പോസ്റ്റുകള്‍

പുലിപ്പാനി സിദ്ധർ മാഹാത്മ്യം

ഇമേജ്
സിദ്ധയോഗീശ്വരൻ കൃഷ്ണാനന്ദ സരസ്വതി സദ്ഗുരു മഹാരാജ് ഏവരേയും അനുഗ്രഹിക്കട്ടെ. അത്ഭുത കഴിവുകളുള്ള സിദ്ധയോഗിശ്വരന്മാർ ആർഷ ഭാരത സംസ്കൃതിക്ക് എന്നും മുതൽക്കൂട്ടു തന്നെയായിരുന്നു.  പാലക്കാടുള്ള സിദ്ധർ ബാബ കർമ്മയോഗിയുടെ ഫെയ്സ് ബുക്കിലൂടെയാണ് പുലിപ്പാനി സിദ്ധരുടെ ചരിത്രം ലഭിക്കുന്നത്. ഇതിന് മുമ്പ് കൃഷ്ണാനന്ദം സിദ്ധ വേദ ആശ്രമത്തിൻ്റെ മഠാധിപതി സംപൂജ്യ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ ശിഷ്യ തങ്കമ്മ മാതാജി പറഞ്ഞത് ഓർമ്മയിൽ വന്നു. സ്വാമിയുടെ പൂർവ്വാശ്രമത്തിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രം ഉണ്ടായാരുന്നുവെന്നും സന്യാസ ശേഷം സ്വാമി പഴനിയിൽ പുലിപ്പാനി സിദ്ധരുടെ ആശ്രമത്തിൽ പോകാറുണ്ടെന്നും പറഞ്ഞിരുന്നു. ഇത്രയേറെ ചൈതന്യമേറിയ യോഗീശ്വരൻ്റെ സമാധിയിൽ പൂജിക്കാനും, ആ മഹാസമാധി സ്ഥിതി ചെയ്യുന്ന ആശ്രമത്തിൻ്റെ മഠാധിപതിയാകാൻ ഭാഗ്യം ലഭിച്ചത് ഈ സാധു ഏതോ ജന്മത്തിൽ ചെയ്ത സുകൃതം. സിദ്ധ മാഹാത്മ്യം. പുലിപ്പാണി സിദ്ധര്‍  ശ്രീ ഭോഗനാഥരും പളനി മല ദണ്ഡായുധ പാണി  ക്ഷേത്രവും. ശ്രീ ഭോഗനാഥ മഹാസിദ്ധര്‍, ദ്വാപരയുഗത്തിന്‍ അവസാനകാലത്ത്, ഒരിക്കല്‍ യോഗശക്തിയാല്‍  ഗഗനമാര്‍ഗ്ഗം ചരിക്കുമ്പോള്‍ ഒരു സ്ഥലത്ത്...

കാവുകൾ ലഘു പഠനം

ഇമേജ്
കാവുകൾ ഒരു കാലത്ത് ഓരോ തറവാടുകളുടേയും ആരാധനാ കേന്ദ്രങ്ങളായിരുന്നു. ജൈവ വൈവിധ്യത്തിൻ്റെ ചെറു മാതൃകകളാണ് കാവുകൾ എന്നു ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം. ഒരു കാലത്ത് ഓരോ തറവാടുകളിലും ആദ്ധ്യാത്മിക പാരമ്പര്യമുള്ള കാരണവന്മാർ ഉണ്ടായിരുന്നു. അങ്ങിനെയുള്ളവർ സമാധിയാകുമ്പോൾ അവരെ മറവു ചെയ്യുന്ന സ്ഥലം വിശുദ്ധിയോടെ സംരക്ഷിക്കേണ്ടതായി അന്നുള്ളവർ കരുതി. അവരെ സമാധിയിരുത്തുന്ന സ്ഥലത്ത് ആരും അനാവശ്യമായി പ്രവേശിക്കാറില്ല. കരിയിലകളും മറ്റും വീണ് മഴ പെയ്യുമ്പോൾ ചിതൽപുറ്റുകൾ  ഉയർന്നും അവയിൽ നാഗങ്ങൾ കുടിയേറിയും അപ്പൂപ്പൻ കാവുകൾ സർപ്പക്കാവുകളായി മാറി.  ദ്രാവിഡ രീതിയിലുള്ള  ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ.  കേരളത്തിലെ പ്രാചീന ദേവതകളായ കാള...

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

ഇമേജ്
 അവസാന കാലംവരെ ആശ്രമം നോക്കി സംരക്ഷി ച്ച  പൂജനീയ മാതാജി തങ്കമ്മ ആശ്രമം ആരംഭഘട്ടം മുതൽ ആശ്രമത്തിലുണ്ടായിരുന്ന മാതാജിമാരിൽ രണ്ടു പേർ കേരളത്തിലെ സന്യാസ ആശ്രമങ്ങളിൽ ജഗത്ഗുരു: ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തിൽ വ്യത്യസ്തമായ ആചാര അനുഷ്ഠാന രീതിയിലുള്ള ഒരു ആശ്രമം (മഠം) തൃശ്ശൂർ ജില്ലയിലെ ചാവക്കാട് - പൊന്നാനി തീരദേശ റോഡിൽ  പെരിയമ്പലം ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്നു. വിവിധ പരമ്പര സമ്പ്രദായങ്ങളിലെ സന്യാസിമാരുടേയും,  ദീക്ഷിതരായ എല്ലാ കുലങ്ങളിലേയും താന്ത്രിക - വൈദിക ജ്യോതിഷ - വാസ്തുശാസ്ത്ര - വൈദ്യശാസ്ത്ര - ഗായത്രീ ഉപാസകർക്ക് ജപത്തിനും ധ്യാനത്തിനും സാധനക്കും മാത്രമായി മാറുന്ന ഇവിടെ നിത്യവും ഉദയാസ്തമന ഗായത്രീ ഹവനം നടക്കും.  ഹരി ഓം. തനിക്കു പോകേണ്ട വഴി ഏതെന്ന് അറിയാതെ നാൽക്കവലയിൽ നിൽക്കുന്നവനെപ്പോലെ ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നാം ചെന്നെത്താറുണ്ട്. ശരിയുടെയും തെറ്റിന്റേയും വഴികൾക്കൊപ്പം ഒരു മദ്ധ്യ മാർഗ്ഗവും പിന്നെ പിന്നിട്ട വഴികളും ചേരുമ്പോൾ ജീവിത നാൽക്കവലയിൽ നാം പകച്ചു നിൽക്കാറുണ്ടല്ലോ. ഈശ്വരന് ആത്...

ചോറൂണ് ഒരു ലഘു പഠനം

ഇമേജ്
കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ? ഇടുക്കി ജില്ലയിൽ നിന്ന് ഒരു മകളുടെ ചോദ്യവും ആ ചോദ്യത്തിനുള്ള ഉത്തരവുമാണ് ഈ പോസ്റ്റിന് ആധാരം.  “ഷഷ്ഠേ മാസ്യശനം ന സപ്തമ ഇഹ ത്യാജ്യോ ഹരേർവാസരോ ജ്യേഷ്ഠാർദ്രാ യമകൃത്തികോരഗമഘാഃ പൂർവാവിശാഖാസുരാഃ രന്ധ്രേസൃഗ്വപുഷീന്ദുരംബുനി ഗുരുർജ്ഞേന്ദൂ ശുഭേ ഖേഖിലാഃ ഭൗമക്ഷേത്രത്ധഷാർധരാത്രഗരളദ്രേക്കാണ ജന്മോഡു ച.” എന്ന ശ്ലോകത്തിലാണു കുട്ടികളുടെ ചോറൂണിനുള്ള മുഹൂർത്തം നോക്കേണ്ട കാര്യങ്ങൾ മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ പറയുന്നത്. കുട്ടി ജനിച്ച് ആറാം മാസത്തിലാണു ചോറൂണ് നടത്തേണ്ടത്. ഏഴാം മാസത്തിൽ പാടില്ല. അതായത് കുട്ടി ജനിച്ച് 150 ദിവസത്തിനും 180 ദിവസത്തിനുമിടയിലാണു ചോറൂണു നടത്തേണ്ടത്. ആറാം മാസമായി വരുന്നത് കന്നിയോ കർക്കടകമോ കുംഭമോ ഏതുമാകട്ടെ അതിനു ദോഷമില്ല. ആറാം മാസത്തിൽ ചോറൂണു നടത്തുക എന്നതാണു പ്രധാനം. എന്തെങ്കിലും കാരണവശാൽ ആറാം മാസത്തിൽ ചോറൂണു നടത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത മാസമായ ഏഴാം മാസത്തിൽ പാടില്ല. എട്ടാം മാസത്തിൽ ആകാം. ഹരിവാസരസമയത്തു ചോറൂണു പാടില്ല. തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം...

യാഗം ഒരു ലഘു പഠനം

ഇമേജ്
സിദ്ധയോഗിശ്വരൻ കൃഷ്ണാനന്ദ സദ്ഗുരു മഹാരാജിൻ്റെ സമാധിക്ക് സമീപമിരുന്നാണ് ഈ ബ്ലോഗ് തയ്യാറാക്കുന്നത്. ആ സദ്ഗുരുനാഥൻ്റെ ചൈതന്യ പ്രവാഹം വായനക്കാർക്കും അനുഗ്രഹമാകട്ടെ! ഹിന്ദുക്കളുടെ വേദകാലം മുതലുള്ള ഒരു ആരാധനാ രീതിയാണ്‌ യാഗം അഥവാ യജ്ഞം.  കർമ്മഭാഗമാണ് യാഗങ്ങൾ എന്നു പറയാറുണ്ട്. വേദങ്ങളുടെ കർമ്മകാണ്ഡമാണ്‌  ഈ ബ്രാഹ്മണങ്ങൾ വിവരിക്കുന്നത് യാഗങ്ങൾ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്‌. വേദങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്.  ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങൾ അഥവാ യജ്ഞങ്ങൾ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയിൽ അർപ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങൾ തന്നെ. അഞ്ചുതരം യജ്ഞങ്ങളാണ്‌ ഗൃഹനാഥൻമാർ അനുദിനം ആചരിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം. ചില പ്രത്യേക സന്ദർഭങ്ങളിൽ ആഘോഷസന്ദർഭങ്ങളിലും മറ്റും ആചരിക്കുന്ന ബലിയാണ്‌ യാഗം. യാഗം നാലുവിധമുണ്ട്. ഇഷ്ടി, പശുബന്ധം, സോമം, ഹോമം. സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം...

ബലിതർപ്പണം

ഇമേജ്
 ഓം തത് കൃഷ്ണാനന്ദ സത് ഗുരുവേ നമഃ ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക...

തിരുവാതിര

ഇമേജ്
ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതത്തിന്റെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര. അശ്വതിനാളില്‍ തുടങ്ങുന്ന തിരുവാതിരക്കളി തിരുവാതിരനാളിൽ സമാപിക്കുന്നു. അശ്വതിയിൽ വ്രതം തുടങ്ങിയാല്‍ പുലർച്ചെ അഹസ്സ് പകരുന്നതിനു മുമ്പ് കുളിക്കണം. ഭരണിനാളിൽ പ്രകാശം പരക്കുംമുമ്പ്, കാർത്തികനാളിൽ കാക്ക കരയും മുമ്പ്, രോഹിണി നാളിൽ രോമം പുണരുംമുമ്പ്, മകയിരം നാളിൽ മക്കൾ ഉണരും മുമ്പ്, തുടിച്ചു കുളിക്കണം എന്നാണ് പഴമൊഴി. കൈകൊട്ടിക്കളിയുടെ രാവുകളാണ് തിരുവാതിര നാളുകൾ. അതിൽ മകയിരം നോമ്പിനും തിരുവാതിര നോമ്പിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മകയിരം മക്കളുടെ നന്മയ്ക്കുവേണ്ടിയാണെങ്കിൽ തിരുവാതിര ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ഉന്നതിക്കും വേണ്ടിയാണ്. മകയിരത്തിന്റെ അന്നു വൈകിട്ടാണ് എട്ടങ്ങാടി നേദിക്കുന്നത്. കാച്ചിൽ, ഏത്തയ്ക്ക, മാറാൻ ചേമ്പ് തുടങ്ങിയ എട്ടുകിഴങ്ങുകൾ ചുട്ടെടുക്കുന്നതാണ് എട്ടങ്ങാടി. തിരുവാതിര നാളിലാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്. അതും ഈ പറഞ്ഞ കിഴങ്ങുകളും വൻപയറും കൂടി പുഴുങ്ങുന്നതാണ് തിരുവാതിരപ്പുഴുക്ക് എന്നു പറയുന്നത്. സുമംഗലിമാരുടെയും കന്യകമാരുടെയും മഹോത്സവമാണ് തിരുവാതിര. അന്നു മംഗല്യവതികളായ സ്ത്രീ...