ചാതുർവർണ്യം ജാതിയല്ല
ചാതുർ വർണ്ണ്യം
മായ സൃഷ്ട്യം ഗുണ കർമ്മ വിഭാഗശഹ;
ശൂദ്രന് ബ്രാഹ്മണൻ ആകാൻ ആകുമോ?ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?
ആരാണു വൈശ്യൻ ? ക്ഷത്രിയൻ?
"ജാതിയിൽ ജനിച്ച...കൃഷ്ണൻ ആണ് ഋഗ്വേദത്തിൽ പറഞ്ഞ...4 മാനവ കുല വിഭാഗത്തെ വർണം എന്ന് പേരിട്ട് വിളിച്ചത് ഗീതയിൽ! അപ്പൊ ഗീത ആണ് ജാതിക്ക കാരണം എന്ന് എങ്ങിനെ പറയും ?!
ബ്രാഹ്മനോസ്സ്യ മുഖമാസിദ്
ബാഹു രാജന്ന്യ: കൃത:
ഊരു തദ്സ്‌സ്യ യാദ്വവൈശ്യ:
പദഭ്യാ ശൂദ്രോ അജായതെ,
ഋഗ്വേദം ..10-90-11)
മനുഷ്യ സമൂഹത്തെ ഒരു പുരുഷൻ ആയി സങ്കല്പം ചെയ്തു ഉള്ള ശ്ലോകം ഇത...
ഇതിലോ...വർണത്തെ പറ്റി പറയുന്ന ഈ ശ്ലോകത്തിൽ പോലുമോ......
ജാതിക്കു കാരണം , ആണെന്നോ...വർണം ആണ് ജാതി എന്നോ പറയുന്നില്ല ...കാരണം...
ജന്മ ബദ്ധം അല്ല കർമ ബദ്ധം ആണ് ജാതി എന്ന് Clarity നൽകുന്നു.. യാദവ ജനയിതാവു കൃഷ്ണൻ...
"ചാതുവർണ്യം മായ സൃഷ്യം
ഗുണ കർമ്മ വിഭാഗശ:
വർണം ഉണ്ടാവുന്നത് ...ജനനം കൊണ്ടല്ല..കേവലം കർമം കൊണ്ടാണ്...
പ്രകൃതി എന്ന മായ ലോകത്ത്...3 ഗുണങ്ങൾ ഉണ്ട്... രേജോ, സത്വ, തമോ... ഇവ നമ്മിൽ വളരുന്നത്. ജീവിത സമരത്തിൽ കൂടിയും...മുന് ജന്മ കർമ ഫലം കൊണ്ടും...
ഇവ 2 നും അനുസരിച്ച്,നമ്മൾക്ക്...വർണം അടങ്ങുന്ന വാസന ഉണ്ടാവുന്നു...
ഋഗ്വേദത്തിൽ പുരുഷ സൂക്തത്തിൽ ആണ്, 4 വർണങ്ങളെ പറ്റി പരാമർശം ഉള്ളത്.. അതിൽ വർണം എന്നു പറയുന്നുമില്ല.. 4 വിഭാഗങ്ങളെ പറ്റി പറയുന്നു... ബ്രഹ്‌മനർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ,
ഇവരെ വർണങ്ങൾ എന്നു വിളിക്കുന്നത്..ഗീതയാണ്... അവിടെയും.. ജന്മം ആണ് നിന്നിൽ വർണം വരുത്തുന്നത് എന്നും പറയുന്നില്ല... ജാതിക്കു കാരണം വർണം എന്നു യാദവൻ ആയ ഭഗവാൻ പറയുന്നില്ല...
സവർണ അവർണ്ണ ദളിത് പിന്നോക്ക ഹരിജൻ എന്ന ഒരൊറ്റ വക്കും.... വേദ ഗീതയിൽ ഇല്ലാത്ത ". സംജ്ഞ" മാത്രം..
ഇന്നത്തെ ആധുനീക socoalogist കൾക്കും.. വർണം ആണ് ജാതിക്കു കാരണം എന്നു തെളിയിക്കാൻ ആയിട്ടില്ല... ഗീതയോ?.. വേദമോ? പ്രമാണം ആക്കിക്കൊണ്ട് എന്നത് ആണ് വസ്തുത...
വർണം ആണ് ജാതിക്കു കാരണം എങ്കിൽ.. 4 വർണം അതിനു അനുപാതികമായി..4000 ജാതികൾ വന്നത് എങ്ങിനെ എന്നതിന് അവർക്ക് ഉത്തരവും ഇല്ല...ജാതികൾക് കാരണം, തൊഴിൽ വിഭജനം മാത്രം ആണെന്ന് കാണാം..
4 വർണങ്ങൾ ആകട്ടെ, ഈ ലോകത്തിൽ മനുഷ്യൻ ഉള്ള എല്ലാ രജ്യത്തും ഉണ്ടെന്നു പഠിച്ചാൽ കാണാം അറിയാം..
നോക്കാം ഒന്നു അത് എങ്ങിനെ എന്നു... 1ബ്രാഹ്മണർ, ജ്ഞാനികൾ, അഥവാ Intelectuals , 2.ക്ഷത്രിയർ അഥവാ, Warriors. അഥവാ പടയാളികൾ, 3. വൈശ്യർ കർഷകർ വ്യവസായികൾ.Farmers Business peoples.. 4 ഇവയിൽ ഒന്നും പെടാത്ത വിഭാഗം..
ഇവരുടെ ശക്തി ആണ് ഓരോ രാജ്യത്തെയും, രാഷ്ട്രത്തെയും, ലോകത്തിനു മുന്നിൽ സമ്പൽ സമൃദ്ധ രാജ്യ പദവിയിൽ എത്തിക്കുന്നത്...
ഇനി ഒരു മനുഷ്യൻ.. എങ്ങിനെ ഈ 4 വർണത്തിൽ എത്തുന്നു.. എന്നു നോക്കാം.
എങ്ങിനെ മനുഷ്യന് വർണ്ണം ലഭിക്കുന്നു.
( "ജന്മനാ ജായതെ ജന്തു കർമ്മണാ ജായതെ ദ്വിജ ബ്രഹ്മ ജ്ഞാനേന ബ്രാഹ്മണാ". )എന്ന് പ്രമാണം...
ജന്മം കൊണ്ട് ഒരു ജന്തുവായി ജനിക്കുന്നു, കർമ്മം കൊണ്ട് ദ്വിജൻ,അവൻ ജ്ഞാനം കൊണ്ട് ബ്രാഹ്മണൻ ആകുന്നു.
"ശൂദ്രോപി ശീലസമ്പന്നോ ബ്രാഹ്മണാത് ഗുണവാൻ ഭവേത് ബ്രഹ്മനോപി ക്രിയാഹീന ശൂദ്രാത് പ്രെത്യവരോഭവേത്"
ഇതാണു ശാസ്ത്രം ....
. -..
( ശൂദ്രന് ശീല സമ്പന്നൻ ആയി മാറിയാൽ ബ്രഹ്‌മനൻ ആകാം, ബ്രാഹ്മണർ.. കർമ്മ ഹീനൻ ആയാൽ..ശൂദ്രൻ ആയി നിപതിക്കുന്നു..")
മഹർഷി വാല്മീകിയും മഹർഷി വ്യാസനും ഉപനിഷദ് ഋഷിമാരും, മഹീദാസ ഐതരേയനും തുടങ്ങി ഇങ്ങു കേരളത്തിൽ എത്തിയാൽ ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ഒക്കെ അങ്ങനെ ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നവര്‍ ആണ് .
*ആരാണ് ബ്രാഹ്മണൻ ?;
ജനിക്കുമ്പോൾ ആരും ബ്രഹ്മാനായിജനിക്കു ന്നില്ല .അവൻ കർമ്മത്താൽ മാത്രമേ ബ്രമ്ഹണൻ ആകുന്നുള്ളു ...വേദാ അധിഷ്ഠിത ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത് അത് തന്നെ ആണ്
കർമ്മണാ ജായതേ ദ്വിജ
വേദ പാരായണാൽ വിപ്ര
ബ്രമ്ഹ ജ്ഞാനേതി ബ്രമ്ഹണ"
എന്താണ് ബ്രാഹ്മണ ധർമം???!
അധ്യാപന മദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹശ്ചൈവ
ബ്രാഹ്മണ നാമ കൽപയത്,..
പഠിപ്പിക്കുക യാഗം ചെയ്യുക ചെയ്യിപ്പിക്കുക ദാനം ചെയ്യുക പ്രതിഗ്രഹം വാങ്ങുക ബ്രാഹ്മണന് വിധിക്കപ്പെട്ട കർമ്മങ്ങൾ ആകുന്നു.
ക്ഷത്രിയ ധർമം?;
പ്രജാനാം രക്ഷണം ദാനം
ഇജ്യാധ്യായന മേവച
വിഷയെഷ്വ പ്രസക്തിശ്ച
ക്ഷത്രിയസ്‌സ്യ സമാതമ:
പ്രായമായ വിധത്തിൽ പ്രജകളെ സംരക്ഷിക്കുക വിദ്യാധർമ്മങ്ങളെ പ്രചരിപ്പിക്കുക അഗ്നിഹോത്രാദികൾ നടത്തിക്കുക വേദശാസ്രാദികൾ പഠിക്കുക പഠിപ്പിക്കുക വിഷയങ്ങളിൽ നിന്ന് ശക്തമാക്കാതെ ഇരിക്കുക ചുരുക്കത്തിൽ ഇതൊക്കെയാണ് ക്ഷത്രിയന്റെ സ്വാഭാവിക ധർമ്മങ്ങൾ.
വൈശ്യ ധർമം?!
പശുവിനാം രക്ഷണം ദാനം
ഇജ്യധ്യായന മെവച
വാണിക് പദം കസീദം ച.
വൈശ്യസ്‌സ്യ കൃഷിമേവച:
കന്നുകാലികളെ പരിപാലിക്കുക ദാനം ചെയ്യുക അഗ്നിഹോത്രാദികൾ ചെയ്യുക വേദശാസ്രാദികൾ പഠിക്കുക കച്ചവടം നടത്തുക ന്യായമായ നിലക്ക് മാത്രം ഉള്ളവർക്ക് പണം കടം കൊടുക്കുക
വൈശ്യ ധർമ്മങ്ങൾ..
ശൂദ്ര ധർമം?;
ഏക മേവതു ശൂദ്രസ്സ്യ
പ്രഭു കർമ ശതാദിശത്
ഏതേശാ മേവ വർന്നനാം.
ശുശ്രൂഷ മന സൂയയാ:
നിന്ദ വെറുപ്പ് അഹങ്കാരം തുടങ്ങിയ മനോദോഷങ്ങൾ വെടിഞ്ഞ്.. ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരോട് ഒന്നോച്ചു അവരെ പോലും കൂട്ടി നിർത്തിനിന്ന് ജീവിതം കഴിച്ചു കൂട്ടുക... ഇവയാണ് അവർക്ക് കരണീയമായത്...
(ആരാണ് ശൂദ്രൻ ..?!
"ശ്രുതാത് ദൂര ഇതി ശൂദ്ര"
ശ്രുതി എന്നാൽ ..അറിവ് അല്ലങ്കിൽ വേദം എന്നാണ്
ശ്രുതിയിൽ നിന്ന് വിട്ടു നിൽക്കുന്നവൻ ആരോ അറിവിൽ നിന്ന് വിട്ടു നിൽക്കുന്നവർ ആരോ അവൻ എപ്പോഴും ശൂദ്രൻ ആയിരിക്കും ).
ശൂദ്ര ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈതി ശൂദ്രതാ
ക്ഷത്രിയ ജ്ഞവതമേവന്തു
വിദ്യാത് വൈശ്യതഥൈവച
കർമ്മം കൊണ്ട് ശൂദ്രൻ ബ്രാഹ്മണനായി തീരുന്നു.. കർമ്മദോഷത്താൽ ബ്രാഹ്മണൻ ശൂദ്രൻ ആകുന്നു. കർമ്മങ്ങളുടെ ഗുണദോഷങ്ങളാൽ ക്ഷത്രിയരും വൈശ്യരും ഉയരുകയും താഴുകയും ചെയ്യും...
ഒരു വർണ്ണത്തിൽ ജീവിക്കുന്നവന് മറ്റൊരു വർണ്ണത്തിന്റെ ഗുണങ്ങൾ ഉണ്ടാവുന്ന പക്ഷം അവനെ ആ വർണത്തിൽ പെടുത്തി കാണേണ്ടതാണ്..
കൊല വൈഭവം കൊണ്ടല്ല ഒരു വ്യക്തി ബ്രാഹ്മണൻ ആകുന്നത് ജനമഹ കൊണ്ടും ഒരുവന് ബ്രാഹ്മണൻ ആകാൻ ആകില്ല കർമ്മഗുണം ഒന്നുകൊണ്ട് മാത്രമാണ് ഒരു ബ്രാഹ്മണനായി തീരുന്നത്..
ഇവർ ആണ് ഇന്നത്തെ ലോകത്തിൽ അറിയുന്ന ഭാഷയിൽ "തൊഴിലാളി അഥവാ Unskilled Labour എന്ന് പറയുന്ന കൂട്ടർ...
ഇവരാണ് മേൽപറഞ്ഞ 3 വിഭാഗത്തെ സമൂഹത്തിൽ കൂട്ടി ഇണക്കുന്ന... കണ്ണി ആയി വർത്തിക്കന്ന വിഭാഗം...
ശൂദ്രന് പ്രഥമ പുരുഷൻ്റെ കാലിൽ നിന്ന് ജനിച്ചു എന്ന് പറയുന്നത്.. .. ഗുരുവിനെ അമ്മയെ അച്ഛനെ.. കാലിൽ ആണ് നമസ്കരിക്കുക.. കാലിൽ ആണ് ശരീരം നിൽക്കുന്നത്...
""തൊഴിലാളി ഇല്ലേൽ... അല്ലേൽ തൊഴിലാളി കൂടെ ഇല്ലേൽ...ഒരു ജ്ഞാനിയും...വ്യവസായിയും...കൃഷിക്കാരനും...നിലനിൽപ്പ് പോലും ഇല്ലെന്നു അർത്ഥം..
ഏത്ര ദീർഘ ദൃഷ്ടിയില് ആണ്...സനതാന ധർമ ആചാര്യന്മാർ ...മാനവ കുലതെ. മുൻപേ നിർണയിച്ചു വെച്ചിരിക്കുന്നത് ...
കർമത്തിൻ്റെ അടിസ്ഥാനത്തിൽ നോക്കുക...
എന്നൽ ഇത്ര ഒക്കെ ആണേൽ പോലും...പാൽ കിട്ടുന്ന അകിടിൽ പോലും ചോരയെ കുടിക്കൂ കൊതുക് എന്ന പോലെ... വിദ്യ കൊണ്ട് അറിയേണ്ടത് അറിയാതെ ",വിദ്വാൻ എന്ന് നടിക്കുന്നു...ചിലർ എന്ന്...ഇന്നത്തെ തോൾ സഞ്ചി..വ്യാജ Phed ചിന്തമാരെ, "ഇളയ കിള്ള ഇടങ്ങളെ ഒക്കെ കാണുമ്പോൾ ..തോന്നി പോകുന്നു...
വിദ്യ ഉളളവർ... ഭരണ കേന്ദ്രങ്ങളിൽ വിരാജിക്കുന്നു.. ലോക ഹിതാർഥം ..വ്യാപാര വ്യവസായികൾ...കൃഷിക്കാർ ഇവർക്ക് ഇടയിൽ Unskilled Labour അഥവാ ശൂദ്രൻ ഇല്ലേൽ...ലോകം എങ്ങിനെ മുന്നോട്ട് പോകും...
ഇവിടെ ഓരോ പുൽകൊടിക്കും ഉണ്ട്... സ്വ് ധർമം., ഒരു കീടവും അനാവശ്യമായി അല്ല...ഈ ലോകത്ത്... അതൊരു...ചെറു കൃമി ആയാൽ പോലും...
എല്ലാം ഒന്നിച്ച് ഉള്ള...മുന്നോട്ട് പോക്ക് ആണ് മാനവ കുലത്തിൻ്റെ . ആകെ തുക...
"കർമ്മണാ ജായതേ വർണ്ണം
കർമ്മത്തിലൂടെ ദ്വിജത്വം ലഭിക്കുന്നു
ദ്വിജൻ എന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും സത്യത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള ആത്മ നിയന്ത്രണം വന്നവൻ ആകുന്നു
"വേദ പാരായണാൽ വിപ്ര" ..
വിപ്രൻ എന്നാൽ ...
"വിശേഷേണ പാപത്മനാം
പരഞ്ച പാതിതി
വിപ്ര ശബ്ദാർത്ഥ "
തന്റെയും മറ്റുള്ളവന്റെയും പാപത്തെ ഇല്ലാതാകുന്നവൻ ആരോ അവൻ വിപ്രൻ
ഇപ്പോ ഉള്ള വിപ്രന്മാർ മറ്റുള്ളവന്റേതു പോയിട്ടു തന്റെ പാപത്തെ പോലും ഇല്ലാതാകാൻ കഴിവില്ലാത്തവർ ആകുന്നു അതിന്റെ ബാക്കി പത്രങ്ങൾ ആണ് ഓരോ ഭവനവും ..
👍"ബ്രഹ്മ ജ്ഞാനേതി ബ്രഹ്മ"
ബ്രഹ്മ ജ്ഞാനം ലഭിച്ചാൽ അവൻ ബ്രാഹ്മണൻ ആകുന്നു ...
എന്താണ് ബ്രഹ്മ ജ്ഞാനം ?
എന്നിലും നിന്നിലും തൂണിലും തുരുമ്പിലും സർവ ജന്തു ജീവ ജാലത്തിലും നിറഞ്ഞു നില്കുന്നത് ആ ഈശ്വരന്റെ ചൈതന്യമാണെന്നു എന്നിൽ നിന്ന് വിഭിന്നമല്ല മറ്റൊന്നും എന്ന ഭേദ ഭാവമില്ലാതെ ഇന്ദ്രിയങ്ങൾക്കതീതനായി മാറുന്ന ആരോ അവൻ ബ്രമ്ഹണൻ ..നാല് വേദവും അത് തന്നെ ആണ് പറഞ്ഞത് ..
അഹം ബ്രമ്ഹ അസ്‌മി (യജുർ വേദം)
പ്രജ്ഞാനം ബ്രമ്ഹ (ഋഗ് വേദം )
തത് ത്വം അസി (സാമ വേദം)
അയാം ആത്മ ബ്രമ്ഹ (അഥർവ വേദം)
ആ വേദം തന്നെ ഉദഘോഷിക്കുന്നു
"ന ജാതി ബ്രമ്ഹണ )
അതായത് ജാതി ബ്രമ്ഹണരെ അല്ല വേദം പറഞ്ഞ ബ്രമ്ഹണൻ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് ..
"ഹിംസനൃത പ്രിയലുബ്ദ:
സർവ കർമോപജീവന:
കൃഷ്ണാ ശൗച പരിഭ്ര്ഷ്ട -
സ്ത്വേദിജാം: ശൂദ്ര താം ഗതാ,:
കൊല ചെയ്യുകയും കളവു പറയുകയും അത്യാഗ്രഹിയാവുകയും എന്ത് ഹീന പ്രവർത്തിക്കുകയും ചെയ്യുകയും ശുദ്ധിയായ നടക്കാതിരിക്കുകയും പൂർണരുമായി സഹവസിക്കുകയും ജീവിക്കുകയും ചെയ്ത ബ്രാഹ്മണൻ ശൂദ്രനായി തീർന്നിരിക്കുന്നു.
ഇനി പൂജാധികാരിയുടെ ലക്ഷണം അറിയാൻ ഈശാന ശിവ ഗുരുദേവ പദ്ധതിയിൽ ചര്യ കാണ്ഡം( ശങ്കരാചാര്യരുടെ അച്ഛൻ ആയ ഈശാന ശിവ ഗുരുദേവൻ എഴുതിയ ഏകദേശം പതിനായിര കണക്കിന് ശ്ലോകം എഴുതിയിട്ടുണ്ട് ആ ഗ്രന്ഥത്തിൽ ഇന്നത്തെ കേരളീയ പൂജ വസ്തു ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥം ആകുന്നു ഈശാന ശിവ ഗുരു ദേവ പദ്ധതി)
ഒന്ന് പരിശോധിക്കുക ...അവിടെ പറയുന്നത് നോക്കുക
"ആചാര്യ തപസാമ്നയ"
ക്ഷേത്ര വൃദ്ധിക്കു വേണ്ട അഞ്ചു കാര്യത്തിൽ മുഖ്യമായ ഒന്ന് ആചാര്യൻ അല്ലങ്കിൽ പൂജകൻ തപസ്വി ആയിരിക്കണം പൂജിക്കുന്ന ദേവതയുടെ മന്ത്രം സിദ്ധി ഉണ്ടായിരിക്കണം
ഇത്തരം പ്രമാണങ്ങളെ പൗരോഹിത്യ വർഗം തന്ത്ര സമുച്ചയത്തിലെ കുഴിക്കാട്ട് പച്ചയിലും ഓക്കേ ബോധ പൂർവം തിരുത്തിയിട്ടുണ്ട്പത്തുരൂ ഗായത്രി പോലും അറിയാത്ത ചെയ്യാത്ത പൗരോഹിതരും ആണ് ഇന്ന് ഭൂരിഭാഗവും നല്ലൊരു വിഭാഗത്തിനും പൂജയും ഹോമവും അന്യം ആയി കഴിഞ്ഞു ശേഷിച്ചവർ പഴയകാല വിസ്‌മൃതിയിൽ പഞ്ചോപചാരം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്ഷേത്രങ്ങളിൽ ചൈതന്യ ലോഭം വന്നു തുടങ്ങി കാളിയും ശിവനും ദുർഗയും വെറും ബിംബങ്ങൾ മാത്രമായി മാറി പ്രതികരണ ശേഷി ഇല്ലാത്ത ബിംബങ്ങൾ ...ഇനി വർണ്ണവും ജാതിയും ഒന്നാണെന്ന് പറഞ്ഞു പരത്തിയ പൗരോഹിത്യ വർഗം ഋഗ് വേദത്തിലെ പതിനൊന്നാം മണ്ഡലത്തിലെ പുരുഷ സൂക്തം ഒന്ന് വായിച്ചു അതിന്റെ യഥാർത്ഥ അർത്ഥവും മനസിലാക്കാം ...
"മുഖം കിമസ്യ കൗ ബാഹു
കാ ഊരു പാദ മുച്യേത
എന്ന ശ്ലോകം ...
വേദത്തിലെ ഋഷിമാർ ഒന്നും തന്നെ ഇന്നത്തെ രീതിയിൽ ഉള്ള ജാതി ബ്രമ്ഹണർ ആയിരുന്നില്ല .. സൂതപുത്രനും വേടന്റെ മകനും രാജാവിന്റെ മകനും ഓക്ക് ആയിരുന്നു ... വേദം പകുത്ത വ്യാസനും മുക്കുവൻ ആയിരുന്നു ... ഇത് പോലെ അറിവു കൊണ്ട് മാത്രമേ ബ്രാഹ്മണ്യം നേടാൻ കഴിയും പേരിന്റെ കൂടെ വാല് വച്ചാൽ കിട്ടുന്ന ഒന്നല്ല
അത് കൊണ്ട് സനാതന ധർമം എന്ന പവിത്രമായ ഭാരതീയ സംസ്കൃതിയെ നശിപ്പിക്കരുത് ... വേദ മന്ത്രങ്ങളും താന്ത്രികാരാധനകളും ഓരോ ഹിന്ദു ഭവനങ്ങളിൽ നടക്കട്ടെ ഓരോ ഹിന്ദുവും
ലളിത സഹസ്ര നാമങ്ങളും ജപിക്കട്ടെ
കാളി മന്ത്രങ്ങൾ ജപിക്കട്ടെ അറിവിനെ ഈശ്വരനായി ആരാധിച്ച ലോകത്തെ ഒരു സമൂഹം ആയിരുന്നു നമ്മൾ ഹിന്ദുക്കൾ സപ്ത മഹാ ഭൂ ഖണ്ഡത്തിലെ ജംബു ദ്വീപത്തിലെ ഈ പുണ്യ ഭൂമിയിലെ മഹാ ഋഷി വര്യന്മാരുടെ പിന് തലമുറയാണ് നമ്മൾ ആ നമ്മൾ അജ്ഞതയെ തേടി പോയി പൈതൃകം നശിപ്പിക്കരുത്
അങ്ങനെ ഉണരട്ടെ നമ്മുടെ ഭാരതം ..
കർമ്മണ്യേവധികാരസ്തേ മാ ഫലേഷു കദാചന
മാ കർമഫലഹേതുർഭുർമാ തേ
സംഗോ/സ്ത്വകർമ്മണി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ