സ്വാമി ബ്രഹ്മാനന്ദ സരസ്വതി


സ്വാമി ബ്രഹ്മാനന്ദ സരസ്വതി 
ശ്രീ വ്യാസതപോധ്യാൻ ആശ്രമം, തിരുവില്ല്വാമല

മലപ്പുറം  ജില്ലയിൽ തേഞ്ഞിപ്പാലം വില്ലേജിൽ കുന്നത്താട്ടിൽ നാരായണൻ നായരുടെയും വാരിയത്ത് മാധവിയമ്മയുടെയും മകനായി എട്ടുമക്കളിൽ ആറാമത്തെ മകനായി 1954 ജൂൺ 20
  മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ജനനം.   കൊയപ്പ ഗവ: എൽ പി സ്കൂൾ, വെളിമുക്ക്, ചേളാരി ഹൈസ്കൂൾ  എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. ടെക്നിക്കൽ വിദ്യാഭ്യാസം  കോഴിക്കോട്.  അച്ഛൻ നാട്ടുപ്രമാണിയും കൃഷി, കളരി എന്നിവയിൽ പ്രാഗൽഭ്യം ഉള്ളയാളുമായിരുന്നു. ഈശ്വര ഭക്തരായ മാതാപിതാക്കളുടെ മകനായതുകൊണ്ട് തന്നെ  നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും ബാല്യം മുതലേ ദർശനങ്ങൾ നടത്തി ആചാര അനുഷ്ഠാനങ്ങൾ പഠിച്ചു വന്നു.    പകലും രാത്രിയുമെന്നില്ല ധാരാളം പേർ വീട്ടിൽ ഒത്തു ചേരുകയും സത്സംഗങ്ങളും അന്നദാനങ്ങളും നടക്കുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്.  1978 മുതൽ  ഉള്ളിലെ ആദ്ധ്യാത്മികപ്രേരണ കാരണം അന്വേഷണത്തിനായി സമയം ചെലവഴിച്ചു.  1979 ൽ ഗുരുവിനെ ഒരു കണ്ടെത്തുകയും ഗുരുവിന്റെ ശിക്ഷണത്തിൽ അഗ്നിഹോത്രാധി കാര്യങ്ങളിൽ പരിശീലിക്കുകയും ചെയ്തു. ആർഷഭാരത സംസ്കാരവും സനാധന ധർമ്മവും നിലനിർത്തുക എന്നതാണ്  ഒരു ഉത്തമനായ ഉപാസകന്റെ,  ധർമ്മമെന്ന്  ഗുരു എപ്പോഴും ഓർമ്മിപ്പിച്ചു.  ജന്മനാട്ടിൽ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ച കൊയപ്പ മഹാവിഷ്ണു ക്ഷേത്രം പുതിയതായി നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.  കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനകത്ത് ഹിന്ദു ധർമ്മ സമിതിയുടെ  നിർമ്മാണത്തിനും മറ്റു കാര്യങ്ങളുടെയും പങ്കാളിയാകാൻ സാധിച്ചിട്ടുണ്ട്. അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. 2018 കണ്ണൂർ ജില്ലയിൽ കരിവെള്ളൂരിൽ ഋഷഭേശ്വരം ക്ഷേത്രത്തിന്റെ നിർമ്മാണവും, ശിവലിംഗ പ്രതിഷ്ഠയും നടത്തി വിജപ്പിച്ച കമ്മറ്റിയുടെ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു. 18 വർഷക്കാലം കാസർകോട് ജില്ലയിൽ വെള്ളച്ചാൽ എന്ന സ്ഥലത്ത് ഒരു ആദ്ധ്യാത്മിക കേന്ദ്രം സ്ഥാപിക്കുകയും  അതിന്റെ ആചാര്യനായി പ്രവർത്തിക്കുകയും ചെയ്തു. ജൈവ പച്ചക്കറി, ജൈവ നെല്ല്, ജൈവ വാഴകൾ തുടങ്ങിയ കൃഷി സമ്പ്രദായങ്ങൾ നടത്തി പോന്നിരുന്നു. നാടൻ പശുക്കൾ, കപില, സഹി വാൾ, ഗീർ , കാസർഗോടൻ കുള്ളൻ , വെച്ചൂർ  തുടങ്ങിയ 82 ഓളം പശുക്കളും കുട്ടികളും അടങ്ങിയ വലിയൊരു ഗോശാലയും ഉണ്ടായിരുന്നു. പീലിക്കോട് കാർഷിക സർവ്വകലാശാല, പടന്നക്കാട് കാർഷിക കോളേജ്,   CPCRI കാസർഗോഡ്  എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച്  ഒരുപാട്  കാർഷിക പ്രദർശനങ്ങളും പ്രവർത്തനങ്ങളും നടത്തി വന്നിരുന്നു. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നിരവധി പേരെ അഗ്നിഹോത്രം  പരിശീലിപ്പിച്ചു.  ഗായത്രി ഉപാസന, നവഗ്രഹ ഹോമം, നരസിംഹ ഉപാസന, ഗംഗ ഉപാസന എന്നിവക്ക് പുറമെ, നവരാത്രി, ശിവരാത്രി, അക്ഷയ തൃതീയ, ശ്രീകൃഷ്ണ ജയന്തി, വിനായക ചതുർത്ഥി തുടങ്ങിയവയുമായി ബന്ധപ്പെട്ട്  വിശേഷപ്പെട്ട നിരവധി ആദ്ധ്യാത്മിക  കാര്യങ്ങൾ  പൊതുജന പങ്കാളിത്തത്തോടെ നടത്തി വരുന്നുണ്ട്.   2024 ഏപ്രിൽ 21 മുതൽ 28 വരെ ദക്ഷിണഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് നേതൃത്വം നൽകി,    വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡി സ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ്, സംസ്ഥാന സന്യാസി സഭ, ആദിശങ്കര അദ്വൈത അഖാഡ, അഖിൽ ഭാരത് സന്ത് സമിതി എന്നീ സന്യാസി പ്രസ്ഥാനങ്ങളിലെ  72 ലധികം സന്യാസി ശ്രേഷ്ഠന്മാരോടും നിരവധി പ്രദേശങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളോടുമൊപ്പം തിരുവില്വാമല കോതക്കുറുശ്ശി യപ്പൻ ക്ഷേത്രത്തിനു സമീപം വേദ കാലഘട്ടത്തെ അനുസ്മരിപ്പിയും വിധം പുരാതനമായ ശൈലിയിൽ തന്നെ വലിയ യാഗശാല നിർമ്മിച്ച് ഗായത്രീ മഹായജ്ഞം നടത്തുകയുണ്ടായി. 2025 ഫെബ്രുവരി രണ്ടു മുതൽ 9 വരെ ഒരു ഗായത്രീ മഹായജ്ഞo നടത്തുന്നതിനുള്ള പണി പുരയിലാണ്. മഹാമണ്ഡലേശ്വർ  H H പ്രഭാകരാനന്ദ സരസ്വതി സ്വാമിജിയിലൂടെ ദശ നാമി സമ്പ്രദായത്തിൽ സന്യാസദീക്ഷ പൂർത്തീകരിച്ച് ആദ്ധ്യാത്മിക പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ