ചിത്രം.1 (സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ പൂർവ്വാശ്രമത്തിലെ മക്കൾ. നന്ദന - നയന) ഓം ഗും ഗുരുഭ്യോ നമഃ ആധുനിക വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന ശാസ്ത്ര രഹസ്യങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് വെളിപ്പെടുത്തിയ പ്രപഞ്ച - ശരീര - ആത്മ - പരമാത്മ ശാസ്ത്രങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്. ഇതുവരേയും ശാസ്ത്ര ലോകം കണ്ടെത്താത്ത ആത്മീയതയുടെശാസ്ത്രീയ വശങ്ങൾ വിരൽ ചൂണ്ടുന്നത് നിഷേധിക്കാനാവാത്ത ദൈവിക സത്യത്തിലേക്കാണ്. ഇന്നത്തെ ആത്മ സന്ദേശം 108 ഉപനിഷത്തുക്കളിൽ സ്ത്രീപ്രാധാന്യമുള്ള ഗർഭോപനിഷത്താണ്. ഗർഭാധാനം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ അതീവ ശ്രദ്ധയോടെ വിവരിക്കുന്ന ഈ ഉപനിഷത്ത് മോക്ഷശാസ്ത്രമാണെന്നും പിപ്പിലാദ മഹർഷി വെളിവാക്കിയതാണ്. ശ്രദ്ധയോടെ നമുക്ക് ഈ സംസ്കൃത ഉപനിഷത്ത് ശ്ലോകങ്ങളെ നമ്മുടെ ഭാഷയിലേക്ക് പകർത്താം. ശാന്തിപാഠം ഞങ്ങൾക്കിരുവർക്കും ഒരുമിച്ച് രക്ഷ ലഭിക്കട്ടെ പോഷണവും ഞങ്ങൾക്ക് ഇരുവർക്കും നമ്മൾ ഒരുമിച്ച് പരിശ്രമിക്കുന്നു. ഞങ്ങളുടെ അധ്യയനത്തിന് ഐശ്വര്യമുണ്ടാകട്ടെ. മാത്രമല്ല, പരസ്പരം വിദ്വേഷിക്കാതെ നമ്മിൽ ശാന്തി നിറയട്ടെ!. ഈ ശരീരം പഞ്ചാത്മ...
വിവിധ പരമ്പര സമ്പ്രദായങ്ങളിലെ സന്യാസിമാരുടേയും, ദീക്ഷിതരായ എല്ലാ കുലങ്ങളിലേയും വൈദിക - താന്ത്രിക - ജ്യോതിഷ - വാസ്തുശാസ്ത്ര - വൈദ്യശാസ്ത്ര - ഗായത്രീ ഉപാസകർക്ക് ജപത്തിനും ധ്യാനത്തിനും സാധനക്കും മാത്രമായി മാറുന്ന ഇവിടെ നിത്യവും ഉദയാസ്തമന ഹംസഗായത്രീ ഹവനം നടക്കും. 1961 ൽ സ്ഥാപിക്കപ്പെട്ട ഈ ആശ്രമത്തിലെ സ്ഥാപക ഗുരുസമാധിയുടെ നവീകരണം പുനർ ആരംഭിച്ചിരിക്കുകയാണ്. സ്ഥാപകഗുരു അവധൂത സിദ്ധയോഗീശ്വരൻ സദ്ഗുരു സ്വാമി കൃഷ്ണാനന്ദ സരസ്വതിയെക്കുറിച്ച് അറിയുക. തനിക്കു പോകേണ്ട വഴി ഏതെന്ന് അറിയാതെ നാൽക്കവലയിൽ നിൽക്കുന്നവനെപ്പോലെ ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നാം ചെന്നെത്താറുണ്ട്. ശരിയുടെയും തെറ്റിന്റേയും വഴികൾക്കൊപ്പം ഒരു മദ്ധ്യ മാർഗ്ഗവും പിന്നെ പിന്നിട്ട വഴികളും ചേരുമ്പോൾ ജീവിത നാൽക്കവലയിൽ നാം പകച്ചു നിൽക്കാറുണ്ടല്ലോ. ഈശ്വരന് ആത്മസമർപ്പണം നൽകിയവരേയും ഈശ്വര ഇച്ഛക്ക് കീഴ്പ്പെട്ടവരേയും അവൻ നേർവഴികാട്ടി ധർമ്മ മാർഗ്ഗത്തിലേക്ക് നയിക്കുന്നു. ജിജ്ഞാസുക്കളായ ഈശ്വരഭക്തർ ധർമ്മത്തിന്റെ പാത തിരഞ്ഞെടുക്കുന്നു. അവരെ അവരുടെ ലക്ഷ്യപ്രാപ്തി നേടുന്നതിന് ഈശ്വരൻ ഗുരുവിന്റെ രൂപത്തിൽ വന്ന് സഹാ...
ശ്രീ പഞ്ചദശനാമ ആവാഹൻ അഖാഡയുടെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസി ശിഷ്യരും സംസ്ഥാന സന്യാസി സഭ കേരള, മാർഗ്ഗദർശകമണ്ഡൽ, അഖിൽ ഭാരത് സന്ത് സമിതി, അഖില ഭാരത സന്യാസി സഭ, ആദി ശങ്കര അദ്വൈത അഖാഡ, അഖില ഭാരത സന്യാസി സംഘം തമിഴ്നാട് എന്നിവയിൽ അംഗങ്ങളുമായവരുടെ സന്യാസദീക്ഷാ തീയതിയും, പേരും, വിലാസവും, ഫോട്ടോയും താഴെ നൽകിയിരിക്കുന്നു. 1. മാതാജി യോഗാനന്ദ സരസ്വതി 14.01.1998 2. സ്വാമി കൃഷ്ണാനന്ദ സരസ്വതി 14.06.1998 3. മാതാജി വസന്താനന്ദ സരസ്വതി 09.07.1998 അയ്യപ്പ സേവാശ്രമം മിനി ശബരിമല, മങ്കര, പാലക്കാട് ജില്ല 8547617696 4. സ്വാമി രാജേശ്വരാനന്ദ സരസ്വതി 09.07.1998 5. മാതാജി ഗായത്രി പ്രിയാനന്ദ സരസ്വതി 30.04.1999 6. സ്വാമി കാർത്തികേയാനന്ദ സരസ്വതി (SL) 05.05.2000 7. സ്വാമി ശ്രീകൃഷ്ണാനന്ദ സരസ്വതി 12.04.2001 8. മാതാജി സ്വയം പ്രഭാനന്ദ സരസ്വതി 17.01.2003 9. സ്വാമി ഗംഗാധരാനന്ദ സരസ്വതി 02.04.2003 10. സ്വാമി സൂക്ഷ്മസ്വരൂപാനന്ദ സരസ്വതി 21.06.2003 ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ