കാവുകൾ ലഘു പഠനം


കാവുകൾ
ഒരു കാലത്ത് ഓരോ തറവാടുകളുടേയും ആരാധനാ കേന്ദ്രങ്ങളായിരുന്നു. ജൈവ വൈവിധ്യത്തിൻ്റെ ചെറു മാതൃകകളാണ് കാവുകൾ എന്നു ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം.
ഒരു കാലത്ത് ഓരോ തറവാടുകളിലും ആദ്ധ്യാത്മിക പാരമ്പര്യമുള്ള കാരണവന്മാർ ഉണ്ടായിരുന്നു.
അങ്ങിനെയുള്ളവർ സമാധിയാകുമ്പോൾ അവരെ മറവു ചെയ്യുന്ന സ്ഥലം വിശുദ്ധിയോടെ സംരക്ഷിക്കേണ്ടതായി അന്നുള്ളവർ കരുതി.
അവരെ സമാധിയിരുത്തുന്ന സ്ഥലത്ത് ആരും അനാവശ്യമായി പ്രവേശിക്കാറില്ല.
കരിയിലകളും മറ്റും വീണ് മഴ പെയ്യുമ്പോൾ ചിതൽപുറ്റുകൾ  ഉയർന്നും അവയിൽ നാഗങ്ങൾ കുടിയേറിയും അപ്പൂപ്പൻ കാവുകൾ സർപ്പക്കാവുകളായി മാറി.
 ദ്രാവിഡ രീതിയിലുള്ള  ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ.  കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, നാഗം, ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ്‌ പറയുക. ഉത്തരകേരളത്തിൽ കാവുകൾ മുച്ചിലോട്ട്‌ , കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു. ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു. പൊതുവെ ഭഗവതി, നാഗരാജാവ്, വേട്ടയ്ക്കൊരു മകൻ തുടങ്ങിയ ദേവതകളുടെ ആരാധനാകേന്ദ്രങ്ങൾ ആണ് കാവുകൾ. ഇവയോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻ്റെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചു വരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്. പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയുള്ള കേരളത്തിലെ പ്രമുഖ കാവാണ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,മീന്നൂട്ട് വാനര ഊട്ട് നാഗ ഊട്ട് ആന ഊട്ട് എന്നിവ കാവിലെ പ്രധാന ചടങ്ങ് ആണ് .നാഗ പൂജ നാഗ കളം കളമെഴുത്ത് നാഗ പാട്ട് പുള്ളുവൻ പാട്ട് മഞ്ഞൾ നീരാട്ട് പാൽ നീരാട്ട് തുടങ്ങിയവ കല്ലേലി കാവിൽ ഉണ്ട് .
മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. തെക്കൻ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുള്ള മണ്ണാറശാല ശ്രീനാഗരാജാക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം എന്നിവയോടു അനുബന്ധിച്ചു വലിയ കാവുകൾ കാണാം.
ബലിയിടുന്ന സ്ഥലം എന്നാണ് കാവിൻ്റെ അർത്ഥം. ചിറുദൈവങ്ങൾക്കിടും പലി എന്നാണ്‌ തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്‌. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാ സങ്കേതമാകുന്നു.
വനങ്ങളിൽ വസിച്ചു വന്ന ആദിമ മനുഷ്യരുടെ ജീവിത ശൈലിയും, ഉപജീവന മാർഗവും കാടുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . കൃഷി തൊഴിലാക്കിയതോടെ അവർ സ്ഥിര താമസക്കാരായി. കൃഷി നാശത്തിനു കാരണമാകുന്ന മൃഗശല്യം ഒഴിവാക്കാൻ അവർ ചില പൂജകളും മറ്റും നടത്തിയിരുന്നു. വേട്ടക്കൊരുമകൻ, വയനാട്ട് കുലവൻ, കിരാതശിവൻ എന്നീ വേട്ടക്കാരായ ദൈവങ്ങൾക്ക് വേണ്ടിയായിരുന്നു പല പൂജകളും. തീയർ ജാതി വിഭാഗത്തിന്റെ കുലദൈവമായ മുത്തപ്പനും വേട്ടയാടലിൽ തല്പ്പര്യനായിരുന്നു. ചിലയിടങ്ങളിൽ ഭദ്രകാളി, ഭഗവതി, ചാമുണ്ഡി തുടങ്ങിയ ശാക്തേയ ദേവതകളെയും കാവുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ദൈവങ്ങളുടെ വാസസ്ഥലങ്ങളാണ് പല കാവുകളും എന്നാണ് വിശ്വാസം. ആയതിനാൽ ഇത്തരം കാവുകളുടെ സംരക്ഷണത്തിൽ വിശ്വാസികൾ പ്രത്യേക ശ്രദ്ധ നല്കുന്നു.
ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭാഗങ്ങളിലായാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്. ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്.  കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീൻ കലവറയാണ്.
മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും.
ചില കാവുകൾ ദേവതമാരുടെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഇത്തരം കാവുകളിൽ ചിലതിൽ വർഷത്തിൽ തെയ്യം കെട്ടുൽസവങ്ങളും ക്ഷേത്രങ്ങളുടെ വശങ്ങളിലായി സ്ഥിതി ചെയ്യുന്നവ, ക്ഷേത്രങ്ങള്ക്ക് ചുറ്റുമായുള്ളവ എന്നിങ്ങനെ ഇത്തരം കാവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമായുള്ള കാവുകൾക്ക് ഉദാഹരണമാണ് കാസർഗോട് ജില്ലയിലെ നീലേശ്വരത്ത് സ്ഥിതി ചെയ്യുന്ന മന്നൻ പുറത്ത് കാവ്. മറ്റ് ചില കാവുകൾ നാഗാരാദനയുള്ളവയാണ്. ഇത്തരം കാവുകളിൽ ആയില്യം നാളിൽ പ്രത്യേകം പൂജകളും മറ്റും നടക്കാറുണ്ട്. നാഗാരാധനയുമായി ബന്ധപ്പെട്ട കാവുകളിൽ ചിലതിൽ മനുഷ്യരുടെ പ്രവേശനം പോലും പരിമിതമാണ്. വടക്കൻ കേരളത്തിൽ അനേകം കാവുകൾ ഇപ്പോഴും തനിമയോടെ സംരെക്ഷിച്ചു പോരുന്നു. തെക്കൻ കേരളത്തിലും മണ്ണാറശാല, വെട്ടിക്കോട് നാഗരാജാക്ഷേത്രം തുടങ്ങിയവയോടു അനുബന്ധിച്ചു വലിയ കാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. മുത്തപ്പൻ കാവ്, അയ്യപ്പൻകാവ്, നാഗർകാവ്, ഭഗവതിക്കാവ്, ഭദ്രകാളിക്കാവ്, ശിവക്കാവ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. വൃക്ഷങ്ങളേയും, പ്രകൃതിയേയും, സർപ്പക്കാവിനേയും വേദമന്ത്രജപങ്ങളോടെ പ്രകൃതി സംരക്ഷണ പൂജയുള്ള വ്യത്യസ്തതയാർന്ന ആരാധനാ കേന്ദ്രമാണ് തൃശ്ശൂർ ജില്ലയിൽ പരിയമ്പലം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്ത് കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
1961 ൽ സ്ഥാപിതമായ ഈ ആശ്രമത്തിൻ്റെ സ്ഥാപക മഠാധിപതി സിദ്ധയോഗീശ്വരനായ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ സമാധിയും ഇവിടെ സ്ഥിതി ചെയ്യുന്നു.
കന്നിമാസത്തിലെ ആയില്യം നാളിൽ ആശ്രമ ഭൂമിയിലെ കന്നിമൂലയിൽ സ്ഥിതി ചെയ്യുന്ന സർപ്പക്കാവിൽ സർപ്പപൂജ നടത്തുന്നു.
സർപ്പക്കാവിനോട് ചേർന്നു തന്നെയാണ് ആശ്രമത്തിലെ അന്തേവാസികളായ സന്യാസിമാരെ അഗ്നിസമാധി യിരുത്തുന്നതും.

സർപ്പക്കാവുകളെക്കുറിച്ചുള്ള ഈ ബ്ലോഗ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ തീർച്ചയായും ഈ Link നിങ്ങൾ മറ്റുള്ളവർക്കും അയച്ചു കൊടുക്കുമല്ലോ.
കൃഷ്ണാനന്ദ വേദ ആശ്രമത്തിൻ്റെ സത്സംഗ വിഭാഗമായ
കൃഷ്ണാനന്ദം സത്സംഗ സമിതി എല്ലാ ദിവസവും രാവിലെ 6 മണിക്ക് മുമ്പ് വാട്സപ്പ്, ഫെയ്സ് ബുക്ക് ബ്രോഡ്കാസ്റ്റിലൂടെ ആത്മ സന്ദേശം നൽകിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
കേരള
9061971227
9207971227

സന്യാസ ആശ്രമത്തിൻ്റെ സേവനമേഖലകളെ സഹായിക്കാൻ നിങ്ങൾക്കു സന്മനസ്സുണ്ടെങ്കിൽ മാസംതോറും 100/200/അതിനു മുകളിലോ ഉള്ള തുക  അയച്ച് സഹായിക്കാവുന്നതാണ്.

അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy 
SBl Pattambi branch 
A/c : 37707148920
IFSC : SBIN0070186.

Google Pay: 90 61 97 12 27



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം