പോസ്റ്റുകള്‍

രാമായണം A

ഇമേജ്
നാം നിത്യേന ഉപയോഗിക്കുന്ന ക്യാപ്‌സൂളുകൾ പോലെയാണ് നമ്മുടെ പുരാണേതിഹാസകഥകൾ. പല വർണങ്ങളിലുള്ള പുറന്തോടുകളാണ് ഇത്തരം ക്യാപ്‌സൂളുകളുടെ ആകർഷണം. എന്നാൽ അവയ്ക്കുള്ളിലാണ് മരുന്നുകളുള്ളത്. പുറന്തോടുകൾ, സുഗമമായി ഇവ അകത്തെത്തിക്കാനുള്ള ഒരുപാധിമാത്രം. പുരാണ കഥകൾക്കുള്ളിൽ മനുഷ്യസമൂഹത്തെ ചികിത്സിക്കാനുള്ള മഹത്തായ ഔഷധങ്ങൾ.... നന്മയുടെ സന്ദേശങ്ങൾ നിറച്ചുവെച്ചിരിക്കുന്നു. ലോകത്താകമാനം കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ഭാരതത്തിലിന്നും സ്നേഹസുരഭിലമായ കുടുംബത്തിന്റെ പാരസ്പ‌ര്യത്തിൽ നാം അഭിരമിക്കുന്നത് ഇങ്ങനെ നമുക്ക് പകർന്നു കിട്ടിയ സന്ദേശങ്ങളിലൂടെയാണ്. അച്ഛനും മകനും.. ഭർത്താവും ഭാര്യയും.. ജ്യേഷ്‌ഠനും അനുജനും എന്നുവേണ്ട നമ്മുടെ സമസ്തബന്ധങ്ങളും ഇങ്ങനെ തീവ്രവും സ്‌നിഗ്ദ്‌ധവുമായ ഒരു നന്മ വൃക്ഷത്തിന്റെ അടിവേരുകൾ വലിച്ചെടുത്ത നീരുണ്ടു നില നില്ക്കുന്നതാണ്. കുടുംബം മാത്രമല്ല. സമൂഹത്തിലെ മറ്റു മേഖലകളിലെല്ലാംതന്നെ ഇത് പ്രകടമാണ്. ഗുരു ശിഷ്യബന്ധവും സൗഹൃദങ്ങളും രാഷ്ട്രീയ സാമൂഹ്യ വൈദ്യശാഖകളുമൊക്കെ ഇത്തരത്തിൽ ബന്ധിതമായിരിക്കുന്നു. എല്ലാറ്റിനും ഉദാഹരണങ്ങളാകുന്ന കുറെ കഥകളിലൂടെ, വാല്മീകിയും വ്യാസനും ...

കളിയമർദ്ദനം

ഇമേജ്
കാളിയ മര്‍ദ്ദനം നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളാണ്. കാളിന്ദീനദിയും അതുപോലെയാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളുമുണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള കാളിയന്‍ എന്ന ഘോരസര്‍പ്പം താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്‌. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞു പോയിരുന്നു. പക്ഷികള്‍ പോലും അതിനു മുകളില്‍കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്. വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമ്രുതിനുപോയി. അമ്രുതംകൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമ്രുതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗ...

അക്കൗണ്ട്

ഇമേജ്
Account Number: Swami Sadhu krishnanandha Saraswathy  SBl Pattambi branch  A/c : 37707148920 IFSC : SBIN0070186. GooglePay:  90 61 97 12 27

അഖാഡകൾ എന്ത്? വിശ്വബ്രാഹ്മണരുമായി എന്താണ് ബന്ധം?

ഇമേജ്
പ്രയാഗ്‌രാജിൽ 122 മഹാകുംഭങ്ങൾക്കും 123 കുംഭപർവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഭാരതത്തിലെ ഏറ്റവും പുരാതനമായ ശ്രീ പഞ്ചദശനാം ആവാഹൻ അഖാഡയുടെ ദക്ഷിണ ഭാരതത്തിലേക്കുള്ള പ്രവേശനം മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിലൂടെ സാധിച്ചിരിക്കുന്നു.  ആദി ശങ്കര അദ്വൈത അഖാഡയുടെയും, സംസ്ഥാന സന്യാസി സഭയുടേയും അദ്ധ്യക്ഷനായ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഇതിനോടകം 180 പേർക്ക് സന്യാസദീക്ഷ നൽകിക്കഴിഞ്ഞു. മൂന്നൂറ്റി അറുപതിലേറെ ചണ്ഡികാ യജ്ഞങ്ങളും, ശ്രീ രുദ്രയജ്ഞങ്ങളും നടത്തി ജാതി രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന പ്രഭാകരാനന്ദ സ്വാമിയെ അഖിൽ ഭാരതീയ സന്ത് സമിതി മുഖ്യ നിർദ്ദേശകൻ പൂജനീയ ശ്രീമഹന്ത് ജ്ഞാനദേവ് സിംഗ്ജി യുടെ അനുമതിയോടെ സന്ത് സമിതി അദ്ധ്യക്ഷൻ പരമപൂജനീയ സപ്തമകുവേര ആചാര്യശ്രീ അവിചൽദാസ് ജിയുടെ ആജ്ഞ അനുസരിച്ച് കാഞ്ഞങ്ങാട് ആനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി മുക്താനന്ദ ജി മഹാരാജ്  ഉദ്ഘാടനം ചെയ്ത അഖിൽ ഭാരതീയ സന്ത് സമിതിയുടെ സന്യാസി സഭയിൽ വച്ച് സമിതി ദേശീയ ജനറൽ സെക്രട്ടറിയും, കാശി ശങ്കരമഠം ഉത്തരാധികാരിയുമായ സംപൂജ്യ ദണ്ഡിസ്വാമി HH സ്വാമി ജിതേന...

ആദിശങ്കര അദ്വൈത അഖാഡ

ഇമേജ്
ദക്ഷിണ ഭാരതത്തിലെ സനാതന ധർമ്മികളുടെ ഐക്യവും പൈതൃക സംരക്ഷണവും ലക്ഷ്യമാക്കി 1882 ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ടിന്റെയും 1961 ലെ ഇന്ത്യൻ ഇൻകം ടാക്സ് ആക്ടിന്റെയും നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും വിധേയമായി 10/IV/2021 എന്ന നമ്പർ പ്രകാരം 2021 ജൂലൈ 5-ാം തീയതി രജിസ്റ്റർ ചെയ്ത് ജഗത്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ അദ്വൈത സിദ്ധാന്ത പ്രചരണത്തിനായി പ്രവർത്തിക്കുന്ന അഖാഡയാണ് "ആദിശങ്കര അദ്വൈത അഖാഡ". ഇനി ഈ ട്രസ്റ്റ് ഡീഡ് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: 1. ട്രസ്റ്റിന്റെ പേര് ആദി ശങ്കര അദ്വൈത അക്കാഡ എന്നായിരിക്കും 2. ട്രസ്റ്റിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് H.No. 8/355, മിനി ശബരിമല, കാളികാവ് റോഡ്, മങ്കര, പാലക്കാട്, കേരളം, പിൻ: 678613 എന്ന വിലാസത്തിലോ ട്രസ്റ്റി ബോർഡ് കാലാകാലങ്ങളിൽ തീരുമാനിക്കുന്ന മറ്റ് സ്ഥലത്തോ സ്ഥലങ്ങളിലോ ആയിരിക്കും. ട്രസ്റ്റിന്റെ സുഗമമായ പ്രവർത്തനത്തിനായി രാജ്യത്തിന്റെ ഏത് ഭാഗത്തും ബ്രാഞ്ച്/അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ തുറക്കാവുന്നതാണ്. 3. ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കുള്ളതായിരിക്കണമെന്നും ഇന്ത്യാ ഗവൺമെന്റിന്റെ പരിധിയില...

ചാതുർവർണ്യം ജാതിയല്ല

ഇമേജ്
ചാതുർ വർണ്ണ്യം    മായ സൃഷ്ട്യം ഗുണ കർമ്മ വിഭാഗശഹ; ശൂദ്രന് ബ്രാഹ്മണൻ  ആകാൻ ആകുമോ?ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?  ആരാണു വൈശ്യൻ ? ക്ഷത്രിയൻ?     "ജാതിയിൽ ജനിച്ച...കൃഷ്ണൻ ആണ് ഋഗ്വേദത്തിൽ പറഞ്ഞ...4 മാനവ കുല വിഭാഗത്തെ വർണം എന്ന് പേരിട്ട്  വിളിച്ചത് ഗീതയിൽ! അപ്പൊ ഗീത ആണ് ജാതിക്ക കാരണം എന്ന് എങ്ങിനെ പറയും ?!     ബ്രാഹ്മനോസ്സ്യ മുഖമാസിദ്     ബാഹു രാജന്ന്യ: കൃത:     ഊരു തദ്സ്‌സ്യ യാദ്വവൈശ്യ:     പദഭ്യാ ശൂദ്രോ അജായതെ, ഋഗ്വേദം ..10-90-11)    മനുഷ്യ സമൂഹത്തെ ഒരു പുരുഷൻ ആയി സങ്കല്പം ചെയ്തു ഉള്ള ശ്ലോകം ഇത...  ഇതിലോ...വർണത്തെ പറ്റി പറയുന്ന ഈ ശ്ലോകത്തിൽ പോലുമോ...... ജാതിക്കു കാരണം , ആണെന്നോ...വർണം ആണ് ജാതി എന്നോ പറയുന്നില്ല ...കാരണം...     ജന്മ ബദ്ധം അല്ല കർമ ബദ്ധം ആണ് ജാതി എന്ന് Clarity നൽകുന്നു.. യാദവ ജനയിതാവു കൃഷ്ണൻ...    "ചാതുവർണ്യം മായ സൃഷ്യം     ഗുണ കർമ്മ വിഭാഗശ:    വർണം ഉണ്ടാവുന്നത് ...ജനനം കൊണ്ടല്ല..കേവലം കർമം കൊണ്ടാണ്... പ്രകൃതി എന്ന മായ ലോകത്ത്...3...

കല്പവാസം ഗൃഹസ്ഥർക്ക്

ഇമേജ്
സംന്യാസത്തിന് പല പല ഭാവങ്ങളുണ്ട്. കുടികളിൽ താമസിക്കുന്ന സന്ന്യാസിമാരെ കുടീചകൻമാർ എന്ന് പറയും. സ്ഥിരമായൊരിടത്തും നിൽക്കാതെ, കറങ്ങി നടക്കുന്നവരെ ബഹൂതകൻമാർ എന്നാണ് പറയുക. ജ്ഞാനികളെ ഹംസർ എന്ന് വിശേഷിപ്പിക്കുന്നു. പരമമായ സത്യമറിഞ്ഞവരെ പരമഹംസർ എന്ന് പറയുന്നു. ആ പരമസത്യത്തിനുമപ്പുറം കടന്നുപോയവർക്ക് തുരീയാതീതൻമാർ എന്നാണ് വിശേഷണം. എല്ലാ നിയമങ്ങൾക്കും അറിവുകൾക്കും അപ്പുറത്തുള്ളവരാണ് അവധൂതൻമാർ. ഇപ്രകാരമുള്ള എല്ലാ സന്ന്യാസഭാവങ്ങളും കുംഭമേളയിൽ എത്തുന്നു എന്നതാണ് ഈ ഉത്സവത്തിൻ്റെ ഏറ്റവും വലിയ വിശേഷം. ആധുനിക കാലഗണനാ സമ്പ്രദായം ഇല്ലാത്ത കാലത്തും;  ഗതാഗത സൗകര്യങ്ങളോ പൊതുവഴികളോ ഇല്ലാതിരുന്ന കാലത്തും; മൊബൈലും വാച്ചുമൊന്നും ഇല്ലാതിരുന്ന കാലത്തും; കൃത്യമായി കാലം ഗണിച്ച്, കാടും മേടുമിറങ്ങി, ഭാരതത്തിലെ സമസ്ത സന്ന്യാസികളും കുംഭമേളകളിൽ എത്തി സ്നാനം ചെയ്ത് മടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ജ്യോതിശാസ്ത്രം അത്രയ്ക്ക് ഹൃദിസ്ഥമാണ് ഈ ജനതയ്ക്ക് എന്നതിൻ്റെ തെളിവുകൂടിയാണ് ഇത്. ഭാരതഖണ്ഡത്തിലെ ഓരോ ഇടത്തും കഴിഞ്ഞ കൊല്ലങ്ങളിൽ എന്ത് നടന്നു എന്ന വിവരം സന്ന്യാസിവര്യൻമാരും ഗുരുക്കളും പരസ്പരം പങ്കുവെച്ചിരുന്ന...