ആശ്രമോപനിഷത്ത്
അറിയാനുള്ള ആഗ്രഹത്തെ തടയാൻ ആർക്കും കഴിയില്ല. ചിലതൊക്കെ അറിഞ്ഞേ പറ്റൂ എന്നുണ്ടെങ്കിൽ ആശ്രമ ധർമ്മങ്ങളെ പഠിക്കുക എന്ന് പ്രബോധിപ്പിച്ച സിദ്ധ യോഗീശ്വരൻ അവദൂ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധി എല്ലാവർക്കും അനുഗ്രഹമാകട്ടെ! ചതുരാശ്രമങ്ങളെക്കുറിച്ചും, ആശ്രമ ധർമ്മങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടെന്ന് പലരും പറയാറുണ്ട്. ആശ്രമോപനിഷത്ത് എന്ന ഒരു ഉപനിഷത്ത് തന്നെ നമുക്കുണ്ട്. ചെറുതെങ്കിലും ഈ ഉപനിഷത്ത് വളരെ ഗൗരവമേറിയതാണ്. നാലുവിധ ആശ്രമങ്ങളെക്കുറിച്ചും അവയുടെ പതിനാറു വിഭാഗങ്ങളെക്കുറിച്ചും ഇതിൽ വിവരണമുണ്ട്. ബ്രഹ്മചാരിയെക്കുറിച്ചും ഗൃഹസ്ഥനെക്കുറിച്ചും വാനപ്രസ്ഥനെക്കുറിച്ചും സന്യാസിയെ ക്കുറിച്ചും ഇതിൽ വിവരിക്കുന്നു. നാലുവിധ വാനപ്രസ്ഥന്മാരെക്കുറിച്ചും, നാലുവിധ ഗൃഹസ്ഥന്മാരെക്കുറിച്ചും, നാലുവിധ സന്യാസിമാരെക്കുറിച്ചും ഇതിൽ മനസ്സിലാക്കാം. നാലു വിധത്തിലുള്ള ആശ്രമങ്ങൾക്ക് പതിനാറു വിഭാഗങ്ങളുണ്ട്. ബ്രഹ്മചാരികൾ നാലു വിഭാഗത്തിൽപ്പെടുന്നു. അവർ ഗായത്രനും ബ്രാഹ്മണനും പ്രാജാപത്യനും ബൃഹനുമാണ്. ജ്ഞാപവീത ധാരണത്തിനു ശേഷം മൂന്നു രാത്രി ഉപ്പില്ലാത്ത ഭക്ഷണം സ്വീകരിച്ച് ഗായത്രി ജപിക്കു...