ജന്മനക്ഷത്രങ്ങളുടെ പ്രത്യേകതകൾ
ഓരോ ജന്മനാളിന്റെയും പ്രത്യേകതകൾ അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവര്‍ക്കും പ്രിയരായും അമ്മയ്‌ക്ക് ആണ്‍മക്കളില്‍ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്‌തിചിന്തയുള്ളതുകൊണ്ടാകും ഇക്കൂട്ടര്‍ കലാരംഗത്ത് ഉറച്ച് നില്‌ക്കുന്നതായി കാണാറില്ല. പ്രേമകാര്യങ്ങളില്‍ ചാഞ്ചല്യം കാണിക്കുന്ന ഇവര്‍ വിജ്ഞാന സമ്പാദനത്തിന് മുന്‍ഗണന നല്‍കും. സേവനശീലം ഇവരില്‍ പ്രത്യക്ഷമായിരിക്കും. സ്‌ത്രീകള്‍ക്ക് സൗന്ദര്യം , പുത്രസമ്പത്ത് , സുഖം , ശുചിത്വം തുടങ്ങിയവയാല്‍ അനുഗൃഹീതരായിരിക്കും. ഭരണി: ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ശാന്തരായും സത്യവാദിയായും സ്‌ത്രീസക്തരായും സുഖവും മാന്യതയും ധീരതയും ഉള്ളവരായും ദീര്‍ഘായുസ്സുള്ളവരായും പുത്രന്മാര്‍ കുറഞ്ഞവരായും ഭവിക്കും. ലക്ഷ്യം നേടുന്നതിന് എത്രത്തോളം പോകാനും ഇവര്‍ ഒരുക്കമായിരിക്കും. സാമ്പത്തിക ഉയര്‍ച്ച പ്രാപിക്കുമെങ്കിലും പരിശ്രമത്തിനനുസരിച്ച് വിജയിക്കണമെന്നില്ല. കലാപ്രേമികളെങ്ക