ഗായത്രീമന്തങ്ങൾ


വിവാസ്വാനേ കടഞ്ഞു കിട്ടിയ തേജസ്‌ കൊണ്ട്  വിശ്വകർമ്മാവാണ് ഇത് നിർമ്മിച്ചത്. ദുഷ്ട നിഗ്രഹ മഹാ ശേഷിയുള്ള ദിവ്യായുധങ്ങളിൽ ഒന്നാണ് വിഷ്ണുചക്രം എന്ന സുദർശനം.

മഹാവിഷ്ണുവിനെ കൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

||സുദര്‍ശന ഗായത്രി||

|| ഓം സുദര്‍ശനായ വിദ്മഹേ 
മഹാ ജ്വാലായ ധീമഹീ 
തന്ന: ചക്ര പ്രചോദയാത് ||


ഗായന്തം ത്രായതേ അതായതു ചൊല്ലുന്നവനെ രക്ഷിക്കുന്നത എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. മഹാവിഷ്ണു ഗായത്രികളും ഈ മഹാമാന്ത്രങ്ങളുടെ ജപ ഫലങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്. പ്രഭാതത്തില്‍ സ്‌നാനശേഷമാണു ജപിക്കേണ്ടത്. ദിവസവും ഒന്‍പതു തവണയെങ്കിലും ഈ മന്ത്രങ്ങള്‍ ഭക്തിപൂര്‍വം ജപിക്കണം. ഭക്തിപൂര്‍വം ജപിച്ചാല്‍ ഫലം നിശ്ചയം.
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പല്‍ സമൃദ്ധി 
ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രുഭയനാശം 
ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം
ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനവര്‍ധന
ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : സര്‍വ ഐശ്വര്യം
ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹ സാഫല്യം
ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യാ ഗുണം
ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: സര്‍വ ഭയനാശം
ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിത അപകടങ്ങളില്‍ നിന്നുള്ള രക്ഷ
ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം
ഓം ദാമോദരായ വിദ്മഹേ വാസു ദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം.
ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : ആരോഗ്യ ലബ്ധി ,രോഗശമനം
ഓം പക്ഷിരാജായ വിദ്മഹേ സ്വര്‍ണ പക്ഷ്യായ ധീമഹി തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണഭയ നാശം
ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ ഐശ്വര്യം
ഓം ധര്‍മ്മ രൂപായ വിദ്മഹേ സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ ഐശ്വര്യം
.
ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
ഫലം : ശത്രു നാശം, സര്‍വ വിജയം




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം