പോസ്റ്റുകള്‍

മോക്ഷം ആഗ്രഹിക്കരുത്.

ഇമേജ്
സുകൃതികളായ സജ്ജനങ്ങളേ, ഓരോ ദിവസവും എത വേഗമാണ് കടന്നുപോകുന്നത്? ഇന്നലെ കൂടെ നടന്നവർ ഇന്നില്ല. അടുത്ത നിമിഷം വിളിവന്നാൽ നാമും പോകേണ്ടവർ തന്നെ. ഒന്നിനേക്കുറിച്ചും ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. പ്രപഞ്ചത്തേയും പ്രപഞ്ച കാര്യങ്ങളേയും, ശരീരത്തേയും ശരീര ധർമ്മങ്ങളേയും കേവലം മറക്കാനും ആത്മചൈതന്യത്തെ മറക്കാതിരിക്കുന്നതിനുള്ള പരിശ്രമമാണ് സാധന. അത് സാധിച്ചു കഴിയുമ്പോഴുള്ള അവസ്ഥയാണ് നിഷ്ഠ. നിഷ്ഠയുടെ പൂർണ്ണമായ വിജയമാണ് ആത്മദർശനം അഥവാ ആത്മാനുഭൂതി. അത് എപ്പോഴെങ്കിലും ഒരിക്കൽ സാധിച്ചാൽ ഈ ജന്മം സഫലമായി. കാരണം പിന്നീട് സംസാരത്തിൻ്റെ ബാധ ഉണ്ടാവുകയില്ല. ഇന്ന് ഭൂമികുലുക്കം നടന്ന വാർത്ത കണ്ട് വയനാട്  അമ്പലവയലിൽ നമ്മുടെ സനാതന ധർമ്മ ആശ്രമത്തിൽ കഴിയുന്ന പൂജനീയ മുരളീധരാനന്ദ സരസ്വതി സ്വാമിജിയേയും, മാതാജിയേയും വിളിച്ചു.  സുരക്ഷിതമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവർക്ക് ഒരു ഭയവുമില്ലത്രേ. ചിലർ ചോദിക്കാറുണ്ട് മോക്ഷം അതിനു വേണ്ടിയല്ലേ ഇതെല്ലാം?. ഗുരുപരമ്പരകളിൽ നിന്നും ലഭിച്ച ആത്മബോധം സാധുവിനെ പഠിപ്പിച്ചിരിക്കുന്നത് മോക്ഷം പോലും ആഗ്രഹിക്കേണ്ട ആവശ്യമില്ല എന്നു തന്നെയാണ്. ചെറിയൊരു സംശ...

ദൈവജ്ഞാനം

ഇമേജ്
ഓം ഗും ഗുരുഭ്യോ നമഃ  അവധൂത സിദ്ധയോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ!. തീക്കട്ട തേജോമയവും ശക്തിമത്തുമാണ് . പക്ഷേ , ചാരം കൊണ്ടു മൂടിപ്പോയാൽ അതുള്ളതായിപ്പോലും മറ്റുള്ളവർക്ക് അറിയാൻ കഴിയുന്നില്ല . അതുപോലെ സത്യസ്വരൂപനായ ഈശ്വരൻ സദാ സ്വയം പ്രകാശിക്കുന്നവനും ആനന്ദനിധിയുമാണ് . എന്നാൽ മായയുടെ ആവരണവിപങ്ങൾ കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഈശ്വരനുണ്ടെന്നുപോലും പലർക്കും ധരിക്കാൻ കഴിയുന്നില്ല എന്ന് ധർമ്മ ചിന്ത നൽകിയ സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ആത്മാനന്ദ സൗഭാഗ്യം അനുഭവിച്ചറിയാൻ നിങ്ങൾക്കും അവസരങ്ങൾ ലഭിക്കട്ടെ! പ്രിയരായ സജ്ജനങ്ങളേ,  കൽപ്പിതങ്ങളായ എന്തെല്ലാം ഭേദബുദ്ധികളിൽപ്പെട്ടാണ് നമ്മളിൽ ചില മനുഷ്യർ ഉഴലുന്നത്. ആചാര്യ വേഷധാരികൾ പോലും ചിലർ ലജ്ജയില്ലാതെ സ്ഥാനമാനങ്ങൾക്കു വേണ്ടി കലഹിക്കുന്നു. മദമാത്സര്യങ്ങളിൽപ്പെട്ട ചിലരുടെ ബുദ്ധി തീരെ നശിക്കുന്നു. കൂടെ നടക്കുന്ന സഹോദരന്റേയും, സുഹൃത്തുക്കളുടേയും നെഞ്ചിൽ ഒരു ഭയവും കൂടാതെ കത്തി വീശി തുടങ്ങി. ചിലർ കാമ കിങ്കരത്വവും സേവാ വൃത്തികളുമായി കാലം കഴിച്ചു കൂട്...

രാമായണത്തിലൂടെ - 11

ഇമേജ്
കഴിഞ്ഞ ദിവസത്തെ യാത്രയിൽ വിശ്വാമിത്ര മഹർഷി കന്യാകുബ്‌ജത്തിൻ്റെ ഭരണാധികാരിയാ യിരുന്നുവെന്നു പറഞ്ഞല്ലോ. രാജഭോഗങ്ങളുപേക്ഷിച്ച് എന്തിനാണദ്ദേഹം സന്ന്യാസമാർഗത്തിലേക്കിറങ്ങിയത് എന്ന കഥകൂടി പറയണം എന്ന് തോന്നുന്നു. കാരണം. ഇന്നലെ ഒരാൾ ചോദിച്ചിരിക്കുന്നു, "ഈ കെട്ടുകഥകൾ പറയുന്ന സമയം കൊണ്ട് ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്താൻ ബോധവത്കരിച്ചു കൂടേ സ്വാമീ എന്ന്". രാമായണത്തേയും ശ്രീമദ് ഭാഗവതത്തേയും, ശ്രീമദ് ഭഗവത്ഗീതയും വേദ പുരണ ഇതിഹാസ ഉപനിഷത്തുക്കളും കെട്ടുകഥകൾ എന്നു പറയുന്ന ഹിന്ദുക്കൾ ഉള്ളതുകൊണ്ടു തന്നെയാണ് ചില വിദേശ മതപരിവർത്തനക്കാർ വേദശ്ലോകങ്ങൾ വരെ അശ്ലീലവും, തെറിയുമാണെന്നു വരെ പറയുന്നത്. ഇവരെ ഹിന്ദു എന്നല്ല ജന്തു എന്നാണ് പറയേണ്ടത്.  എന്തായാലും ഇന്നും ഇതുപോലെ നടന്നു കൊണ്ടിരിക്കുന്ന ഈ സന്യാസ കഥകൂടി പറയാം. ഒരിക്കൽ, വിശ്വാമിത്ര മഹാരാജാവ് പരിവാര സമേതം നായാട്ടിനിറങ്ങി. ഇടതൂർന്ന വനങ്ങളിൽ വേട്ടയാടി നടന്ന അവർ ഒടുവിൽ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. വസിഷ്ഠ ശിഷ്യന്മാർ, രാജാവിനെയും പരിവാരങ്ങളെയും സ്വീകരിച്ചിരുത്തി. എല്ലാവരും ക്ഷീണിതരാണ്. നല്ല വിശപ്പുമുണ്ട്. ഇവിടെനിന്ന് ഭക്ഷണമൊന്നും ...

രാമായണത്തിലൂടെ - 10

ഇമേജ്
സജ്ജനങ്ങളേ, രാമനും ലക്ഷ്മണനും ഗുരുവിനോടൊപ്പം പഴയ കാലത്തേക്ക് യാത്ര തുടരുകയാണ്. ഈ ഞാനും നിങ്ങളും ഒപ്പമുണ്ട്. മൂക്കിൻതുമ്പത്തു കോപവുമായി യുഗങ്ങളിൽ നിന്നു യുഗങ്ങളിലേക്കും അവിടെനിന്നു മന്വന്തരങ്ങളുടെ ഗുഹാമുഖങ്ങൾക്കുമപ്പുറ ത്തേയ്ക്കും നടന്നുനീങ്ങുന്ന യോഗചൈതന്യം. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ഇദ്ദേഹത്തിന്റെ ശാപകഥകൾ നമ്മുടെ പുരാണേതിഹാസങ്ങളിൽ പലയിടങ്ങളിലും കാണാം. ശിവന്റെ കോപത്തിൽ നിന്നാണത്രെ ദുർവാസാവിൻ്റെ ജനനം. താരകാസുരനിഗ്രഹത്തിനുശേഷം ദേവലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെട്ടു. അസുരവംശത്തിൻ്റെ വേരറുത്തു എന്നു കരുതിയിരിക്കുമ്പോഴാണ് താരകപുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ പ്രതികാരം ചെയ്യാൻ വേണ്ടി തപസ്സുതുടങ്ങിയത്. അവർ ഉഗ്രതപസ്സിലൂടെ വിരാട്പുരുഷൻ വിശ്വബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. "ഞങ്ങൾ മൂവരും വധിക്കപ്പെടുന്നത് ഒരേസമയത്ത് ഒരമ്പുകൊണ്ടായിരിക്കണം." വിചിത്രമായ ഈ ആവശ്യം കേട്ട് എല്ലാം അറിയുന്ന വിശ്വബ്രഹ്മദേവൻ അംഗീകരിച്ചു. ബുദ്ധിമാന്മാരായ അസുരന്മാർ മൂന്നു നഗരങ്ങൾ നിർമ്മിച്ച് അവിടെ താമസമാക്കി. ഇവർ മൂവരും ഒരുമിച്ച്, ഒരിടത്തുനിന്നാൽ മാത്രമേ ഇവരെ ...

രാമായണത്തിലൂടെ - 9

ഇമേജ്
ഭൃഗുവംശത്തിലെ പ്രസിദ്ധനായ കുലഗുരു ച്യവനൻ്റെ പുത്രനായിരുന്ന ഔർവ്വൻ്റെ ആശ്രമത്തിൽ വളർന്ന സഗരൻ്റെ കഥ വായിച്ചില്ലേ? കഥ വായിച്ചാൽ മാത്രം പോര. കഥാസാരം / കഥാതത്വം കൂടി മനസ്സിലാക്കണം. കൃതയുഗത്തിലും ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും അന്നത്തെ സന്യാസിമാർ ഓരോ വംശത്തിൻ്റെയും (കുലം, ഗോത്രം) ഗുരുക്കന്മാരായിരുന്നു. ഇന്ന് കുലത്തേയും, ഗോത്രത്തേയും നവോത്ഥാനിച്ച് ജാതി എന്ന ഓമനപേരിട്ട് അതിൻ്റെ യഥാർത്ഥ വശങ്ങളിൽ നിന്നും ദുർവ്യാഖ്യാനവും കൂട്ടി ചേർക്കലും ചെയ്ത് തമ്മിൽ കണ്ടാൽ മിണ്ടരുതാത്ത, തൊട്ടുകൂടാത്ത ഒന്നാക്കി മാറ്റി. ആ വേദകാലങ്ങളിലും ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെപ്പോലെ ജാതി വേർതിരിവും, അയിത്തവും ഇല്ലായിരുന്നു. ഓരോ കുലത്തിനും ഗോത്രത്തിനും ഓരോ തൊഴിലും കർമ്മങ്ങളും ഉണ്ടായിരുന്നു. തൻ്റെ വംശത്തിൻ്റെ കർമ്മമേഖലയിൽ ഓരോരുത്തരും കൃത്യത ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതിക്ഷോഭങ്ങളും, രാജാക്കന്മാരുടെ ദൂർത്തും മൂലം മാത്രമായിരുന്നു പട്ടിണിയും കഷ്ടതയും. അപ്പോൾ മാത്രമായിരുന്നു അയൽ രാജ്യത്തു നിന്ന് ഭക്ഷ്യസാധനങ്ങൾ കടം വാങ്ങുന്നത്. ഇന്ന് പ്രജകളുടെ തലയെണ്ണി കാണിച്ച് സ്വ...

രാമായണത്തിലൂടെ - 8

ഇമേജ്
എത്ര കേട്ടാലും എത്ര പറഞ്ഞാലും എത്ര വായിച്ചാലും മതിവരാത്ത ഒരേയൊരു കാര്യമാണ് രാമായണം. ഇതൊരു കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്ന മതപരിവർത്തന തീവ്രവാദികൾക്ക് അസൂയ മാത്രമാണ്. എത്ര ശ്രമിച്ചിട്ടും ആർക്കും തകർക്കാൻ കഴിയാത്ത സനാതന ധർമ്മത്തിൻ്റെ അടിത്തറയാണ് ഭാരതത്തിൻ്റെ സംസ്കാരം വെളിപ്പെടുത്തുന്ന രാമായണം. സൂര്യവംശത്തിലെ പ്രസിദ്ധനായൊരു രാജാവായിരുന്നു സഗരൻ. ഹരിശ്ചന്ദ്രന്റെയും ഇക്ഷ്വാകുവിൻ്റെയും വംശത്തിൽ പിറന്ന അദ്ദേഹത്തിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. ബാഹുകൻ എന്ന സുബാഹുവിന് യാദവിയിൽ ജനിച്ച പുത്രനാണ് സഗരൻ. രാജപരമ്പരയിൽ ജനിച്ചുവെങ്കിലും സഗരൻ്റെ ബാല്യകൗമാരങ്ങൾ ഔർവ്വമഹർഷിയുടെ ആശ്രമത്തിലായിരുന്നു. സുബാഹുവിന് പ്രായമേറെച്ചെന്നിട്ടും കുട്ടികൾ ഉണ്ടായില്ല. ഒട്ടനവധി പൂജകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ പിറന്ന കുട്ടിയാണ് സഗരൻ. എന്നാൽ മകൻ്റെ മുഖം ഒരുനോക്കു കാണുവാൻ സുബാഹുവിന് ഭാഗ്യം ലഭിച്ചില്ല. വിധി പലപ്പോഴും അപ്രതീക്ഷിതമായി അമ്പുകളെയ്യുന്നു. സമ്പദ്സമൃദ്ധമായ അയോദ്ധ്യയെ ആക്രമിച്ചു കീഴടക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു, ഹേഹയരാജാവായ താലജംഘൻ. വൃദ്ധനായ രാജാവ്, പുത്രന്മാരില്ലാതെ ദുഃഖത്തിൻ്റെ മഹാസാഗരത്തിൽ ...

രാമായണത്തിലൂടെ - 7

ഇമേജ്
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .... ഇന്ന് തൃപ്രയാറിനടുത്ത് ചാഴൂർ ശ്രീമഠത്തിൻ്റെ ആദ്യ വാർഷികമാണ്. പൂജനീയ തന്ത്രി ശേഷ്ഠനും ജ്യോതിഷിയുമായ ശ്രീകുമാർ ജിയുടെ ക്ഷണം സ്വീകരിച്ച് രാവിലെ 9.30 ആകുമ്പോൾ അവിടെയെത്തും. വട്ടേക്കാട് ശ്രീരുദ്ര മഹായാഗത്തിലൂടെ ലോക പ്രശസ്തനായ യുവ താന്ത്രിക ആചാര്യൻ, ബ്രഹ്മശ്രീ: ഡോ. അശ്വനിദേവ് തന്ത്രികൾ തുടങ്ങി നിരവധി ശ്രേഷ്ഠന്മാർ എത്തുന്നുണ്ട്. സിനിമാ സീരിയൽ രംഗത്തെ കലാപ്രതിഭകളും എത്തിച്ചേരുന്നു. തത്സമയ ദൃശ്യങ്ങൾ https://www.facebook.com/sadhu.krishnanandhasaraswathy?mibextid=ZbWKwL എന്ന fb പ്രൊഫൈലിൽ കാണാം.  തത്കാലം ഇപ്പോൾ നമുക്ക് രാമായണ കഥാ യാത്ര പുനരാരംഭിക്കാം. വിശ്വാമിത്ര മഹർഷിയോടൊപ്പം സിദ്ധാശ്രമത്തിൻ്റെ പുണ്യഭൂമിയിൽ എത്തിയ രാമലക്ഷ്മണന്മാരോടൊപ്പം നമുക്കും യാഗരക്ഷക്കായി കാവൽ നിൽക്കാം.  പിറ്റേന്നു പ്രഭാതത്തിൽ വിശ്വാമിത്രൻ യാഗദീക്ഷ ഏറ്റുവാങ്ങി ധ്യാനത്തിലമർന്നു. ഇനി ആറുദിവസക്കാലം കഠിനമായ വ്രതമാണ്. ഏഴാംനാൾ പ്രഭാതത്തിൽ യാഗം ആരംഭിക്കും. രാമലക്ഷ്മണന്മാർ ആയുധധാരികളായി ആശ്രമകവാടത്തിൽ നിലയുറപ്പിച്ചു. ആറുദിവസങ്ങൾ കടന്നുപ...