ഹൈന്ദവ സ്ത്രീകൾ അറിയേണ്ടത്.
ആർത്തവം നിഷിദ്ധമാണോ?
ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി.
ആർത്തവം അശുദ്ധമാണോ?
മലമൂത്ര വിസർജനം ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദന പ്രക്രിയാ പരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന പ്രക്രിയാ ആണ് ആർത്തവം.
ആർത്തവം നിഷിദ്ധമാണോ?
ആ ദിവസങ്ങളിൽ സ്ത്രികൾ അടുക്കളയിൽ കയറില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, പശുവിനെ കറക്കില്ല, ആര്‍ത്തവം തുടങ്ങി ഏഴു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കില്ല,
ഇത്തരം വിശ്വാസങ്ങള്‍ക്കു മേലേയായി ഇവയ്ക്കു പിന്നില്‍ ആരോഗ്യകരമായ കാരണങ്ങളുമുണ്ടായിരുന്നു.
ഇവയെക്കുറിച്ചു കൂടുതലറിയൂ...
ആര്‍ത്തവകാലത്ത് ഹൈന്ദവമതത്തില്‍ നിലവിളക്കു കത്തിയ്ക്കുക, ക്ഷേത്രത്തി്ല്‍ പ്രവേശിയ്ക്കുക, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക എന്നിവ വിലക്കാണ്. ഇതിന് ശാസ്ത്രം പറയുന്നത് ആര്‍ത്തവസമയത്ത് സ്ത്രീയ്ക്കു ചുറ്റും നെഗറ്റീവ് ഊര്‍ജം രൂപപ്പെടും. ഇത് മറ്റുള്ളിടത്തേയ്ക്കും മറ്റുള്ളവരിലേയ്ക്കും പകരും. പ്രാര്‍ത്ഥനാസംബന്ധമായ കാര്യങ്ങള്‍ പൊസറ്റീവ് എനര്‍ജിയ്ക്കു വേണ്ടിയുള്ളതാണ്. മാത്രമല്ല, ആര്‍ത്തവകാലത്ത് ഊര്‍ജം ശരീരത്തില്‍ നിന്നും ഭൂമിയിലേയ്ക്കു ന്ഷ്ടപ്പെടുന്നു. ഗുരുത്വാകര്‍ഷതത്വങ്ങളാണ് കാരണം. അല്ലാത്ത ഘട്ടത്തില്‍ പ്രാര്‍ത്ഥനാസമയത്ത് ഊര്‍ജം ശരീരത്തില്‍ പ്രവേശിയ്ക്കുകയാണ് ചെയ്യുന്നത്.
പണ്ടുകാലത്ത് ആര്‍ത്തവകാലത്തു സ്ത്രീകളെ വീട്ടുജോലികളില്‍ നിന്നും വിലക്കിയിരുന്നതും അടുക്കളയില്‍ പ്രവേശനമില്ലാതിരുന്നതും ഈ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ക്ഷീണം കണക്കിലെടുത്താണ്. മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ഇവര്‍ക്ക് ദേഷ്യം പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകുന്നതു കൂടി കണക്കിലെടുത്താണിത്.
ഈ ഘട്ടത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കുളിയ്ക്കാനും പണ്ടുകാലത്ത് സ്ഥലമുണ്ടായിരുന്നു, അല്ലെങ്കില്‍ മുറിയുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സ്ത്രീകള്‍ പൊതുവായ സ്ഥലത്ത്, അതായത് കുളത്തിലും മറ്റുമാണ് കുളിച്ചിരുന്നത്. ഇവിടെ ആര്‍ത്തവമുള്ള സ്ത്രീ ഇവര്‍ക്കൊപ്പം കുളിയ്ക്കുമ്പോള്‍ വെള്ളം അനാരോഗ്യകരമാകുന്നു വെന്നതായിരുന്നു കാര്യം.
ആര്‍ത്തവകാലത്ത് സെക്‌സ് നിഷിദ്ധമാകുന്നതിന്റെ കാരണവും ഊര്‍ജവുമായി ബന്ധപ്പെട്ടാണ്. ഇതല്ലാത്ത സമയത്തു സെക്‌സ് സ്ത്രീ ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജമുല്‍പാദിപ്പിയ്ക്കുന്നു. എന്നാല്‍ ആര്‍ത്തവസമയത്തെ ബന്ധം പുരുഷശരീരത്തിലെ ഊര്‍ജം സ്ത്രീ ശരീരം വലിച്ചെടുക്കാന്‍ ഇടയാക്കുന്നു. ഇതിനു പുറമെ ശാരീരിക അസ്വസ്ഥതകളും, രോഗസംക്രമങ്ങളും ഇതിന് കാരണമായി പറയുന്നു.
മാസമുറ സമയത്തു പലയിടങ്ങളിലും പല ഭക്ഷണങ്ങളും നിഷിദ്ധമാണ്. ആസാമില്‍ ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയാകുമ്പോള്‍ പഴങ്ങളും വെള്ളവും മാത്രമേ നല്‍കൂ. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ റാഗി, മുരിങ്ങയില തുടങ്ങിയവയും.
ആര്‍ത്തവകാലത്ത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുകൊണ്ടുതന്നെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ശരീരം തണുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കഴിയ്‌ക്കേണ്ട്. ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ ആര്‍ത്തവസമയത്ത് വിലക്കുന്നതിന്റെ കാരണം ഇതാണ്.
കര്‍ണാടകയിലെ ചിത്രദുര്‍ഗ, ഹസന്‍ എന്നിവിടങ്ങളില്‍ ആര്‍ത്തവകാലത്തു സ്ത്രീകളെ പാര്‍പ്പിയ്ക്കുന്ന ചെറിയ കുടിലുകള്‍ ഇപ്പോഴുമുണ്ട്. വിശ്വാസം എന്താണെങ്കിലും ആരോഗ്യപരമായ കാരണങ്ങളും ആര്‍ത്തവസമയത്തു സ്ത്രീ ശരീരത്തിന് പ്രതിരോധശേഷി കുറയുന്നതു കൊണ്ടു രോഗങ്ങള്‍ ഒഴിവാക്കാനുമാണ് ഇത്തരം ആചാരങ്ങള്‍.
''ഹൈന്ദവ ആചാരങ്ങളിലെ ശാസ്ത്രീയത അത് സ്ത്രീക്കു നൽകിയിരുന്ന സംരക്ഷണം''
ആർത്തവം ഉള്ള സ്ത്രീകളെ, തൊട്ടു കൂടാത്തവർ ആയി മാറ്റി നിർത്തുന്ന സമ്പ്രദായം ഇന്നും, സമൂഹം തുടരുന്നുണ്ട്. അതിനെ പറ്റി ഏറെ വിമർശനവും ഉണ്ട്, സ്ത്രീ സ്വതന്ത്ര വാദികളിൽ നിന്നുപോലും !!ഇതിന്റെ പിന്നിലെ കാരണം എന്താണെന്ന് തിരക്കാൻ ആരും അധികം പോയികണ്ടിട്ടില്ല. !!
ഭർത്താവിനോടൊപ്പം ഉള്ള സഹവാസവും, ഈ ആർത്തവ കാലത്ത് സ്ത്രീക്ക് നിഷിദ്ധം ആണ്, ഒരു വസ്തുവിലും - തൊട്ടുകൂടായ്ക സ്വന്തം വസ്ത്രങ്ങൾ പോലും കുളിക്കും മുൻപ് തൊടുവിക്കാതെ ഇരിക്കുക, ഇങ്ങനെയൊക്കെ ഉള്ള സംരക്ഷണം ആണ് ഈ "കാലത്ത് സ്ത്രീക്കു നൽകിയിരുന്നത്.. "ആയുർവേദത്തിലെ ആർത്തവസമയത്തെ സ്വസ്ഥ വൃത്തത്തിൻറെ ഭാഗമായിരുന്ന ചര്യകൾ ..
ഈ ആർത്തവ ദിനത്തിന് മുൻപ് വരെയുള്ള ദിനങ്ങൾ ഒരു സ്ത്രീ ശരീരം ഒരു കുഞ്ഞിന് ജന്മം നല്കാൻ വിധം സർവദാ തയ്യാറായിരിക്കുന്നു അവസ്ഥയിൽ ആയിരിക്കും, എന്നാൽ ഈ ദിനം മുതൽ കുഞ്ഞായി മാറാത്ത അണ്ഡം" ശരീരത്തിൽ നിന്നും വേര്പെടുമ്പോൾ, ശരീരത്തിലെ, ഹോർമോൺ വ്യവസ്ഥക്ക് മാറ്റം വരികയും, ഗർഭാശയം വഴി പകരാകുന്ന രോഗങ്ങൾ അടക്കം ഉള്ള രോഗങ്ങൾ പകരാൻ സാധ്യത കൂടുകയും ചെയ്യുന്നു.
ആർത്തവം ആയ സ്ത്രീക്ക് / പ്രസവം കഴിഞ്ഞ സ്ത്രീക്കും അവരുടെ "ശരീര കോശങ്ങൾ സ്വഭാവിക നിലയിൽ എത്താൻ, യഥാക്രമം 7 -11 ദിവസവും / 56 ദിവസവും എടുക്കും, ഈ സമയത്തു ഇവരുടെ "കോശങ്ങൾക്ക് അവാന്തര പരിണാമം വാരാതെയിരിക്കാൻ ആണ് അവരെ , ഒന്നിലും തൊടുവികത്തെ മാറ്റി പാർപ്പിച്ചിരുന്നത്.!! ഈ ആചാരങ്ങൾ ഒക്കെയാണ് ഇന്ന് ശരിയാണ് എന്ന് "ശാസ്ത്ര അംഗീകാരത്തോടെ!! തെളിയുന്നത്.
ഈ കാലത്ത സ്ത്രീകൾക്ക് ഔഷധ സേവാ ഉണ്ടായിരുന്നു .... 11 ദിവസം, "ഞവര നെല്ലിന്റെ അരി, അല്ലെങ്കിൽ ചെമ്പാവൂ അരിയും, ""ഒരു വേരൻ, എന്ന ചെടിയുടെ വേരിൽ, നിന്നെടുക്കുന്ന രസവും ചേർത്ത അപ്പം ഉണ്ടാക്കി കൊടുത്തിരിരുന്നു , ആ സമയത്ത് അവർ തൊടുന്ന പദാർത്ഥങ്ങളുമായിയുള്ള വസ്തുപ്രഭാവം അവരിലെ കോശങ്ങളിലെ ശാശ്വതകലനം ഇല്ലാതെയാക്കി അവാന്തരപരിണാമം സംഭവിക്കാതെ ഇരിക്കാനും ഈ ശാശ്വതകലനം അർബുദത്തിലെത്താതെയിരിക്കാനും പഴമക്കാർ, 56 ദിവസം പ്രസവം കഴിഞ്ഞവർക്കും, മാസങ്ങളിൽ ആർത്തവകാലങ്ങളിലും ഔഷധ സേവാ നിര്‍ബന്ധമായിരുന്നു.
ഒരു കാര്യം കൂടി ഓർമിപിക്കട്ടെ, അന്നൊക്കെ സ്ത്രീകൾ ശുദ്ധമായ "തുണി ആയിരുന്നു "നാപ്കിൻ ആയി ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ "അണുനാശിനികൾ ചേർത്ത നാപ്കിനുകൾ ഫിറ്റ് ചെയ്ത് അത് നേരത്തോട് നേരം മാറ്റാതെ ഇരിക്കുന്നതിനാൽ, അത് തന്നെ, "ഗർഭാശയ ക്യാൻസറിന് കാരണം ആകുന്നു എന്ന് പഠനങ്ങൾ നിലവിൽ ഉണ്ട്. അവാന്തര പരിണാമമുണ്ടാക്കുന്ന ഈ സമയത്തെ പദാർത്ഥസമ്പർക്കം Human Pappiloma Virus " എന്ന മാരക വൈറസ് സ്ത്രീകളിൽ ഈ സമയത്ത് ഉപദ്രവം ചെയ്യാൻ ചെയ്യാൻ സാധ്യത ഉണ്ടെന്നും ഇത് Cervikkal Cancer ഇന് കാരണം ആവും എന്നും ഇന്നു പഠനങ്ങൾ കാണിക്കുന്നു.. നേരത്തെ പറഞ്ഞ. "ഒരുവേരൻ" എന്ന ഔഷധം ഈ ക്യാൻസറിന് കാരണം ആകുന്ന Human pappiloma virusine നശിപ്പിച്ച് "Cervical cancer സാധ്യത തടയുന്നു എന്നു പഠനങ്ങൾ നിലവിൽ ഉണ്ട്.
Clerodendrum Infortunatum" എന്നാണു ഈ "വട്ടപ്പലം, വട്ടപേരുക്, പേരിങ്ങാലം എന്നീ പേരുകളിൽ അറിയുന്ന ഔഷധത്തിന്റെ ശാസ്ത്രീയ നാമം , 2 മലയാളികൾ അടക്കം 5 പേർക്ക് ഇതിന്റെ പേറ്റന്റ് ഉള്ളതായി അറിയൂന്നു....
ഇങ്ങനെ ആര്‍ത്തവം അശുദ്ധിയായിക്കാണുന്നതിനു പുറകില്‍ പല ശാസ്ത്രസത്യങ്ങളും യഥാര്‍ത്ഥ്യങ്ങളുമുണ്ടെന്നതാണ് വാസ്തവം. ഇതില്‍ നിന്നു തന്നെ ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്ത്രീയെ സംരക്ഷിയ്ക്കുന്നതിനുള്ള വഴിയാണെന്നും പറയാം. ഇത്തരം ചടങ്ങുകള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങളുണ്ടെങ്കിലും.
ആർത്തവം ശബരിമല അയ്യപ്പനും അയ്യപ്പദർശനത്തിനും തടസ്സമല്ല.... പിന്നെ അയ്യപ്പദർശനത്തിന് തടസ്സമെന്ത്?
ഉത്തരം വളരെ ലളിതമാണ്. അതു കാണാൻ കൂട്ടാക്കാതെയുള്ള ഈ മുറവിളി കാണുമ്പോൾ ചിരി വരുന്നു. നീണ്ട കാട്ടുപാത. ഇത്രയും വാഹന സൗകര്യമുള്ള ഇന്നു പോലും ആ പാത അൽപ്പം വിഷമകരം തന്നെ. മുൻപാണെങ്കിൽ എത്രയോ ദൂരേ നിന്നു നഗ്ന പാദരായി കാടും മേടും പിന്നിട്ടു, പുലി, പാമ്പ്, ആനക്കൂട്ടം, ഒറ്റയാൻ, വഴിക്കൊള്ളക്കാർ ഇവരെ എല്ലാം പേടിച്ച് സംഘം സംഘം ആയാണു വരവു. ഭക്ഷണം വളരെ ബുദ്ധിമുട്ട്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് ആരുടേയും ഭക്ഷണം പാത്രം ഒന്നും തൊട്ടുകൂടാ. ആ സമയത്ത് കുളിക്കാനും ആവശ്യത്തിനു വസ്ത്രം കരുതാനും തീണ്ടാരിത്തുണിയുടെ കാര്യത്തിലും ഒക്കെ പ്രശ്നങ്ങൾ ആണ്. ആർത്തവം കഴിഞ്ഞ് അഞ്ചീരും കഴിഞ്ഞ് ശുദ്ധമായാൽ മാത്രമെ പിന്നെ സാധാരണ കാര്യങ്ങൾ ചെയ്തു കൂടൂ.
നീണ്ട യാത്ര ആയതിനാൽ ആർത്തവം ഒഴിച്ച് നിർത്താനും പറ്റില്ല. അതാണു സ്ത്രീകളെ ശബരിമലയിൽ നിന്നു ഒഴിവാക്കിയത്. മാത്രമല്ല അവിടെ പോകുന്ന പുരുഷന്മാർ എല്ലാം ബ്രഹ്മചാരികളായി 41 ദിവസം വ്രതം എടുത്ത് വേണം പോകാൻ. അവർക്ക് സ്ത്രീകളുടെ സാന്നിധ്യം അൽപ്പം പ്രലോഭനം ഉണ്ടാക്കും. ശബരിമല അയ്യപ്പൻ സ്വയമേവ ഒരു ബ്രഹ്മചാരി ആണു താനും.
അയ്യപ്പനെതിരെയുള്ള പ്രധാന ആരോപണം അയ്യപ്പൻ ഒരു സ്ത്രീ വിദ്വേഷി ആണ് എന്നതാണ്. ഇതിനു കാരണമായി പറയുന്നത് ശബരിമലയിൽ യുവതികൾക്ക് പ്രവേശനമില്ല എന്നതാണ് . ശരിയാണ്, ശബരി മലയിൽ യുവതികളായ സ്ത്രീകള്ക്ക് പ്രവേശനം ഇല്ല. എന്നാൽ അത് അയ്യപ്പൻ സ്ത്രീ വിദ്വേഷി ആയതു കൊണ്ടാണ് എന്ന വാദം ആധ്യാത്മികവും ചരിത്രപരവുമായ ചില വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അതു ഹിന്ദുമതത്തിനെതിരെയുള്ള സെമിറ്റിക് ആക്രമണങ്ങളുടെ ഒരു പതിപ്പ് മാത്രമാണ് എന്ന് തെളിയുന്നു.
അയ്യപ്പൻ സ്ത്രീ വിദ്വേഷി ആയിരുന്നു എങ്കിൽ തൊട്ടടുത്ത് മാളികപ്പുറത്തമ്മക്ക് സ്ഥാനമുണ്ടാകുമായിരുന്നില്ല . ആർത്തവ ചക്രമാരംഭിക്കുന്നതിനു മുന്പും ശേഷവും സ്ത്രീകൾ ശബരിമലയിൽ പോകുമായിരുന്നില്ല. അയ്യപ്പൻ ബ്രഹ്മചാരിയാണ്. ബ്രഹ്മചാരികളിൽ സ്ത്രീ വിദ്വേഷത്തിന്റെ ചീട്ടു പതിപ്പിക്കുന്നത് സെമിറ്റിക് പ്രവണതയാണ്. സ്ത്രീവിദ്വേഷം എന്ന കണ്‍സ്ട്രക്റ്റ് തന്നെ സെമിറ്റിക് സംഭാവനയാണ്.
ആർത്തവം സ്ത്രീകളെ അടിച്ചമർത്താനുള്ള വടി ആണെന്നു കരുതുന്ന ഫെമിനിസം അയ്യപ്പനെതിരെ ആർത്തവ സമരവുമായി വന്ന സ്ഥിതിക്ക്, ആർത്തവത്തെ കുറിച്ചും രണ്ടു വാക്ക് പറയാതെ വയ്യ.
സ്ത്രീകൾക്ക് ഗർഭം ധരിക്കാനും പ്രസവിക്കാനുമനുയോജ്യമായ രീതിയിൽ പ്രകൃതി നല്കിയിരിക്കുന്ന ശാരീരിക പ്രത്യേകതകളുടെ ഒരു ഭാഗം ആണ് ആർത്തവം. പരാഗണം നടക്ക പെടാത്ത അണ്ഡത്തെ ഗര്ഭാശയത്തിന്റെ ഉള്ളിലെ എൻഡോമെട്രിയതോടൊപ്പം ശരീരം പുറംതള്ളുന്ന പ്രക്രിയ യാണ് ആർത്തവം. ആ സമയത്ത് പൊതുവെ സ്ത്രീകൾ ക്ഷീണിതരും, പലരും കടുത്ത വേദന അനുഭവിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പൊതുവേ സ്ത്രീകൾ ആ സമയം കടുത്ത കായികപ്രവൃത്തികളിൽ ഏർപ്പെടാറും ഇല്ല, ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണങ്ങൾ വെക്കാറുമില്ല. നൂറ്റാണ്ടുകളോളം ഭാരതഖണ്ഡത്തിൽ പാലിച്ചു പോന്നിരുന്ന ജീവിത രീതികളുടെ ആകെതുകയായ സനാതനധർമ്മ സംസ്കൃതിയിൽ ബഹുജന സമ്പർക്കങ്ങളിൽ നിന്നും അകന്നു കഴിയാറുണ്ട് . എന്നാൽ അത് അശുദ്ധി കൊണ്ടല്ല , മറിച്ചു സ്ത്രീശരീരം ഏറെ മാറ്റങ്ങള്ക്ക് വിധേയമാകുന്ന സമയമായത് കൊണ്ട് ആണെന്ന് വേണം അനുമാനിക്കാൻ .
പിന്നീടതു അസ്വാസ്ഥ്യങ്ങളോടുള്ള , അവളിലെ സ്ത്രീത്വത്തോടുള്ള കരുതൽ നിമിത്തമായിരിക്കണം അവൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കപ്പെട്ടത്. ഭാവി തലമുറയെ ചുമക്കുന്ന ഗർഭപാത്രങ്ങൾ കരുത്തുറ്റവയാകണം എന്ന നിർബന്ധമുള്ള മുൻതലമുറ ഒരു കരുതലെന്ന നിലയ്ക്ക് സ്ത്രീകൾക്ക് പരിപൂർണ്ണമായ വിശ്രമം അനുവദിച്ചതാവാം കാലക്രമേണ അശുദ്ധിയായ് മുദ്ര കുത്തപ്പെട്ടത്. ഈ സമയത്ത് സ്ത്രീകൾ അശുദ്ധരല്ല എന്നതിന് ദൃഷ്ടാന്തമായി പെട്ടന്ന് ഓർമ്മ വരുന്നത് എഴുത്തച്ഛന്റെ വരികളാണ്,
“ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരു നാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ”
ഇനിയും ഉദാഹരണമെടുത്താൽ, പ്രസവ ശേഷം കുറച്ചു കാലത്തേക്ക് ഒരു സ്ത്രീ ജന സമ്പർക്കത്തിൽ നിന്നും അകന്നു കഴിയാറുണ്ട്. അത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു വേണ്ടിയാണ്. അതുപോലെ കുടുംബത്തിലൊരു ജനനമോ മരണമോ നടന്നാൽ ആരും ക്ഷേത്ര ദർശനം പതിവില്ല. പ്രസവം അടുത്തൊരു സ്ത്രീക്ക് ക്ഷേത്ര ദർശനം പതിവില്ല. കുടുംബത്തിൽ മരണം ഉണ്ടായാൽ പുരുഷന്മാർ ക്ഷൗരം ചെയ്യുക പതിവില്ല. ഇവയെല്ലാം സ്വാതന്ത്രക്കുറവു ആണ് എന്ന് തോന്നിയാൽ പിന്നെ ഒരു രക്ഷയും ഇല്ല. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ സമൂഹത്തിലെ രീതികൾക്കനുസരിച്ച് ജീവിക്കുക എന്നതും ഒരു പൌരന്റെ ഉത്തരവാദിത്വമാണ്.
പെണ്‍കുഞ്ഞിന്റെ ആദ്യാർത്തവം ഉത്സവമായി കൊണ്ടാടുന്ന സംസ്കാരമാണ് നമ്മുടേത്. ചെങ്ങന്നൂർ ദേവിയുടെ തീണ്ടാരി തുണി പോലും ആരാധിക്കപ്പെടുന്ന നാടാണിത്. കാമാഖ്യാ ദേവിയുടെ ആർത്തവം അംബുബാചി ആഘോഷമാകുന്നിടവും ഇത് തന്നെ. സനാതന സംസ്കൃതിയിൽ ആർത്തവം അങ്ങേയറ്റം പരിചരണവും ശ്രദ്ധയും ആവശ്യമായ അവസ്ഥ ആയി കരുതുന്നു എന്നല്ലേ ഇതില്നിന്നും മനസ്സിലാവുന്നത് ?
ഇനി, ഈ സമയങ്ങളിൽ തന്റെ ശരീരം പ്രയോജനമില്ലാത്ത വസ്തുക്കളെ പുറം തള്ളുന്നത് മൂലം താൻ അശുദ്ധയാണ് എന്ന് സ്വയം ഒരു സ്ത്രീക്ക് തന്നെ തോന്നുവാനുള്ള സാധ്യത തള്ളിക്കളയാനാകുമോ?
അങ്ങനെയുള്ള ഒരു ഭക്തയും തന്റെ ആർത്തവ ചക്രം ആരംഭിക്കുന്നതിനു മുമ്പ് ക്ഷേത്ര ദർശനം നടത്താൻ തയ്യാറാവില്ല എന്ന വസ്തുത ആണയിട്ടു പറയാവുന്നതാണ്. ക്ഷേത്ര ദർശനം നടത്താത്തതിൽ അവർക്ക് യാതൊരു പരാതിയും ഇല്ല എന്ന് മാത്രമല്ല വ്രതമെടുക്കുന്ന വീട്ടിലെ പുരുഷന്മാർക്ക് സ്വമേധയ എല്ലാ സഹായവും ചെയ്യുവാൻ അവർ തയ്യാറാണ് താനും. പിന്നെ ആർക്കാണക്കാര്യത്തിൽ ഇത്ര വേവലാതി? ഭക്തി തൊട്ടു തീണ്ടാത്ത അഭിനവ ഫെമിനിസ്റ്റുകൾക്ക് ശബരിമല അയ്യപ്പന്റെ എന്തുകൊണ്ടാണിത്ര ആശങ്ക? ഭക്തരുടെ സ്വതന്ത്രത്തിൽ ഈ അവിശ്വാസികൾ ഇടപെടുന്നതെന്തിന്?
ഹൈന്ദവ പാരമ്പര്യം വിലക്കുകളുടെ പാരമ്പര്യമല്ല. ഭക്തർ ഭഗവാന്റെ അറിഞ്ഞു അതാതു ദേവസ്ഥാനത്തെ ചിട്ടകൾ സ്വമേധയാ പാലിച്ചു പോരുന്ന രീതിയാണ് ഹിന്ദുപാരമ്പര്യം . അത് കൊണ്ട് തന്നെ, പണ്ടത്തെ കാലത്തു 41 ദിവസത്തെ വ്രതചിട്ടകൾ അനുഷ്ഠിക്കാത്ത ആരും തന്നെ ക്ഷേത്രദർശനം നടത്തിയിരുന്നില്ല. 41 ദിവസത്തെ അതി കഠിനമായ വ്രതാനുഷ്ടാനങ്ങൾ ശബരിമലയാത്രയിൽ ഒഴിച്ച് കൂടാനാവാത്തതാണല്ലോ. ആരോഗ്യവതിയായ ഒരു സ്ത്രീക്ക് ഈ കാലഘട്ടത്തിനുള്ളിൽ ആർത്തവമുണ്ടാകാതെ തരമില്ല. ആതോടെ വ്രതം ആ ദിവസങ്ങളിലെങ്കിലും മുടക്കപെടും. അത് കൊണ്ട് തന്നെ ശബരിമലയിൽ സ്ത്രീകൾ പോകാതിരുന്നിട്ടുണ്ടെങ്കിൽ കഠിനമായ വ്രതാനുഷ്ഠാനങ്ങൾ ആ സമയങ്ങളിൽ വേണ്ട എന്നത് കൊണ്ടാവാം. വ്രതാനുഷ്ഠാനം മുടക്കം കൂടാതെ നടത്തണമെങ്കിൽ ഈ 41 ദിവസത്തിനിടയിൽ ആർത്തവമുണ്ടായാൽ നടക്കുകയുമില്ല. മാത്രമല്ല കാട്ടു വഴികളിലൂടെ ഇറങ്ങിയും കയറിയും യാത്രനടത്തി സ്ത്രീകൾ സന്നിധാനത്ത് എത്തിച്ചേരുന്നത് അത്യന്തം അപകടകരവും ആയിരുന്നു..
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്ദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ