പോസ്റ്റുകള്‍

രാമായണത്തിലൂടെ -4

ഇമേജ്
സുകൃതികളേ, രാമായണ കഥാ യാത്രക്ക് നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന് നന്ദി. തുടന്നും വായിക്കുക. പരമാവധി ഷെയർ ചെയ്യുക. നമ്മുടെ ഭാരതത്തിൻ്റെ പൗരാണിക നാമം ജംബുദീപം എന്നായിരുന്നുവത്രെ. ഭൂമിയിൽ ഏഴു ഭൂവിഭാഗങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഇതിഹാസങ്ങൾ പറയുന്നു. ജംബുദ്വീപം, പ്ലക്ഷദ്വീപം, ശാൽമലിദ്വീപം, കുശദ്വീപം, ക്രൗഞ്ചദ്വീപം, ശാകദ്വീപം, പുഷ്‌ക്കര ദ്വീപം എന്നിവ. ജംബുദ്വീപമെന്ന ഭാരതം തന്നെ ഒട്ടനവധി ദ്വീപുകളും ഹിമശൈലങ്ങളും ചേർന്ന മഹാജനപദങ്ങളായി വേറിട്ടുകിടന്നിരുന്നു. ഇന്ദ്രദ്വീപം, കശേരുമാനം, താമ്രപർണം, ഗഭസ്തിമാനം, നാഗദ്വീപം, സിംഹളം, കടാഹം, വാരുണം, കുമാരം ഇവയൊക്കെ ഭാരതവർഷത്തിലുൾപ്പെട്ട ഭാഗങ്ങളായിരുന്നു. മഹേന്ദ്രം, മലയം, സഹ്യം, ശക്തിമാനം, ഋക്ഷം, വിന്ധ്യം, പാരിയാത്രം എന്നിങ്ങനെ ഒട്ടനവധി പർവതങ്ങൾ ഇതിനിടയിൽ ഭൂവിഭാഗങ്ങൾക്ക് അതിരുനിശ്ചയിച്ച്, കാവൽകാത്തു നിന്നു. കോലാഹലം, വൈഭാജം, മന്ദരം, ദുഗ്ദ്ധരം, വാതധൂമം, മൈനാകം, ഋശ്യമൂകം, ഗോവർധനം, രൈവതകം, ചിത്രകൂടം, ഗന്ധമാദനം തുടങ്ങിയ മല നിരകൾ വേറെയും. അംഗം, വംഗം, കലിംഗം, കോസലം, ആഭീരം, ഗാന്ധാരം, കേകയം, കാംബോജം, പ്രാഗ്ജോതിഷം, മല്ലം, മഗധം, മിഥില, തുണ്ഡികേരം, അവന്തി എന്ന...

രാമായണത്തിലൂടെ - 3

ഇമേജ്
സുകൃതികളേ, വർണ്ണനകൾക്ക് അതീതമാണ് നമ്മുടെ രാമരാജ്യം. അത് ഭാരതമെന്ന മഹാരാജ്യത്തിൻ്റെ ചരിത്രം രേഖപ്പെടുത്തിയ നിരവധി ഇതിഹാസ ഗ്രന്ഥങ്ങളിലൂടെ എഴുതപ്പെട്ടിരിക്കുന്നു.  നമ്മുടെ ഭാരതത്തിൻ്റെ പൗരാണിക നാമം ജംബുദീപം എന്നായിരുന്നുവത്രെ. ഭൂമിയിൽ ഏഴു ഭൂവിഭാഗങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഇതിഹാസങ്ങൾ പറയുന്നു. ജംബുദ്വീപം, പ്ലക്ഷദ്വീപം, ശാൽമലിദ്വീപം, കുശദ്വീപം, ക്രൗഞ്ചദ്വീപം, ശാകദ്വീപം, പുഷ്‌ക്കര ദ്വീപം എന്നിവ. ജംബുദ്വീപമെന്ന ഭാരതം തന്നെ ഒട്ടനവധി ദ്വീപുകളും ഹിമശൈലങ്ങളും ചേർന്ന മഹാജനപദങ്ങളായി വേറിട്ടുകിടന്നിരുന്നു. ഇന്ദ്രദ്വീപം, കശേരുമാനം, താമ്രപർണം, ഗഭസ്തിമാനം, നാഗദ്വീപം, സിംഹളം, കടാഹം, വാരുണം, കുമാരം ഇവയൊക്കെ ഭാരതവർഷത്തിലുൾപ്പെട്ട ഭാഗങ്ങളായിരുന്നു. മഹേന്ദ്രം, മലയം, സഹ്യം, ശക്തിമാനം, ഋക്ഷം, വിന്ധ്യം, പാരിയാത്രം എന്നിങ്ങനെ ഒട്ടനവധി പർവതങ്ങൾ ഇതിനിടയിൽ ഭൂവിഭാഗങ്ങൾക്ക് അതിരുനിശ്ചയിച്ച്, കാവൽകാത്തു നിന്നു. കോലാഹലം, വൈഭാജം, മന്ദരം, ദുഗ്ദ്ധരം, വാതധൂമം, മൈനാകം, ഋശ്യമൂകം, ഗോവർധനം, രൈവതകം, ചിത്രകൂടം, ഗന്ധമാദനം തുടങ്ങിയ മല നിരകൾ വേറെയും. അംഗം, വംഗം, കലിംഗം, കോസലം, ആഭീരം, ഗാന്ധാരം, കേകയം, കാംബോജം, പ്രാഗ...

രാമായണത്തിലൂടെ 2

ഇമേജ്
ചക്രവാള സീമകൾ കടന്ന് ശാസ്ത്രം സൗരയുഥത്തിൽ വിയർപ്പിന്റെ മുത്തുമണികൾ വീഴ്ത്തുമ്പോൾ കമ്പ്യൂട്ടറുകൾ കൊണ്ട് കവിതകൾ രചിക്കുകയും കാൽക്കുലേറ്ററുകൾ കൊണ്ട് കണക്ക് കൂട്ടുകയും ചെയ്യുന്ന ഈ ആധുനിക തലമുറയിൽ ചൊവ്വയിലേക്ക് ചന്ദ്രനിലേക്കും ഏറ്റവും ഒടുവിൽ സൂര്യനിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന ഈ കാലഘട്ടത്തിൽ ഇപ്പോഴും മാറ്റങ്ങൾ ഇല്ലാതെ നിലനിൽക്കുന്ന അഭൂതപൂർവ്വമായ ഒരു മഹാകാവ്യമാണ് രാമായണം. ഓരോ വരികളിലൂടെയും വ്യക്തിയുടെ കുടുംബത്തിന്റെ സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ ദൈനംദിന ചര്യകളെക്കുറിച്ച് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗ്രന്ഥം ഇതല്ലാതെ മറ്റെന്തുണ്ട് ചൂണ്ടിക്കാണിക്കാൻ?  വൈദേശിക മതങ്ങളുടെ കടന്നുകയറ്റം മൂലം ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വന്നിരിക്കുന്ന നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അനുഷ്ഠാനം. അത് ഒന്നു മാത്രമാണ് കുടുംബ വ്യവസ്ഥ. ഭാരതത്തിന് മാത്രമേ അങ്ങനെയൊരു വ്യവസ്ഥയെ കുറിച്ച് പരസ്യമായി പറയുവാൻ കഴിയുന്ന ഒരു ഭരണഘടന കാണുകയുള്ളൂ. അച്ഛൻ അമ്മ ഗുരു ദൈവം സഹോദരൻ സഹോദരി തുടങ്ങി ഓരോ വ്യക്തിക്കും നൽകപ്പെട്ടിരിക്കുന്ന സ്ഥാനം ഇത് ഒരിക്കലും മാറ്റുവാൻ കഴിയുന്നതല്ല. നിരീശ്വരവാദ...

രാമായണ കഥ - 1

ഇമേജ്
തമസോ മാ ജ്യോതിർഗമയഃ കർക്കിടക മാസത്തിന് ഇനി അധികമില്ല. കർക്കിടക മാസത്തിൽ മാത്രം വായിക്കാനുള്ള ഗ്രന്ഥമാണ് രാമായണമെന്ന് വിശ്വസിക്കുന്ന ഹൈന്ദവരുടെ നാട്ടിലാണ് നാം. സനാതന ധർമ്മ സംസ്കാരത്തിൻ്റെ  ഭരണഘടനയാണ് രാമായണമെന്ന് സാധു വിശ്വസിക്കുന്നു. ഒരു കുടുംബം, അച്ഛൻ അമ്മ, മക്കൾ, ഭാര്യ സഹോദരങ്ങൾ, സുഹൃത്തുക്കൾ, രാജ്യം രാജാവ്, പ്രജകൾ തുടങ്ങി യഥാർത്ഥ ജനാധിപത്യമെന്താണെന്ന് വരെ വ്യക്തമാക്കുന്ന ഗ്രന്ഥം. രാമായണം. ആ രാമായണത്തിൻ്റെ 24000 ശ്ലോകങ്ങൾ കഥകളായി നിങ്ങൾക്കായി സമർപ്പിക്കുന്നു. വന്ദേ ഗുരുപരമ്പരാം ഗുരുനാഥന്റെ പാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് നമുക്ക് കഥായാത്ര ആരംഭിക്കാം. ചിത്രകൂടപർവതത്തിൻ്റെ അടിവാരക്കാടുകൾ പൂത്തുലഞ്ഞു നിൽക്കുന്നു. ശിരസ്സിൽ പൂക്കാലമേന്തിയ നാഗകേസര വൃക്ഷങ്ങൾ മദ്ധ്യാഹ്നവെയിലിൽ സ്വർണ്ണകിരീടമണിഞ്ഞ രാജകുമാരന്മാരെ പ്പോലെ തോന്നി. ഉച്ചവെയിലിൽ തളർന്നുറങ്ങുന്ന മന്ദാകിനീ നദിയിലെ നിർമ്മലനീലജലത്തിൽ ചിത്രകൂടത്തിൻ്റെ കൊടുമുടികൾ ഒരു നിശ്ചലചിത്രംപോലെ പ്രതിഫലിച്ചു. സാന്ദ്രഹരിതമായ കാനനത്തിൻ്റെ ഭീതിദമായ നിശ്ശബ്ദതയിലൂടെ അവൻ ഓടുകയായിരുന്നു. ഇടംകൈയിലെ മുളവില്ല വലം കൈയിലേക്കു മാറ്റി, വരണ്ട തൊണ്ടയിലേക്...

വിശ്വകർമ്മ ഗോത്രങ്ങൾ

ഇമേജ്
വൈദികരും ബ്രാഹ്മണരുമായ ഭാരതീയ ജനത വിശ്വകർമരാണ്. ഭാരതത്തിന് എന്തെങ്കിലും സാംസ്കാരിക പൈതൃകമുണ്ടെങ്കിൽ അത് സനാതന ധർമ്മം ആണ്. ആ ധർമ്മം ആചരിച്ച വൈദിക ജനതയും പാരമ്പര്യവുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 1 ആരാണ് വൈദികർ. 2 ആരാണ് ബ്രാഹ്മണർ 3 ബ്രഹ്മ കുലവും ഗോത്ര സംസ്കൃതിയും 4 പ്രവര നാമങ്ങളും സ്ഥാനപേരുകളും 5 വിശ്വകർമ്മരുടെ സ്വാധീനം ഭാരതത്തിൽ . വിശ്വകർമ്മ ഗോത്രങ്ങൾ - ഭാഗം-1 ----------------------------- ഭാരത സംസ്ക്കാരത്തിൽ - ഗോത്രസംവിധാനത്തിന് അതീവ പ്രാധാന്യമുണ്ട് - ഈ പദത്തിനു മുഖ്യമായി കല്പിക്കപ്പെടുന്ന അർത്ഥങ്ങൾ താഴെ പറയുന്നവയാണ്. 1. വംശം 2.സന്തതി 3. പേര് 4.വയൽ 5. വെള്ളം 6. പർവ്വതം 7. ബലം 8. തൊഴുത്ത് 9. ഗോ സമൂഹം 10. വനം 11 .സമ്പത്ത് 12 വെൺകൊറ്റ കുട 13. മകുടം 14. ആവനാഴി 15. വർദ്ധനം 16. ഭവിഷ്യ ജ്ഞാനം എന്നാൽ പ്രാചീന ജനതയിൽ, സമസ്തരും അറിയപ്പെട്ടിരുന്നത് ഗോത്രത്തിൻ്റെ പേരിലായിരുന്നു. അതിനാൽ - ഗൂയതേ ഇതി ഗോത്രഃ (പറയപ്പെടുന്നതു കൊണ്ട് ഗോത്രം) എന്നും, ഗാം പശും ത്രായതേ ഇതി ഗോത്രം (ഗോവിനെ (പശുവിനെ) വംശത്തേ - ഭൂമിയേ - ധനത്തേ) ത്രാണം ചെയ്യുന്നത് ഗോത്രം- അല്ലെങ്കിൽ കുലം, വംശം എന്നല്ലാമുള്ള അർത്ഥങ്ങളിൽ...