കലിയുഗത്തിൽ
ഉദരത്തേയും, ജനനേന്ദ്രിയത്തേയും തൃപ്തിപ്പെടുത്താൻ മാത്രം ജീവിക്കുന്ന, വിശ്വസിക്കാൻ കഴിയാത്ത വിധം മനുഷ്യൻ മാറിയിരിക്കുന്നുവെന്ന് ആത്മബോധം നൽകിയ സിദ്ധ യോഗീശ്വരൻ പരമഹംസ മഹാ ഗുരു: സംപൂജ്യ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധി സങ്കേതത്തിൽ ഹൃദയശുദ്ധിയോടു കൂടി എത്തുവാൻ എല്ലാവർക്കും സാധിക്കട്ടെ!
ഈ കാണുന്ന കലിയുഗത്തേക്കുറിച്ച് വർണ്ണന മഹാ നിർവ്വാണ തന്ത്രത്തിൽ പ്രഥമോല്ലാസത്തിൽ ഇപ്രകാരം പറയുന്നു
"അസത്യ ഭാഷിണൊ മുർഖ ദാമ്പിക ദുഷ് പ്രപഞ്ചക :| കന്യാ വിക്രയീണോ വ്രാത്യസ്തപോ വ്രത പരാഅംഗ മുഖ:|| ലോക പ്രതാരാണാർത്തായ ജപ പൂജ പരായണ:| പാഷണ്ഡ: പണ്ഡിതമ്മന്യ: ശ്രദ്ധ ഭക്തി വിവർജിത:|| കദാഹാര: കദാചാര ഭൂതകാ ശൂദ്ര സേവക: | ശൂദ്രാന്ന ഭോജിന: ക്രൂര വൃഷലിരതികമുഖ:|| ദാസ്യന്തി ധന ലോഭേന സ്വദാരന്നിച ജാതിഷു:| ബ്രഹ്മണ്യ ചിഹ്നമെതാവത് കേവലം സൂത്രധാരണം:|| നൈവ പാന ദിനിയമോ ഭക്ഷ്യ അഭക്ഷ്യ വിവേചനം:| ധർമ്മ ശാസ്ത്രേ സദാ നിന്ദ സാധു ദ്രോഹി നിരന്തരം:|| സത് കഥാ ലാപമാത്രഞ്ച തേഷാ മാനസി ക്വചിത്:| ത്വയാ കൃതാനി തന്ത്രാണി ജീവോ ഉദ്ധാരണ ഹേതവേ:||
എല്ലാ സത് കർമ്മത്തിന്റെ നാശം വരുത്തുന്നതുമായ ദുഷ്കർമ്മം ചെയ്യിക്കുന്നത് ആയ കലിയുഗം ആവിർഭാവം ആരംഭിച്ചു. ഈ കാലത്ത് വേദത്തിന്റെ (അറിവ് ) പ്രഭാവം കുറഞ്ഞു വന്നു. സ്മ്രിതികൾ മറവിയുടെ സമുദ്രത്തിൽ മറഞ്ഞു പോയി, അനേകായിരം ഉണ്ടായിരുന്ന പുരാണ ഇതിഹാസങ്ങൾ കാണ്മാനില്ല, പേര് പോലും കേൾക്കാനില്ല. ഈ കാരണം കൊണ്ട് ജനങ്ങൾ ധർമ്മ കാര്യത്തിൽ നിന്ന് വിമുഖരായി തീരും മദോന്മത്തരും എപ്പോഴും പാപം ചെയ്യുന്നവർ മാത്രമാകും. ധന മോഹികളും, ക്രൂരന്മാരും, നിഷ്ഠൂരരും, അപ്രിയരും, കുതർക്കികളും, ആലസ്യമുള്ളവരും, മന്ദ ബുദ്ധികളും, രോഗാധികളിൽ കഷ്ടപ്പെടുന്നവരും, ഐശ്വര്യമില്ലാത്തവരും, ബലമില്ലാത്തവരും, നീചന്മാരും, നീച കർമ്മ ചെയ്യുന്നവരും, ആകും. സാധു ജനങ്ങളെ ആക്രമിക്കുന്നവരും, ധനത്തിനു വേണ്ടി എന്തും ചെയ്യുന്നവരും, അന്യരുടെ നാശത്തിൽ സന്തോഷം കണ്ടെത്തുന്നവനും ആയിരിക്കും. സ്ത്രീയെ അപമാനിക്കുന്നവനും, പര സ്ത്രീ സംസർഗം ഉള്ളവനും ആയിരിക്കും. ബ്രഹ്മണ്യമില്ലാത്തവരും, ശൂദ്രത്വം ആചരിക്കുന്നവരും, സന്ധ്യാവന്ദനതികൾ ചെയ്യാത്തവരും, യജ്ഞാധികാരം ഇല്ലാത്ത കപടന്മാരെ കൊണ്ട് യജ്ഞം ചെയ്യിപ്പിക്കുന്നവരും, ദുഷ് കീർത്തി ഇഷ്ടപ്പെട്ടു പാപം ചെയ്യുന്നവരും, വ്രതം മുതലായ ഈശ്വര ആരാധനയിൽ നിന്ന് വിമുഖമുള്ളവരും, ബ്രാഹ്മണ്യത്തിന്റെ ചിഹ്നം കേവലം പൂണുൾ ആകുകയും, തീറ്റയിലും മദ്യപാനത്തിലും യാതൊരു നിയമം ഇല്ലാത്തവരും, സത് കഥ - ശുദ്ധ സംഗീത എന്നിവ ഇഷ്ടപ്പെടാത്തവരും ആയിരിക്കും. കലിയുഗത്തിൽ മനുഷ്യൻ വയറിനെയും. ജനനേന്ദ്രിയത്തെയും തൃപ്തിപെടുത്തുവാൻ മാത്രം ജീവിക്കുന്നവർ ആയിരിക്കും. ഗുരു നിന്ദകരും, പ്രായത്തെ ബഹുമാനിക്കാത്തവരും, ദൈവ നിന്ദകരും, സുഖം മാത്രം മോഹിക്കുന്നവരും, മരണം വികൃതമായി നടക്കുന്നവരും, ബുദ്ധിയുണ്ടെന്നു സ്വയം നടിക്കുകയും, ബുദ്ധിശൂന്യത കൂടപ്പിറപ്പുകളായി ഉള്ളവരും, ചിലർ ജീവശവങ്ങളെ പോലെ മൗനികളും, ചിലർ സംഭാഷണ പ്രിയരും ആയിരിക്കും, തികച്ചും കർമ്മ മാർഗം വിട്ടു അധർമ്മം ചെയ്യുന്നവർ ആയിരിക്കും.
ആകയാൽ മിത്രങ്ങളെ, പരസ്പരം സ്നേഹിക്കാൻ കഴിയുന്ന സന്മാർഗ്ഗത്തിൽ ദൈവത്തോട് നന്ദിയുള്ളവരായി തീരാം.
ഗുരുപാദ സേവയിൽ
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ