പോസ്റ്റുകള്‍

അഗസ്ത്യ ചരിതം

ഇമേജ്
രാമായണത്തിലെ സന്യാസിമാരേക്കുറിച്ച് അവരുടെ ധർമ്മജ്ഞാനത്തേകുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ഇന്നത്തെ സന്യാസിമാരും ചില്ലറക്കാരല്ല. മറ്റുള്ളവരേക്കൊണ്ട് പറയിപ്പിക്കാൻ പലരും മിടുക്കരാണ്. ചില നേരം ഞാനും അതിൽ പെടുമോ എന്ന് തോന്നിയിട്ടുണ്ട്. അഗസ്ത്യമുനി എന്ന മഹാതാപസനെ അറിയുക എന്നാൽ ഗുരു മഹത്വം പഠിച്ചു എന്നത്രേ വെല്ല്യമ്മച്ചി (അച്ചമ്മ) ബാല്യത്തിൽ പറഞ്ഞു തന്നിട്ടുള്ളത്. രാമായണത്തിലെ അഗസ്ത്യ ചരിതം ആകട്ടെ ഇന്നത്തെ ആത്മ സന്ദേശം. സൃഷ്ടി കാരകനായ വിശ്വബ്രഹ്മാവിൽനിന്ന് മരിചിയും മരീചിയിൽ നിന്ന് കശ്യപനുമുണ്ടായി. കശ്യപന് അദിതിയിൽ പിറന്ന ദേവന്മാരിലൊരാളാണത്രേ സൂര്യൻ. സൂര്യദേവൻ്റെ പുത്രനാണ് മഹാ തപസ്വിയായി മാറിയ അഗസ്ത്യൻ. ജന്മനാ ഉയരം കുറവായിരുന്നു അഗസ്ത്യന്. പക്ഷേ അസാമാന്യ തപഃസിദ്ധിയാൽ ദേവന്മാരാൽ പോലും പൂജിതനായിത്തീർന്നു. തപശക്തിയാൽ യഥേഷ്ടം മൂന്നുലോകങ്ങളിലും സഞ്ചരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുമായിരുന്നു. മുനിമാർക്ക് കുടുംബജീവിതം നിഷിദ്ധമാണെങ്കിലും പല മഹർഷിമാരും ഗാർഹസ്ഥ്യവും സന്ന്യാസവും ഒരുമിച്ചു നയിച്ചിരുന്നു. ഈ കലിയുഗത്തിലേക്ക് ജഗത് ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ നാല് മഠങ്ങൾ സ്ഥാപിച്ച് ദശനാമി...

സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ്

ഇമേജ്
സത്‌വാർത്താ കാംക്ഷികളായ സുകൃതികളേ, _*ശിവാനന്ദ പ്രസ്ഥാനങ്ങളുടെ എല്ലാമായ പാലക്കാട് ശിവാനന്ദ ആശ്രമം മഠാധിപതി ആയിരുന്ന സംപൂജ്യ സ്വാമി സത്ഗുരു: നിത്യാനന്ദ സരസ്വതി മഹാരാജിന്റെ 89 മത് ജയന്തിയാണ് ഇന്ന്.*_ സമാധിയായിട്ട് ഒരു വർഷം ആകാൻ പോകുന്നു. 26-1-2022 വെളുപ്പിന് 3.46 ന് ആശ്രമത്തിൽ തന്നെയായിരുന്നു സമാധി. പൂജനീയ ഗുരുനാഥൻ ജ്ഞാനാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയുടെ അഗ്നികോണിലാണ് സ്വാമിജിയെ സമാധിയിരുത്തിയിരിക്കുന്നത്. പൂജനീയ സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ് ആയിരുന്നു സ്വാമിയുടെ പരിചരണത്തിന് ഏറെ ശ്രദ്ധ കൊടുത്ത് കൂടെ നിന്നിരുന്നത്. ഇപ്പോൾ ശിവാനന്ദ ആശ്രമത്തിന്റെ കീഴിലുള്ള എല്ലാ ആശ്രമങ്ങളുടേയും സ്ഥാപനങ്ങളുടെയും ചുമതലയും സ്വരൂപാനന്ദ ജി മഹാരാജിനാണ്. സാധുവിന്റെ ഗുരുനാഥൻ പൂജനീയ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ സന്യാസ ദീക്ഷാ ഗുരുവാണ്. സത്ഗുരു: സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ്. 1934 വൃശ്ചികമാസം അനിഴം നക്ഷത്ര ത്തിൽ പത്തനംതിട്ട് ഇടപ്പാവൂർ പാലമുറ്റത്ത് വീട്ടിൽ ശ്രീ.നാരായണപിള്ളയുടെയും മേലെ കൈപ്പള്ളിയിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാ...

കലികാല ആചരണവിധി

ഇമേജ്
കലികാലത്ത് ദൈവ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ധർമ്മവും മനുഷ്യർക്ക് പ്രയാസകരമാകുമെന്ന് യുഗങ്ങൾക്ക് മുമ്പേ ഋഷിശ്രേഷ്ഠന്മാർ പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഗുരു സ്ഥാനത്ത് ആദരിക്കുകയും കേൾക്കുകയും ചെയ്യേണ്ട സന്യാസിമാരെ പോലും  പരിഹസിക്കുന്ന സമൂഹം. കാരണം സന്യാസിയുടെ ഉപദേശങ്ങൾ കേൾക്കാനും ആചരിക്കാനും ഭൂരിപക്ഷത്തിനും കഴിയുന്നില്ല.   ലോകത്തിൽ എല്ലാവർക്കും സുഖമാണാവശ്യം. സുഖത്തിനു വേണ്ടിയാണോരോരുത്തരും ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം തന്നെയും. പ്രവർത്തി പലരും പലതാണ് ചെയ്യുന്നതെങ്കിലും ഉദ്ദേശമൊക്കെ ഒന്നാണ്; സുഖം വരണമെന്നുമാത്രം. അങ്ങിനെതന്നെ സുഖത്തിനു വേണ്ടി പലരുടേയും ആഗ്രഹങ്ങളും, അനുഭവങ്ങളും പലതാണ്. ഒരാൾക്ക് മദ്യപാനം ചെയ്യുന്നത് സുഖമായ് തീരുമ്പോൾ മറെറാരാൾക്ക് മദ്യത്തിന്റെ നാമശ്രവണം പോലും ഉപദ്രവമാണ്. ഒരാൾ സുഖത്തിനു വഞ്ചന ആപൽക്കരമാണെന്നു കരുതുമ്പോൾ മറെറാരാൾ ചുമരു തുരന്നു കക്കാൻ പോവുന്നു. ഭരണാധികാരികളും അങ്ങിനെ തന്നെ.  ഇങ്ങിനെ സുഖത്തിനുളള പരിശ്രമങ്ങളും അനുഭവങ്ങളും വിചിത്രമായിക്കാണാം. എന്നാൽ എന്താണീ സുഖം ? ഒരു ദരിദ്രനോട് ചോദിച്ചാൽ സമ്പത...

ശ്വേതകേതുവും തിരിച്ചറിവും

ഇമേജ്
ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്‍. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന്‍‍ പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന്‍ എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്‍ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു. ഉദ്ദാലകമഹര്‍ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന്‍ കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില്‍ അതിനേക്കാള്‍ ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്‍പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്? തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്. അങ്ങനെ ആ ബാലന്‍ വളര്‍ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില്‍ വസിക്കുവാന്‍. ഉപനീതനാകുവാനും ഗുരുകുലത്തില്‍ പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റ...

പ്രപഞ്ച രഹസ്യം സൂക്ഷിക്കുന്ന വിശ്വകർമ്മജർ.

ഇമേജ്
പ്രപഞ്ച രഹസ്യങ്ങൾ അറിയുന്ന വിശ്വകർമ്മജർ സനാതന ധർമ്മത്തിന്റെ കാവൽക്കാർ. സുകൃതികളേ, വിശ്വകർമ്മ സമൂഹത്തിന്റെ ക്ഷേമത്തിനായി നിലനിൽക്കുന്ന അഖില കേരള വിശ്വകർമ്മ മഹാസഭ എന്ന മാതൃ പ്രസ്ഥാനത്തിന്റെ വൈക്കം യൂണിയൻ പ്ലാറ്റിനം ജൂബിലി സുവനീയറിനു വേണ്ടി എഴുതുമ്പോൾ തന്നെ വളരെ ആനന്ദമുണ്ട്. സഭയുടെ ഇനിയുള്ള നാളുകൾ അത്മീയതയിലൂടെ ഭൗതിക മുന്നേറ്റം ആകട്ടെ !. വിശ്വകർമ്മ കുലത്തെ സ്വന്തം കഴിവുകളേക്കുറിച്ച് തിരിച്ചറിവുള്ളവരാക്കുക, യഥാർത്ഥ പരമ്പരയിൽ വിശ്വ ബ്രാഹ്മണരായി ചാതുർവർണ്യത്തിലുളളവർക്ക് ഗുരുക്കന്മാരായി അവരെ ഐക്യത്തിലും ഐശ്വര്യത്തിലും നയിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായിട്ടാണ് മഠം കുലാചാര ധർമ്മപ്രചരണവുമായി സജീവമാകുന്നത്. നൂറിലധികം വരുന്ന വിശ്വകർമ്മ സംഘടനകളുള്ള കേരളത്തിൽ സംഘടനാഭേതമില്ലാതെ, രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാ വിശ്വകർമ്മജരും ഒന്നിക്കുക എന്ന സന്ദേശമാണ് നമ്മൾ നൽകുന്നത്. ഭാരതത്തിൽ വാസ്തു ശാസ്ത്രപ്രയോഗം വളരെയധികം സംശയജന്യപ്രയോഗമായി മാറിയിരിക്കുന്ന ഈ അവസരത്തിൽ വാസ്തുവിനെക്കുറിച്ചും വാസ്തു ശാസ്ത്രത്തെക്കുറിച്ചും പറയുമ്പോൾ പുശ്ചത്തോടു കൂടി മാത്രമായിരിക്കും പലരും അതിനെക്കാണുന്നത്. കാരണം ന...

സാർവ്വത്രിക സത്യം

ഇമേജ്
നമസ്തേ, ഒരു ദിവസം ഒരു രൂപ ഒരു ജീവൻ എന്ന സന്ദേശവുമായി രാഷ്ട്രീയത്തിനും സംഘടനകൾക്കും അതീതമായി എല്ലാ വിശ്വകർമ്മ പ്രസ്ഥാനങ്ങളുടേയും അംഗങ്ങളുടെ സഹകരണത്തോടെ വിശ്വകർമ്മ സമൂഹത്തിൽ നടക്കുന്ന ജീവകാരുണ്യ വിപ്ലവ സേനയാണ് വിശ്വകർമ്മ സൗഹൃദനിധി.18-06-2023 ഞായറാഴ്ച ചാലക്കുടിയിൽ വച്ചു നടന്ന വിശ്വകർമ്മ സൗഹൃദനിധിയുടെ രണ്ടാം വാർഷികത്തിൽ വച്ചാണ് തെറാപ്പിസ്റ്റും കൗൺസിലറുമായ പൂജനീയ ടി എൻ ഗോപി സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും ആരാധ്യനായ ജഗദ്ഗുരു സ്വാമി ശിവാത്മാനന്ദ സരസ്വതി മഹാരാജ് രചിച്ച യൂണിവേഴ്സൽ എന്ന ഗ്രന്ഥം സാധുവിന് ലഭിച്ചു. മലയാള ഭാഷയിലേക്ക് ഈ ഗ്രന്ഥത്തെ വിവർത്തനം ചെയ്യാനാണ് സ്വാമിയെ ഞാനിത് ഏൽപ്പിക്കുന്നത് എന്ന് പറഞ്ഞു ആ വേദിയിൽ നിന്ന് അദ്ദേഹം ഇത് നൽകുമ്പോൾ മുജ്ജന്മ സുകൃതം കൊണ്ട് എനിക്ക് ലഭിച്ച ഈ ഭാഗ്യത്തെ എങ്ങനെയാണ് സ്വീകരിക്കുക എന്നോർത്ത് മനസ്സ് ആത്മാനന്ദത്താൽ നിറഞ്ഞു തുളുമ്പി. ജഗദ്ഗുരു ശങ്കരാചാര്യ ഭഗവത്പാദരുടെ പുണ്യഭൂമിയായ കാലടിയിൽ ആ വിശ്വഗുരുവിന്റെ പാദുകങ്ങൾ സൂക്ഷിച്ചിട്ടുള്ള ശങ്കരസ്തൂപത്തിൽ ഈ ഗ്രന്ഥം സമർപ്പിച്ച് പ്രാർത്ഥിച്ച് അവിടെ നിന്നും ധ്യാ...