ഗർഭധാരണത്തിന് ചില Tips

ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം

ഓരോ ദമ്പതിമാരുടേയും ആഗ്രഹമാണ് കുഞ്ഞ്. അമ്മയും അച്ഛുനുമാകാന്‍ കൊതിയ്ക്കാത്തവര്‍ ചുരുങ്ങും. സന്താന ഭാഗ്യം ഒരു ഭാഗ്യം തന്നെയാണ്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ യോഗമില്ലാതെ വിഷമിയ്ക്കുന്ന ഏറെ ദമ്പതിമാരുള്ള നാടുമാണിത്.

ഗര്‍ഭധാരണത്തിന്, അതായത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പല ഘടകങ്ങള്‍ ഒത്തൊരുമിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളികളുടെ ആരോഗ്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം പങ്കാളികളുടെ ലൈംഗിക ബന്ധം തന്നെയാണ്. എന്നാല്‍ വെറുതെ ബന്ധപ്പെട്ടതു കൊണ്ടോ കുറേ തവണ ബന്ധപ്പെട്ടതു കൊണ്ടോ ഗര്‍ഭം ധരിക്കണമെന്നില്ല. ഇതിന് സഹായിക്കുന്ന സെക്‌സ് ടിപ്‌സ് തന്നെ പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ആഴ്ചയില്‍ 3 തവണയെങ്കിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ദിവസവുമുള്ള സെക്‌സ് പുരുഷന്മാരുടെ ബീജാരോഗ്യത്തെ ബാധിയ്ക്കുമെന്നു പറയുന്നു. ഇതു കൊണ്ട് ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ദിവസമുള്ള സെക്‌സ് ഒഴിവാക്കുന്നത് നല്ലതാണ്.

ഒരു മണിക്കൂറിനുള്ളില്‍
ഒരു മണിക്കൂറിനുള്ളില്‍ രണ്ടു തവണ ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു. സ്ത്രീയുടെ ശരീരം ബീജത്തെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ആദ്യത്തെ ബന്ധപ്പെടലിലൂടെ ഉത്തേജിതമാകുന്നതാണ് ഇതിനുള്ള ശാസ്ത്ര വിശദീകരണമായി പറയുന്നത്. ഇതിലൂടെ സ്ത്രീ ശരീരത്തിലേയ്ക്ക് എളുപ്പം ചെന്നെത്തുവാന്‍ ബീജത്തിന് സാധിയ്ക്കും.

ബന്ധപ്പെടലിനും
ബന്ധപ്പെടലിനും ഒരു ശാസ്ത്രമുണ്ട്. ഗര്‍ഭധാരണം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി താല്‍പര്യത്തോടെയല്ലാതെയുള്ള സെക്‌സ് ഗുണം ചെയ്യില്ലെന്നു വേണം, പറയാന്‍. ഇരു പങ്കാളികളും മനസോടെ, താല്‍പര്യത്തോടെ, ആഹ്ലാദത്തോടെ, ആസ്വദിച്ചുള്ള സെക്‌സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. സ്‌ട്രെസ്ഫുള്‍ സെക്‌സ് എന്ന സമീപനം ഒഴിവാക്കുക. ആഹ്ലാദപൂര്‍ണമായ സെക്‌സ് പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

സ്ത്രീകളില്‍
സ്ത്രീകളില്‍ ഓര്‍ഗാസം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് പെട്ടെന്നു തന്നെ ബീജത്തിന് സ്ത്രീ ശരീരത്തിനുള്ളില്‍ കടക്കാനും അണ്ഡവുമായി സംയോജിച്ചു ഭ്രൂണോല്‍പാദനം നടത്താനും സാധിയ്ക്കും.

ചില പ്രത്യേക പൊസിഷനുകള്‍
ചില പ്രത്യേക പൊസിഷനുകള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അതായത് ബീജത്തിന് പെട്ടെന്നു തന്നെ ഗര്‍ഭപാത്രത്തില്‍ എത്തിച്ചേരാന്‍ സാധിയ്ക്കുന്ന തരത്തിലെ പൊസിഷനുകള്‍. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മിഷനറി പൊസിഷന്‍. ഇതു പരീക്ഷിയ്ക്കാം. ഈ പൊസിഷനില്‍ പെട്ടെന്നു തന്നെ ബീജം പെട്ടെന്നു തന്നെ ഗര്‍ഭ പാത്രത്തില്‍ എത്തുകയും അണ്ഡവുമായ സംയോജിയ്ക്കുകയും ചെയ്യുന്നു.

ഓവുലേഷന്‍ സാധ്യത
സ്ത്രീയുടെ ഓവുലേഷന്‍ സാധ്യത കണക്കാക്കിയുള്ള സെക്‌സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീയ്ക്കു സാധാരണയായി 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ നടക്കുക. ആര്‍ത്തവചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്ന സ്ത്രീകളില്‍ ഇതനുസരിച്ച് ഓവുലേഷന്‍ തീയതിയിലും വ്യത്യാസമുണ്ടാകും. ഓവുലേഷന്‍ കൃത്യമായി കണക്കു കൂട്ടാന്‍ സാധിയ്ക്കുന്ന ഓവുലേഷന്‍ കലണ്ടര്‍ ലഭ്യമാണ്.

ആര്‍ത്തവം
എത്ര പ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല, എങ്ങനെ ബന്ധപ്പെടുന്നു എന്നതാണു കണക്ക്. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്ന ദിവസം 1 എന്നു കണക്കാക്കിയാല്‍ 9-18 ദിവസങ്ങള്‍ക്കിടയ്ക്കായിരിയ്ക്കും, ഗര്‍ഭധാരണ സാധ്യത, അഥവാ അണ്ഡോല്‍പാദനം നടക്കുന്നത്. ഈ ദിവസങ്ങളില്‍ ബന്ധപ്പെടുന്നതു സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭധാരണത്തിന് ബീജത്തിന്റെ എണ്ണവും ബീജാരോഗ്യവും, അതായത് പെട്ടെന്നു തന്നെ ചലിയ്ക്കാനും നശിയ്ക്കാതിരിയ്ക്കാനുമുള്ള കഴിവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ബീജാരോഗ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പുകവലി, മദ്യപാന ശീലങ്ങള്‍ ഒഴിവാക്കുക, വൃഷ്ണ ഭാഗത്തു ചൂട് അധികം ഇല്ലാതിരിയ്ക്കുക തുടങ്ങിയ വിവിധ രോഗങ്ങൾ കാണാം.
സ്ത്രീകളിലും ഗര്‍ഭം ധരിയ്ക്കാനുള്ള ആരോഗ്യം, അണ്ഡാരോഗ്യം ഏറെ പ്രധാനമാണ്. ഭക്ഷണങ്ങളും വ്യായാമവുമെല്ലാം ഗുണം നല്‍കുന്നവയാണ്.

ഗര്‍ഭധാരണം എന്നത് ലോട്ടറിയാണെന്നു പറയാം. അടിച്ചാല്‍ പെട്ടെന്നടിയ്ക്കും, അല്ലെങ്കില്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. എത്ര കഷ്ടപ്പെട്ടാലും ഗുണമില്ലാതെ വരുന്ന വിഭാഗത്തിലുള്ളവരുമുണ്ട്. ഗര്‍ഭധാരണത്തിന് അടിസ്ഥാനമായ ഘടകങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ അച്ഛന്റേയും അമ്മയുടേയും ആരോഗ്യം മുതല്‍ സെക്‌സ് എന്ന അടിസ്ഥാന ഘടകം വരെ പെടുന്നു. സാധാരണ ഗതിയില്‍ കാര്യമായ ഗര്‍ഭനിരോധന വഴികൡാതെ ബന്ധപ്പെടുന്ന ദമ്പതിമാര്‍12-18 മാസം വരെയുള്ള കാലഘട്ടത്തില്‍ ഗര്‍ഭം ധരിയ്ക്കാനാണ് സാധ്യത. ഇത് പല ഘടകങ്ങള്‍, അതായത് അമ്മയുടേയും അച്ഛന്റേയും പ്രായം മുതല്‍ ആരോഗ്യം വരെയുള്ള പല ഘടകങ്ങളേയും ആശ്രയിക്കുന്നു. പ്രായക്കൂടുതല്‍ സ്ത്രീകളിലും പുരുഷനിലുമെല്ലാം ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളാണ്. പ്രായം കൂടുന്തോറും സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറയുന്നു. പ്രത്യേകിച്ചും 35 മേല്‍ പ്രായം ചെല്ലുമ്പോള്‍. ഹോര്‍മോണ്‍ വ്യത്യാസങ്ങളും അണ്ഡത്തിന്റെ ഗുണമേന്മ കുറയുന്നതുമെല്ലാമാണ് കാരണം. പ്രായം 
പുരുഷ ബീജങ്ങളിലും വ്യ്ത്യാസം വരുത്തുന്നുണ്ട്.ഗര്‍ഭധാരണത്തിന് അടിസ്ഥാനമായി വേണ്ടത്
ഗര്‍ഭധാരണത്തിന് അടിസ്ഥാനമായി വേണ്ടത് സെക്‌സ് എന്ന ഘടകം തന്നെയാണ്. ഗര്‍ഭധാരണത്തിന് അനുകൂലമായും പ്രതികൂലമായും നില്‍ക്കുന്ന, സെക്‌സിനെ ബാധിയ്ക്കുന്ന ഘടകങ്ങളുമുണ്ട്. ബന്ധപ്പെടുന്ന രീതി മുതല്‍ സമയം വരെ ഇതിന് അടിസ്ഥാനമായി പറയുന്നു. ചിലപ്പോള്‍ ബന്ധപ്പെടുന്ന രീതിയിലെ അപാകതകളായിരിയ്ക്കും, ഇതിനു പ്രധാനപ്പെട്ട കാരണമാകുന്നത്. എന്നും ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെന്ന പരാതിയുമായി വരുന്ന ദമ്പതിമാരുണ്ട്. എന്നാല്‍ എന്നുമുള്ള, നിരന്തരമായുള്ള സെക്‌സല്ല, ഗര്‍ഭത്തിന് അടിസ്ഥാനം എന്നറിയുക. ഇതിന് പല കാര്യങ്ങളുമുണ്ട്.

​ബന്ധപ്പെടുന്നതില്‍ സമയം എന്നത്
ബന്ധപ്പെടുന്നതില്‍ സമയം എന്നത് ഏറെ പ്രധാനം. അതായത് സ്ത്രീയുടെ ഓവുലേഷന്‍ സമയം അടിസ്ഥാനപ്പെടുത്തി വേണം, ബന്ധപ്പെടുവാന്‍. ഇത് ഗര്‍ഭധാരണ സാധ്യത ഏറെ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഓവുലേഷന്‍ ദിവസവും തൊട്ടു മുമ്പായും പിന്നീടായുമുള്ള ദിവസങ്ങളിലും സെക്‌സാകാം. ദിവസവും ഇല്ലെങ്കിലും ഒന്നരാടം എ്ന്നത് ആരോഗ്യകരമാണ്. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്ന ദിവസം 1 എന്നു കണക്കാക്കിയാല്‍ 9-18 ദിവസങ്ങള്‍ക്കിടയ്ക്കായിരിയ്ക്കും, ഗര്‍ഭധാരണ സാധ്യത, അഥവാ അണ്ഡോല്‍പാദനം നടക്കുന്നത്.

ഏറെ ഇടവേളയുളള സെക്‌സും
ഏറെ ഇടവേളയുളള സെക്‌സും അടിക്കടിയുള്ള, അതായത് ദിവസവുമുള്ള സെക്‌സും ഗര്‍ഭധാരണത്തെ അത്ര സഹായിക്കില്ലെന്നു പപറയാം. ഇവ രണ്ടു പുരുഷ ബീജാരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. പ്രത്യേകിച്ചും ഏറെ ഇടവേളയെങ്കില്‍. ഷണങ്ങളില്‍ ഏറെ നാള്‍ ബീജങ്ങള്‍ കെട്ടിക്കിടക്കുന്നത്, അതായത് ബീജ വിസര്‍ജനം നടക്കാത്തത് ഇവയുടെ ഗുണം കുറയ്ക്കുകയാണ് ചെയ്യുന്നത്. നീണ്ട ഇടവേളകള്‍ പോലെ തന്നെ അടിക്കടിയുളള സെക്‌സ് ജീവിതവും ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ് .അതായത് ഇടവേളകള്‍ കുറഞ്ഞുള്ള, അടിക്കടിയുള്ള സെക്‌സ്‌. ഇതും ബീജ ഗുണം കുറയ്ക്കുന്നു. ഒന്നരാടം ദിവസമുളള സെക്‌സാണ് ബീജാരോഗ്യത്തിനും ഇതു വഴി ഗര്‍ഭധാരണ സാധ്യതയ്ക്കും പ്രധാനമെന്നു പറയാം. ഇത് സ്ത്രീയുടെ ഓവുലേഷനെ അടിസ്ഥാനമാക്കിയും വേണം.

എന്നാല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നുണ്ട്. ഗര്‍ഭിണിയാകാന്‍ ശ്രമിയ്ക്കുമ്പോള്‍ ഒരു മണിക്കൂറില്‍ രണ്ടു തവണ ബന്ധപ്പെടുന്നത് ഗര്‍ഭധാരണത്തെ സഹായിക്കുന്ന ഘടകമാണെന്നു പറയുന്നു. ആദ്യ സെക്‌സിലൂടെ സ്ത്രീയുടെ സെര്‍വിക്‌സ് തുറക്കുന്നു. രണ്ടാം തവണയിലെ സെക്‌സിലൂടെ ബീജം തുറന്ന സെര്‍വിക്‌സിലൂടെ എളുപ്പം ഫെല്ലോപിയന്‍ ട്യൂബിലെത്തുകയും ചെയ്യുന്നു. അതായത് രണ്ട തവണ അടുപ്പിച്ചു ബന്ധപ്പെട്ടാല്‍ സ്ത്രീ ശരീരം ബീജത്തെ പെട്ടെന്നു തന്നെ സ്വീകരിയ്ക്കാന്‍ തയ്യാറാകുന്നു. ഇത് ബീജത്തിന് എളുപ്പം സ്ത്രീ ശരീരത്തില്‍ എത്താനുള്ള ഒരു സാഹചര്യം സൃഷ്ടിയ്ക്കുകയും ചെയ്യുന്നു.

​ബന്ധപ്പെടുന്ന പൊസിഷനുകളും

ബന്ധപ്പെടുന്ന പൊസിഷനുകളും പ്രധാനമാണ്. ഇതും ബീജത്തെ പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തില്‍ എത്തിയ്ക്കുവാന്‍ സാധിയ്ക്കുന്നവയെങ്കില്‍ കൂടുതല്‍ നല്ലത്. മെഷീനറി പൊസിഷന്‍ പോലുളളവ, സ്ത്രീ കീഴേ വരുന്ന വിധത്തിലുള്ളവ നല്ല പൊസിഷനുകളാണ്. ബീജത്തിന് പെട്ടെന്നു സ്ത്രീ ശരീരത്തിലേയ്ക്കു സഞ്ചരിച്ചെത്താന്‍ കഴിയുന്ന തരത്തിലെ പൊസിഷനുകള്‍ ഏറെ ഗുണം നല്‍കും. ഇത്തരം പൊസിഷനുകള്‍ പരീക്ഷിയ്ക്കാം. ഗര്‍ഭധാരണത്തിന് അടിസ്ഥാനമായി പറയുന്നവയാണ് സെക്‌സ് പൊസിഷനുകള്‍.

​ഇതു പോലെ ലൈംഗിക ബന്ധത്തിനു ശേഷം ഇതു പോലെ ലൈംഗിക ബന്ധത്തിനു ശേഷം സ്ത്രീ അല്‍പനേരം അനങ്ങാതെ കിടക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പറയുന്നു. സ്ത്രീയുടെ അരക്കെട്ട് അല്‍പം ഉയര്‍ന്നുള്ള അവസ്ഥയിലുള്ള സെക്‌സും ഇതിനു ശേഷം സ്ത്രീ അല്‍പനേരം കാലുകള്‍ ഉയര്‍ത്തി വച്ച് അരക്കെട്ട് തലയിണയിലോ മറ്റോ വച്ചുള്ള സ്ഥിതിയും ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഇതെല്ലാം തന്നെ സ്ത്രീയിലേയ്ക്കു പുരുഷ ബീജം എളുപ്പം ചെന്നെത്തുന്നതിനുളള വഴികളാണ്.  ​ലൂബ്രിക്കന്റുകളില്‍ കെമിക്കലുകള്‍
ലൂബ്രിക്കന്റുകളില്‍ കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കും.സെക്‌സ് സുഖകരമാക്കാനും വേദന കുറയ്ക്കാനുമെല്ലാം പല തരം ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതും ചിലപ്പോള്‍ വില്ലനാകും. ഇത് ബീജങ്ങളെ കൊന്നൊടുക്കും. ഇത് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കും. തികച്ചും സ്വാഭാവിക വഴികള്‍ ഇതിനായി പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്. ലൂബ്രിക്കന്റുകളും ഇവയുടെ അമിത ഉപയോഗവുമെല്ലാം തന്നെ ഗര്‍ഭ ധാരണ സാധ്യത കുറയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഏറെ ഇടവേളയും അടിക്കടിയും
ഏറെ ഇടവേളയും അടിക്കടിയും സെക്‌സിന്റെ കാര്യത്തില്‍ ഗര്‍ഭധാരണം തടയുന്നവയാണ്. സ്ത്രീയുടെ ഓവുലേഷന്‍ ദിവസങ്ങള്‍, പൊസിഷന്‍, ഒന്നരാടം ദിവസങ്ങള്‍, അടുപ്പിച്ച് 1 മണിക്കൂറില്‍ രണ്ടു തവണ എന്നിവയെല്ലാം തന്നെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം ഘടകങ്ങള്‍ ഒത്തിണങ്ങി വന്നിട്ടും ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കാതെ ആറു മാസം കുഞ്ഞുണ്ടാകാന്‍ ശ്രമിച്ചിട്ടും, അല്ലെങ്കില്‍ ഒരു വര്‍ഷം എന്നെടുക്കാം, ഗര്‍ഭധാരണം നടക്കാതെ വന്നാല്‍ മെഡിക്കല്‍ സഹായം തേടുന്നതാണ് ഉചിതം. ഏതു രോഗവും നേരത്തെ തിരിച്ചറിഞ്ഞാല്‍ പരിഹാരം എളുപ്പമാകുന്നതു പോലെ വന്ധ്യതയുടെ കാര്യത്തിലും ഇതു വാസ്തമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം