പോസ്റ്റുകള്‍

ചാതുർവർണ്യം ജാതിയല്ല

ഇമേജ്
ചാതുർ വർണ്ണ്യം    മായ സൃഷ്ട്യം ഗുണ കർമ്മ വിഭാഗശഹ; ശൂദ്രന് ബ്രാഹ്മണൻ  ആകാൻ ആകുമോ?ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?  ആരാണു വൈശ്യൻ ? ക്ഷത്രിയൻ?     "ജാതിയിൽ ജനിച്ച...കൃഷ്ണൻ ആണ് ഋഗ്വേദത്തിൽ പറഞ്ഞ...4 മാനവ കുല വിഭാഗത്തെ വർണം എന്ന് പേരിട്ട്  വിളിച്ചത് ഗീതയിൽ! അപ്പൊ ഗീത ആണ് ജാതിക്ക കാരണം എന്ന് എങ്ങിനെ പറയും ?!     ബ്രാഹ്മനോസ്സ്യ മുഖമാസിദ്     ബാഹു രാജന്ന്യ: കൃത:     ഊരു തദ്സ്‌സ്യ യാദ്വവൈശ്യ:     പദഭ്യാ ശൂദ്രോ അജായതെ, ഋഗ്വേദം ..10-90-11)    മനുഷ്യ സമൂഹത്തെ ഒരു പുരുഷൻ ആയി സങ്കല്പം ചെയ്തു ഉള്ള ശ്ലോകം ഇത...  ഇതിലോ...വർണത്തെ പറ്റി പറയുന്ന ഈ ശ്ലോകത്തിൽ പോലുമോ...... ജാതിക്കു കാരണം , ആണെന്നോ...വർണം ആണ് ജാതി എന്നോ പറയുന്നില്ല ...കാരണം...     ജന്മ ബദ്ധം അല്ല കർമ ബദ്ധം ആണ് ജാതി എന്ന് Clarity നൽകുന്നു.. യാദവ ജനയിതാവു കൃഷ്ണൻ...    "ചാതുവർണ്യം മായ സൃഷ്യം     ഗുണ കർമ്മ വിഭാഗശ:    വർണം ഉണ്ടാവുന്നത് ...ജനനം കൊണ്ടല്ല..കേവലം കർമം കൊണ്ടാണ്... പ്രകൃതി എന്ന മായ ലോകത്ത്...3...

കല്പവാസം ഗൃഹസ്ഥർക്ക്

ഇമേജ്
സംന്യാസത്തിന് പല പല ഭാവങ്ങളുണ്ട്. കുടികളിൽ താമസിക്കുന്ന സന്ന്യാസിമാരെ കുടീചകൻമാർ എന്ന് പറയും. സ്ഥിരമായൊരിടത്തും നിൽക്കാതെ, കറങ്ങി നടക്കുന്നവരെ ബഹൂതകൻമാർ എന്നാണ് പറയുക. ജ്ഞാനികളെ ഹംസർ എന്ന് വിശേഷിപ്പിക്കുന്നു. പരമമായ സത്യമറിഞ്ഞവരെ പരമഹംസർ എന്ന് പറയുന്നു. ആ പരമസത്യത്തിനുമപ്പുറം കടന്നുപോയവർക്ക് തുരീയാതീതൻമാർ എന്നാണ് വിശേഷണം. എല്ലാ നിയമങ്ങൾക്കും അറിവുകൾക്കും അപ്പുറത്തുള്ളവരാണ് അവധൂതൻമാർ. ഇപ്രകാരമുള്ള എല്ലാ സന്ന്യാസഭാവങ്ങളും കുംഭമേളയിൽ എത്തുന്നു എന്നതാണ് ഈ ഉത്സവത്തിൻ്റെ ഏറ്റവും വലിയ വിശേഷം. ആധുനിക കാലഗണനാ സമ്പ്രദായം ഇല്ലാത്ത കാലത്തും;  ഗതാഗത സൗകര്യങ്ങളോ പൊതുവഴികളോ ഇല്ലാതിരുന്ന കാലത്തും; മൊബൈലും വാച്ചുമൊന്നും ഇല്ലാതിരുന്ന കാലത്തും; കൃത്യമായി കാലം ഗണിച്ച്, കാടും മേടുമിറങ്ങി, ഭാരതത്തിലെ സമസ്ത സന്ന്യാസികളും കുംഭമേളകളിൽ എത്തി സ്നാനം ചെയ്ത് മടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ജ്യോതിശാസ്ത്രം അത്രയ്ക്ക് ഹൃദിസ്ഥമാണ് ഈ ജനതയ്ക്ക് എന്നതിൻ്റെ തെളിവുകൂടിയാണ് ഇത്. ഭാരതഖണ്ഡത്തിലെ ഓരോ ഇടത്തും കഴിഞ്ഞ കൊല്ലങ്ങളിൽ എന്ത് നടന്നു എന്ന വിവരം സന്ന്യാസിവര്യൻമാരും ഗുരുക്കളും പരസ്പരം പങ്കുവെച്ചിരുന്ന...

നർവ്വാണ ദശകം

ഇമേജ്
ദശ ശ്ലോകി  അല്ലെങ്കിൽ  നിർവാണ ദശകം ആദിശങ്കരാചാര്യരുടെ ദാസ ശ്ലോകം അല്ലെങ്കിൽ നിർവാണ ദശകം വിവർത്തനം ചെയ്തത് എസ്.എൻ.ശാസ്ത്രി ആമുഖം: ശിഷ്യനായി സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി സമീപിച്ച ശ്രീ ഗോവിന്ദപാദൻ ആരാണെന്ന് ചോദിച്ചപ്പോൾ ശ്രീശങ്കരൻ സ്വയമേവ രചിച്ചതാണ് ദശശ്ലോകമെന്ന് പറയപ്പെടുന്നു. ഈ ചോദ്യത്തിനുള്ള ശ്രീശങ്കരൻ്റെ ഉത്തരമായിരുന്നു 'ദശശ്ലോകി' എന്നറിയപ്പെടുന്ന പത്ത് ശ്ലോകങ്ങൾ. ശരീരത്തിൻ്റെയും മനസ്സിൻ്റെയും അവയവങ്ങളുടെയും രൂപത്തിലുള്ള പരിമിതമായ അനുബന്ധങ്ങളില്ലാത്ത ശുദ്ധാത്മാവാണ് അവൻ എന്നതാണ് ഈ ശ്ലോകങ്ങളുടെ സാരം. 1. ഞാൻ മൂലകമായ ഭൂമിയോ, ജലമോ, അഗ്നിയോ, വായുവോ, ഈഥറോ, ഏതെങ്കിലും അവയവമോ വ്യക്തിഗതമായോ, എല്ലാ മൂലകങ്ങളോ അവയവങ്ങളോ മൊത്തത്തിൽ ഒന്നോ അല്ല. വേരിയബിലിറ്റി കാരണം (ഉണർവ്, സ്വപ്നം എന്നിവയുടെ അവസ്ഥകളിലെ പരിമിതപ്പെടുത്തുന്ന അനുബന്ധങ്ങൾ), ഗാഢനിദ്രയിൽ മാത്രം (ഇന്ദ്രിയങ്ങൾ, മനസ്സ് മുതലായവയുടെ രൂപത്തിൽ പരിമിതപ്പെടുത്തുന്ന അനുബന്ധങ്ങളില്ലാതെ) സ്വയം നിലനിൽക്കുന്നു. (എല്ലാ ദ്വൈതത്വവും നിരാകരിക്കപ്പെടുമ്പോൾ) തനിച്ചായി നിലനിൽക്കുന്ന ഏറ്റവും ഐശ്വര്യമുള്ള, ആട്രിബ്യൂട്ട് ഇല്ലാത്ത, ദ്വന്ദേത...

ഒരു സന്യാസിയുടെ അനുഭവ കഥ

ഇമേജ്
ഒന്നാം ഭാഗം https://youtu.be/rmgF1h4ff50?si=Yj_mAQEAGutdt55o രണ്ടാം ഭാഗം https://youtu.be/c3dGQm7bFHs?si=inAAEHhqo1dH5nrJ മൂന്നാം ഭാഗം https://youtu.be/u_ndo7RxLJY?si=CEjvBEbyV-af9VJR നാലാം ഭാഗം https://youtu.be/AoCuxrZl7YQ?si=Y-vYmadX40HDR5_y

സ്വാമി ഗുരു ബാബാനന്ദ സരസ്വതി

സ്വാമി ഗുരുബാബാനന്ദ സരസ്വതി ആദിശങ്കര അദ്വൈത ആശ്രമം.. വരന്തരപ്പിള്ളി .... തൃശ്ശൂർ ജില്ലയിൽ വരന്തരപ്പിള്ളി വേപ്പൂർ ദേശത്ത് പുന്നശ്ശേരിമന ശ്രീമാൻ രാഘവൻകുട്ടിയുടെയും ശ്രീമതി സുലോചനയുടെയും രണ്ടാമത്തെ പുത്രനായി 1964ൽ കന്നിമാസത്തിലെ തിരുവോണ നക്ഷത്രത്തിൽ ജനനം..  പള്ളിക്കുന്ന്, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തീകരിച്ചു. സൂര്യവ്രതം അനുഷ്ഠിച്ച പിതാവിന്റെ പുത്രൻ ആയതുകൊണ്ടാകാം ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങളിലും നാമജപധ്യാനങ്ങളിലും വളരെ താല്പര്യമായിരുന്നു.. കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് വരന്തരപ്പിള്ളി എന്ന മലയോര വനമേഖലയിൽ വന്നെത്തുകയും കൃഷി ഉപജീവനമാക്കുകയും ചെയ്ത കുടുംബം ആയിരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് നശിപ്പിക്കപ്പെട്ടു പോയതാകാം എന്നു കരുതുന്ന ദുർഗ്ഗാ ക്ഷേത്രവും സർപ്പക്കാവും അവിടെയുണ്ടെന്ന് അറിയാതെ കൃഷിക്കായി ഭൂമി ഒരുക്കുന്നതിനിടയിൽ ദുർഗ്ഗാ വിഗ്രഹം ലഭിക്കുകയും സർപ്പക്കാവ് നശിപ്പിക്കപ്പെടുകയും ചെയ്തു . അതിന്റെ ഫലമായി തന്നെ സഹോദരങ്ങൾക്ക് ചിത്തഭ്രമം പോലെയുള്ള അസുഖങ്ങളും മാറാവ്യാധികളും ആയി. മനസമാധാനം ഇല്ലാത്ത കുടുംബ സാഹചര്യങ്ങൾ അലട്ടുമ്പോഴെല്ലാം കൗമാരപ്രായത്തിൽ തന്നെ പല...