പോസ്റ്റുകള്‍

ഗുരുപൂജ / ഗുരുദക്ഷിണ

ഇമേജ്
ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ്  വരിക .   ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ  അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം  എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഉള്‍ക്കാഴ്ചയറിയേ കാലഘത്തിലെല്ലാം അനുയോജ്യമായ ഗുരുസാമീപ്യവും ദിശാബോധവും ലഭിക്കുന്നതിലൂടെ ഒരു മനുഷ്യൻ അവനെത്തിച്ചേരേണ്ട ശ്രേഷ്ഠമായപാത മനസിലാക്കുന്നു. എല്ലാവര്‍ക്കും ജീവിതാരംഭം മുതല്‍ അവസാനം വരെ ...

എന്താണ് യാമങ്ങൾ ?

ഇമേജ്
എന്താണ് യാമങ്ങൾ? ഒരിക്കൽ ഒരു ഗുരുനാഥൻ ശിഷ്യന്മാരോട് എല്ലാവരും രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് ധ്യാനിക്കണം /ജപിക്കണം എന്ന് പറഞ്ഞു. ഒരാൾ ഒഴികെ മറ്റെല്ലാവരും അത് അനുസരിച്ചു. ഒരു ദിവസം ആ അനുസരിക്കാത്ത ശിഷ്യനെ വിളിച്ച് ഗുരു വെളുപ്പിന് 3 മണിക്ക് സരസ്വതി വരും അതാണ് എഴുന്നേറ്റ് ജപിക്കാൻ പറഞ്ഞത് എന്ന് പറഞ്ഞു. സരസ്വതി എന്ന് കേട്ടതും അന്ന് മുതൽ രാവിലെ സരസ്വതിയെ കാണാൻ എഴുന്നേറ്റ് തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ശിഷ്യൻ വിദ്യാദേവതയായ ഭഗവതി സരസ്വതിയുടെ കാര്യമാണ് പറഞ്ഞത് എന്ന് ബോധ്യപ്പെടുത്തിക്കൊടുത്തു. അപ്പോഴാണ് ശിഷ്യന് ബോധമുണ്ടായത്.  ഇതൊരു തമാശക്കഥയായി കാണുന്നു.   സരസ്വ തീയാമം:  ഈ പേര് കേൾക്കാത്തവരുണ്ടാകില്ല. സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ല എന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം  അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്ന...

സാധു കണ്ട സീതാദേവി

ഇമേജ്
അവൾ മുഖമുയർത്തി.  ആ മിഴികളിൽ കത്തിയെരിയുന്ന കാട്ടുതീയുണ്ടായിരുന്നു. "രാവണൻ്റെ സപ്രമഞ്ചത്തിൽ ഉറങ്ങുന്നതിനേക്കൾ ഭേതമാണ് അവൻ്റെ തീൻമേശയിൽ മാംസമായി കിടക്കുന്നത്. ചന്ദ്രഹാസമുയർത്തി നിങ്ങളുടെ ചക്രവർത്തി വരട്ടെ. അവനെന്നെ വധിക്കാൻ സാധിച്ചാൽ .... പാതി നിർത്തി ഒരു നിമിഷം നിശബ്ദയായ സീത വീണ്ടും പറഞ്ഞു ഭാര്യ എന്ന പദത്തിന് നിങ്ങളുടെ നാട്ടിൽ വലിയ വിലയൊന്നും ഉണ്ടാവില്ല. പക്ഷേ ഞങ്ങൾക്കത് പാവനമായൊരു പദമാണ്. പാതിവ്രത്യത്തിൻ്റെ ചൂടറിഞ്ഞ നരാധമന്മാർ ഏറെയുണ്ട് കഥകളിൽ ..... ഞങ്ങൾ ഭർത്താവിൻ്റെ നിഴലായി നടക്കും. അവരെ സ്നേഹത്താൽ നയിക്കും. സുഖദുഃഖങ്ങൾ ഒരുമിച്ച് പങ്കിടും, നിങ്ങൾ പറഞ്ഞ പോലെ പേരും, പെരുമയും, ധനവും, അധികാരവുമുള്ള ഒരുവനെ കണ്ടാൽ ഭർത്താവിനെ വിട്ട് കണ്ടവൻ്റെ കൂടെ പോകുന്നവരല്ല ഞങ്ങൾ. താലി ഞങ്ങൾക്ക് വെറുമൊരു ആഭരണമല്ല, അത് ആജീവാനന്തബന്ധമാണ്. മഞ്ഞളിൻ്റെ വിശുദ്ധിയും തങ്കത്തിൻ്റെ കരുത്തുമുള്ള ബന്ധം. അതിനാൽ പതിവ്രതകളായ സ്ത്രീകൾക്കു നേരെ ചന്ദ്രഹാസമുയർത്താൻ ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ രാജാധിരാജനോട് വരാൻ പറയൂ.... നിന്ന നിൽപ്പിൽ ഭസ്മമായിപ്പോകുമവൻ. അവളുടെ മിഴികളിലെ അഗ്നിനാളങ്ങൾ...

ഗർഭധാരണത്തിന് ചില Tips

ഇമേജ്
ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം ഓരോ ദമ്പതിമാരുടേയും ആഗ്രഹമാണ് കുഞ്ഞ്. അമ്മയും അച്ഛുനുമാകാന്‍ കൊതിയ്ക്കാത്തവര്‍ ചുരുങ്ങും. സന്താന ഭാഗ്യം ഒരു ഭാഗ്യം തന്നെയാണ്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ യോഗമില്ലാതെ വിഷമിയ്ക്കുന്ന ഏറെ ദമ്പതിമാരുള്ള നാടുമാണിത്. ഗര്‍ഭധാരണത്തിന്, അതായത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പല ഘടകങ്ങള്‍ ഒത്തൊരുമിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളികളുടെ ആരോഗ്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം പങ്കാളികളുടെ ലൈംഗിക ബന്ധം തന്നെയാണ്. എന്നാല്‍ വെറുതെ ബന്ധപ്പെട്ടതു കൊണ്ടോ കുറേ തവണ ബന്ധപ്പെട്ടതു കൊണ്ടോ ഗര്‍ഭം ധരിക്കണമെന്നില്ല. ഇതിന് സഹായിക്കുന്ന സെക്‌സ് ടിപ്‌സ് തന്നെ പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ, ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ആഴ്ചയില്‍ 3 തവണയെങ്കിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ദിവസവുമുള്ള സെക്‌സ് പുരുഷന്മാരുടെ ബീജാരോഗ്യത്തെ ബാധിയ്ക്കുമെന്നു പറയുന്നു. ഇതു കൊണ്ട് ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ദിവസമുള്ള സെക്‌സ് ഒഴിവാക്കുന്നത് നല്ലതാണ്. ഒരു ...

അഖാഢകളും നാഗസന്യാസിമാരും

ഇമേജ്
4 May 2021  എന്താണ് അഖാഡകൾ ? ആരാണ് നാഗ സന്യാസിമാർ ? പലരുടെയും സംശയങ്ങളാണ് ഇതെല്ലാം ആരാണ് നാഗ സന്യാസിമാർ ? എന്താണ് അഖാഢകൾ ? മണ്ഡലേശ്വർ ആകാനുള്ള യോഗ്യതകൾ എന്താണ്? അഖാഢ’ എന്ന വാക്കിന്റെ അർത്ഥം, ഉത്ഭവം, വിശാലത എന്നൊക്കെയാണ് സമ്പൂർണ്ണ ഓർഗനൈസേഷൻ എന്നർഥമുള്ള ‘അഖണ്ഡ്’ എന്ന വാക്കിൽ നിന്നാണ് അഖാഢ രൂപം കൊണ്ടത്. ആദിശങ്കര അദ്വൈത അഖാഡ: (ദക്ഷിണ ഭാരതത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട അഖാഡ.) ആസ്ഥാനം: കേരളം രജി: നമ്പർ 10/IV/2021 ഉദ്ദേശലക്ഷ്യം: ജഗത്ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ ജന്മദേശമായ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലേയും സന്യാസിമാരുടെ ഐക്യത്തിനും, ആശ്രമങ്ങളുടെയും സമാധികളുടെയും സംരക്ഷണത്തിനും, വൃദ്ധരായ സന്യാസിമാരുടെ ക്ഷേമ സേവനത്തിനും, ജാതിഭേതം കൂടാതെ വേദ പുരാണ ഉപനിഷത്ത് പാഠശാലകൾ തുടങ്ങുന്നതിനും,  ഭാരതീയ സംസ്കാരത്തെ സംരക്ഷിക്കുന്നതിനും, മാതൃരാജ്യ ദേശഭക്‌തി വളർത്തുന്നതിനും ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്നു. സന്യാസിമാരുടെ ക്ഷേമത്തിനും ആശ്രമങ്ങളുടെ ഐക്യത്തിനും വേണ്ടി സന്യാസിമാരാൽ മാത്രം നിയന്ത്രിക്കപ്പെടുന്നതാണ് അഖാഡകൾ. അഖാഡകളിലെ ഏറ്റവും പരമോന്നതമായ സ്ഥാനം മുതൽ ഏറ്റവും താഴെയുള്...

വാമനനും മഹാബലിയും പിന്നെ പരശുരാമനും

ഇമേജ്
  മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? വാമനേനേയും, മഹാബലിയയും , പരശുരാമനേയും  ഒരിക്കൽ ഓർമ്മിക്കാൻ ലഭിച്ച ഭാഗ്യത്തിനായ് ഭഗവാന്റെ മുന്നിൽ ഈ സാധുവും നമസ്കരിക്കുന്നു.  ഹൈന്ദവ വിശ്വാസങ്ങളേയും ധർമ്മ ആചാര അനുഷ്ഠാനങ്ങളേയും ഏത് വിധേനയും ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ വേദ ഇതിഹാസ പുരാണ ഗ്രന്ഥങ്ങളിലെ ചില കഥകളും, ശ്ലോകങ്ങളും, കഥാപാത്രങ്ങളുമായി പലരും വരാറുണ്ട്.  ചെറുപ്പകാലത്ത് സാധുവിനോടും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഉത്തരത്തിനായി പലരേയും സമീപിച്ചു. പലർക്കും അറിയില്ല. ഇതിലെ സത്യാന്വേഷണമാണ് ഈ ബ്ലോഗിന്റെ പിന്നാമ്പുറം.  മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന...