ശനീശ്വരൻ
ശനീശ്വരൻ
സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ് 'ശനീശ്വരൻ' അഥവാ ശനിദേവൻ (സൂര്യപുത്ര_ശനി). ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ടകുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. മഹാരാഷ്ട്രയിലെ ശനി ശിങ്കനാപൂർ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനീശ്വര ക്ഷേത്രമാണ്. കേരളത്തിൽ പാലക്കാട് ജില്ലയിലെ നൂറണിയിലും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടും ശനീശ്വരൻ മുഖ്യ പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങളുണ്ട്. കൂടാതെ നവഗ്രഹ ക്ഷേത്രങ്ങളിലും ശനിക്ക് പ്രതിഷ്ഠയുണ്ട്.
| ശനീശ്വരൻ | |
|---|---|
| പ്രപഞ്ചം | |
പ്രതിഷ്ഠ | |
| ദേവനാഗരി | शनि |
| Affiliation | ഗ്രഹങ്ങൾ |
| ഗ്രഹം | ശനി |
| Mount | കാക്ക |
ഐതിഹ്യം
സൂര്യദേവനോട് ശനീശ്വരന് പക പുലർത്തുന്നതായാണ് വിശ്വാസം. കാരണം യമധർമ്മൻ ഛായാദേവിയോട് ധിക്കാരപൂർവ്വം പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവൻ മൗനമവലംബിച്ചിരുന്നു. അമ്മയ്ക്കും വേണ്ടി ദേവേന്ദ്രനോട് പോലും പോരാടുകയും എത് പരിതഃസ്ഥിതിയിലും അമ്മക്ക് ഒപ്പം നിലകൊള്ളുകയും സർവ്വ ദേവന്മാരെയും അസുരന്മാരെയും ത്രിമൂർത്തിമാരെ വരെ വെല്ലുവിളിക്കാനും പോന്നവനാണ് ശനീശ്വരൻ. അതിനാലാണ് ജ്യോതിഷത്തിൽ സൂര്യനും ശനിയും ഭിന്നിച്ചു നിൽക്കുവാൻ ഇടവന്നത് എന്ന് അനുമാനിക്കുന്നു. ശനി സത്യത്തിനും ശ്രദ്ധ ത്തിനും വേണ്ടി നിലകൊള്ളുന്ന സൂര്യപുത്രനാണ്. (ശനി നീചകർമ്മം ചെയ്യുന്നവർക്ക് ശിക്ഷയും സത്കകർമ്മം ചെയ്യുന്നവർക്ക് പുരസ്‌ക്കാരവും അവരുടെ ഭൂമിയിലെ ജീവിതത്തിൽ തന്നെ നൽകുന്നു). ശനിയുടെ അഹങ്കാരം തീർക്കുന്നതിനുള്ള ശക്‌തി ശിവനും ശിവസന്തതികൾക്കും മാത്രമാണുള്ളത്. അതിനാൽ ശനിമൂലമുള്ള ദുരിതങ്ങളിൽ നിന്നും രക്ഷക്കായി ധർമശാസ്താവ്, ഹനുമാൻ, ഭദ്രകാളി, ഭൈരവൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിക്കാറുണ്ട്. ശാക്തേയ ഉപാസകർ ശനിയുടെ അധിപയായി ശ്രീ ഭദ്രകാളിയെ സങ്കല്പിക്കാറുണ്ട്. ഭദ്രകാളി ഒരിക്കൽ ശനിയെ വധിക്കാൻ പുറപ്പെട്ടതായി ഐതിഹ്യമുണ്ട്. അതിനാൽ ഭദ്രകാളിയെ ശനിയാഴ്ച ആരാധിക്കുന്നതും വിശേഷമായി കരുതുന്നു. നവഗ്രഹങ്ങളിൽ ആയുസ്സിന്റെ കാര്യത്തിൽ ആധിപത്യം ചെലുത്തുന്നത് ശനിയാണ്. അതിനാൽ അപകടം, രോഗം, അപമാനം, കടം, മരണം എന്നിവ ശനിദോഷകാലയളവിൽ ഉണ്ടാകാമെന്ന് വിശ്വസിക്കപ്പെടുന്നു. നക്ഷത്രങ്ങളിൽ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയും പൂക്കളിൽ കരിങ്കൂവളവും രത്നങ്ങളിൽ നീല വൈഡൂര്യവും നവധാന്യങ്ങളിൽ എള്ളും തൈലങ്ങളിൽ നവഗ്രഹതൈലവും ശനീശ്വരൻ ഇഷ്‌ടപ്പെടുന്നു. ശനീശ്വരപൂജയും, നവഗ്രഹ പൂജയും, നക്ഷത്ര വൃക്ഷ പൂജയും, നാഗപൂജയും, ധന്വന്തരീപൂജയും നടത്തുന്ന അപൂർവ്വ ആശ്രമമായി സിദ്ധയോഗീശ്വര സമാധിയുള്ള പെരിയമ്പലം കൃഷ്ണാനന്ദ വേദ ആശ്രമംം ഒരുങ്ങുകയാണ്. 2021 ൽ പ്രതിഷ്ഠകൾ പൂർത്തിയാകും
ശനിയാഴ്‌ച ദിവസങ്ങളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുന്നതും, എള്ളുതിരി കത്തിക്കുന്നതും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതുമെല്ലാം വളരെ നല്ലതാണ്. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വർണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കൽപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താൽ തന്നെയാണ്. ശനി അനിഷ്ട സ്ഥാനത്താണെങ്കില് സർവ്വകാര്യ പരാജയവും കടവും നാശവുമാണ് ഫലം.
ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവിൽ ദോഷങ്ങൾക്കിടവരുന്നു.
ശനി ഗായത്രി മന്ത്രം
കാകദ്ധ്വജായ വിദ്‌മഹേ ഖഡ്‌ഗഹസ്‌തായ ധീമഹീ തന്നോ മന്ദപ്രചോദയാത്
ശനി മന്ത്രം
ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ
ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീർഘദേഹോ വിശാലാക്ഷ: ശിവപ്രിയ: ദീർഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:
ശനി സ്തോത്രം
നീലാഞ്‌ജന സമാനാഭം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്‌ചരം.
അസ്യശ്രീ ശനീശ്വര സ്‌തോത്ര മഹാമന്ത്രസ്യ കശ്യപ ഋഷി അനുഷ്‌ടുപ്‌ഛന്ദഃ ശനീശ്വരോ ദേവതാ.
ശനീശ്വര ശ്ലോകം
കോണസ്ഥേ പിംഗളോ ബഭ്രുഃ കൃഷ്ണോ രൌദ്രോ അന്തകായമഃ സൌരിഃ ശനൈശ്ചരോ മന്ദഃ പിപ്പലാദേന സംസ്തുതഃ
ശനിദോഷ നിവാരണം
മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനി ദശയിലുണ്ടാകുന്ന അനുഭവങ്ങള് എന്നാണ് പറയാറുള്ളത്. നല്ല പ്രവര്ത്തികളും ഭഗവദ് ഭജനവും ചെയ്യുക വഴി നാരായണന്റെ അല്ലെങ്കിൽ വ്യാഴത്തിന്റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല് ശനി ദശയുടെ കാഠിന്യം കുറയ്ക്കാന് കഴിയുമെന്നാണ് വിശ്വാസം. എല്ലാവര്ക്കും ഭയമുള്ള ദശയാണ് ശനി. ശനിയില് ജന്മത്തില് ശനി അതികഠിനം തന്നെയാണ്. ഈ ദുരിതത്തെ ഇല്ലായ്മ ചെയ്യുന്നതിന് ശബരിമല ദര്ശനം വിശേഷമാണെന്ന് ജ്യോതിഷികള് ഉപദേശിക്കാറുണ്ട്. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന് വൃദ്ധജനങ്ങളെ സഹായിക്കൽ, പ്രായമായ മാതാപിതാക്കളെ സേവിക്കൽ, അയ്യപ്പക്ഷേത്രത്തില് നീരാജനം തെളിയിക്കല്, ഹനുമാന് വെറ്റിലമാല, ഭദ്രകാളീ ഭജനം എന്നിവ വിശേഷമാണ്. ശനിയാഴ്ച ദിനത്തില് പൂര്ണ്ണ ഉപവാസം ചെയ്ത് ക്ഷേത്രദര്ശനം നടത്തി വൃദ്ധർക്കും, കാക്കക്കും ഭക്ഷണവും നല്കി 12 ആഴ്ചവ്രതം അനുഷ്ഠിച്ചാല് ശനിദോഷത്തിന് കുറവുണ്ടാവും. തൃശ്ശൂർ ജില്ലയിലെ പെരിയമ്പലം കൃഷ്ണാനന്ദ വേദ ആശ്രമത്തിൽ കാക്കകൾക്ക് ഭക്ഷണം കൊടുത്ത ശേഷമേ ആ ശ്രമ അന്തേവാസികൾ ഭക്ഷണം കഴിക്കാറുള്ളൂ. കലിയുഗവരദനാണ് ശ്രീ ധർമ്മശാസ്താവ്. ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്. ശനിപീഡ ഒരിക്കലും വീരഹനുമാനെയോ അദേഹത്തിന്റെ ഭക്തരെയോ ബാധിക്കുകയില്ലെന്ന് ശനീശ്വരൻ വാക്ക് കൊടുത്തിട്ടുണ്ട്. അതിനാൽ ശനിദോഷ നിവാരണാർത്ഥം വിശ്വാസികൾ ശാസ്താവിനേയും ഹനുമാനെയും ഭജിക്കാറുണ്ട്.
എന്നിവരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാലൽ ശനിദോഷ മെല്ലാമകലുകയും സൗഖ്യം വന്നുചേരുകയും ചെയ്യും.
കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വർദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില് നെയ്യഭിഷേകം നടത്തിയാൽ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു പായസം അയ്യപ്പസ്വാമിയുടെ ഉത്തമ നിവേദ്യമാണ്. അഭീഷ്ട സിദ്ധി പാപശാന്തി എന്നിവയ്ക്കെല്ലാം അത് ഉത്തമം തന്നെയാണ്. എള്ളുതിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്ച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്. ഗ്രഹനിലയിൽ ശനി അനിഷ്ട സ്ഥാനങ്ങളിൽ ഉള്ളവരും കണ്ടകശനി, ഏഴരശനി മുതലായ ചാരവശാലുള്ള ദോഷങ്ങൾ അനുഭവിക്കുന്നവര്ക്കും ശനിദോഷ ശാന്തി പൂജ നടത്തുന്നത് കൂടുതല് പ്രയോജനം ചെയ്യും. ശനിയാഴ്ചകളിലോ പക്കപിറന്നാൾ തോറുമോയാണ് ശനീശ്വര ശാന്തി പൂജ നടത്തേണ്ടത്. ശാസ്താവിനു നീരാന്ജനവും എള്ള് പായസവും അതുപോലെ ശനി ഭഗവാന് ശനീശ്വരപൂജയുമാണ് ഇത്തരക്കാർ നടത്തേണ്ടത്. ശനീശ്വര മന്ത്രം ജപിക്കുന്നതും ശനിയാഴ്ച വ്രതം നോല്ക്കുകയും ഉത്തമമാണ്.
പ്രാർത്ഥനാ വിഷയങ്ങൾ വാട്സപ്പിൽ എഴുതിയോ, ശബ്ദമോ അയക്കുക
9207971227
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
കൃഷ്ണാനന്ദ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല. കേരള
9061971227
ആശ്രമ നവീകരണത്തിലേക്കും, അനുഗ്രഹത്തിനുമായി
സംഭാവനകൾ അയക്കേണ്ട വിലാസം
Swami Sadhu krishnanandha Saraswathy
SBl Pattambi branch
A/c : 37707148920
IFSC : SBIN0070186.
google Pay 9061971227
മറുപടിഇല്ലാതാക്കൂതെറ്റുകൾ തിരുത്തുന്നതാണ്