പോസ്റ്റുകള്‍

മിത്രസഹൻ എന്ന കന്മാഷപാദൻ

ഇമേജ്
മിത്രസഹൻ എന്ന കന്മാഷപാദൻ ഭഗീരഥന്റെ അഞ്ചാം തലമുറയിൽപ്പെട്ട സൂര്യവംശ രാജാവായിരുന്നു മിത്രസഹൻ. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു മദയന്തി. അയോദ്ധ്യ ഭരിച്ച രാജാക്കന്മാരിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. ഒരിക്കൽ നായാട്ടിനിറങ്ങിയ രാജാവ്, കാട്ടിലൂടെ ഒറ്റയ്ക്ക നടക്കുകയായിരുന്നു. ഒരാൾക്കു നടന്നു പോകാൻ മാത്രം വീതിയുള്ള ഒരു പാറയിടുക്കിലൂടെ അപ്പുറം കടക്കാൻ ശ്രമിക്കുന്ന രാജാവ്, എതിരേ വരുന്ന ഒരു സന്യാസിയെ കണ്ടു. രാജാവിനെ ശ്രദ്ധിക്കാതെ അയാളും പാറയിടുക്കിലേയ്ക്കു കയറി. “അല്പം മാറി നില്ക്കുന്നു. ഞാൻ ആദ്യം അപ്പുറം കടക്കട്ടെ ” രാജാവ് ആജ്ഞാപിച്ചു. മുനി അത് കേട്ടഭാവം നടിക്കാതെ മുന്നോട്ടു നീങ്ങി. “നിങ്ങളോടല്ലേ മാറിനില്ക്കാൻ പറഞ്ഞത് " ?  രാജാവിന് കോപം വന്നു. എന്നാൽ മുനി സൗമ്യഭാവത്തിൽ ചിരിക്കുകയാണു,  “ബ്രാഹ്മണന് ക്ഷത്രിയൻ വഴിമാറിക്കൊടുക്കണമെന്നാണ് പ്രമാണം. അതിനാൽ അങ്ങ് തിരിച്ചിറങ്ങി പുറത്ത് മാറിനില്ക്കുന്നതാണ് ഉചിതം. ചാതുർവർണ്യത്തിൽ ബ്രാഹ്മണൻ ക്ഷത്രിയനെക്കാൾ മുകളിലാണല്ലോ “ഓഹോ..അപ്പോൾ താങ്കൾ, രാജ്യം ഭരിക്കുന്ന രാജാവിനെക്കാൾ മുകളിലാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണോ?” മിത്രസഹന് കോപം വന്നു . “നിങ്ങള...

വിശ്വാമിത്രൻ

ഇമേജ്
നല്ല ചിന്തകൾക്കു മുമ്പിൽ വേദനകൾ മായ്ഞ്ഞു പോകുമെന്ന വാത്സല്യ മൊഴികൾ നൽകിയ സിദ്ധയോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ചൈതന്യം എല്ലാവർക്കും അനുഗ്രഹമാകട്ടെ! എത്ര വലിയവനായാലും ചെറിയവനാകണം. ചെറുതാകും തോറും വലുതാകും. ഇതാണ് ജീവിതമാകേണ്ടതെന്ന് പഠിക്കാൻ സാധുവിന് സാധിച്ചു. അത് നിങ്ങളേപ്പോലുള്ളവർ നൽകുന്ന സ്നേഹം കൊണ്ട് മാത്രമാണ്.  ഒരു സന്യാസിയുടെ ജീവിതം സുഖങ്ങൾ നിറഞ്ഞതല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ സാധു ഉൾപ്പെടെ പലരും പരിത്യാഗമല്ല പരിവേദനങ്ങളുടെ ഭാണ്ഡവുമായിട്ടാണ് യാത്ര ചെയ്യുന്നത്. കൊട്ടാരത്തിലെ സുഖങ്ങൾ ഉപേക്ഷിച്ച വിശ്വാമിത്രമഹാരാജാവ് സന്യാസിയായ കഥയാകട്ടെ ഈ കർക്കിടകത്തിലെ ആദ്യ കഥ. വിശ്വാമിത്രമഹർഷി. വിശ്വകർമ്മ ശില്പികളുടെ  കലാപരമായ കഴിവു കൊണ്ടും, ശാസ്ത്ര പഠനം കൊണ്ടും പ്രസിദ്ധമായി തീർന്ന രാജ്യമായിരുന്നു കന്യാകുബ്ജം. ശില്പശാസ്ത്രങ്ങളിലും കലകളിലും മാത്രമല്ല കുലചാര പ്രമാണിയും വേദപണ്ഡിതനുമായിരുന്ന വിശ്വമിത്രൻ എന്ന രാജാവ് വിശ്വാമിത്രൻ എന്ന് അറിയപ്പെട്ടു. ന്യാകുബ്ജത്തിന്റെ ഭരണാധികാരിയാ ണദ്ദേഹം. എങ്ങിനെയാണ് അദ്ദേഹം സിംഹാസനത്തിൽ നിന്നും സന്ന്യാസമാർഗത്തിലേക...

ഭാഗീരഥൻ

ഇമേജ്
പ്രയത്നം കൊണ്ട് ഒന്നും അസാദ്ധ്യമായി ഇല്ലെന്നും, കഠിനപരിശ്രമം ചെയ്താൽ എത്ര ദുഷ്കരമായ പ്രവൃത്തിയും സാധ്യമാക്കാമെന്നും നമ്മെ പഠിപ്പിക്കുന്ന സംഭവ പരമ്പരകളെ ചേർത്തിണക്കിയ മഹാകാവ്യമാണ് സാധുവിന്റെ കാഴ്ചയിൽ രാമായണം. സഹസ്ര വർഷങ്ങൾക്കിപ്പുറവും കഠിനപരിശ്രമം എന്നതിന്റെ പര്യായമായി നാം പറയുന്ന ഒരു പദമുണ്ട് ഭഗീരഥപ്രയത്നം. അതെ, വാത്മീകീ രാമായണത്തിലെ ആ ഭഗീരഥന്റെ കഥയാണിന്ന് സാധു ആത്മസന്ദേശത്തിലൂടെ സമർപ്പിക്കുന്നത്.  "ഭഗീരഥൻ" അയോദ്ധ്യയുടെ സിംഹാസനത്തിൽ അധികകാലം ഇരുന്നില്ല. അധികാരത്തെക്കാൾ ആത്മീയത ഇഷ്ടപ്പെട്ടിരുന്ന ഭഗീരഥന് യോഗികളുമായിട്ടായിരുന്നു സഹവാസം. വേദവും വേദാന്തവും പഠന വിധേയമാക്കി രാവേറെച്ചെല്ലുന്നതുവരെ അവർ ചർച്ചകൾ നടത്തും. ത്രിതലൻ എന്ന മഹായോഗിയുടെ ഉദ്ബോധനത്താൽ രാജ്യവും അധികാരവുമുപേക്ഷിച്ച് ഭഗീരഥൻ സന്യാസമാർഗ ത്തിലേക്കിറങ്ങി. ഭഗീരഥൻ രാജ്യം ഉപേക്ഷിച്ചത് ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു. തന്റെ സ്വകാര്യ സ്വത്തുക്കളത്രയും ദരിദ്രർക്കു ദാനം ചെയ്ത അദ്ദേഹം, കോസലരാജ്യം കീഴടക്കാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ട അയൽനാട്ടിലെ രാജാവിന് തന്റെ രാജ്യം ദാനം ചെയ്ത് മരവുരി ധരിച്ച് തീർഥാടന...

വാസ്തു ശാസ്ത്രം

ഇമേജ്
ഭാരതത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാ സ്തുശാസ്ത്രം  എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ  സ്ഥാനം നോക്കൽ  എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്. ഐതിഹ്യം എല്ലാ ഭൗതിക വസ്തുക്കളും  പഞ്ചഭൂതങ്ങളാൽ  നിർമ്മിതമാണെന്ന് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാര പ്രകാരം സൃഷ്ടിയുടെ അധിപനായ  ബ്രഹ്മാവിനാൽ  നിർമ്മിക്കപ്പെട്ടതും,   പൂണൂൽ ,  ഗ്രന്ഥം ,  കുട ,  ദണ്ഡ് ,  അഷ്ടഗന്ധം ,  കലശം ,  മുഴക്കോൽ ,  ചിത്ര പുല്ല്  എന്നിവയോടുകൂടി ജനിച്ച  വിശ്വകർമ്മാവിന്  ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ്‌ വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത് .  ത്രേതായുഗത്തിൽ  സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ്‌  വാസ്തുപുരുഷൻ  എന്നാണ് ഹൈന്ദവ വിശ്വാസം.  ശിവനും   അന്ധകാരൻ എന്നു പേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലി...

സ്ഥാപത്യവേദം (വാസ്തുവേദം)

ഇമേജ്
(കൊഴിക്കര ലക്ഷ്മീനാരായണ ക്ഷേ ത്ര പുനരുദ്ധാരണ വേളയിൽ) വാസ്തുജ്ഞാനമഥാത: കമലഭവാന്മുനിപരമ്പരായാതം ക്രിയതേധുനാ മയേദം.... ബ്രഹ്മദേവനിൽ നിന്നുളവായി മുനിപരമ്പരയിലൂടെ  സിദ്ധമായ വാസ്തുജ്ഞാനം ഇപ്പോള്‍ എന്നാല്‍ എഴുതപ്പെടുന്നു. ബ്രഹത്സംഹിത (53.1) ഭാരതീയ സംസ്കാരത്തിന്‍റെ ഊടും പാവുമാണ് വേദങ്ങള്‍. ബ്രഹ്മാവിന്‍റെ മുഖത്തുനിന്നും ആവിര്‍ഭവിച്ച ചതുര്‍വേദങ്ങളായ ഋഗ് വേദം, യജുര്‍ വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിവയ്ക്ക് ഉപവേദങ്ങള്‍ ഉണ്ട്. ഋഗ് വേദത്തിന് ആയുര്‍വ്വേദവും, യജുര്‍വേദത്തിനു ധനുര്‍ വേദവും, സാമവേദത്തിന് ഗാന്ധര്‍വ വേദവും അഥര്‍വ്വവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളാകുന്നു.   അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തില്‍ വാസ്തു വിദ്യ, ശില്‍പവിദ്യ,  ചിത്രകല എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണ ചുമതലക്കാരില്‍ പ്രധാനിയായ സ്ഥപതിയെ സംബന്ധിക്കുന്നതിനാല്‍ ഈ ശാസ്ത്രത്തിന് “സ്ഥാപത്യ വേദം” എന്ന് പറയുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന്‍റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിരവധി നിര്‍മ്മിതികള്‍ ഉണ്ട്. അവയുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എല്ലാം വാസ്തുവില്‍ പെടു...

സൂര്യാഷ്ടകം

ഇമേജ്
✿.。.:*🎧:*🎸*:. ആദിദേവ നമസ്തുഭ്യം... 🌻🌞🌻🌞🌻🌞🌻🌞🌻🌞🌻   𝕷𝖞𝖗𝖎𝖈𝖘 :  സൂര്യാഷ്ടകം  ആദിദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ സപ്താശ്വരഥമാരൂഠം പ്രചണ്ഡം കശ്യപാത്മജം ശ്വേതപദ്മധരം ദേവം തംസൂര്യം പ്രണമാമ്യഹം ലോഹിതം രഥമാരൂഠം സര്‍വലോക പിതാമഹം മഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം ത്രൈഗുണ്യംച മഹാശൂരം ബ്രഹ്മവിഷ്ണുമഹേശ്വരം‌ മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം ബൃംഹിതം തേജഃപുഞ്ചം ച വായുമാകാശ മേവച പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാമ്യഹം ബന്ധുക പുഷ്പസങ്കാശം ഹാരകുണ്ഡല ഭൂഷിതം ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം തം സൂര്യം ജഗത് കര്‍താരം മഹാ തേജഃപ്രതീപനം മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം തം സൂര്യം ജഗതാം നാഥം ജ്ഞാനവിജ്ഞാനമോക്ഷദം‌ മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം‌ ഫലശ്രുതി സൂര്യാഷ്ടകം പഠേന്നിത്യം ഗ്രഹപീഡാപ്രണാശനം അപുത്രോ ലഭതേ പുത്രം ദരിദ്രോ ധനവാന്‌ ഭവേത്‌  ആമിഷം മധുപാനഞ്ച യ കരോതി രവേർദ്ദിനേ സപ്തജന്മ ഭവേദ്രോഗീ ജന്മജന്മദരിദ്രതാ സ്ത്രീതൈലാമധുമാംസാനി യസ്ത്യജേതു രവേർദ്ദിനേ ന വ്യാധിശ്ശോകദാരിദ്ര്യ സൂര്യലോകം ഗച്ഛതി ഇതി ശ്രീ സൂര്...

ഹൈന്ദവ സ്ത്രീകൾ അറിയേണ്ടത്.

ഇമേജ്
സാധുവിന്റെ പ്രിയപ്പെട്ടവരേ, ആർത്തവം നിഷിദ്ധമാണോ? ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം  പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി. ആർത്തവം അശുദ്ധമാണോ? മലമൂത്ര വിസർജനം ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദന പ്രക്രിയാ പരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന പ്രക്രിയാ ആണ് ആർത്തവം. ആർത്തവം നിഷിദ്ധമാണോ? ആ ദിവസങ്ങളിൽ സ്ത്രികൾ അടുക്കളയിൽ കയറില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, പശുവിനെ കറക്കില്ല, ആര്‍ത്തവം തുടങ്ങി ഏഴു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കില്ല, ഇത്തരം വിശ്വാസങ്ങള്‍ക്കു മേലേയായി ഇവയ്ക്കു പിന്നില്‍ ആരോഗ്യകരമായ കാരണങ്ങളുമുണ്ടായിരുന്നു. ഇവയെക്കുറിച്ചു കൂടുതലറിയൂ... ആര്‍ത്തവകാലത്ത് ഹൈന്ദവമതത്തില്‍ നിലവിളക്കു കത്തിയ്ക്കുക, ക്ഷേത്രത്തി്ല്‍ പ്രവേശിയ്ക്കുക, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക എന്നിവ വിലക്കാണ്. ഇതിന് ശാസ്ത്രം പറയുന്നത് ആര്‍ത്തവസമയത്ത് സ്ത്രീയ്ക്കു ചുറ്റും നെഗറ്റീവ് ഊര്‍ജം രൂപപ്പെടും. ഇത് മറ്റുള്ളിടത്തേയ്ക്കും മറ്റുള്ളവരിലേയ്ക്കും പകരും. പ്രാര്‍ത്ഥനാസംബന്ധമായ കാര്യങ...