തുളസ്യോപനിഷത്ത്
*സിദ്ധ യോഗീശ്വരായ വിദ്മഹേ കൃഷ്ണാനന്ദായ ധീമഹീ തന്നോ ഗുരു പ്രചോദയാത്:* വളരെ പ്രാധാന്യത്തോടു കൂടി ചർച്ച ചെയ്യപ്പെടുന്നതും ശാസ്ത്രീയ രഹസ്യം ഒളിഞ്ഞിരിക്കുന്നതുമായ ഒരു ഉപനിഷത്താണ് ഇന്നത്തെ ആത്മസന്ദേശമായി സമർപ്പിക്കുന്നത്. തുളസ്യുപനിഷത്ത് എന്ന ഈ ഉപനിഷത്തിൽ തുളസീ മാഹാത്മ്യവും തുളസീ പൂജയുമൊക്കെ ഉൾപ്പെടുന്നു. നിത്യകർമ്മങ്ങളിൽ തുളസിയുടെ ഉപയോഗ മഹത്വത്തെക്കുറിച്ച് ഇതിൽ വിസ്തരിക്കുന്നുണ്ട്. ഈ ഉപനിഷത്തിന്റെ ഋഷി നാരദമഹർഷിയാണ്. ഛന്ദസ്സാകട്ടെ അഥർവാംഗിരസും. ദേവത അമൃതതുളയിസും ബിജും സുധയാണ്. വസുധയാണു ശക്തി. നാരായണൻ കീലകവും. കൃഷ്ണവർണയും കൃഷ്ണശരീരിണിയും ഋഗ്വേദസ്വരൂപയും യജുർവേദചിത്താത്മകയും അഥർവ്വവേദപ്രാണയും വേദാംഗഹസ്തയും അനന്തസുഖപ്രദയും വൈഷ്ണവിയുമായ തുളസി വിഷ്ണുപ്രിയയുമാണ്. ജനനമരണനാശിനിയായ തുളസിയെ ദർശിക്കുന്ന മാത്രയിൽ പാപങ്ങൾ ഇല്ലാതാകുന്നു. നമിക്കുകയാണെങ്കിൽ രോഗശമനം സംഭവിക്കും. സേവിച്ചാൽ മൃത്യുഭയമില്ലാതാകും. വിഷ്ണുപൂജയ്ക്കെടുത്താൽ ആപത്തുകളില്ലാതാകും. പ്രാണശക്തി ഏറെ നൽകുന്ന തുളസിയെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ ദാരിദ്ര്യം ഇല്ലാതാകുന്നു. തുളസിയുടെ ചുവട്ടിൽ മണ്ണിട്ടാൽ പാപങ്ങൾ ഒഴിയുകയും വാസനിച്ചാൽ