യാഗം ഒരു ലഘു പഠനം
സിദ്ധയോഗിശ്വരൻ കൃഷ്ണാനന്ദ സദ്ഗുരു മഹാരാജിൻ്റെ സമാധിക്ക് സമീപമിരുന്നാണ് ഈ ബ്ലോഗ് തയ്യാറാക്കുന്നത്.
ആ സദ്ഗുരുനാഥൻ്റെ ചൈതന്യ പ്രവാഹം വായനക്കാർക്കും അനുഗ്രഹമാകട്ടെ!
ഹിന്ദുക്കളുടെ വേദകാലം മുതലുള്ള ഒരു ആരാധനാ രീതിയാണ് യാഗം അഥവാ യജ്ഞം. കർമ്മഭാഗമാണ് യാഗങ്ങൾ എന്നു പറയാറുണ്ട്. വേദങ്ങളുടെ കർമ്മകാണ്ഡമാണ് ഈ ബ്രാഹ്മണങ്ങൾ വിവരിക്കുന്നത് യാഗങ്ങൾ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്. വേദങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങൾ അഥവാ യജ്ഞങ്ങൾ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയിൽ അർപ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങൾ തന്നെ. അഞ്ചുതരം യജ്ഞങ്ങളാണ് ഗൃഹനാഥൻമാർ അനുദിനം ആചരിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം. ചില പ്രത്യേക സന്ദർഭങ്ങളിൽ ആഘോഷസന്ദർഭങ്ങളിലും മറ്റും ആചരിക്കുന്ന ബലിയാണ് യാഗം. യാഗം നാലുവിധമുണ്ട്. ഇഷ്ടി, പശുബന്ധം, സോമം, ഹോമം.
സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം, അതിരാത്രം, വാജപേയം, അഗ്നിഹോത്രം എന്നിങ്ങനെ നിരവധി യാഗങ്ങൾ ഉണ്ട്. വിവിധവേദങ്ങൾ വിവിധ യാഗങ്ങളെപ്പറ്റി പരാമർശിക്കുന്ന ഭാഗങ്ങൾ ആണ് ബ്രാഹ്മണങ്ങൾ. പുരാതനകാലത്ത് യാഗങ്ങൾ നടത്തിയിരുന്നത് രാജാക്കന്മാരാണ്. സമ്പദ് വർദ്ധനവിനും രാജ്യാഭിവൃദ്ധിക്കും മറ്റുമായാണ് ഇവ നടത്തിയിരുന്നത്. എന്നാൽ ആധുനിക കാലത്ത് രോഗശാന്തി, വരൾച്ച, എന്നിങ്ങനെ തുടങ്ങി മന്ത്രിമാർക്ക് ബുദ്ധിയുദിക്കാൻ വരെ യാഗങ്ങൾ നടത്തുന്നുണ്ട്. യാഗങ്ങളെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.
പേരിനു പിന്നിൽ
യജിക്കുക എന്ന സംസ്കൃക പദത്തിൽ നിന്നാണ് യാഗം ഉണ്ടായത് അർത്ഥം ബലി കഴിക്കുക. ത്യാഗം ചെയ്യുക എന്നൊക്കെയാണ്.
ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാൾ സ്വഭാര്യയോടു കൂടിയാണ് യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തിൽ നിന്നുമായിരിക്കണം യജമാനൻ. മറ്റൊരു പ്രധാന കാര്യം യജമാനൻ അംഗഹീനൻ (ഏതെങ്കിലും അവയവം ഇല്ലാത്തവൻ) ആകരുത് എന്നും പറയുന്നു.
സോമയയാഗം ചെയ്യും മുൻപ് ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കിൽ അതിനു മുൻപ് സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്തവരെ അഗ്നിഹോത്രി (ഉത്തരദേശത്ത്) എന്നോ അക്കിത്തിരി എന്നോ (കേർളത്തിൽ) വിളിക്കുന്നു.
ഋത്വിക്കുകൾ
അധ്വര്യു
അഗ്ന്യാധനം കഴിഞ്ഞാൽ യജമാനൻ അടിതിരിപ്പാടാവുന്നു. അതോടെ അദ്ദേഹം യാഗാധികാരമുള്ളവനാവുന്നു. അദ്ദേഹത്തെ സഹായിക്കനുള്ള സഹ വൈദികരാണ് ഋത്വിക്കുകൾ. ശാലാമാത്രയിൽ യജുർവേദം ചൊല്ലേണ്ട അധ്വര്യുവാണ് പ്രധാനി. ഈ ഗണത്തിൽ വേറെയും പലർ ഉണ്ട്.
ഹോതാവ്
ഹോതൃഗണം എന്ന ഗണത്തിൽ ഋഗ്‌വേദ മന്ത്രങ്ങൾ ചൊല്ലുന്ന വൈദികനും മറ്റു മൂന്ന് പേരും ഉൾപ്പെടുന്നു.
ഉദ്ഗാതാവ്
സാമവേദ മന്ത്രങ്ങൾ ഉരുക്കഴിക്കുന്ന വൈദികനും മറ്റു മൂന്നു പേരും.
സദസ്യർ
എല്ലാ ക്രിയാ കർമ്മങ്ങളും ശ്രദ്ധിക്കുന്നവരാണ് സദസ്യൻ അല്ലെങ്കിൽ സദസ്യർ. മേൽ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനൻ ദേവന്മാർക്ക് വേണ്ടിയുമാണ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്.
സനാതന ധർമ്മത്തിലെ പൂജാ സമ്പ്രദായത്തിലെ വിശാലമായ ചടങ്ങുകളുടെ സമഗ്ര പദമാണ് യാഗം അല്ലെങ്കിൽ യഞ്ജം.
സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം നിരവധി യാഗങ്ങള്‍ നടന്നുവരുന്നു
യജുർവേദത്തിലാണ് യാഗങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നത്, യജ് എന്ന ധാതുവിൽ നിന്നാണ് യാഗം എന്ന പദത്തിന്റെ ഉല്പത്തി, സത് ഫലങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് യാഗത്തിന്റെ അർത്ഥം
നെയ്യ്, എണ്ണ, സോമരസം, കർപ്പൂരം, എന്നിവ മന്ത്രോച്ചാരണങ്ങളോടും ചിലപ്രത്യേക ചടങ്ങുകളോടും ഹോമകുണ്ഡത്തിൽ നിക്ഷേപിക്കുകയും. അഗ്നിയിൽ ദഹിക്കുമ്പോൾ, അഗ്നി അതിനെ ദേവതകൾക്കു എത്തിച്ചു നൽകുന്നു എന്നതാണ് വിശ്വാസം. ഔഷധവീര്യയമുള്ള ചമത, കടലാടി. പ്ലാവിൻ വിറക്, നവധാന്യയങ്ങൾ ശർക്കര, നെയ്യ്, പാൽ, തൈര്, തേൻ, നാളികേരം, വെറ്റില, പൂർണ്ണാഹൂതി സമിത്തുക്കൾ എന്നിവ കത്തി ഹോമകുണ്ഡങ്ങളിൽ നിന്ന് വരുന്ന പുക അന്തരീക്ഷത്തെ പരിശുദ്ധിപ്പെടുത്തുന്നതും ഈ കർമ്മത്തിന്റെ പ്രത്യേകതയാണ്.
യാഗങ്ങളെ ശ്രൌതം, സ്മാര്‍ത്തം എന്നിങ്ങനെ രണ്ടാായി തിരിക്കാം.
ശ്രൌതങ്ങള്‍ ശ്രുതിയില്‍ അടിസ്ഥാനമായും സ്മാര്‍ത്തം സ്മൃതിയില്‍ അടിസ്ഥാനമായതും ആകുന്നു
ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയാണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത്. സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികളിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാകുന്നതും ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു
പാക്‌യജ്ഞം, ഹവിര്‍ യജ്ഞം, സോമ യജ്ഞം എന്നിങ്ങനെ തിരിക്കാം യജ്ഞങ്ങളെ.
ഇതില്‍ പാക് യജ്ഞം സ്മൃതിയും ഹവിര്‍ യജ്ഞവും സോമ യജ്ഞവും ശ്രുതിയുമാണ്
സര്‍പ്പബലി, ഈശ്വനബലി, വൈശ്വദേവം, പാര്‍വണം, അഷ്ടകം എന്നീ യാഗങ്ങങ്ങള്‍ പാക് യജ്ഞങ്ങള്‍ ആകുന്നു.
സോമയാഗം, അഗ്നിഹോത്രം, വാജപേയം , അതിരാത്രം, ശോടശ്ശി, എന്നിവ സോമായജ്ഞങ്ങളാകുന്നു
ഇത് കൂടാതെ നിരവധി യജ്ഞങ്ങള്‍ ദേവന്മാരും മനുഷ്യരും നടത്തിയതായി വേദങ്ങള്‍ പറയുന്നു ..
ക്ഷത്രിയ രാജാക്കന്മാരും ബ്രാഹ്മണരും അവരവരുടെ വിജയത്തിനു വേണ്ടി പലപ്രകാരം ഉള്ള യാഗങ്ങളും ചെയ്തതായി പറയപെടുന്നു
അതിരാത്രം, അശ്വമേധം, പുത്രകാമേഷ്ടി, മഹിഷ്മേധം, ഗോമേധം, അജമേധം, രാജസൂയം എന്നിങ്ങനെ നിരവധി പേരുകളില്‍ ഫലപ്രാപ്തിയുടെ വ്യത്യസ്ഥത അനുസരിച്ചു യാഗങ്ങള്‍ കാണപെടുന്നു..
ദേവന്മാർ നടത്തിയ ചില യാഗങ്ങളെക്കുറിച്ചും വേദം പ്രദിപാദിക്കുന്നുണ്ട്, അവയിൽ ചിലതു ത്രൈധാതവീയം, ചിത്രായാഗം, സമിത് യാഗം, സർവാപൃഷ്ട യാഗം, വിജിതിയാഗം, ഗായത്രീഷ്ടി എന്നിവയാണു..
കേരളത്തിൽ പലപ്പഴായി നടന്ന യാഗങ്ങളിൽ അഗ്ന്യാധാനം അതിരാത്രവും സോമയാഗവും അണ്. ഏറെയും അഗ്ന്യാധാനം അല്ലെങ്കിൽ ആധാനം ഒരു യാഗത്തിന്റെ പ്രാരംഭ യോഗ്യതയ്ക്കുഉള്ള ചടങ്ങായി വിശേഷിപ്പിക്കാം, ഹോമ കുണ്ഡം ജ്വലിപ്പിക്കുന്നതിനു അരണി കടഞ്ഞു തീയുണ്ടാക്കി ആ അഗ്‌നിയെ യജമാനനും പത്നിയും ചേർന്ന് യാഗശാലയിലേക്കു എഴുന്നള്ളിക്കുന്നു. ആധാനം ചെയ്തവരെ അടിത്തിരി എന്നപേരില്‍ അറിയപെടുന്നു
അഗ്ന്യാധാമം ചെയ്തവർക്ക് മാത്രമേ അഗ്നിഹോത്രം എന്ന അഗ്നിഷ്ടോമത്തിനോ സോമയാഗത്തിനോ അധികാരമുള്ളൂ .
ഗാർഹപത്യൻ, ആഹവനീയൻ, അന്വാഹാര്യൻ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയിൽ നിത്യവും ഹവിസ്സ് സമര്‍പ്പിച്ചു ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികൾ. ഇവർ അഗ്നിഹോത്രികൾ അല്ലെങ്കില്‍ അക്കിത്തിരി എന്നപേരിൽ അറിയപ്പെടുന്നു.
അഗ്നിഹോത്രം ചെയ്യുമ്പോൾ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങൾ ചൊല്ലി നിർദിഷ്ട ക്രമം അനുസരിച്ച് പാൽ(തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കർമം ചെയ്യുമ്പോൾ യജമാനനോ (ചെയ്യുന്ന കർമത്തിന്റെ ഫലമനുഭവിക്കേണ്ടയാൾ) പത്നിയോ അഗ്നിശാലയിൽ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കർമം ചെയ്യാറുള്ളത്. എന്നാൽ യജമാനൻ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങൾ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കർമം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കിൽ ചെന്നാലും മന്ത്രങ്ങൾ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താൽ അഗ്നിഹോത്രം മുടങ്ങാൻ ഇടവന്നാൽ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാൻ പാടുള്ളു. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാർഥനകൾ അടങ്ങിയതാണ് ഇവയിൽ ഉപയോഗിക്കുന്ന മന്ത്രങ്ങൾ. ഇന്നത്തെ കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത പേരുുകളിൽ യജ്ഞങ്ങളും, യാഗങ്ങളും തോന്നിനിയ രീതിയിൽ നടത്തുന്നവരുണ്ട്. യാഗം നിശ്ചയിച്ചാൽ ദൈവജ്ഞൻ ജ്യോതിഷ ഗണിതത്തിതിലൂ ടെ നിശ്ചയിക്കുന്ന ദിവസം മുതൽ യജമാനനും ഭാര്യയും വൃൃതശുദ്ധിയിൽ ഇരിക്കേണ്ടതും, പുഴ, കായൽ, കടൽ, വനംഎന്നിവ മറി കടന്ന് യാത്ര ചെയ്യാൻ പാാടില്ലത്തതുമാണ്. യാഗം എന്ന പദം ഉപയോഗിച്ച്ച് അഗ്നിജ്വലിപ്പിച്ച് ആരംഭിക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള ഏത് ചടങ്ങുകൾക്കും താന്ത്രിക - വൈൈദിക വിധി പ്രകാര പഞ്ചശുദ്ധി ആചരിക്കണം.
ജല ഗന്ധ പുഷ്പ ധൂപ ദീപാന്തരങ്ങൾ ശുദ്ധിയും വൃത്തിയും, ആചാരപ്രകാരം ഉപയോഗിക്കാവുന്നതും ആയിരിക്കണം.
ആചാര ഉപചാരങ്ങൾ പാലിക്കാതെ നടത്തുന്ന യാഗങ്ങളും യജ്ഞങ്ങളും യജമാനനും പത്നിക്കും മാത്രമല്ല ക്രമപ്രകാരം യാഗം നടക്കുന്ന ദേശത്തിനും യാഗത്തിൽ പങ്കെടുക്കുന്നവർക്കും ( സഹായിക്കുന്ന) ആചാര്യനും സഹകർമ്മികൾക്കും വിപരീതഫലങ്ങളെ നൽകും.
ഇവ കൂടാതെ സപ്തർഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോൾ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരൻമാർ പറയുന്നു.
സോമയാഗം മൂന്ന് വേദം കൊണ്ടും സാധിക്കേണ്ടതാണ്, അതുകൊണ്ട് മൂന്നുവേദങ്ങളുടേയും, ഋത്വിക്കുകളും, സമന്വയകാരകരും, പരികർമ്മികളും ആവശ്യമായി വരുന്നു, നാല് ഋത്വിക്കുകൾ വിതമുള്ള നാലുഗണങ്ങളാണ് വേണ്ടിവരുന്നത്, ഇവരേ യഥാക്രമം, ബ്രഹ്മഗണം, ഹോതൃഗണം, അധ്വര്യൂഗണം, ഉദ്ഗാതൃഗണം.. ഇവരേകൂടാതേ ഒരു പ്രവാചകനും അനേകം സദസ്യരും ഉണ്ടായിരിക്കും
യജമാനന് പത്നീസമേതനായി യഞ്ജശാലയിൽ പ്രവേശിക്കുന്നു, മധ്യത്ത് സ്ഥിതിചെയ്യുന്ന സ്തംഭം സപ്ർശിക്കുന്നു, എന്നിട്ട് അരണികടഞ്ഞ് അഗ്നിയുണ്ടാക്കുന്നു, ഗാർഹപത്യത്തിലും, ആഹവനീയത്തിലും പകരുന്നു, അധ്വര്യൂ യജുർവേദമന്ത്രങ്ങളാൽ ചടങ്ങ് തുടരുന്നു,.
യജമാനന് നഖംമുറിക്കലും, കേശവപനവും, കുളിയും കഴിഞ്ഞ് പട്ടുവസ്ത്രവും ഉടുപ്പിക്കുന്നു, കേശപാനം ഒഴികെ എല്ലാ കർമ്മങ്ങളും യജമാനപത്നിയും ചെയ്യുന്നു. ദേഹം മുഴുവൻ വെണ്ണപുരട്ടുകയും രണ്ടുപേരേയും ദീക്ഷിതമാക്കുകയും അധ്വര്യു കൊടുത്ത കൃഷ്ണാജിനത്തിൽ യജമാനൻ ഇരിക്കുന്നു, മുജ്ജമേഖല അരയ്ക്കു ചുറ്റും കെട്ടുന്നു,ശിരസിൽ തലപ്പാവ് വെക്കുന്നു , തന്റെ നീളത്തിനൊത്ത് ദണ്ഡനൽകുന്നു.. യജമാനപത്നി ശിരോവസ്ത്രവും അരയിൽ മുജ്ജയോക്ത്രവും കെട്ടുന്നു .
അതിനു ശേഷം യജമാനൻ ദീക്ഷിതനാണെന്നു വിളിച്ച് ചൊല്ലുന്നു, വിശേഷ്യമായ മുഷ്ടി ചുരുട്ടുന്നു അടുത്ത നക്ഷത്രം ഉദിക്കുന്നവരെ മൗനം ആചരിയ്ക്കുന്നു ഇരുവരും..
ബനധുമിത്രാദികൾ യജ്ഞസഹായാർത്ഥം ദ്രവ്യം കൊണ്ടുവരാൻ ഗൃഹത്തിലേക്ക് പോകുന്നു, തിരികെ വരും വരെ യജമാന ദമ്പതികൾ ഉറക്കമുളയ്ക്കുന്നു.
പിന്നീട് ഉള്ള ദിവസങ്ങളിൽ പ്രായേനെഷ്ടി ആതിഥ്യഷ്ഠി എന്നീ യാഗ സമാനമായ ചടങ്ങിന് ശേഷം പ്രവർഗ്യവും ഉപസത്തും സോമാപ്യയനും നിഹ്‌നവും യഥാ വിധി നടത്തുന്നു. അവസാനമായി അഗ്നിപ്രണയനം സോമപ്രയാണനം എന്നീ ചടങ്ങുകൾക്ക് ശേഷം യാഗശാല അഗ്നിക്കിരയാക്കുന്നു. ഇവിടുന്ന് ശേഖരിക്കുന്ന അഗ്നി യജമാനന്റെ ഗൃഹത്തിൽ കുടങ്ങളിൽ സമാഹരിച്ചു ഒരിക്കലും അണയാതെ കാത്തുകൊൾകുന്നു. ഈ അഗ്നി മണ്ഡപത്തെ ത്രേതാന്ഗ്നി എന്ന് പറയുന്നു. ഇതിനു ശേഷം യജമാനനെ അക്കിത്തിരിയായി നാമകരണം ചെയ്യുന്നു .1955 ൽ ചെറുമുക്കിലും,1975 ൽ പാഞ്ഞാളിലും ,1990 ൽ കുണ്ടൂരിലും 2016 ൽ പെരുമുടിയൂരിലും അഗ്നിഹോത്രം നടന്നിട്ടുണ്ടുണ്ട്.
വേദ ആചാര്യനും സനാതന ധർമ്മ പ്രചാരകനുമായ ദേശീയ സന്യാസി സഭയുടെ ദേശീയ പ്രസിഡൻ്റ് മാരിൽ ഒരാളുമായ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് 300 ൽ അധികം ചണ്ഡികാ യജ്ഞങ്ങളും, നിരവധി മഹായാഗങ്ങളിൽ ഭാഗവും ആയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ വാത്സല്യ ശിഷ്യനെന്ന നിലയിലും, താന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ: പുല്ലേറ്റിൽ ഗോപാലകൃഷ്ണ ആചാര്യയുടെ (മൂലമറ്റം) അനന്തരവൻ എന്ന നിലയിലും പൂർണ്ണ സന്യാസദീക്ഷ ലഭിക്കുന്നതിന് മുമ്പ് 2016 ൽ പട്ടാമ്പി പെരുമുടിയൂരിൽ നടന്ന അഗ്നിഷ്ഠോമ മഹായാഗത്തിൽ ഭാഗമാകാൻ ഈ സാധുവിനും അവസരം ലഭിച്ചിട്ടുണ്ട്.
മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തൃക്കകരേങ്ങാട് സ്വയംഭൂ മഹാദേവ ക്ഷേത്രത്തിലും, കട്ടിൽമടം മാരിയമ്മൻ സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലും മേൽശാന്തിയായിരുന്നു അന്ന് ഈ സാധു.
മുകളിൽ പറഞ്ഞരിക്കുന്ന യാഗസംബന്ധമായ ചടങ്ങുകൾ ഒറ്റവാക്കിൽ പറഞ്ഞു പോയെങ്കിലും, അതിനു നിരവധിയായ ചടങ്ങുകളും വേദവിധികളും ഋക്കുകളും പിന്തുടർന്നു വിവിധ രീതിയിൽ ചെയ്യാവുന്നതാണ്, കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഗുരുതുല്യരായ സജ്നങ്ങളിൽ നിന്ന് സംശയ നിവാരണം ചെയ്യേണ്ടതാണ്. ഒരു ഏകദേശ അറിവ് എന്നല്ലാതെ പൂർണമായ ഒരു അറിവ് അല്ല കുറിച്ചിരിക്കുന്നത്. ജിജ്ഞാസുക്കൾക്കു ഒരു തുമ്പ് മാത്രമാണ്. ആയതിനാൽ ആ വ്യാകരണത്തിൽ മാത്രം മനസിലാക്കുക
മേഴത്തോൾ അഗ്നിഹോത്രിയാണ് ഏറ്റവും കൂടുതൽ യാഗത്തിന് യജമാനൻ അഴി ഇരുന്നിട്ടുള്ളത് ഏകദേശം 90 ഓളം യാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു. ശുകപുരം, ഇരിങ്ങാലക്കുട, പെരുവനം, കരിക്കാട്, തളിപ്പറമ്പ്, ആലത്തൂർ എന്നി മനകളിൽ ഇപ്പോഴും ഈ ചടങ്ങുകൾ കീഴ് വഴക്കം പോലെ പിന്തുടർന്നു പോകുന്നു.
എല്ലാവരുടേയും അനുഗ്രഹത്തിനും, നന്മക്കുമായി ഗുരുപാദങ്ങളിൽ സമർപ്പിക്കുന്നു.
സാധു കൃഷ്ണാനന്ദ സരസ്വതി
9061971227
കടപ്പാട്
സംപൂജ്യ സ്വാമി: പ്രഭാകരാനന്ദ സരസ്വതി മഹാരാജ്
ബ്രഹ്മശ്രീ: ഗോപാലകൃഷ്ണ ആചാര്യൻ (മാതുലൻ)
സംപൂജ്യ: ബ്രഹ്മപാദാനന്ദ തീർത്ഥപാദ സ്വാമികൾ
പ്രണാമം സ്വാമി 🙏🙏🙏👍🎉
മറുപടിഇല്ലാതാക്കൂഎല്ലാവർക്കും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മറുപടിഇല്ലാതാക്കൂഎല്ലാവർക്കും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മറുപടിഇല്ലാതാക്കൂഎല്ലാവർക്കും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മറുപടിഇല്ലാതാക്കൂ