ആരാണ് സാധുസ്വാമിയുടെ ഗുരുനാഥൻ? പലരും ചോദിക്കുന്ന ചോദ്യമാണ്. ഒരു പക്ഷേ നിങ്ങളിൽ പലർക്കും ആ പുണ്യാത്മാവിനെ അറിയാമായിരിക്കാം. കേരളത്തിലെ ആദ്യത്തെ പതിനെട്ടു പടിയുള്ളതും, ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും കയറാവുന്നതും അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ നേരിട്ട് നെയ്യഭിഷേകം ചെയ്യാവുന്നതുമായ മങ്കര മിനി ശബരിമലയുടെ സ്ഥാപകനും, സന്യാസരൂപനായിരിക്കുന്ന അയ്യപ്പ സ്വാമിയുടെ പേരിലുള്ള ലോകത്തിലെ ഏക സന്യാസ ആശ്രമമായ മങ്കര അയ്യപ്പ സേവാശ്രമത്തിൻ്റെ മഠാധിപതിയുമായ പ്രഭാകരാനന്ദ സ്വാമിയെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഇന്ന് ഭാരതത്തിൻ്റെ നെറുകയിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തെ ഉയർത്തുന്ന ആദ്ധ്യാത്മിക വിപ്ലവത്തിൻ്റെ അഗ്നിജ്വാലയായ ഈ മഹാഗുരു ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി HH പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ആണ് സാധുവിൻ്റെ പൂർണ്ണ സന്യാസദീക്ഷാ ഗുരു എന്ന് പറയുന്നതിൽ ആനന്ദമുണ്ട്. ഗുരുവിനെ അറിയുക. പ്രഭാകരം പ്രകാശമയം. വേദവ്യാസ മഹർഷിയുടേയും, വസിഷ്ഠ ഗുരുവിന്റേയും, യാജ്ഞവൽക്യ മഹർഷിയുടേയും, ഒടുവിൽ ജഗത്ഗുരു ശങ്കരാചാര്യ ഭഗവത്പാദരുട...
കൃഷ്ണാനന്ദ സിദ്ധവേദ ആശ്രമം. (വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം) പെരിയമ്പലം ഗുരുവായൂർ. വിവിധ പരമ്പര സമ്പ്രദായങ്ങളിലെ സന്യാസിമാരുടേയും, ദീക്ഷിതരായ എല്ലാ കുലങ്ങളിലേയും വൈദിക - താന്ത്രിക - ജ്യോതിഷ - വാസ്തുശാസ്ത്ര - വൈദ്യശാസ്ത്ര - ഗായത്രീ ഉപാസകർക്ക് ജപത്തിനും ധ്യാനത്തിനും സാധനക്കും മാത്രമായി മാറുന്ന ഒരു അപൂർവ്വ ഗുരുസ്ഥാനം. നിത്യവും ഉദയാസ്തമന ഹംസഗായത്രീ ഹവനം നടക്കുന്ന ഗുരുപീഠം. 1961 ൽ സ്ഥാപിക്കപ്പെട്ട ഈ ആശ്രമത്തിലെ സ്ഥാപക ഗുരുസമാധിയുടെ നവീകരണം പുനർ ആരംഭിച്ചിരിക്കുകയാണ്. സ്ഥാപകഗുരു അവധൂത സിദ്ധയോഗീശ്വരൻ സദ്ഗുരു സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ ജീവചരിത്രം നിങ്ങളും അറിയുക. തനിക്കു പോകേണ്ട വഴി ഏതെന്ന് അറിയാതെ നാൽക്കവലയിൽ നിൽക്കുന്നവനെപ്പോലെ ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നാം ചെന്നെത്താറുണ്ട്. ശരിയുടെയും തെറ്റിന്റേയും വഴികൾക്കൊപ്പം ഒരു മദ്ധ്യ മാർഗ്ഗവും പിന്നെ പിന്നിട്ട വഴികളും ചേരുമ്പോൾ ജീവിത നാൽക്കവലയിൽ നാം പകച്ചു നിൽക്കാറുണ്ടല്ലോ. ഈശ്വരന് ആത്മസമർപ്പണം നൽകിയവരേയും ഈശ്വര ഇച്ഛക്ക് കീഴ്പ്പെട്ടവരേയും അവൻ നേർവഴികാട്ടി ധർമ്മ മാർഗ്ഗത്തിലേക...
ശ്രീ പഞ്ചദശനാമ ആവാഹൻ അഖാഡയുടെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസി ശിഷ്യരും സംസ്ഥാന സന്യാസി സഭ കേരള, മാർഗ്ഗദർശകമണ്ഡൽ, അഖിൽ ഭാരത് സന്ത് സമിതി, അഖില ഭാരത സന്യാസി സഭ, ആദി ശങ്കര അദ്വൈത അഖാഡ, അഖില ഭാരത സന്യാസി സംഘം തമിഴ്നാട് എന്നിവയിൽ അംഗങ്ങളുമായവരുടെ സന്യാസദീക്ഷാ തീയതിയും, പേരും, വിലാസവും, ഫോട്ടോയും താഴെ നൽകിയിരിക്കുന്നു. 1. മാതാജി യോഗാനന്ദ സരസ്വതി 14.01.1998 2. സ്വാമി കൃഷ്ണാനന്ദ സരസ്വതി 14.06.1998 3. മാതാജി വസന്താനന്ദ സരസ്വതി 09.07.1998 അയ്യപ്പ സേവാശ്രമം മിനി ശബരിമല, മങ്കര, പാലക്കാട് ജില്ല 8547617696 4. സ്വാമി രാജേശ്വരാനന്ദ സരസ്വതി 09.07.1998 5. മാതാജി ഗായത്രി പ്രിയാനന്ദ സരസ്വതി 30.04.1999 6. സ്വാമി കാർത്തികേയാനന്ദ സരസ്വതി (SL) 05.05.2000 7. സ്വാമി ശ്രീകൃഷ്ണാനന്ദ സരസ്വതി 12.04.2001 8. മാതാജി സ്വയം പ്രഭാനന്ദ സരസ്വതി 17.01.2003 9. സ്വാമി ഗംഗാധരാനന്ദ സരസ്വതി 02.04.2003 10. സ്വാമി സൂക്ഷ്മസ്വരൂപാനന്ദ സരസ്വതി 21.06.2003 ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ