വിശ്വകർമ്മാവ്
ശിരസിൽ കിരീടവും ഒരു കൈയിൽ പുസ്തകവും മറ്റുകൈകളിൽ കയറും അളവുകോലും ഇതാണ് വിശ്വകര്‍മ്മിൻ്റെ സങ്കൽപ്പം. 5 മുഖവും 15 കണ്ണും ഉള്ള രൂപമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വർണനിറത്തിലുള്ള ശരീരത്തിൽ 10 കൈകളും കർണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും, പിന്നെ പുഷ്പമാല, സർപ പൂണൂൽ,രുദ്രാക്ഷമാല, പുലിത്തോൽ, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്,ചക്രം എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു. ഭഗവാൻ വിശ്വകര്‍മ്മാവ് തൻ്റെ ശരീത്തിൽ നിന്ന് ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരായാാണ്
വേദങ്ങളിൽ വിശ്വകര്‍മ്മാവ് ഇന്ദ്രൻ, മിത്രനൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവരുടെ അധിപനായാണ് പറയുന്നത്. എന്നാൽ പുരാണങ്ങളിൽ ശക്തി കുറഞ്ഞ ദേവനായാണ് വിശ്വകര്‍മ്മാവിനെ കണക്കാക്കുന്നത്. കൂടാതെ ദേവന്മാരുടെ ശിൽപിയാണ് വിശ്വകര്‍മ്മാവെന്നും പുരാണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മാവിൻ്റെ മകനാണ് വിശ്വകര്‍മ്മാവെന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു.
എങ്ങനെ വിശ്വകർമ്മ പൂജ ചെയ്യാം
പ്രപഞ്ച സൃഷ്ടാവായ വിശ്വകർമ്മാവിനെ പൂജിക്കുകയാണെങ്കിൽ വളരെ അനുകൂല സമയം ഉണ്ടാകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വിശ്വകർമ്മ പൂജ അനുഷ്ഠിക്കണം. പൂജയ്ക്ക് മുന്നോടിയായി വിശ്വകർമ്മാവിൻ്റെ വിഗ്രഹം/ചിത്രം ഒരുക്കി വയ്ക്കുക. ആചാര്യന്മാരോട് അഭിപ്രായം തേടി പൂജയ്ക്കുള്ള വസ്തുക്കൾ വാങ്ങുക. ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന സ്ഥലത്ത് മാത്രമേ പൂജ ചെയ്യാവൂ. വിഗ്രഹം കഴുകി വൃത്തായാക്കി കർമ്മിയുടെ ഉപദേശ പ്രകാരം പൂജയിലേക്ക് കടക്കാം. മന്ത്രജപവും, ആരതി ഉഴിയലും വിശ്വകർമ്മ പൂജയിൽ ഉണ്ടാകും.
''പഞ്ചവക്ത്രം ജഡാധാരം പഞ്ചാദശ വിലോചനം
സദ്യോജാതാനനം ശ്വേതം വാമദേവം തു കൃഷ്ണകം
ഈശാനം ശ്യാമ വർണകം ച ശരീരം ഹേമവർണകം
പീതംബരധരം ദേവം നാഗയജ്ഞോപവീതിനം
രുദ്രാക്ഷമാലബ്ജ നാഗേന്ദ്ര ശൂലായുധ പിനാകിനം
വീണാം ഢമരുകം ബാണം ശങ്ഖ്ചക്രകരന്വിതം
ദേവദേവം മഹാദേവം വിശ്വകർമ്മണമവ്യയം
പ്രാക്ദക്ഷിണ പ്രതിർജ്യോതി ഊർദ്ധ്വവക്ത്രം ജഗത്ഗുരും
നമസ്കരോമ്യഹം ഭക്ത്യാ ഭുക്തിമുക്തി പ്രദായകം''
പൂജ കഴിഞ്ഞ് ഒരു ദിവസം നിലവിളക്ക് തെളിയിച്ച് വിശ്വവിഗ്രഹം സൂക്ഷിക്കുക. പിറ്റേ ദിവസം ഒഴുകുന്ന വെള്ളത്തിൽ വിഗ്രഹം നിമഞ്ജനം ചെയ്യുക. പൂജാ വസ്തുക്കൾ (ദ്രവ്യങ്ങൾ) ഒഴുക്കി കളയുക. വിശ്വകർമ്മ പൂജ നടത്തിയാൽ കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
സന്യാസ ആശ്രമത്തിൻ്റെ സേവനമേഖലകളെ സഹായിക്കാൻ നിങ്ങൾക്കു സന്മനസ്സുണ്ടെങ്കിൽ മാസംതോറും 100/200/അതിനു മുകളിലോ ഉള്ള തുക അയച്ച് സഹായിക്കാവുന്നതാണ്.
അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy
SBl Pattambi branch
A/c : 37707148920
IFSC : SBIN0070186.
Google Pay: 90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ