ബലിതർപ്പണം
ഓം തത് കൃഷ്ണാനന്ദ സത് ഗുരുവേ നമഃ
ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും മനഃശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുന്നു
ബലി ഇടുന്നത്
പത്മമിട്ട് പരദേവതകളെ പൂജ ചെയ്യുന്ന അതേ ചടങ്ങുതന്നെയാണ് ബലികര്‍മ്മത്തിന്റെയും. പിതൃക്കളെ ദേവതുല്യമായി സങ്കല്‍പ്പിച്ച് നടത്തുന്ന പൂജയാണിത്. തറ തളിച്ച് മെഴുകി ശുദ്ധിവരുത്തി ദര്‍ഭ നിരത്തി ഗുച്ചം കെട്ടി വിഗ്രഹം സങ്കല്‍പ്പിച്ച് ജലാദിജലാന്തം പൂജചെയ്ത് ആവാഹിച്ച് പിണ്ഡം വച്ച്, എള്ളുതിരുമ്മി, എണ്ണയൊഴിച്ച് ജലം ചേര്‍ത്ത് അഭിഷേകം ചെയ്തിട്ട് വസ്ത്രത്തിന്റെ നൂല്‍ വസ്ത്രമായി സങ്കല്‍പ്പിച്ച് ചാര്‍ത്തി, ചന്ദനം, പൂവ് എന്നിവ ചാര്‍ത്തി വീണ്ടും പൂജകള്‍ ചെയ്ത് പിതൃകളെ ഉദ്വസിച്ചു മാറ്റുന്ന ശരിയായ പൂജയാണ് ബലികര്‍മ്മം. നാരായണ മന്ത്രത്താല്‍ പിതൃക്കളെ വിഷ്ണുലോകത്തിലെത്തിക്കുന്നതാണ് ബലി. ബ്രാഹ്മണരുടെ നിത്യകര്‍മ്മത്തില്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്ന ചടങ്ങ് ശ്രദ്ധേയമാണ്.
ബ്രാഹ്മണര്‍ ബലികര്‍മ്മങ്ങളില്‍ ദര്‍ഭയാണ് ഉപയോഗിക്കിന്നത് എങ്കില്‍ മറ്റുജാതിക്കാര്‍ കറുകയാണ് ഉപയോഗിക്കുന്നത്. ബലി കര്‍മ്മങ്ങളില്‍ ഏറെ പ്രാധാന്യം എള്ളിനും നീരിനുമാണ്. വിഷ്ണുവിന്റെ ദേഹത്തില്‍ നിന്നും ഉത്ഭവിച്ച എള്ളിന് സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് വിശ്വാസം. ആചാര്യന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് സ്വന്തമായി ബലിയിടാം. കറുകകൊണ്ട് പവിത്രംകെട്ടി വലതുകയ്യിലെ അണിവിരലില്‍ ഇടുക. കിണ്ടിയില്‍ ചെറുളയും ചന്ദനവും ചേര്‍ത്തശേഷം പവിത്ര വിരല്‍ കിണ്ടിയില്‍ മുക്കി ഇടതുകരം മീതേ വച്ച് ഗംഗാദേവിയെ മനസ്സില്‍ സ്മരിച്ച് തീര്‍ത്ഥം വിധിപ്രകാരം നിര്‍മ്മിക്കാം. ശുദ്ധമാക്കിയ തറയില്‍ കറുകത്തല തെക്കോട്ട് വച്ച് നിരത്തി അതില്‍ സ്വന്തം വംശത്തിലുള്ള പിതൃക്കളേയും പിതൃപിതാമഹന്മാരെയും ആവാഹിച്ച് പിണ്ഡം വെയ്ക്കുകയും, നീരും എള്ളും, പൂവും ജലാദിജലാന്തം നല്‍കി പിതൃക്കളെ തൃപ്തിപ്പെടുത്തി പരലോകത്തില്‍ അയയ്ക്കുകയും ചെയ്യുന്നു. ഭൂമിയ്ക്ക് മുകളിലുള്ള പിതൃലോകത്ത് ആത്മാവ് ജലത്വമാണ് അതിനാലാണ് പിതൃതര്‍പ്പണം നാം ജലത്തില്‍ നല്‍കുന്നത്
എന്തിനാണ് ബലി ഇടുന്നത് ?
നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു ,
തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു .
സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത്
മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി
തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ...
നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ cell ഇല്‍ നിന്നാണല്ലോ
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ...
ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന് , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും
നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ...
മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം
തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്
എന്താണ് ബലി തര്‍പ്പണ ക്രിയ ?
ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ്
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത്
സ്വന്തം ബോധത്തെ അല്ലെ ....
ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???
ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പൊ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും
പ്രപഞ്ചം ത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം ....
ഇത് തന്നെ അല്ലെ എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും
ആരാണ് ബലി ഇടേണ്ടത് ?
എല്ലാവരും ബലി ഇടണം , മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല .
കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്
എന്ത് കൊണ്ട് കര്‍ക്കിടക വാവിനു പ്രാധാന്യം ?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ,
ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക
ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്
എന്ത് കൊണ്ട് വാവിന് ബലി ഇടണം .?
ഗ്രഹണ സമയത്ത് പോലെ അലെങ്കിലും , ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമി യുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് ..
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു
ഇട pingala സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു
പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം , സ്വ ശരീരത്തിലും ഉണ്ടാകുന്നു , Macrocosm പോലെ തന്നെ ആണല്ലോ microcosm ...
ഈ സമയത്ത് സുഷുമ്ന യിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു , ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ
സ്വാധീനിക്കുന്നു .
മാത്രമല്ല ചന്ദ്രന് മനസ്സുമായ് ബന്ധം ഉണ്ട്
ചന്ദ്രമോ മനസ്സോ ജാത എന്നാണല്ലോ ,
ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍ ,
ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു .
ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്.
ബലി തർപ്പണം ചെയ്യേണ്ട വിധം
ചാണകം കൊണ്ട് ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം കിട്ടാനില്ലെങ്കിൽ ജലം കൊണ്ട് തെളിച്ച് ശുദ്ധിവരുത്തിയാലും മതി. ഒരു നിലവിളക്ക് കൊളുത്തി വയ്ക്കുക. രണ്ടു തിരി മാത്രമെ പാടുകയുള്ളു.
ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തിക്കണം. മെഴുകിയ സ്ഥലത്ത് ഒരു നാക്കില വയ്ക്കുക. അതിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത് കുഴച്ചു വയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത് ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും പറിച്ചത് വെയ്ക്കുക. ചെറൂള കിട്ടിയില്ലെങ്കിൽ പൂക്കളും തുളസിയുമായാലും മതി. ബലിയിടുന്ന ആൾ തെക്കോട്ട് തിരിഞ്ഞിരിക്കണം.
1 ഗണപതി ശ്ലോകം
ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ വിഘ്നോപ ശാന്തയേ
2 തീർത്ഥാവാഹനം
ഓം ഗംഗേച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു
കാവേരി ജലേസ്മിൻ
സന്നിധിം കുരു
3 ആചമനം
അച്യുതായ നമഃ
അനന്തായ നമഃ
ഗോവിന്ദായ നമഃ
4 പ്രോഷണം
ശ്രീരാമ രാമ പുണ്ഡരീകാക്ഷ
പുനതു
എന്ന് ചൊല്ലി ശരീരത്തിൽ തീർത്ഥം തളിക്കുക
5 പവിത്രധാരണം
പവിത്രം പാപ നാശനം
ആയുസ് തേജോ ബലം സൗഖ്യം അമാവാസി ശ്രാദ്ധ ക്രിയാർഹകം
പവിത്ര ധാരണം നമഃ
6 സങ്കല്പം
ശുഭയോഗ വിശിഷ്ട പുണ്യ
മുഹൂർത്തേ മ മ വംശ
ദ്വയ പിതൃണാം
അക്ഷയ തൃപ്തിർത്ഥം
അമാവാസി ശ്രാദ്ധേ
പിണ്ഡപ്രധാനം കരിഷ്യേ
(എന്ന് ചൊല്ലി ഒരു ഇല വച്ച് ദർഭ അതായത് കുറുമ്പുല്ലു ഇലയുടെ മധ്യത്തിൽ ഇടതും വലതുമായി വച്ച ശേഷം പുഷ്പം, അക്ഷതമെടുത്ത് എള്ളും ചേർത്ത് കുറുമ്പുല്ലിനു മുകളിൽ രണ്ടു ഭാഗത്തായി വയ്ക്കുക. (കുറുമ്പുല് രണ്ട് തലയും നാല് കടയും ചേർന്ന മൂന്ന് ജോടി എടുക്കുക.) ശേഷം വലതുകൈയിൽ എള്ളും അക്ഷതവും എടുത്തു പിതൃഭാവത്തെ ആവാഹിക്കുക
അസ്മത് കുലേ മൃതായേച
ഗതിർയേഷാം ന: വിദ്യതേ
ആവാഹിഷേൃ താൻ സർവാൻ
ദർഭോപരി തിലാക്ഷതൈ
(എന്ന് ചൊല്ലി പിതൃ ഭാവത്തെ ആവാഹിച്ചു ഒരു ഭാഗം കുറുമ്പുല്ലിന്റെ മുകളിൽ വയ്ക്കുക)
മാതൃഭാവത്തെ ആവാഹിക്കുക
മാതാ മഹാ കുലേശ്ചൈവ
ഗതിർയേഷാം ന: വിദ്യതേ
ആവാഹിഷ്യേ താൻസർവ്വാൻ
ദർഭോപരി തിലാക്ഷതൈ:
( എന്ന് ചൊല്ലി മാതൃഭാവത്തെ ആവാഹിച്ചു രണ്ടാമത്തെ സ്ഥാനത്തു കുറുമ്പുല്ലിനു മുകളിൽ വയ്ക്കുക )
ആവാഹനം
ആവാഹനം നമഃ
ആസനം നമഃ
എന്ന് ചൊല്ലി രണ്ടു സ്ഥാനത്തു ഒരേ പൂവിട്ടു ആരാധിക്കുക . ശേഷം വലതുകൈയിൽ അല്പം എള്ളെടുത്തു
വംശ ദ്യയ പിതൃഭ്യ ദർഭോപരി തിലോദകം മായാദീയതേ
എന്ന് ചൊല്ലി കുറുമ്പുല്ലിന്റെ മുകളിലേക്ക് എളിനൊപ്പം ജലം വീഴ്ത്തുക. അരി വറ്റിച്ച് പിണ്ഡം
നേരത്തേ തയ്യാറാക്കി വയ്ക്കണം. പിണ്ഡം ഉരുട്ടി താഴെ പറയുന്ന അഞ്ച് മന്ത്രങ്ങള്‍ കൊണ്ട് ഒരോ പിണ്ഡവും
സമർപ്പിക്കണം
1
ഓം ആബ്രഹ്മണോയേ
പിതൃവംശജാത:
മാതാ:തഥാ,വംശഭവ മദീയാ:
വംശദ്വയേസ്മിൻ
മ മ ദാസ ഭൂതാ
ഭൃത്യാ തഥൈവാശ്രിതാ
സേവകാശ്ച മിത്രാണി സഖ്യാ
പശപശ്ചവൃക്ഷ: ദൃഷ്ടാശ്ച
പൃഷ്ടാശ്ച കൃതോപകാരാ
ജന്മാന്തരേ യേ മമ
സംങ്കതാശ്ച തേഭ്യാ സ്വധാ
പിണ്ഡമഹം ദദാമി
2
പിതൃവംശേ മൃതായേച
മാതൃവംശേ തഥൈവച
ഗുരുശ്വശുര ബന്ധൂനാം യേചാ
അന്ന്യോബാന്ധവാ മൃതയേ മേ
കുലേ ലുപ്തപിണ്ഡം പുത്രധാര വിവർജ്ജിതാ:
ക്രിയാ ലോപ ഹതാശ്ചൈവ
ജാത്യന്ധാ പങ്കവസ്തഥാ
വിരൂപ ആഗ്മ ഗർഭാശ്ച ജ്ഞാതഅജ്ഞാത കുലേ
മമ ധർമ്മ പിണ്ഡോ
മയാദത്തോ അക്ഷയമുപ്തിഷ്ഠതു
3
അസിപത്രേവനേ ഘോരേ
കുംഭിഭാഗേ ച രൗരവേ തേഷാം മുദ്ധരണാർത്ഥായ
ഇമം പിണ്ഡം ദാദാമ്യഹം
4
ഉത്സന്ന കുല കോടിനാം ഏഷാം
ദാതാ കുലേ നഹി ധർമ്മ പിണ്ഡോ മയാദത്തോ
അക്ഷയമുപതിഷ്ഠതു
5
യേ ബാന്ധവാ യേ ബാന്ധവാ
അന്യ ജന്മനി ബാന്ധവാ തേഷാം ഉദ്ധരണാർത്ഥായ
ഇമം പിണ്ഡം ദാദാമ്യഹം
സ്വധാ നമഃ
എന്ന് ചൊല്ലി പിണ്ഡോപരി ജലം വീഴ്ത്തുക
വീണ്ടും എള്ളെടുത്തു തിലോദകം മായാദീയതേ എന്ന് ചൊല്ലി എള്ളോടുകൂടി ജലം പിണ്ഡോപരി വീഴ്ത്തുക .
പിണ്ഡ പിതൃ ദേവതേഭ്യോ നമ:
എന്ന് ചൊല്ലി ഒരു പൂവ് അർപ്പിക്കുക
പിണ്ഡപൂജ
ദർഭകെട്ടു കൊണ്ട് പിണ്ഡോപരി
ജലം തളിക്കുക
1 . പാദ്യം നമഃ
2 . അർഘ്യം നമഃ
3 . ആചമനീയം നമഃ
4 . സ്നാനം നമഃ
5 . വസ്ത്രം നമഃ
6 . ഉപവസ്ത്രം നമഃ
7 . ഉത്തരീയം നമഃ
8 . ഉപവീതം നമഃ
എന്ന് ഉരുവിടുക. ശേഷം ഒരു പൂവ് എടുത്ത് മാല്യം നമഃ
എന്ന് ചൊല്ലി അർച്ചിക്കുക ദർഭകെട്ടു കൊണ്ട് ഗന്ധം നമ: എന്ന് മൂന്ന് പ്രാവശ്യം ചൊല്ലുക. ( ജല , ഗന്ധ ,പുഷ്പ അക്ഷതങ്ങളെല്ലാം കൂട്ടിയെടുത്തു അത്ര ഗന്ധ ഛത്ര പുഷ്പ ധൂപ നൈവേദ്യ ദക്ഷിണാ പ്രദക്ഷിണാദി സർവ രജോപചാരപൂജാം സങ്കൽപ്പയാമി
സമർപ്പയാമി
പ്രാർത്ഥന
അതസി പുഷ്പ സങ്കാശം
പീത വാസം ജനാർദ്ധനയേ
തമസ്യന്തി ഗോവിന്ദം ന തേഷാം വിദ്യതേ ഭയം അനാദിനിധനോ
ദേവശംഖചക്രഗദാധര അവ്യയ പുണ്ഡരീകാക്ഷ പിതൃമോക്ഷ
പ്രഭോ ഭവ:
എന്ന് പ്രാർത്ഥിച്ചു എഴുന്നേറ്റു താഴെ യുള്ള മന്ത്രം ചൊല്ലിക്കൊണ്ട് മൂന്നുപ്രാവശ്യം നിന്നുകൊണ്ട് പ്രദക്ഷിണം വയ്ക്കണം
പ്രദക്ഷിണമന്ത്രം
യാനി യാനി പാപാനി
ജന്മാന്തര കൃതാനി ച
താനി സർവാണി നശ്യന്തു
പ്രദക്ഷിണം പദേ പദേ
തെക്കു നോക്കി നിന്ന്
ശിവം ശിവകരം ശാന്തം
ശിവത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
എന്ന് ചൊല്ലി പ്രാർത്ഥിക്കുക
നമഃ സർവഹിതർത്ഥായ
ജഗദാധാര ഹേതവേ
സാഷ്ടാംഗോയം പ്രണമസ്തു
എന്ന് ചൊല്ലി മൂന്ന് തവണ പിണ്ഡത്തിൽ തൊട്ടു ശിരസ്സിൽ വയ്ക്കുക .
ഉദ്വസനം
വലതുകൈയിൽ പുഷ്പങ്ങൾ എടുത്തു വംശ ദ്വയ പിതൃഭ്യ: ഉദ്യാസയാമി എന്ന് ചൊല്ലി
ഉദ്വസിക്കുക
കർമ്മസമർപ്പണം
കായേന വാചാ മനസേന്ദ്രിയൈർവാ ബുദ്യാത്മനാവത് പ്രകൃത സ്വഭാവത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേനി സമർപ്പയാമി
എന്ന് ചൊല്ലി സങ്കല്പിച്ചു പിണ്ഡമെടുത്ത് ജലത്തിൽ പവിത്രം കെട്ടഴിച്ചു വെള്ളത്തിൽ മുങ്ങുക . അല്ലെങ്കിൽ കാക്കയ്ക്ക് ബലി ചോറ്കൊടുക്കുക
കടപ്പാട്
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
വിശ്വകർമ്മ ശങ്കരാചാര്യ പീഠം കേരള
പീഠാധീശ്വർ ദണ്ഡിസ്വാമി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല .
9061971227
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ