വിശ്വകർമ്മ ഗോത്രങ്ങൾ
വൈദികരും
ബ്രാഹ്മണരുമായ ഭാരതീയ ജനത വിശ്വകർമരാണ്.
ഭാരതത്തിന് എന്തെങ്കിലും സാംസ്കാരിക പൈതൃകമുണ്ടെങ്കിൽ അത് സനാതന ധർമ്മം ആണ്. ആ ധർമ്മം ആചരിച്ച വൈദിക ജനതയും പാരമ്പര്യവുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
1 ആരാണ് വൈദികർ.
2 ആരാണ് ബ്രാഹ്മണർ
3 ബ്രഹ്മ കുലവും ഗോത്ര സംസ്കൃതിയും
4 പ്രവര നാമങ്ങളും സ്ഥാനപേരുകളും
5 വിശ്വകർമ്മരുടെ സ്വാധീനം ഭാരതത്തിൽ .
വിശ്വകർമ്മ ഗോത്രങ്ങൾ - ഭാഗം-1
-----------------------------
ഭാരത സംസ്ക്കാരത്തിൽ - ഗോത്രസംവിധാനത്തിന് അതീവ പ്രാധാന്യമുണ്ട് - ഈ പദത്തിനു മുഖ്യമായി കല്പിക്കപ്പെടുന്ന അർത്ഥങ്ങൾ താഴെ പറയുന്നവയാണ്.
1. വംശം
2.സന്തതി
3. പേര്
4.വയൽ
5. വെള്ളം
6. പർവ്വതം
7. ബലം
8. തൊഴുത്ത്
9. ഗോ സമൂഹം
10. വനം
11 .സമ്പത്ത്
12 വെൺകൊറ്റ കുട
13. മകുടം
14. ആവനാഴി
15. വർദ്ധനം
16. ഭവിഷ്യ ജ്ഞാനം
എന്നാൽ പ്രാചീന ജനതയിൽ, സമസ്തരും അറിയപ്പെട്ടിരുന്നത് ഗോത്രത്തിൻ്റെ പേരിലായിരുന്നു. അതിനാൽ - ഗൂയതേ ഇതി ഗോത്രഃ (പറയപ്പെടുന്നതു കൊണ്ട് ഗോത്രം) എന്നും, ഗാം പശും ത്രായതേ ഇതി ഗോത്രം (ഗോവിനെ (പശുവിനെ) വംശത്തേ - ഭൂമിയേ - ധനത്തേ) ത്രാണം ചെയ്യുന്നത് ഗോത്രം- അല്ലെങ്കിൽ കുലം, വംശം എന്നല്ലാമുള്ള അർത്ഥങ്ങളിൽ ഗോത്രം നിർവചിക്കപ്പെടുന്നു
വിശ്വകർമ്മ ഗോത്രങ്ങൾ - ഭാഗം -2
ഋഷി ഗോത്രങ്ങൾ
-------------------------------
ഋഷിപ്രോക്ത സംസ്കാരത്തിൻ്റെ ഉടമകളാണ് നാം ഭാരതീയർ. സർവ്വജനങ്ങൾക്കും ചിന്തയുടെ വെളിച്ചം പകർന്നവർ ഋഷിമാരാണന്നു ഭാരതീയർ വിശ്വസിക്കുന്നു.- "ഋഷി "എന്ന ശബ്ദത്തിനു, വേദം, ഈശ്വരൻ, പ്രാണൻ, ഋതുക്കൾ, ഇന്ദ്രീയങ്ങൾ, രശ്മി, മന്ത്രദ്രഷ്ടാവ്, ദാർശനീകൻ, കവി, സ്തുതികർത്താവ്, വാക്യ കർത്താവ്, മുതലായ അർത്ഥങ്ങൾ ഉണ്ട്- ഒരു ഗോത്രം എന്ന സങ്കല്പത്തിൽ, ഒരു പൊതു പൂർവ്വികനിൽ നിന്ന് ഉണ്ടായ ജനത എന്ന വിശ്വാസവും ചേർത്തു ചിന്തിക്കേണ്ടീരിക്കുന്നു.- "അതീന്ദ്രിയാർത്ഥം ദൃഷ്ട്വാ മന്ത്ര കൃത് " (അതീന്ദ്രിയമായ അർത്ഥം ദർശിച്ച മന്ത്രകൃത്) എന്ന അർത്ഥം സ്വീകരിക്കണം.
" തപഃക്ലേശ സഹോദാന്തോ വർണ്ണിനോ ബ്രഹ്മചാരിണ
ഋഷയ: സത്യവാച സ: സ്നാതകസ്തു പ്ലുതവ്രതി "
തപസ്സ്, ദാന്തൻ, വ്രതി, വർണ്ണി, ബ്രഹ്മചാരി, സത്യവാക്, സ്നാതക്ക്, അപ്ലുതപ്രതി, എന്നീ ഗുണങ്ങളോടു
കൂടിയവനാണു ഋഷി എന്നുകൂടി നിർവ്വചനം ഉണ്ട്. മനുഷ്യനായി ജനിച്ചു , തപസ്സിനാൽ ഉപാസ്യ ദേവതയോടു
താതാത്മ്യം പ്രാപിച്ചു ദേവതയായി തന്നെ ഭവിക്കുന്നു എന്നു കാഴ്ചപ്പാടും ഉണ്ട്. ഉദാഹരണമായി - നാരായണ ഋഷി, ത്വഷ്ട ഋഷി, പ്രജാപതി ഋഷി, അഗ്നി ഋഷി, വിശ്വകർമ ഋഷി എന്നിവരെ അത്തരം വാദഗതിക്കു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിശ്വകർമ്മ ഗോത്രങ്ങൾ - ഭാഗം-3
ഋഷിമാരെ പല വിഭാഗങ്ങളായി വേർതിരിച്ചു വിവക്ഷിക്കാറുണ്ട്.
1.വൈദിക ഋഷിമാർ
വേദമന്ത്രങ്ങളുടെ ദ്രഷ്ടാക്കളായ ഋഷിമാരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
2 അവൈദിക ഋഷിമാർ
പുരാണങ്ങൾ, ശാസ്ത്ര ഗ്രന്ഥങ്ങൾ, മുതലായവയിൽ പ്രതിപാദിക്കുന്നവർ
ചില ഋഷി പരമ്പരകൾ മേൽ രണ്ടു പരമ്പരകളിലും പ്രവർത്തിച്ചു വരുന്നതായും കാണം.വൈദിക സാഹിത്യങ്ങളിൽ, ഋഷിമാരെ അഞ്ചായി തരം തിരിച്ചു പ്രസ്താവിക്കുന്ന ക്രമവുമുണ്ട്.
1. മഹർഷി
2. ഋഷി
3. ഋഷികൻ
4. ഋഷിപുത്രന്മാർ
5. ശ്രുതഋഷി ഇങ്ങനെ.
മറ്റൊരു വിധത്തിൽ രണ്ടായി തിരിച്ചും പ്രസ്താവിച്ചിട്ടുണ്ട്
1. മഹർഷിമാർ - ഭൃഗു, മരീചി, അ ത്രി, അംഗിരസ്, പുലഹൻ, ക്രതു, മനു, ദക്ഷൻ, വസിഷ്ഠൻ, പുലസ്ത്യൻ, മുതലായവർ ഇവരെ ഈശ്വരതുല്യർ ആയി കാണുന്നു.
2-ഋഷികൾ
മഹർഷിമാരുടെ പുത്രന്മാർ (ശിഷ്യന്മാർ) ആണിവർ
മറ്റൊരു പ്രകാരത്തിൽ ദൈവഋഷിമാർ (പരമാത്മാവിൽ നിന്നു വേദം അന്തർചോദനപ്രകാരം ലഭിച്ചവർ) അഗ്നി, വായു, ആദിത്യൻ, അംഗിരസ്-
ഇവരിൽ നിന്നു വേദം ശ്രുതിയായി ലഭിച്ച ശ്രൗത ഋഷിമാർ (ബ്രഹ്മൻ മുതൽ ജൈമിനി വരെ) അവരിൽ നിന്നു ആചാര്യന്മാരായ മഹദ് ഋഷിമാർ ഇപ്രകാരം പരമ്പര എന്നു പക്ഷമുണ്ട് ഇതു കൂടാതെ ആരുഷേയർ പൗരുഷേയർ എന്നൊരു വിഭജനവും കാണാം.വേദമന്ത്ര ദ്രഷ്ടാക്കൾ ആരുഷേയർ എന്നും, മന്ത്രവ്യാഖ്യാതാക്കൾ പൗരുഷേയർ (പുരുഷരൂപമുള്ളവർ അഥവാ കർമ്മകാണ്ഡികൾ ) എന്നും.
ഋഷിമാർ - കുലം അനുസരിച്ചാണ് അറിയപ്പെടുന്നത്. ഭൃഗുകുലം, അംഗിര കുലം, കശ്യപ കുലം, ആത്രേയ കുലം മുതലായവ നിദർശനങ്ങളാണ്.
ഇവയ്ക്കു പുറമേ ക്ഷത്രിയ ഋഷിമാർ (വൈവസ്വത മനു, ഐലാ പൂരുവസ്സ് മുതലായവർ), വൈശ്യ ഋഷിമാർ (ഭലന്ദൻ, വത്സൻ, സംകീലൻ മുതലായവർ എന്നീ രീതിയിലും വിഭജനം കാണാം.
വിശ്വകർമ്മ ഗോത്രങ്ങൾ - ഭാഗം 4
-----------------------------
പ്രവരങ്ങൾ
----------
"പ്രവരം" എന്ന പദത്തിന്,
" ശ്രേഷ്ടമായത് " എന്നാണർത്ഥം, ഒരു ഗോത്രം- അനേകം ഋഷിമാരുടെ ഒരു സഞ്ചയമായി പരിണമിക്കുമ്പോൾ, ഗോത്രകാരകന്മാരിൽ, പ്രമുഖന്മാരുടെ ഗണമാണ് പ്രവരം എന്നറിയപ്പെടുന്നത് അവർ മൂന്നു ഋഷിമാരുടെ ഗണമായാൽ
"ത്രയാർഷേയർ " എന്നും, അഞ്ചു ഋഷിമാരുടെ ഗണമായാൽ
" പഞ്ചാർഷേയർ " എന്നും പറയും. ഇപ്രകാരം, " സപ്താർഷേയർ", "അഷ്ടാർഷേയർ " മുതലായ പേരുകൾ വരുമെന്നു താത്പര്യം.
സൂത്രങ്ങൾ
----------
ഓരോ ഋഷി ഗോത്രങ്ങൾക്കും, അവർ പരമ്പരയായി പാഠം ചെയ്യുന്ന വേദശാഖയോ, ശാഖകളോ ഉണ്ടാവും, പ്രസ്തുത വേദാംഗമായ
കല്പസൂത്രത്തെയാണു ഇവിടെ സൂത്ര ശബ്ദം കൊണ്ടുദ്ദേശിക്കുന്നത്. കല്പത്തിനു ശ്രൗതം, ഗൃഹ്യം,ശുല്ബം, എന്നീ മൂന്ന് ഭാഗങ്ങൾ ഉണ്ട്- യജ്ഞ നിർദ്ദേശങ്ങളും, ഗാർഹിക ആചാരാനുഷ്ഠാനങ്ങളും, ശാലാ നിർമ്മാണ വിധികളും മറ്റും ഇവയിലാണു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഗോത്രകാരകന്മാരും, അവരവർക്കു വേണ്ടതായ സൂത്രങ്ങൾ സമാഹരിച്ചു ക്രമപെടുത്തി വച്ചിരിക്കും.
വിശ്വകർമ്മ (ത്വഷ്ടാ) ദേവതയെ സാക്ഷാത്കരിച്ച വൈദിക ഋഷിമാർ
-------------------------------
1.ഭൗവന വിശ്വകർമ്മ ഋഷി (ഋഗ്‌വേദം, യജുർവേദം)
2. ഭൃഗു (അഥർവ്വം)
3. അംഗിരസ് (അഥർവ്വം )
4. വാമദേവൻ (യജൂർവേദം)
5. അഥർവ്വാവ് (അഥർവ്വം )
6. വസിഷ്ഠൻ (യജൂർവേദം)
7. ത്വഷ്ടാവ് (ഋഗ്വേദം
8. ദേവ (ദേവല) ഋഷി (യജൂർവേദം)
9. അഗ്നി ഋഷി (കൃഷ്ണയജൂർവേദം).
മേൽ ഋഷിമാർ വിശ്വകർമ്മാവിനെ (സൃഷ്ടികർത്താവ്) ഉപാസിച്ചിരുന്നവരും മാത്രമല്ല, ഈ പരമ്പരകളിൽ വിശ്വകർമ്മ -നാമധാരികളായ ആചാര്യന്മാരും ഉണ്ടായിരുന്നതായി നമുക്കു കാണാം. പ്രസ്തുത ഋഷി പരമ്പകളുടെ പിന്തുടർച്ചയാണ് ഇന്നു വിശ്വകർമ്മ / വിശ്വ ബ്രാഹ്മണ എന്നു അറിയപ്പെടുന്ന ബ്രാഹ്മണ ശില്പി സമൂഹം. ഇവരുടെ ഗോത്രകാരകന്മാർ മേൽ ഋഷികളുമായി ബന്ധപെട്ടവരാണന്ന വസ്തുത സുവ്യക്തമാണ്.
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം-5
-----------------------------
പാഞ്ചാല ബ്രാഹ്മണ ഗോത്രങ്ങൾ
- - - - - - - - - - - - - - - - - - - -
പാഞ്ചാല ബ്രാഹ്മണർ എന്നറിയപ്പെടുന്ന വിശ്വകർമ വിഭാഗത്തിൻ്റെ വിശ്വാസ പ്രകാരം സ്വയംഭൂ വിശ്വകർമ്മാവിൻ്റെ - മനു (ശിവൻ), മയ(വിഷ്ണു ), ത്വഷ്ടാവ് (ബ്രഹ്മൻ), ശില്പി (ഇന്ദൻ), വിശ്വജ്ഞൻ (സൂര്യൻ),
[ ശിവ ഏവ മനു: പ്രോക്തോ -വിഷ്ണു രേവ മയഃ സ്മൃതഃ - ത്വഷ്ടാ ബ്രഹ്മൈ വ - ശില്പിന്ദ്രോ - വിശ്വജ്ഞ ഭാസ്ക്കര സ്തഥാ - ജന്മനാമ ഭവേ തേഷാം പഞ്ചാനാം നാമപഞ്ചകം' മനുർ മയശ്ച ത്വഷ്ടേതി ശില്പി വിശ്വജ്ഞ ഇത്യപി ]
ശ്രീ മഹാവിശ്വകർമ്മ പുരാണം (അദ്ധ്യായം 5 - ശ്ലോ - 15-16 )
എന്നീ പഞ്ചദേവതമാർ വഴി വിശ്വകർമ്മ ഉപാസന അനുഷ്ഠിച്ചു വരുന്നവരാണ് പാഞ്ചാലർ.പാഞ്ചാല ദേശം പൂർവ്വദേശമാകയാലാണ് ഈ പേരു അവർക്കു സിദ്ധിച്ചത് [ഭാരത വർഷത്തിൻ്റെ മദ്ധ്യദേശമെന്നും,വടക്കു കിഴക്കു ദേശമെന്നും വ്യത്യസ്തമായ പരാമർശങ്ങൾ പുരാണങ്ങളിൽ കാണുന്നു.- ഇന്നത്തെ യു.പിയിലെ ബറൈലി - ബുദാവുൻ - ഫറൂക്കാബാദ് - ജില്ലകൾ പാഞ്ചാലത്തിൽ ഉൾപെട്ടിരുന്നു.] ലൈഗശിവാഗമത്തിൽ " പാഞ്ചാല ബ്രാഹ്മണോല്പത്തി " എന്നൊരു പ്രകരണമുണ്ട് അതിൽ
"പഞ്ചവക്ത്ര സമുത്പന്നാ :പഞ്ചകർമഭി ദ്വിജഃ - മനുർമയാസ്തഥാത്വഷ്ടാ-ശില്പികശ്ച തഥൈവ ച - ദൈവജ്ഞ: പഞ്ചമശ്ചൈവ ബ്രാഹ്മണഃ പഞ്ച കീർത്തി താഃ " എന്നും കാണുന്നുണ്ട്.
ഇവർ ബ്രഹ്മപാഞ്ചാലർ, ശൈവ പാഞ്ചാലർ എന്നു രണ്ടു വിഭാഗമായി കാണുന്നു. ഇവർക്കു അഞ്ചു ഗോത്രങ്ങളും, അഞ്ചുവേദങ്ങളും ഉണ്ടെന്ന് പ്രസ്താവിച്ചിരിക്കുന്നു.
"ഋഗ്വേദ ശ്ച മനോശ്ചൈവ, യജുർവേദോ മയസ്യ ച, സാമവേദസ് ത്വഷ്ട കസ്യാത്വഥർവ്വ ശില്പികസ്യ ച സുഷുമ്ണാഭി വേദോ സൗ ദൈവജ്ഞാനാം പ്രകീർത്തി തഃ "
ബ്രഹ്മപാഞ്ചാല ഗോത്രങ്ങൾ
- - - - - - - - - - - - - - - - -
സ്കന്ദപുരാണം, നാഗര കാണ്ഡത്തിൽ ഇവരുടെ ഗോത്ര പേരുകൾ താഴെ കാണുന്ന വിധത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
"മനോ കൗണ്ഡിന്യ ഗോത്രസ്യാത്
മയാനാമത്രി ഗോത്ര കഃ
ത്വഷ്ട ഗോത്രം ഭരദ്വാജ
തക്ഷാ ഗൗതമ ഗോത്ര ജ:
കശ്യപം ശില്പി ഗോത്രസ്യാത്
ഏവം ഗോത്രമുദാഹൃതം "
മനു - കൗണ്ഡിന്യ (വസിഷ്ഠ) ഗോത്രം
മയ - അത്രിഗോത്രം
ത്വഷ്ടാ - ഭരദ്വാജഗോത്രം
ശില്പി - കശ്യപ ഗോത്രം
തക്ഷ (വിശ്വജ്ഞ) - ഗൗതമ ഗോത്രം
ദൈവജ്ഞന് വിശ്വജ്ഞ, തക്ഷ എന്നും പേരുണ്ട്
@@@@@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം 6
----------------------------
1.കൗണ്ഡിന്യ ഗോത്രം- (മനു )
പ്രവരങ്ങൾ :-
കൗണ്ഡിന്യ, വസിഷ്ഠ, അംഗിര,
സൂത്രം - ബൗദ്ധായനീയം.
2. അത്രിഗോത്രം (മയ)
പ്രവരങ്ങൾ :-
ആത്രേയം, അർചി ബാന സു, ശ്യാവശ്യ
സൂത്രം - കാത്യായനം.
3. ഭരദ്വാജഗോത്രം (ത്വഷ്ട )
പ്രവരങ്ങൾ :-
അംഗിര, ബാർഹസ്പത്യ, ഭരദ്വാജ
സൂത്രം - കാത്യായനം/ ലൈഗാക്ഷി.
4. കശ്യപഗോത്രം (ശില്പി)
പ്രവരങ്ങൾ :-
കശ്യപ, അസിത, ദേവല, ശാണ്ഡില്യ
സൂത്ര- മത്സോ ക്താ
5.ഗൗതമ ഗോത്രം (വിശ്വജ്ഞ/ തക്ഷ)
പ്രവരങ്ങൾ :-
1.ഗൗതമ ,ബാർഹസ്പത്യ, ഭരദ്വാജ
സൂത്രം - മാത്സ്യം
2.അംഗിര, ഓചഥ്യ, ഓശിജ
സൂത്രം - കാത്യായനം.
ശൈവ പാഞ്ചാല ഗോത്രങ്ങൾ
--------------------------
1-മനു ഗോത്രം
പ്രവരങ്ങൾ :-
അഗ്നി, സനഗ, മനു
വേദം - ഋഗ്വേദം
സൂത്രം - പാരസ്സ്കര
ദേവത - അഗ്നി
സ്ഥാനപേര് - അഗ്നിഹോത്രി
2- മയ ഗോത്രം
പ്രവരങ്ങൾ :-
ആദിത്യ,സനാതന, മയ
വേദം- സാമവേദ കൗഥ്യമി ശാഖ
ദേവത- ബ്രഹ്മ ൻ/സൂര്യൻ
സൂത്രം - ഗോഭില
സ്ഥാനപേര് - വാജപേയി
3 - ത്വഷ്ട ഗോത്രം
പ്രവരങ്ങൾ :-
വായു, അഹദുവന,ത്വഷ്ടാവ്
വേദം - യജൂർവേദം മാധ്യന്ദിന ശാഖ
ദേവത- ത്വഷ്ടാവ്,
സൂത്രം- കാത്യായനം
സ്ഥാനപേര് - ജഗദ്ഗുരു (ഓജ )
4. തക്ഷക ഗോത്രം
പ്രവരങ്ങൾ:-
അംഗിര, പ്രത്നസ ,തക്ഷക
വേദം - അഥർവ്വം ശൗനക ശാഖ
ദേവത-ശിവൻ
സൂത്രം - കൗഷീതം
സ്ഥാനപേര് - രഥകാർ
5. വിശ്വജ്ഞഗോത്രം :-
പ്രവരങ്ങൾ - ഭൃഗു, സുപർണ്ണ ,വിശ്വജ്ഞ
വേദം-ശുക്ലയജൂർവേദം,വാജസനേ യശാഖ
ദേവത- രുദ്രൻ
സൂത്രം - കാത്യായനം
സ്ഥാനപേര് - ദൈവജ്ഞൻ
@@@@@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം 7
----------------------------
ബ്രഹ്മപാഞ്ചാലർ വിശ്വകർമാവിനെ പഞ്ചമുഖബ്രഹ്മൻ (ആദി കല്പത്തിലെ ബ്രഹ്മാവ്, സ്വയംഭുവൻ ) എന്ന നിലയിലും,ശൈവ പാഞ്ചാലർ സദാശിവൻ (പഞ്ചമുഖ ശിവൻ) എന്ന നിലയിലുമാണ് ഇന്ന് ആരാധിക്കുന്നത്. ഇതു പിന്നീടുണ്ടായ സമ്പ്രദായ ഭേദങ്ങളാണന്നു ധരിക്കേണ്ടിയിരിക്കുന്നു.-സ്കന്ദപുരാണം നാഗര കാണ്ഡത്തിൽ - മറ്റരു ഗോത്രവിധാനം പറയുന്നുണ്ട്.
"മനു സനക ഗോത്ര ശ്ച
സനാതന മയ സ്തഥാ
അഹഭൂവന സ്തു ത്വഷ്ടസ്യ
പ്രത്നസ്യാത് ശില്പി ന സ്തഥാ
തക്ഷണോപി സുപർണ്ണശ്ച
ഹ്യേ വംഗോത്രമുദിരിതം "
മനു -സനക ഗോത്രം
മയ - സനാതന ഗോത്രം
ത്വഷ്ട - അഹഭൂവന ഗോത്രം
ശില്പി - പ്രത്ന ഗോത്രം
തക്ഷാവ് - സുപർണ്ണ ഗോത്രം.
പ്രവരാദിവിവരങ്ങൾ പ്രസ്തുത ഗ്രന്ഥത്തിൽ ചേർത്തിട്ടില്ല.' ഈ സനകാദികൾ, അംഗിര ഗോത്രത്തിലെ കർമകാണ്ഡികളായ - പ്രവരകർത്താക്കന്മാരാണന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
കമ്മാളർ
--------
ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള, ഒരു പാഞ്ചാലവക ഭേദമായ ശില്പി വിഭാഗമാണ് " കമ്മാളർ ".കർമ്മകാര എന്ന സംസ്കൃത പദത്തിൽ നിന്നു ജന്യമായ ഒരു ശബ്ദമാണ് കമ്മാള. ആഗമശാസ്ത്രത്തിൻ്റെ കർമ്മകാണ്ഡ
(ക്ഷേത്ര നിർമാണം, ഉപകരണ നിർമ്മാണം, പ്രതിഷ്ഠ മുതലായ ) ത്തിൻ്റെ പ്രയോക്താക്കൾ എന്ന നിലയിലും തൊഴിൽ കൊണ്ടു ഉപജീവനം ചെയ്യുന്നവർ എന്ന നിലയിലും ഈ പദത്തിനു അർത്ഥം വരാം. "കണ്ണളർ എന്ന തമിഴ് ശബ്ദത്തിൽ നിന്നാണ് കമ്മാള പദമുണ്ടായതെന്നഭിപ്രായമുള്ളവരുണ്ട്.
" കേരള ജാതി വിവരണം" എന്ന ഗ്രന്ഥത്തിൽ കമ്മാ ള ർ പാഞ്ചാല ന്മാരുടെ വ്യാപിദിഷ്ടരാണന്നു പ്രസ്താവിക്കുന്നു.
കമ്മാളർ ഐങ്കമ്മാളർ എന്നാണ് അറിയപ്പെട്ടിരുന്നത് (ദ ട്രൈബ് ആൻഡ് കാസ്റ്റ് ഓഫ് കൊച്ചിൻ - Vol - 1 - അദ്ധ്യായം - 18-342).
ഐങ്കമ്മാളർ - ബ്രഹ്മാവിൻ്റെ സന്തതികളെന്നു വിശ്വാസം പ്രാചീന കാലം മുതൽക്കേ ഉണ്ടെന്ന് കേരള സംസ്ക്കാര ചരിത്ര നിഖണ്ഡു Vol - 1 ൽ സൂചിപ്പിക്കുന്നു.
John Ducan M Derrd എന്ന ആംഗലേയ പണ്ഡിതൻ എഴുതിയ Essaies in classical and Modern Hindu Law Kammalas in South India" എന്ന ലേഖനത്തിൽ പ്രസ്താവിക്കുന്നതനുസരിച്ചു കമ്മാളർ രണ്ടു പ്രകാരം ഉണ്ടായിരുന്നത്രേ. ഉത്തമർ, അധമർഎന്നിങ്ങനെ. ഉത്തമർ തത്തുല്യ ബ്രാഹ്മണ പദവി ഉള്ളവരും, അധമർ ഇവരുടെ സഹായികളുമായിരുന്നു.(18 ആം നൂറ്റാണ്ടിൽ)
കേരള സംസ്ക്കാര നിഖണ്ഡുവിൽ ചേർത്തിരിക്കുന്നതനുസരിച്ച് ഇവരുടെ ഗോത്രങ്ങൾ വിശ്വാഗു, ജനകൻ, അഹിമ, ജനാർദ്ദനൻ, ഉപേന്ദ്ര- എന്നു കാണുന്നു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
പെരുമാൾ ഭരണകാലത്തു കന്യാകുമാരി മുതൽ ഗോകർണ്ണം വരെ 18 ഇല്ലക്കാരായി താഴെ പറയുന്ന രീതിയിൽ കമ്മാളർ അറിയപെട്ടിരുന്നു
1. ചേരമൻ (ചേലമ്പി)
2. കോലമ്പൻ ( കോലാമ്പി)
3. കാള
4. വടക്കൻ
5. പുല്ലാന്നി
6. കുലശേഖരം'
7. ഹരിശേഖരം'
8. മെണ്ട
9. വാലാഴി'
10. പയ്യൻ
11. മുണ്ടാണി
12: മല്ലൻ
13. ആര്യൻ
14 'കുന്നൻ
15. കൊടി
16. ഇന്ദ്രൻ
17. തുളുവൻ
18.പള്ളി ബാണൻ
@@@@@@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - 8
------------------------
ആംഗിരസുകളായ വിശ്വകർമ ഗോത്രങ്ങൾ :-
പരമാത്മാവിൽ നിന്നു ആദ്യ വേദജ്ഞാനം ലഭിച്ച ചതുർ ഋഷിമാരിൽ അഥർവ്വവേദജ്ഞനായ ഋഷിയായിരുന്നു അംഗിരസ് . ബ്രഹ്മാവിൻ്റെ മറ്റ് പുത്രന്മാരിലും, സപ്തർഷിഗണത്തിലും അംഗിരസ്സിൻ്റെ പേരു കാണാം." അംഗിരസ്സിൻ്റെ കുലത്തിൽ പെട്ടവർ " എന്നർത്ഥത്തിലാണ് ആംഗിരസുകൾ എന്നു വിളിക്കുന്നത് . അഥർവ്വവേദത്തിൻ്റെ ഉപവേദമായ സ്ഥാപത്യ വേദ " ത്തിലാണ് ശില്പവിദ്യ ഉൾപെടുന്നത് ഇവർ വൈദിക ശില്പി പരമ്പര ആകയാൽ " അംഗിര ബ്രാഹ്മണർ " എന്നു വൈദികർ ഇവരെ വിശേഷിപ്പിച്ചു വരുന്നു.(മത്സ്യ പുരാണം - 196ആം അദ്ധ്യായം )." അംഗിരവംശ കീർത്തനം " എന്ന ഭാഗത്തു അനേകം അംഗിരവംശങ്ങളെ പറ്റി പരാമർശമുണ്ട്.
അംഗിരസിന് ശുഭ എന്ന ഭാര്യയിൽ ബൃഹത്കീർത്തി മുതൽ ബൃഹസ്പതി വരെ ഏഴു പുത്രന്മാരും, എട്ടു പുത്രിമാരും ഉണ്ടായിരുന്നു. മറ്റൊരു ഭാര്യ ആയ "സ്മൃതി "യിൽ സുധന്വാവ് എന്നു പേരുള്ള "വിശ്വകർമാവും" (സുധന്വാ വിശ്വകർമൻ ) കാർത്തികേയനും ജനിച്ചു. ഇദ്ദേഹത്തിൻ്റെ ജയന്തി കാർത്തിക ശുക്ലപക്ഷ പ്രഥമ ആയിരുന്നതായി വിശ്വസിക്കുന്നു.സുധന്വൻ്റെ പത്നി സുകേശിനി ആയിരുന്നു.-സുകേശിനിയിൽ സുധന്വവിശ്വകർമനു ജനിച്ചവരാണ് ഋഭുക്കൾ- (ഋഭു,വിഭ് വാവ്, വാജൻ) ഋഭ..
@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - 9
-----------------------
അംഗിര ഗോത്രങ്ങൾ - തുടർച്ച
6. രഥിതര ഗോത്രം
പ്രവരങ്ങൾ :-
അംഗിര, ഓതഥ്യ, കാഛീവാൻ, ഗൗതമ,രഥിതര
വേദം :- അഥർവ്വം ശൗനക ശാഖ
ദേവത-ശിവൻ
സൂത്രം - കൗഷീതം
സ്ഥാനപേര് - അഗ്നിഹോത്രി
7. ആർഭവ ഗോത്രം
പ്രവരങ്ങൾ :-
അംഗിര, സൗധന്യ, ആർഭവ
വേദം - അഥർവ്വം ശൗനക ശാഖ
സൂത്രം - കൗഷീതം
ദേവത - ശിവൻ
സ്ഥാനപേര് - ഉപാദ്ധ്യായ
8. സുധന്വ ഗോത്രം
പ്രവരങ്ങൾ :-
അംഗിര, വിഷ്ണു സമവർത, ദീർഘതമ, സുധന്വ
വേദം - അഥർവ്വം ശൗനക ശാഖ
സൂത്രം - കൗഷീതം
ദേവത - രുദ്രൻ
സ്ഥാനപേര് - വിശ്വകർമ
9. കുത്സ ഗോത്രം
പ്രവരങ്ങൾ :-
അംഗിര, മാനധാത്ര,കൗത്സേതി ,ഹരിത, കുത്സ
വേദം - യജൂർവേദം മാധ്യന്ദിന ശാഖ
സൂത്രം - കാത്യായനം
ദേവത-വിഷ്ണു
സ്ഥാനപേര് - ഉപാദ്ധായ
10. ഋഭു ഗോത്രം
പ്രവരങ്ങൾ :-
അംഗിര, സുധന്വ, ഋഭു
വേദം-അഥർവ്വം ശൗനക ശാഖ
സൂത്രം - കൗഷീതം
ദേവത - രുദ്രൻ
സ്ഥാനപേര് - വിശ്വകർമൻ
11. ഉശിജ ഗോത്രം
പ്രവരങ്ങൾ :-
അംഗിര, വാമദേവ ,അവന്ധ ഉഥ്യ, ഉശിജ
വേദം- അഥർവ്വം ശൗനക ശാഖ
സൂത്രം - കൗഷീതം
ദേവത-ശിവൻ
സ്ഥാനപേര് - ഓകാസ്(മനു)
12. മുദ്ഗല ഗോത്രം
പ്രവരങ്ങൾ :-
അംഗിര, മുദ്ഗല ,ദേവാസ, അഗ്നിവേശ, മഹാവല
വേദം- ഋഗ്വേദം അശ്വലായനശാഖ
സൂത്രം - പാരസ്കര
ദേവത - ശിവൻ
സ്ഥാനപേര് - അഗ്നിഹോത്രി
13. ഹരിത ഗോത്രം
പ്രവരം - അംഗിര, കണ്വ ,രഥിത, മുദ്ഗല, ഹാരിത
വേദം - സാമവേദം കൗഥുമിശാഖ
സൂത്രം - ഗോഭില
ദേവത -രുദ്രൻ
സ്ഥാനപേര് - ധീമാൻ (രാംഗഡിയാ സിക്കു മതം സ്വീകരിച്ച പരമ്പരയ്ക്ക് )
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം10
-----------------------------
രാംഗഡി കൾ - അഥവാ ജാൻഗര ബ്രാഹ്മണർ :-
യഥാർത്ഥത്തിൽ - ഇവർ സിക്കു മത ശില്പികളാണ്, " സിക്കു വിശ്വകർമ " എന്നറിയപ്പെടുന്നുണ്ട്.
സിക്കു മതസ്ഥാപകനായ ഗുരുനാനാക്കിൻ്റെ ശിഷ്യനായിരുന്നു രാംഗഡി - പില്ക്കാലത്തു - രാംഗഡി 8മത്തെ സിക്കു ഗുരുവായി തീർന്നു.- രാംഗഡിയുടെ ശിഷ്യ പരമ്പരയിൽ പെട്ടവരാണ് രാംഗഡിയാസ് എന്ന റിയപ്പെടുന്നവർ സിംഗ് (Singh) എന്നു സർനെയിം ഇവർ ഉപയോഗിച്ചു വരുന്നു.- ഇവരിൽ അധികവും അംഗിരവംശത്തിലുള്ള ഹരിത ഗോത്രത്തിൽ പെട്ട ധീമാന്മാരാണ് ന്യൂനപക്ഷമായി ഖാത്രി ( കപൂർ ) മാരും, താർക്കന്മാരും (പാഴ്സികൾ,സിന്ധികൾ) ഉണ്ട്. മുൻ ഇന്ത്യൻ പ്രസിഡൻറ്റ് ഗ്യാനി സെയിൽസിംഗ് ഈ വിഭാഗത്തിൽ പെട്ട വ്യക്തിയായിരുന്നു.
ഭൃഗുവംശീയ വിശ്വകർമ ഗോത്രങ്ങൾ
-------------------------------
പ്രബലന്മാരായ അനേകം ഋഷിമാരെ കൊണ്ടു പ്രസിദ്ധപെട്ട ഒരു വംശമാണ് ഭൃഗുവംശം.
രണ്ടു ഭൃഗുക്കളെ പറ്റി പുരാണ പ്രസ്ഥാവനകളുണ്ട്"
1. ബ്രഹ്മപുത്രനായ ഭൃഗു ഭാര്യ ഖ്യാതി പുത്രന്മാർ ധാതാവ്, വിധാതാവ്, കവി. ദക്ഷയാഗത്തിൽ ഈ ഭൃഗു ശിവ ഭൂതഗണങ്ങളാൽ കൊല്ലപെട്ടു.
2. വാരുണീ ഭൃഗു .
ഒന്നാം ഭൃഗുവിൻ്റെ പുനർജന്മമായി കണക്കാക്കുന്നു.വരുണൻ്റെ ബ്രഹ്മ യജ്ഞത്തിൽ ജനിച്ചു.വരുണനും ചർഷണിയും കൂടി വളർത്തി ഭൃഗുവിന്റെ ഭാര്യ അസുരവനിതയായ പുലോമ ആയിരുന്നു.പുലോമയിൽ ഭൃഗുവിനു ഭൂതൻ, ച്യവനൻ, വജ്ര ശീർഷൻ, ശുചി, ശുക്രൻ ,സവനൻ, എന്നീ പുത്രന്മാർ ജനിച്ചു.ഇവരിൽശുക്രനിൽ ഊർജ്ജസ്വതിയിൽ ത്വഷ്ടാവിശ്വകർമൻ , ചണ്ഡൻ, അലർക്കൻ, സവനൻ, ദേവയാനി എന്നിവർ ഉണ്ടായി.ഇവരിൽ ത്വഷ്ടാവിനു രചനയിൽ വിശ്വരൂപൻ, (ഈ വിശ്വരൂപൻ ഒരിക്കൽ ദേവ ഗുരുവായ കഥ പ്രസിദ്ധമാണ് - ഇദ്ദേഹത്തിനു ത്രിശിരസ് എന്നും പേരുണ്ട് ) അഹഭുവനൻ, വിശ്വകർമാവ് എന്നീ മൂന്നു പുത്രന്മാർജനിച്ചു.- ഈ വിശ്വകർമ്മാവിന് മനു (കൃതി ) എന്ന പത്നിയിൽ മനു, മയൻ, ത്വഷ്ടാവ്, ശില്പി ദേവജ്ഞൻ (വിശ്വജ്ഞൻ) എന്നീ പഞ്ചപുത്രന്മാരും ഋദ്ധി, സിദ്ധി എന്ന രണ്ടു പുത്രിമാരും ജനിച്ചു.പുത്രിമാരെ ഗണപതി വിവാഹം ചെയ്തു.
മനു അംഗിരപുത്രി കാഞ്ചനയെ വിവാഹം ചെയ്തു അവളിൽ മനുവിനു മന്യുപതി, സീമന്തു, ഉപസനകൻ, വനജ, സത്യകൻ എന്നിവർ ജനിച്ചു.
@@@@@@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം-11
-----------------------------
മയൻ പരാശരപുത്രി '"സുലോചന (സൗമ്യ ) "യെ ഭാര്യയാക്കി അവർക്കു മനുശൻ, വർദ്ധകി, ഉപസനാതനൻ, വിശ്വതോമുഖൻ, ജയന്തൻ എന്നീ പുത്രന്മാരുണ്ടായി
ത്വഷ്ടാവ് കൗശിക പുത്രി' ജയന്തി " യെ പത്നിയാക്കി .അവളിൽ ' സർവ്വതൻ, ലോകേശൻ, ഉപഅഹഭൂവനൻ, ബൗധായനൻ, പ്രഭൗന്നതൻ, എന്നിവർ ത്വഷ്ടാവിനു ജനിച്ചു.
ശില്പി ഭൃഗുവംശജയായ "കരുണ " യെ വിവാഹം ചെയ്തു. അവർക്കു പ്രഹർഷണൻ, വാസ്തുകൻ, ഉപപ്രത്നൻ, വിശ്വഭദ്രൻ, ശാവകൻ എന്നിവർ ജനിച്ചു.
ദേവഗൻ ജൈമിനി പുത്രി ചന്ദ്രിക പത്നിയായി ഇവർക്കു മണിഭദ്രൻ ,ആദിത്യസേനൻ, മൈത്രേയൻ, ഉപ സുപർണ്ണൻ, വേധകൻ എന്നീ പുത്രന്മാർ ജനിച്ചു.
ഈ വംശപരമ്പര ഭൃഗുപാഞ്ചാലർ എന്നാണ് ഇന്നറിയപെടുന്നത് ഇവരിൽ പ്രധാന ശില്പി ഗോത്രങ്ങൾ ഏഴാണ്, (തഷാം പുത്ര സഹസ്രാണി ഭാർഗ്ഗവാനാം പരസ്യരാത്, ഗോത്രാണി സപ്തമാഹ്യേത്, പക്ഷയാസ്തു ഭർഗ്ഗവ:)
ഇന്നു കാണുന്ന ഗോത്ര പേരുകൾക്കു മനു, മയാദികളുടെ പേരുകളുമായോ അവരുടെ പുത്രന്മാരുടെ പേരുമായോ ബന്ധം കാണുന്നില്ല.
1. ശുനക ഗോത്രം
പ്രവരങ്ങൾ :-
ഭാർഗ്ഗവ, ശൗനഹോ ത്ര, ഗ്രത്സമദ
വേദം - അഥർവ്വം ശൗനക ശാഖ
സൂത്രം - കൗഷീതം
ദേവത - അശ്വനികൾ
സ്ഥാനപേര് - ശില്പശാസ്ത്രി
@@@@@@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം -12
------------------------------
ഭൃഗു ഗോത്രം തുടർച്ച
2 ഭാർഗ്ഗവ ഗോത്രം
പ്രവരങ്ങൾ
ഭാർഗ്ഗവ, ച്യവന, ദിവോദാസ
വേദം - ഋഗ്വേദം അശ്വലായനശാഖ
സൂത്രം - അശ്വലായനം
ദേവത-വിഷ്ണു
സ്ഥാനപേര് - അഗ്നിഹോത്രി
3 വത്സ ഗോത്രം
പ്രവരങ്ങൾ
ഭാർഗ്ഗവ, ച്യവന, അർച്ചിവാൻ, ഔർവ്വ, ജമദഗ്നി
സൂത്രം - ചാടായന
വേദം - സാമവേദം കൗഥിമി ശാഖ
ദേവത - വിഷ്ണു
സ്ഥാനപേര് - വിശ്വകർമ
4. ഉപമന്യു ഗോത്രം
പ്രവരങ്ങൾ
വസിഷ്ഠ ,ഇന്ദ്രപ്രഥമ ,അദ്വസു
വേദം - യജൂർവേദം മാധ്യന്ദിന ശാഖ
സൂത്രം - കാത്യായനം
ദേവത - ശിവൻ
സ്ഥാനപേര് - ശില്പശാസ്ത്രി
5. ത്വാഷ്ട്ര ഗോത്രം
പ്രവരങ്ങൾ
ഭാർഗ്ഗവ, ത്വഷ്ട, വിശ്വവേതി
വേദം - അഥർവ്വം ശൗനക ശാഖ'
സൂത്രം - കൗഷീതം
ദേവത - രുദ്രൻ
സ്ഥാനപേര് - വിശ്വകർമൻ
6. ബാവധൂല ഗോത്രം
പ്രവരങ്ങൾ
ഭർഗ്ഗവ, വൈതഹവ്യ, സാവേത്സ്യ
വേദം - അഥർവ്വം ശൗനക ശാഖ
സൂത്രം - കൗഷിതം
ദേവത-ശിവൻ
സ്ഥാനപേര് _ ശില്പാചാര്യർ
7.ജമദഗ്നിഗോത്രം
പ്രവരങ്ങൾ
ഭാർഗ്ഗവ, അർഘവാൻ, ജമദഗ്നി
വേദം-സാമവേദം കൗഥുമി ശാഖ
സൂത്രം - ലാടായന
ദേവത - രുദ്രൻ
സ്ഥാനപേര് - അഗ്നിഹോത്രി
@@@@@@@@@@@@@@@@@@@@
വിശ്വകർമ ഗോത്രങ്ങൾ - ഭാഗം -13.
------------------------------
കശ്യപ വിശ്വകർമ്മ ഗോത്രങ്ങൾ
പ്രജാപതിമാരിൽ പ്രമുഖനായിരുന്നു കശ്യപൻ വാല്മീകി രാമായണം അനുസരിച്ച് ബ്രഹ്മപുത്രൻ (ആരണ്യകാണ്ഡം - സർഗ്ഗം-14) മറ്റു ചില ഗ്രന്ഥാനുസാരം മരീചിയുടെ പുത്രനാണ് കശ്യപൻ ഇദ്ദേഹത്തിനു് 21 പത്നിമാരുണ്ടായിരുന്നു.ഇവരിൽ 13 പേർ ദക്ഷ പുത്രിമാരായിരുന്നു.കശ്യപ വംശത്തിൽ രണ്ടു വിശ്വകർമ നാമധാരികളെ കാണുന്നുണ്ട്
1-കശ്യപന് അദിതിയിൽ ജനിച്ച ത്വഷ്ടാവിശ്വകർമൻ പതിനൊന്നാമൻ
ഭാര്യ രചന, പുത്രന്മാർ, സന്നിവേശൻ, ത്രിശിരസ്സ്
2 സുരഭി എന്ന ഭാര്യയിൽ കശ്യപന് ത്വഷ്ടാവെന്ന വിശ്വകർമ്മജനിച്ചു (അഗ്നിപുരാണം - അദ്ധായം 18 ) പരമ്പര അറിയില്ല.
1. കശ്യപ ഗോത്രം
പ്രവരങ്ങൾ
കശ്യപ, ദേവല, അസിത
വേദം - സാമവേദം കൗഥുമി ശാഖ
ദേവത - ശിവൻ
സൂത്രം - ഗോഭില
സ്ഥാനപേര് - വിശ്വകർമ
2 കാശ്യപ ഗോത്രം
പ്രവരങ്ങൾ
കാശ്യപ, അസിത, ദേവല
വേദം - ഋഗ്വേദം അശ്വലായനശാഖ
ദേവത - അഗ്നി
സൂത്രം - അശ്വലായനം
സ്ഥാനപേര് - ഓക്കാസ് (അർത്ഥം അറിയില്ല)
3 ശാണ്ഡില്യ ഗോത്രം
പ്രവരങ്ങൾ
ശാണ്ഡില്യ, അസിത, ദേവല (ദേവഗഡിയ,)
വേദം - അഥർവ്വം ശൗനക ശാഖ
ദേവത -അഗ്നി
സൂത്രം - കൗഷീതം
സ്ഥാനപേര് - മഹാളയ
4. നൈധ്രുവ ഗോത്രം
പ്രവരങ്ങൾ
കാശ്യപേയ, അസിത, ദേവല
വേദം - അഥർവം ശൗനക ശാഖ
ദേവത-അശ്വനികൾ
സൂത്രം - കൗഷീതം
സ്ഥാനപേര് - ഓക്കാസ്
5.രേഭ ഗോത്രം
പ്രവരങ്ങൾ -
കാശ്യപേയ, അസിത,ദേവല
വേദം - അഥർവ്വം കൗഥുമി ശാഖ
ദേവത -ശിവൻ
സൂത്രം - ആപസ്തംഭം
സ്ഥാനപേര് - വാജപേയി
@@@@@@@@@@@@@@@@@@@_
വശ്വകർമ ഗോത്രങ്ങൾ - ഭാഗം -14
-------------------------------
ധർമ്മ വംശി ഗോത്രങ്ങൾ
ബ്രഹ്മാവിൻ്റെ പുത്രനായിരുന്നു ധർമ്മ പ്രജാപതി ധർമ്മ ൻ്റെ ഉല്പത്തി എല്ലാ കല്പങ്ങളിലും ഒരു പോലെയാണ്.ദക്ഷ പുത്രിമാരായ 24 കന്യകമാരിൽ 13 പേർ ധർമ്മപത്നിമാരായി തീർന്നു.ഇവരിൽ" പ്രഭാത എന്ന വസുവിൽ ധർമ്മന് അഷ്ട വസുക്കൾ ജനിച്ചു. [ആപൻ, ധ്രുവൻ, സോമൻ, ധരൻ, അനിലൻ, അനലൻ, പ്രത്യുഷൻ, പ്രഭാസൻ] എട്ടാമനായ പ്രഭാസന് ബൃഹസ്പതിയുടെ സഹോദരി ഭുവാന (അംഗിരസി, വരസ്ത്രി, ബ്രഹ്മവാദിനി, ഭുവാനി, ഭാനുമതി, യോഗസിദ്ധി - എന്നല്ലാം പേരുകൾ ഉണ്ട് ) ഭാര്യയായ ഭുവാനയിൽ പ്രഭാസസ്,ഭൗവനൻ, എന്ന പുത്രൻ ജനിച്ചു. ഭൗവനൻ ബ്രഹ്മദേശത്തു ചക്രവർത്തിയായി തിർന്നു . അദ്ദേഹത്തിനെ ഐന്ദ്ര മഹാ ഭിഷേകത്തിൽ " കശ്യപൻ "വിശ്വകർ മാവ് " എന്ന വിശേഷ നാമകരണവും നൽകി "ഭൗവന വിശ്വകർമൻ " എന്നു കീർത്തിക്കപ്പെട്ടു. ഭൗവന വിശ്വകർമ്മാൻ്റെ പത്നി ഹിരണ്യകശിപുവിൻ്റെ
പൗത്രിയുംവിരോചനൻ്റെ സഹോദരിയുമായ "സുരഭി " ( ശുഭ )ആയിരുന്നു. വിശ്വകർമ്മനു സുരഭിയിൽ അജൈക പാദ്, അഹർബുദ്ധ്യനൻ, ത്വഷ്ടാവ്, രുദ്രൻ എന്നീ നാലു പുത്രന്മാരും സംജ്ഞ (സൂര്യ പത്നി ),ബർഹിഷ്മതി (പ്രിയവ്രത പത്നി ),സ്വരൂപ (പ്രിയവ്രതൻ്റെ രണ്ടാം പത്നി ) എന്ന മൂന്നുപുത്രിമാരും ഉണ്ടായി പുത്രന്മാരിൽ മൂന്നാമനായ ത്വഷ്ടാവിന് വിശ്വരൂപൻ എന്ന പുത്രൻ ജനിച്ചു.ഭൗവന വിശ്വകർമനു '' ദേവ വർദ്ധകി " എന്നു സ്ഥാനപേരുണ്ട് ഈ വിശ്വകർമൻ അന്ത്യകാലത്തു സൃഷ്ടികർത്താവിനെ വിശ്വകർമാവായി ഉപാസിച്ച് വിശ്വകർമ ഋഷിയായി ഭവിച്ചു.
ഗോത്രങ്ങൾ
------------
1 സോമഗോത്രം
പ്രവരങ്ങൾ
ആഗ്നിവേതി ,വിശ്വവേതി, സോമവേതി
വേദം - ഋഗ്വേദം അശ്വലായന ശാഖ
ദേവത - അഗ്നി
സൂത്രം - പാരസ്കര
സ്ഥാനപേര് - അഗ്നിഹോത്രി
2, സനാതന ഗോത്രം
പ്രവരങ്ങൾ
ബ്രഹ്മവേതി, ആദിത്യ, സനാതന
വേദം - യജൂർവേദം മാധ്യന്ദിന ശാഖ
ദേവത - ആദിത്യൻ
സൂത്രം - കാത്യായനം
സ്ഥാനപേര് - കുകുഹാമ (അർത്ഥം അറിയില്ല)
3. ശാണ്ഡില്യ ഗോത്രം
പ്രവരങ്ങൾ
പ്രത്യുപ, ദേവല, ശാണ്ഡില്യ
വേദം - സാമവേദം കൗഥ്യ മി ശാഖ
ദേവത -ശിവൻ
സ്ഥാനപേര് - മഹാളയ
4 ത്വാഷ്ട്രി ഗോത്രം
പ്രവരങ്ങൾ
ധർമ്മദേവ, പ്രഭാസ, ത്വഷ്ട പ്രജാപതി
വേദം-അഥർവ്വം ശൗനകം
ദേവത - രുദ്രൻ
സൂത്രം - കൗഷീരും
സ്ഥാനപേര് - ഉപാദ്ധ്യായ
5. വിശ്വകർമ ഗോത്രം
പ്രവരങ്ങൾ
ധർമ്മവേദി, പ്രഭാസ, വിശ്വകർമ
വേദം -ശുക്ലയജുർവേദം വാജസനേയ ശാഖ
ദേവത - വിശ്വകർമാ വ്
സ്ഥാനപേര് - ദേവവർദ്ധകി (ധീമാൻ )
NB. - വിശ്വകർമ എന്നാൽ മേൽ പറഞ്ഞ അഞ്ചാമത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ