പോസ്റ്റുകള്‍

ആചാര്യ ദേവോ ഭവ:

ഇമേജ്
ആധുനിക യോഗയുടെ പിതാവ് ടി കൃഷ്ണമാചാരി ---------------------------------------------------------- ഇന്ത്യൻ യോഗാചാര്യനും ആയുർവേദ ചികിത്സകനും പണ്ഡിതനുമായിരുന്നു "ടി കൃഷ്ണമാചാരി". ആധുനിക യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുരുക്കന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. കൂടാതെ, പോസ്ചറൽ യോഗയുടെ വികാസത്തിൽ അദ്ദേഹത്തിന്റെ വ്യാപകമായ സ്വാധീനത്തിന്റെ പേരിൽ" ആധുനിക യോഗയുടെ പിതാവ്" എന്ന് അദ്ദേഹം വിളിക്കപ്പെടുന്നു.  ഹതയോഗയുടെ പുനരുജ്ജീവനത്തിന് അദ്ദേഹം സംഭാവന നൽകി. 1888 നവംബർ 18 -ന് ദക്ഷിണേന്ത്യയിലെ ഇന്നത്തെ കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ മുചുകുന്ദപുരയിൽ ഒരു യാഥാസ്ഥിതിക തെലുങ്ക്  കുടുംബത്തിലാണ് കൃഷ്ണമാചാരി ജനിച്ചത് . പ്രശസ്ത വേദാധ്യാപകനായ തിരുമലൈ ശ്രീനിവാസ താത്താചാരിയും രംഗനായകിയമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ .ആറ് മക്കളിൽ മൂത്തവനായിരുന്നു കൃഷ്ണമാചാരി . അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. ആറാം വയസ്സിൽ അദ്ദേഹത്തിനു ഉപനയനം നടത്തി . തുടർന്ന് അദ്ദേഹം അമരകോശം പോലുള്ള ഗ്രന്ഥങ്ങളിൽ നിന്ന് സംസ്കൃതം സംസാരിക്കാനും എഴുതാനും പഠിക്കാൻ തുടങ്ങി ...

ആരാണ് സ്ഥപതിമാർ

ഇമേജ്
ക്ഷേത്ര സ്ഥപതിമാർ നിർമ്മിതിയുടെ ആദ്യന്തം മനസിൽ കണ്ട് കണക്ക് നിശ്ചയിച്ച് രൂപകല്പന ചെയ്ത് എല്ലാറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി, അതായത് സ്ഥാനനിർണയം നടത്തി ഒരു ക്ഷേത്രം അല്ലെങ്കിൾ ഗൃഹം രൂപകല്പന ചെയ്യുന്നതച്ചുശാസ്ത്രജ്ഞനാണ് സ്ഥപതി, വാസ്തു ശാസ്ത്രം, തച്ചുശാസ്ത്രം, സ്ഥാപത്യവേദം,  ശില്പശാസ്ത്രം, ജ്യോതിഷ ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിശാസ്ത്ര ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്വമുള്ള ഒരാൾക്ക് മാത്രമെ ഒരു സ്ഥപതിയായി ഉയരാൻ കഴിയു, തച്ചുശാസ്ത്രജ്ഞരായ സ്ഥപതിമാർ പൗരാണിക ഭാരതത്തിലെ എൻജിനിയർ എന്നാണ് അറിയപ്പെടുന്നത്, നിർമ്മാണ ശാഖയിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധിക എന്നി നാലുതിരിവുകൾ ഉണ്ട്, സ്ഥപതിയോളം അറിവുള്ളവനായിരിക്കണം സൂത്രഗ്രാഹി, ഇദ്ദേഹമാണ് നിർമ്മിതികൾക്ക് മേൽനോട്ടം വഹിക്കുന്നത്, സാധാരണയായി സ്ഥപതിയുടെ മകനോ പ്രധാന ശിഷ്യനോ ആയിരിക്കും സൂത്ര ഗ്രാഹി ആകുന്നത്, വസ്തുക്കളെ ചെത്തിമിനുക്കി രൂപപ്പെടുത്തിയിടുക്കുന്നവൻ തക്ഷകനും, അവയെ ചേർത്ത് വെച്ച് കെട്ടിടം നിർമ്മിക്കുന്ന ആള് വർദ്ധകിയും ആണ്, ഇപ്പോൾ സ്ഥപതിയാണെന്ന് പറഞ്ഞ് നടക്കുന്ന കുറെയാളുകൾ നമ്മുടെ നാട്ടിലുണ്ട്, പുസ്തകങ്ങളിൽ നിന്ന് കുറച്ച...

ഗായത്രീമന്തങ്ങൾ

ഇമേജ്
വിവാസ്വാനേ കടഞ്ഞു കിട്ടിയ തേജസ്‌ കൊണ്ട്  വിശ്വകർമ്മാവാണ് ഇത് നിർമ്മിച്ചത്. ദുഷ്ട നിഗ്രഹ മഹാ ശേഷിയുള്ള ദിവ്യായുധങ്ങളിൽ ഒന്നാണ് വിഷ്ണുചക്രം എന്ന സുദർശനം. മഹാവിഷ്ണുവിനെ കൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്. സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു. ||സുദര്‍ശന ഗായത്രി|| || ഓം സുദര്‍ശനായ വിദ്മഹേ  മഹാ ജ്വാലായ ധീമഹീ  തന്ന: ചക്ര പ്രചോദയാത് || ഗായന്തം ത്രായതേ അതായതു ചൊല്ലുന്നവനെ രക്ഷിക്കുന്നത എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. മഹാവിഷ്ണു ഗായത്രികളും ഈ മഹാമാന്ത്രങ്ങളുടെ ജപ ഫലങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്. പ്രഭാതത്തില്‍ സ്‌നാനശേഷമാണു ജപിക്കേണ്ടത്. ദിവസവും ഒന്‍പതു തവണയെങ്കിലും ഈ മന്ത്രങ്ങ...

ആരാണ് പരബ്രഹ്മം ?

ഇമേജ്
ആരാണീ പരബ്രഹ്മം? __________________________ ഗുരുർ ബ്രഹ്മാ  ഗുരുർ വിഷ്ണു  ഗൂരുർ ദേവോ മഹേശ്വരാ ഗൂരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ ‎നമഃ ഐന്തവം അഥവാ ഹൈന്ദവം - ഹിന്ദു വെന്നാൽ ഏക ദൈവ വിശ്വാസി. അഞ്ചാണ് പൊരുൾ അഥവാ പഞ്ചഭൂതങ്ങൾ  വേദം-          പുരാണം *******         ********** ഭൂമി            :     ശിവൻ ജലം           :     വിഷ്ണു അഗ്നി        :     ബ്രഹ്മാവ് വായു         :    ഇന്ദ്രൻ ആകാശം :     സൂര്യൻ സനാതന ധർമ്മത്തിൽ ഏകാത്മനാ യും പരമാത്മനായും ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ.,,,.. പഞ്ചഭൂതങ്ങൾക്കും സകല പ്രപഞ്ചത്തിനു മുടമയായ വിരാട് വിശകർമ്മാവ്. മാതാവ്  ഗായത്രീ ദേവി. യുജേവ്യാം ബ്രഹ്മ പൂർവ്യം നമോഭി ര്വിശ്ലോക ഏതു പദ്യേവ സൂരേ: ശൃണ്വന്തു വിശ്വേ അമൃതസ്യപുത്രാ: ആ യേ ധാമാനി ദിവ്യാനി തസ്ദുഃ അല്ലയോ ദേവതമാരെ! നിങ്ങളെ സൃഷ്ടിച്ചവനും അതിപ്രാചീനനും നിരാകാരന...

ഷഡ് പീഠപൂജാ തത്വം

ഇമേജ്
ഓം ശ്രീ ഗുരുഭ്യോ നമഃ  ഷഡ്പീഠ പൂജാ തത്വം 1) ദേഹ ശുദ്ധി:- വ്യക്തി ബോധത്തിൽ നിന്നും ദേവ ബോധത്തിലേക്കുള്ള പരിണാമ പ്രക്രിയയാണ് ദേഹശുദ്ധി. ഇത്തിന്റെ മർമ്മ പ്രധാനമായ ഭാഗങ്ങൾ സഗർഭഗമായ പ്രാണായാമവും തുടർന്നുള്ള ന്യാസങ്ങളും മൂല മന്ത്ര ജപവുമാണ്. A) മാതൃ-പിതൃ-ഗുരു വന്ദനം:- മാതാപിതാക്കന്മാരുടെ ജീവ ശക്തിയുടെ സംയോഗമാണ് നമ്മൾ ഭ്രൂണാവസ്ഥയിൽ ഉരുവാക്കപ്പെടുന്നത്. അതിലേക്ക് സ്വകർമ്മ ക്ലേശ ജ്യോതിതനായ ആത്മാവ് സൂക്ഷ്മ കാരണങ്ങളോട് കൂടി പ്രവേശിക്കുന്നു. തുടർന്ന് കർമ്മപ്രാരാബ്ധങ്ങളോടെ ജനിച്ചു ജീവിക്കുമ്പോൾ ഗുരു സമക്ഷം എത്തുകയും ദീക്ഷാ സമയത്ത് ഗുരു തന്റെ ആത്മ ശക്തി കുറച്ച് പകരുകയും ചെയ്യുന്നു.  ചുരുക്കി പറഞ്ഞാൽ മാതൃ-പിതൃ ജീവ ശക്തിയുടെയും ഗുരുവിന്റെ ധ്യാനാർജിത ശക്തിയുടെയും ആകെ തുകയാണ് ഒരു സാധകൻ.ആയതിനാൽ തന്നെ മാതൃ-പിതൃ-ഗുരു വന്ദനത്തിന്റെ പ്രസക്തി ഇവിടെ മനസ്സിലാക്കാം.  B)അഭിവാദ്യം:- ഇത് വൈദീകമായ ഒരു ക്രിയയാണ്. കേരള തന്ത്രം സ്മാർത്തമാണ്. ശുദ്ധ തന്ത്രം അല്ല.  ആയതിനാൽ തന്നെ ഗോത്രം, സൂത്രം, പ്രവരം, വേദം, നക്ഷത്രം സാധകനാമം എന്നിവ അഭിവാദ്യത്തിൽ സൂചിപ്പിക്കുന്നു. (പ്രവരം എന്നാൽ ഋഷി കുലങ്ങൾ....

വിഷു ഫലം 2023

ഇമേജ്
നാടെങ്ങും നിറഞ്ഞു പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ. പ്രകൃതീശ്വരി എത്ര മനോഹരിയാണ്. സമൃദ്ധിയും ഐശ്വര്യവും ഐക്യവും സമാധാനവും നിറഞ്ഞു തുളുമ്പുന്ന ഒരു വിഷുക്കാലത്തെ നമുക്ക് എതിരേൽക്കാം. കഴിഞ്ഞ മൂന്നു വർഷമായി വിഷുഫലം എഴുതണം എന്ന് ചിന്തിക്കുന്നു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. വിഷുവിനേക്കുറിച്ചും, 2023 - 2024 കാലത്തെ വിഷുഫലചിന്ത ഗുരുപാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് സമർപ്പിക്കട്ടെ!   വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം. അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിനു തുലാവിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലഘട്ടത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷ...

കുലാചാരവും , ആചാര്യനും .

ഇമേജ്
ഓം ഗും ഗുരുഭ്യോ നമഃ മിത്രങ്ങളേ, എല്ലാവരും ചോദിക്കുന്ന കാര്യമാണ് എന്താണ് കുലാചാരം.? ആരാണ് ആചാര്യൻ ? കഴിഞ്ഞ കുറേ നാളുകളായി വിശ്വബ്രഹ്മ സമൂഹ മഠത്തിന്റെ കർമ്മാചാര്യൻ ഈ വിഷയത്തേക്കുറിച്ച് വളരെ വിശദമായി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ എഴുതിയിട്ടുണ്ട്. കുലധർമ്മം ആചരിക്കാതെ അനുഷ്ഠിക്കാതെ ഏതു വർണ്ണത്തിൽ പെടുന്നവരായാലും സാക്ഷാൽ വിശ്വ ബ്രഹ്മജർ ആയാലും ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലം ലഭിക്കില്ല എന്ന് വ്യക്തമാക്കുന്ന നിരവധി പ്രമാണ ശ്ലോകങ്ങൾ വേദ ഗ്രന്ഥങ്ങളിലുണ്ട്. അടച്ചിട്ട മുറിയിലിരുന്നും, തുറസ്സായ സ്ഥലത്തിരുന്നും ധ്യാന ജപാദികളോടെ അവയെ ദേവ സ്പർശ ഗ്രന്ഥങ്ങളായ ഉപനിഷത്തുക്കളിൽ നിന്നും, വേദപുരാണ ഇതിഹാസ ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെത്തിയാണ് ആചാര്യന്മാർ പോസ്റ്റുകൾ തയ്യാറാക്കുന്നത്.  "കുലപൂജാം വിനായസ്തു കരോത്യേവം സുദുർമതി: സ യാതി നരകം ഘോരമേക വിംശതിഭി: കുലൈ:" ദുർബുദ്ധിയായ ഒരുവൻ കുലപൂജ കൂടാതെ ചെയ്യുന്നതായ കർമ്മങ്ങൾ കൊണ്ട് അവൻ ഘോര നരകത്തെ പ്രാപിക്കുമെന്നു മാത്രമല്ല, അയാളുടെ ഇരുപത്തിയൊന്ന് (21) തലമുറ കൂടി ഘോര നരകത്തിൽ പതിക്കാൻ ഇടയാകും. ഈ ശ്ലോകത്തിൽ മൂന്ന് വിഷയങ്ങൾ സൂചിപ്പിക്കുന്നു. 1. ദുർബുദ്ധി. 2...