വാസ്തുബലി


പുരാണത്തിൽ
വാസ്തുപുരുഷനെപ്പറ്റി ഒരുപാട് പരാമര്‍ശങ്ങളുണ്ട് .അതിൽ ഒന്ന് ഇവിടെ വിവരിക്കാം .

 ദേവാസുരയുദ്ധം നടക്കുന്ന സമയം. അവര്‍ എത്രകാലം യുദ്ധം ചെയ്താലും ആരാണ് ജയിക്കുക എന്ന് പറയാൻ കഴിയില്ല .അത്രക്ക് ശക്തരാണ് രണ്ടു വിഭാഗവും .ആ അവസരത്തിൽ ദേവന്മാരെ രക്ഷിക്കാനായി വിഷ്ണുഭഗവാന്‍ ദേവന്മാരുടെ പക്ഷം ചേർന്നു.അതോടെ യുദ്ധത്തിൽ  അസുരന്മാര്‍ തോറ്റു. എന്നാൽ അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് ഇതത്ര രസിച്ചില്ല. അദ്ദേഹം വലിയൊരു ഹോമകുണ്ഡം ഉണ്ടാക്കി ഹോമം തുടങ്ങി. ഓരോ വസ്തുക്കളായി ഹോമിച്ചുഹോമിച്ച് ഒടുവിൽ ആടിനെയും ഹോമിച്ചു. ആടിനെ ഹോമിക്കുന്ന സമയത്ത് ഹോമകുണ്ഡത്തിലേക്ക്  വിയര്‍പ്പുതുള്ളി വീണു. അതിന്റെ ഫലമായി  അഗ്നികുണ്ഡത്തില്‍നിന്ന് ആടിന്റെ മുഖമുള്ള ഒരു ഭൂതം പുറത്തേക്കു വന്നുവെന്നാണ് ഐതിഹ്യം . അതാണ് വാസ്തുപുരുഷന്‍.
ശുക്രാചാര്യരുടെ വിയര്‍പ്പില്‍നിന്നും അവതരിച്ചതിനാൽ വാസ്തു പുരുഷനെ ശുക്രാചാര്യരുടെ മകനായി കണക്കാക്കുന്നു. ഒരു തീഗോളം പോലെ പുറത്തുവന്ന ആ രൂപം ശുക്രാചാര്യരോടു ചോദിച്ചത് എന്തിനുവേണ്ടിയാണ് ഞാൻ ജന്മമെടുത്തത് എന്നുംഎന്താണെന്റെ അവതാരോദ്ദേശ്യമെന്നുമാണ്. അതിന് ശുക്രാചാര്യര്‍ കൊടുത്ത മറുപടി  സകല ദേവന്മാരെയും നിഗ്രഹിക്കാൻ വേണ്ടിയാണ് നീ ജന്മമെടുത്തത് എന്നായിരുന്നു.

 ഇത് കേട്ട ഉടൻ തന്നെ ആ രൂപം ദേവന്മാരെ നിഗ്രഹിക്കാനായി അവരുടെ അടുത്തേക്ക് പാഞ്ഞു.ഇത് കണ്ട് ഭയന്ന ദേവന്മാര്‍  സാക്ഷാൽപരമശിവനെ അഭയം പ്രാപിച്ചു. മഹാദേവൻ അവരെ സമാധാനിപ്പിക്കുകയും തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന് വലിയൊരു അഗ്നിഗോളം പുറത്തേക്ക് വിട്ടു .ആ അഗ്നി ഗേളത്തിനോട് ആദ്യം ശുക്രാചാര്യരെയും പിന്നെ വാസ്തുപുരുഷനെയും നശിപ്പിക്കാൻ ഉപദേശിച്ചു. ദിവ്യദൃഷ്ടിയുള്ള ശുക്രാചാര്യര്‍ സംഗതിയുടെ ഗൗരവം മുൻകൂട്ടി മനസ്സിലാക്കി  സ്വയം ചെറുതാവുകയും പരമശിവന്റെ ചെവിയില്‍ക്കൂടി കയറി വയറ്റിലൊളിച്ചിരിക്കുകയും ചെയ്തു .
ശിവന്‍ തൊടുത്തുവിട്ട ഗോളം ശിവന്റെ വയറിനെ നശിപ്പിച്ചാലേ ശുക്രാചാര്യരെ നശിപ്പിക്കാന്‍ പറ്റുകയുള്ളു എന്ന് മനസ്സിലാക്കിയ മഹാദേവൻ ശ്രുക്രാചാര്യരോട് തന്റെ വയറ്റിൽ നിന്ന് പുറത്തവരുവാനും എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളുവാനും പറഞ്ഞു .അപ്പോള്‍ ശുക്രാചാര്യര്‍ പറഞ്ഞത് "എനിക്കൊന്നും വേണ്ട. എന്റെ ഒരു മകൻ അങ്ങ് അയച്ച അഗ്നിഗോളത്തെ ഭയന്ന് ഓടിനടക്കുന്നുണ്ട്. അതിനെ രക്ഷപ്പെടുത്തിയാല്‍ മതി." പരമേശ്വരന്‍ സമ്മതിച്ചു. പേടിയോടെ വാസ്തുപുരുഷന്‍ വന്നു. ശിവന്‍ ചോദിച്ചു: "എന്താ നിനക്കു വേണ്ടത്? എനിക്കൊന്നും വേണ്ട, ഭൂമിയില്‍ പോയിരിക്കാന്‍ അനുവദിച്ചാല്‍ മതി. എന്നെയാരും പൂജിക്കേണ്ട. പക്ഷേ എന്റെ ദേഹത്തില്‍  ബ്രഹ്മാദിദേവന്മാരെല്ലാവരും വന്നിരിക്കണം. അവരെ എല്ലാവരും പൂജിക്കണം. അവരെ പൂജിച്ചുകഴിഞ്ഞാല്‍ ആരും എന്നെ ഉപേക്ഷിക്കില്ലല്ലോ ".ശരി അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് ശിവന്‍ വാസ്തുപുരുഷനെ ഭൂമിയിലേക്ക് എറിഞ്ഞു.    
          . വാസ്തുപുരുഷ പൂജയില്‍, അഥവാ വാസ്തുബലിയില്‍ ബലി കൊടുക്കുന്നത് ഈ ദേവന്മാര്‍ക്കാണ്. ദേവന്മാരെ സന്തോഷിപ്പിച്ചാല്‍  ദോഷങ്ങളെ അമര്‍ച്ച ചെയ്യാമെന്നര്‍ത്ഥം. 
ഭൂമിയില്‍ എന്തൊക്കെ ദോഷങ്ങളുണ്ടോ  അതെല്ലാം നിര്‍വീര്യമാക്കി, നമുക്കു ഉപയോഗപ്രദമാക്കുക എന്നതാണ് വാസ്തുബലിയുടെ ഉദ്ദേശം. ഭൂമിയിലെന്തൊക്കെ ദോഷങ്ങളുണ്ടോ അതെല്ലാംതീര്‍ത്ത് നമുക്കു യോഗ്യമാക്കിത്തീര്‍ക്കേണ്ട ഒരു ക്രമമാണ് അതിനുള്ളത്. അതുകൊണ്ടാണ് ആദ്യം വാസ്തുബലി നടത്തണമെന്ന്‌ പറയുന്നത്. വാസ്തുബലി എന്നു പറയുന്നത്  പിതൃക്കൾക്ക് ബലിയിടുന്നതുപോലെ തന്നെയാണ്. പിതൃക്കളെ പ്രീതിപ്പെടുത്താനാണല്ലോ പിതൃബലി. വാസ്തുബലിയുടെ ഉദ്ദേശം ഭൂമിയിലെ നമ്മുടെ സ്ഥലത്തുള്ള വാസ്തുവിലുള്ള , ദേവന്മാരെ പ്രീതിപ്പെടുത്തുകയും  ദോഷമുള്ള സാന്നിധ്യങ്ങളെ അമര്‍ച്ച ചെയ്യുക എന്നുമാണ് 
ഭൂമിയെ ഒരു ചൈതന്യ സ്ഥാനമായി കാണുകയും അതില്‍ ചൈതന്യവൃദ്ധിക്കായി കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നു.അതു കൊണ്ട്  വാസ്തു പുരുഷപൂജയെ ഭൂമിപൂജയായി തന്നെ കണക്കാക്കാം .വാസ്തു പൂജയിൽ ബ്രഹ്മാവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം