (SL) 05.05.2000    7. സ്വാമി ശ്രീകൃഷ്ണാനന്ദ സരസ്വതി 12.04.2001    8. മാതാജി സ്വയം പ്രഭാനന്ദ സരസ്വതി 17.01.2003  9. സ്വാമി ഗംഗാധരാനന്ദ സരസ്വതി 02.04.2003    10. സ്വാമി സൂക്ഷ്മസ്വരൂപാനന്ദ സരസ്വതി 21.06.2003 ...

വിശ്വകർമ്മ സൂക്തം

ഇമേജ്
വിശ്വകർമ്മ സൂക്തം (തൈ. സം. 1.4.6) യ ഇ॒മാ വിശ്വാ॒ ഭുവ॑നാനി॒ ജുഹ്വ॒ദൃഷി॒ര്​ഹോതാ॑ നിഷ॒സാദാ॑ പി॒താ നഃ॑ । സ ആ॒ശിഷാ॒ ദ്രവി॑ണമി॒ച്ഛമാ॑നഃ പരമ॒ച്ഛദോ॒ വര॒ ആ വി॑വേശ ॥ 1 വി॒ശ്വക॑ര്മാ॒ മന॑സാ॒ യദ്വിഹാ॑യാ ധാ॒താ വി॑ധാ॒താ പ॑ര॒മോത സം॒ദൃക് । തേഷാ॑മി॒ഷ്ടാനി॒ സമി॒ഷാ മ॑ദംതി॒ യത്ര॑ സപ്ത॒ര്​ഷീന്പ॒ര ഏക॑മാ॒ഹുഃ ॥ 2 യോ നഃ॑ പി॒താ ജ॑നി॒താ യോ വി॑ധാ॒താ യോ നഃ॑ സ॒തോ അ॒ഭ്യാ സജ്ജ॒ജാന॑ । യോ ദേ॒വാനാം॑ നാമ॒ധാ ഏക॑ ഏ॒വ തഗ്​മ് സം॑പ്ര॒ശ്നംഭുവ॑നാ യംത്യ॒ന്യാ ॥ 3 ത ആയ॑ജംത॒ ദ്രവി॑ണ॒ഗ്​മ് സമ॑സ്മാ॒ ഋഷ॑യഃ॒ പൂർവേ॑ ജരി॒താരോ॒ ന ഭൂ॒നാ । അ॒സൂര്താ॒ സൂര്താ॒ രജ॑സോ വി॒മാനേ॒ യേ ഭൂ॒താനി॑ സ॒മകൃ॑ണ്വന്നി॒മാനി॑ ॥ 4 ന തം-വിഁ ॑ദാഥ॒ യ ഇ॒ദം ജ॒ജാനാ॒ന്യദ്യു॒ഷ്മാക॒മംത॑രംഭവാതി । നീ॒ഹാ॒രേണ॒ പ്രാവൃ॑താ ജല്പ്യാ॑ ചാസു॒തൃപ॑ ഉക്ഥ॒ശാസ॑ശ്ചരംതി ॥ 5 പ॒രോ ദി॒വാ പ॒ര ഏ॒നാ പൃ॑ഥി॒വ്യാ പ॒രോ ദേ॒വേഭി॒രസു॑രൈ॒ര്ഗുഹാ॒ യത് । കഗ്​മ് സ്വി॒ദ്ഗര്ഭം॑ പ്രഥ॒മം ദ॑ധ്ര॒ ആപോ॒ യത്ര॑ ദേ॒വാഃ സ॒മഗ॑ച്ഛംത॒ വിശ്വേ ॥ 6 തമിദ്ഗര്ഭം॑പ്രഥ॒മം ദ॑ധ്ര॒ ആപോ॒ യത്ര॑ ദേ॒വാഃ സ॒മഗ॑ച്ഛംത॒ വിശ്വേ॑ । അ॒ജസ്യ॒ നാഭാ॒വധ്യേക॒മര്പി॑തം॒-യഁസ്മി॑ന്നി॒ദം-വിഁശ്വം॒ഭുവന॒മധി॑ ശ്രി॒തമ് ॥ 7 വി॒ശ്വക॑ര്മാ॒ ഹ്യജ॑നിഷ്ട ദേ॒...

ഗുരുപാദുക സ്തോത്രം

ഇമേജ്
ഓം ഗും ഗുരുഭ്യോ നമഃ സിദ്ധ യോഗീശ്വരായ കൃഷ്ണാനന്ദ സത് ഗുരവേനമഃ അവധൂത സിദ്ധ യോഗീ അനന്തസംസാര സമുദ്രതാര നൌകയിതാഭ്യാം ഗുരുഭക്തിദാഭ്യാം । വൈരാഗ്യസാമ്രാജ്യദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം ॥ 1 ॥ എന്റെ ഗുരുവിന്റെ ചെരുപ്പുകൾക്ക് നമസ്കാരം, അത് എന്നെ അനന്തമായ ജീവിത സമുദ്രം കടക്കാൻ സഹായിക്കുന്ന ഒരു തോണിയാണ്, അത് എനിക്ക് എന്റെ ഗുരുവിനോടുള്ള ഭക്തിയുടെ ബോധം നൽകുന്നു, അതിനെ ആരാധിക്കുന്നതിലൂടെ ഞാൻ ത്യാഗത്തിന്റെ ആധിപത്യം നേടുന്നു. കവിത്വവാരശിനിശാകരാഭ്യാം ദൗർഭാഗ്യദാവൻ ബുദാമാലികാഭ്യാം । ദുരികൃതാനമ്ര വിപട്ടതിഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം ॥ 2 ॥ പൂർണ്ണചന്ദ്രനെപ്പോലെ ജ്ഞാനസാഗരവും, നിർഭാഗ്യങ്ങളുടെ അഗ്നിയെ കെടുത്തുന്ന വെള്ളവും, തന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നവരുടെ ദുഃഖങ്ങളെ അകറ്റുന്നതുമായ എന്റെ ഗുരുവിന്റെ ചെരുപ്പുകൾക്ക് നമസ്കാരം . നതാ യയോഃ ശ്രീപതിതഃ സമിയുഃ കദാചിദപ്യാശു ദരിദ്രവാര്യഃ । മൂകാശ്ച വാചസ്പതിതാം ഹി തഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം ॥ 3 ॥ എന്റെ ഗുരുവിന്റെ ചെരുപ്പുകൾക്ക് നമസ്കാരം, അത് തന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നവരെ, അവർ വളരെ ദരിദ്രരാണെങ്കിൽ പോലും,...

രാമായണം A

ഇമേജ്
നാം നിത്യേന ഉപയോഗിക്കുന്ന ക്യാപ്‌സൂളുകൾ പോലെയാണ് നമ്മുടെ പുരാണേതിഹാസകഥകൾ. പല വർണങ്ങളിലുള്ള പുറന്തോടുകളാണ് ഇത്തരം ക്യാപ്‌സൂളുകളുടെ ആകർഷണം. എന്നാൽ അവയ്ക്കുള്ളിലാണ് മരുന്നുകളുള്ളത്. പുറന്തോടുകൾ, സുഗമമായി ഇവ അകത്തെത്തിക്കാനുള്ള ഒരുപാധിമാത്രം. പുരാണ കഥകൾക്കുള്ളിൽ മനുഷ്യസമൂഹത്തെ ചികിത്സിക്കാനുള്ള മഹത്തായ ഔഷധങ്ങൾ.... നന്മയുടെ സന്ദേശങ്ങൾ നിറച്ചുവെച്ചിരിക്കുന്നു. ലോകത്താകമാനം കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ഭാരതത്തിലിന്നും സ്നേഹസുരഭിലമായ കുടുംബത്തിന്റെ പാരസ്പ‌ര്യത്തിൽ നാം അഭിരമിക്കുന്നത് ഇങ്ങനെ നമുക്ക് പകർന്നു കിട്ടിയ സന്ദേശങ്ങളിലൂടെയാണ്. അച്ഛനും മകനും.. ഭർത്താവും ഭാര്യയും.. ജ്യേഷ്‌ഠനും അനുജനും എന്നുവേണ്ട നമ്മുടെ സമസ്തബന്ധങ്ങളും ഇങ്ങനെ തീവ്രവും സ്‌നിഗ്ദ്‌ധവുമായ ഒരു നന്മ വൃക്ഷത്തിന്റെ അടിവേരുകൾ വലിച്ചെടുത്ത നീരുണ്ടു നില നില്ക്കുന്നതാണ്. കുടുംബം മാത്രമല്ല. സമൂഹത്തിലെ മറ്റു മേഖലകളിലെല്ലാംതന്നെ ഇത് പ്രകടമാണ്. ഗുരു ശിഷ്യബന്ധവും സൗഹൃദങ്ങളും രാഷ്ട്രീയ സാമൂഹ്യ വൈദ്യശാഖകളുമൊക്കെ ഇത്തരത്തിൽ ബന്ധിതമായിരിക്കുന്നു. എല്ലാറ്റിനും ഉദാഹരണങ്ങളാകുന്ന കുറെ കഥകളിലൂടെ, വാല്മീകിയും വ്യാസനും ...

കളിയമർദ്ദനം

ഇമേജ്
കാളിയ മര്‍ദ്ദനം നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളാണ്. കാളിന്ദീനദിയും അതുപോലെയാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളുമുണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള കാളിയന്‍ എന്ന ഘോരസര്‍പ്പം താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്‌. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞു പോയിരുന്നു. പക്ഷികള്‍ പോലും അതിനു മുകളില്‍കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്. വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമ്രുതിനുപോയി. അമ്രുതംകൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമ്രുതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗ...

അക്കൗണ്ട്

ഇമേജ്
Account Number: Swami Sadhu krishnanandha Saraswathy  SBl Pattambi branch  A/c : 37707148920 IFSC : SBIN0070186. GooglePay:  90 61 97 12 27

അഖാഡകൾ എന്ത്? വിശ്വബ്രാഹ്മണരുമായി എന്താണ് ബന്ധം?

ഇമേജ്
പ്രയാഗ്‌രാജിൽ 122 മഹാകുംഭങ്ങൾക്കും 123 കുംഭപർവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഭാരതത്തിലെ ഏറ്റവും പുരാതനമായ ശ്രീ പഞ്ചദശനാം ആവാഹൻ അഖാഡയുടെ ദക്ഷിണ ഭാരതത്തിലേക്കുള്ള പ്രവേശനം മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിലൂടെ സാധിച്ചിരിക്കുന്നു.  ആദി ശങ്കര അദ്വൈത അഖാഡയുടെയും, സംസ്ഥാന സന്യാസി സഭയുടേയും അദ്ധ്യക്ഷനായ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഇതിനോടകം 180 പേർക്ക് സന്യാസദീക്ഷ നൽകിക്കഴിഞ്ഞു. മൂന്നൂറ്റി അറുപതിലേറെ ചണ്ഡികാ യജ്ഞങ്ങളും, ശ്രീ രുദ്രയജ്ഞങ്ങളും നടത്തി ജാതി രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന പ്രഭാകരാനന്ദ സ്വാമിയെ അഖിൽ ഭാരതീയ സന്ത് സമിതി മുഖ്യ നിർദ്ദേശകൻ പൂജനീയ ശ്രീമഹന്ത് ജ്ഞാനദേവ് സിംഗ്ജി യുടെ അനുമതിയോടെ സന്ത് സമിതി അദ്ധ്യക്ഷൻ പരമപൂജനീയ സപ്തമകുവേര ആചാര്യശ്രീ അവിചൽദാസ് ജിയുടെ ആജ്ഞ അനുസരിച്ച് കാഞ്ഞങ്ങാട് ആനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി മുക്താനന്ദ ജി മഹാരാജ്  ഉദ്ഘാടനം ചെയ്ത അഖിൽ ഭാരതീയ സന്ത് സമിതിയുടെ സന്യാസി സഭയിൽ വച്ച് സമിതി ദേശീയ ജനറൽ സെക്രട്ടറിയും, കാശി ശങ്കരമഠം ഉത്തരാധികാരിയുമായ സംപൂജ്യ ദണ്ഡിസ്വാമി HH സ്വാമി ജിതേന...