പുലിപ്പാനി സിദ്ധർ മാഹാത്മ്യം


സിദ്ധയോഗീശ്വരൻ കൃഷ്ണാനന്ദ സരസ്വതി സദ്ഗുരു മഹാരാജ് ഏവരേയും അനുഗ്രഹിക്കട്ടെ.

അത്ഭുത കഴിവുകളുള്ള സിദ്ധയോഗിശ്വരന്മാർ ആർഷ ഭാരത സംസ്കൃതിക്ക് എന്നും മുതൽക്കൂട്ടു തന്നെയായിരുന്നു. 
പാലക്കാടുള്ള സിദ്ധർ ബാബ കർമ്മയോഗിയുടെ ഫെയ്സ് ബുക്കിലൂടെയാണ് പുലിപ്പാനി സിദ്ധരുടെ ചരിത്രം ലഭിക്കുന്നത്.
ഇതിന് മുമ്പ് കൃഷ്ണാനന്ദം സിദ്ധ വേദ ആശ്രമത്തിൻ്റെ മഠാധിപതി സംപൂജ്യ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ ശിഷ്യ തങ്കമ്മ മാതാജി പറഞ്ഞത് ഓർമ്മയിൽ വന്നു.
സ്വാമിയുടെ പൂർവ്വാശ്രമത്തിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രം ഉണ്ടായാരുന്നുവെന്നും സന്യാസ ശേഷം സ്വാമി പഴനിയിൽ പുലിപ്പാനി സിദ്ധരുടെ ആശ്രമത്തിൽ പോകാറുണ്ടെന്നും പറഞ്ഞിരുന്നു.
ഇത്രയേറെ ചൈതന്യമേറിയ യോഗീശ്വരൻ്റെ സമാധിയിൽ പൂജിക്കാനും, ആ മഹാസമാധി സ്ഥിതി ചെയ്യുന്ന ആശ്രമത്തിൻ്റെ മഠാധിപതിയാകാൻ ഭാഗ്യം ലഭിച്ചത് ഈ സാധു ഏതോ ജന്മത്തിൽ ചെയ്ത സുകൃതം.


സിദ്ധ മാഹാത്മ്യം.

പുലിപ്പാണി സിദ്ധര്‍ 

ശ്രീ ഭോഗനാഥരും പളനി മല ദണ്ഡായുധ പാണി  ക്ഷേത്രവും.

ശ്രീ ഭോഗനാഥ മഹാസിദ്ധര്‍, ദ്വാപരയുഗത്തിന്‍ അവസാനകാലത്ത്, ഒരിക്കല്‍ യോഗശക്തിയാല്‍  ഗഗനമാര്‍ഗ്ഗം ചരിക്കുമ്പോള്‍ ഒരു സ്ഥലത്ത്  രണ്ട് തിളങ്ങുന്ന കുന്നുകളും അതിലൊന്നില്‍ വെളുത്ത കാക്കയും മറ്റതില്‍ ചുവന്ന കൊക്കും ഇരിക്കുന്നതായ് കണ്ടു.
ശിവശക്തി സാന്നിധ്യം നിറഞ്ഞ പളനിമലയെ അറിഞ്ഞ അദ്ദേഹം അതില്‍ ശിവഗിരി കുന്ന്  അപാര മരതക മലയാണെന്നും, ശക്തിഗിരിക്കുന്ന് മാണിക്യ മലയാണെന്നും അറിഞ്ഞ് അവിടെ തപഃ സ്ഥലമാക്കി ധ്യാനനിഷ്ഠനായ് വളരേക്കാലം തപഃ പൂജാദി ഉപാസനകള്‍ ചെയ്തു. 

ആദ്യകാലത്ത് അദ്ദേഹം തന്‍റെ ദണ്ഡും കമണ്ഡലവും (പാനി ) വച്ച്  അവയില്‍  പൂജാര്‍ച്ചനാ ധ്യാനങ്ങളര്‍പ്പിക്കുകയാണ് ചെയ്തിരുന്നത്.
ദണ്ഡും പാനിയുമെന്ന ആദി ധര്‍മ്മരക്ഷാകര്‍മ്മ പാലന മഹാ സംസ്കാരപൈതൃകമാണ്  ദണ്ഡപാനിയെന്ന ദേവ സങ്കല്‍പ മൂര്‍ത്തീഭാവമായ് അവതീര്‍ണ്ണനായതും.

പില്‍കാലത്താണ് ശ്രീഭോഗനാഥര്‍, 
പളം (ജ്ഞാനപഴം) നീയായ ..
ജ്ഞാന സ്കന്ദ  ഗുരുനാഥരുടെ നവപാഷാണ മൂലികൈ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.

ദ്വാപരയുഗ അന്ത്യ - കലിയുഗാരംഭ -സന്ധി സമയത്ത് അതുവരെ പരമ ജ്ഞാന പ്രതീകമായ് കണ്ട് പൂജിച്ച് ആചരിച്ച 
ദണ്ഡും കമണ്ഡല 
സ്ഥാനത്ത് ശ്രീ ദണ്ഡായുധപാണി ശിവ ബാല ഗുരുനാഥരുടെ നവപാഷാണ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ആരാധനകള്‍ ചെയ്തു തുടങ്ങി.

ശ്രീ ഭോഗനാഥര്‍ കലിയുഗം തുടങ്ങിയ ശേഷവും 205 വര്‍ഷം പൂജകള്‍ ചെയ്തു പളനിയില്‍ മഹാതപം ചെയ്തു. 

ആ കാലഘട്ടങ്ങളില്‍ ശ്രീ ഭോഗനാഥര്‍ക്ക് കൂടെ പളനിയില്‍  സഹചാരി ശുശ്രൂഷകരായ് രണ്ട് പ്രധാന ശിഷ്യര്‍ ഉണ്ടായിരുന്നു. 

ശിവലിംഗ ദേവ ഉദയാര്‍ എന്ന മൈസൂരില്‍ നിന്നുളള സിദ്ധ യോഗി യായ  പ്രധാന ശിഷ്യനെ സകല പൂജാവിധികളും, ശാസ്ത്രങ്ങളും, യോഗാദി വിദ്യകളും പകര്‍ന്നു കൊടുത്ത് ശ്രീ ഭോഗനാഥര്‍  ദണ്ഡായുധപാണി ദേവന്‍റെ പൂജാദികള്‍ക്ക് ചുമതല കൊടുത്തു.

ശിവലിംഗദേവഉടയാറുടെ കൂടെ പ്രധാനിയായ്  ഉണ്ടായിരുന്നത് 
നിനതി മുതലിയാര്‍ 
എന്ന ശിഷ്യനായിരുന്നു.

ശിവലിംഗ ദേവ സിദ്ധര്‍ ഉത്തമ തപഃ യോഗിയായ് പളനിമല പരിപാലിച്ചു. ഒരു ദിവസം ഗുരു ഭോഗനാഥര്‍ നിനതി മുതലിയാരുടെ 
യോഗബല പരീക്ഷണാര്‍ത്ഥം 
ലോകം മുഴുവനും  ചുറ്റി വരാനയച്ചു. ഗുരുനാഥരുടെ അനുമതിപ്രകാരം പുലി മേലേറിയാണ് ശിഷ്യന്‍ ലോക പരിക്രമണം ചെയ്തു വന്നത്. 

അതു മുതല്‍ ശ്രീ ഭോഗ നാഥര്‍  അദ്ദേഹത്തിന് പുലിപ്പാനി സിദ്ധര്‍ എന്ന പേരും   സന്തത സഹചാരിത്വവും നല്‍കി അനുഗ്രഹിച്ചു.

പളനി മലയുടെ താഴെയുളള ശരവണ പൊയ്കയായ ഷണ്‍മുഖ നദിയില്‍ നിന്ന് മുകളില്‍ ക്ഷേത്രത്തിലേക്ക് വെളളം എത്തിക്കുന്ന ചുമതല  പുലിപ്പാനിയുടേതായിരുന്നു. 
അദ്ദേഹം തന്‍റെ സിദ്ധ യോഗ ശക്തി വൈഭവത്താല്‍ വെളളത്തെ തന്നെ പാത്രമാക്കി തനിയേ മുകളിലേക്ക് വെളളമെത്തിച്ചു. 
അങ്ങനെ അദ്ദേഹത്തെ പുലിപ്പാനി പാത്ര സ്വാമികള്‍ എന്നും അറിയുന്നു.

 ശിവലിംഗ ദേവര്‍ കുറേ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യകര്‍മ്മങ്ങളുടെ കര്‍തൃത്വം
നിനതി പുലിപ്പാനി  സിദ്ധരെ  ഏല്‍പിച്ച് സമാധിസ്ഥനാവാന്‍ തീരുമാനിച്ചു.

ഭോഗനാഥര്‍  പുലിപ്പാനിയോട് നടന്നു വരുന്ന പൂജാ മന്ത്ര വിധാനങ്ങളെല്ലാം അതേപടി തുടരാനും പരമ്പരക്കായി വിവാഹ കര്‍മ്മത്തിലേര്‍പ്പെട്ട് സന്യസ്ഥ ഗൃഹസ്ഥാശ്രമ ധര്‍മ്മിയാവാനും നിര്‍ദ്ദേശിച്ചു.

അതിന്‍ പ്രകാരം പുലിപ്പാനി സിദ്ധര്‍ ശ്രേഷ്ഠ സന്യസ്ത ഗൃഹസ്ഥാശ്രമം സ്വീകരിക്കുകയും. കാരണ പുലിപ്പാനി  എന്ന പുത്രന്‍ ജനിക്കുകയും ബാലന് 16 വയസ്സു പൂര്‍ത്തിയാകുമ്പോഴേക്കും സകല വിദ്യകളും ശാസ്ത്രങ്ങളും അഭ്യസിപ്പിക്കുകയും  പളനിയിലെ എല്ലാ കര്‍മ്മങ്ങളും അദ്ദേഹത്തെ ഏല്‍പിച്ച്  സമാധിയില്‍ പ്രവേശിക്കുകയും ചെയ്തു.

ശ്രീ ഭോഗനാഥ  മഹാ സിദ്ധ ഗുരുനാഥനും, ശിവലിംഗ ദേവ ഉടയാര് മഹാ‍ സിദ്ധർ, പുലിപ്പാനി മഹാ സിദ്ധരും പളനിയില്‍ ജീവസമാധിയില്‍ ഇരുന്ന് ഇപ്പോഴും ജീവിക്കുന്നു.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പെരിയമ്പലത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൻ്റെ സ്ഥാപക മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് സമാധിയാകും മുമ്പ് ഇടക്കിടെ പഴനിയിൽ പുലിപാനി സിദ്ധന്മാരെയും, വടകര സിദ്ധാശ്രമവും  സന്ദർശിച്ചിരുന്നു.


പുലിപ്പാനി  സിദ്ധരുടെ വംശ പരമ്പര -

പുലിപ്പാനി  മഹാ സിദ്ധരുടെ പുത്രന്‍ കാരണ പുലിപ്പാനി  1100 വര്‍ഷവും തല്‍ പുത്രന്‍  കുമാര സ്വാമി പുലിപ്പാനി  1000 വര്‍ഷവും ജീവിച്ചു . ശേഷം അദ്ദേഹ പുത്രന്‍ വേല്‍ ഈശ്വര പുലിപ്പാനി, പുത്രന്‍ അറുമുഖ പുലിപ്പാനി, ഹരികൃഷ്ണ പുലിപ്പാനി, 
പളനിയപ്പ പുലിപ്പാനി, 
അദ്ദേഹത്തിന് രണ്ടു പുത്രര്‍  ബാലഗുരുനാഥ പുലിപ്പാനി ( 22 വയസില്‍ സമാധി ), ശേഷം 
രണ്ടാമന്‍  ഭോഗനാഥ  പുലിപ്പാനി - പുത്രന്‍, പളനിയപ്പ പുലിപ്പാനി, അദ്ദേഹ പുത്രന്‍  
ശിവാനന്ദ പുലിപ്പാനി  പാത്ര സ്വാമികള്‍, 
ഇപ്പോള്‍ പളനി പുലിപ്പാനി  സിദ്ധ പരമ്പരയുടെയും ക്ഷേത്രത്തിന്‍റെയും പ്രധാനിയായി ചുമതലകള്‍ വഹിക്കുന്നു.

കൊറോണ പ്രശ്നം മാറിയ ശേഷം പുലിപ്പാനി സിദ്ധരുടെ പരമ്പരയെ കാണാനും അനുഗ്രഹം വാങ്ങാനും പോകാനുള്ള തയ്യാറെടുപ്പിലാണ് സാധു.

സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
കേരള
90 61 97 12 27

സന്യാസ ആശ്രമ ധർമ്മത്തെ
സഹായിക്കാൻ സന്മനസ്സുള്ളവർ മാസം തോറും 100 രൂപ നൽകി സഹകരിക്കുക.

അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy 
SBl Pattambi branch 
A/c : 37707148920
IFSC : SBIN0070186.

Google Pay: 90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം