പോസ്റ്റുകള്‍

ക്ഷേത്രമതിലകം അറിയേണ്ട

ഇമേജ്
മതിലക്ക്കം മുഴുവൻ ദേവശരീരമാണെന്ന  വസ്തുത പലരും വേണ്ടത്രധരിക്കാറില്ല. ” പ്രാസാദോ ഽർച്ചാ ച വിശ്വേശിതു രഥ വപുഷി സ്ഥൂലസൂക്ഷ്മേ യതോഽതോഽ- ത്രാധാരാധേയഭാവാ ദിതരതരഭവോഽ- നൃത്ര ചാഭ്യേതി ദോഷഃ    (തന്ത്രസമുച്ചയം)   പ്രസാദവും അർച്ചയും ക്ഷേത്രവസ്തുസമുച്ചയവും ബിംബവും, ദേവന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളാണ്. ( പുറമതിലടക്കമുള്ള ക്ഷേതപ്രാസാദങ്ങൾ ദേവന്റെ സ്ഥൂലശരീരം , ശ്രീലകത്തെ ബിംബം  സൂക്ഷ്മശരീരം) ഇവയിൽ ഏതെങ്കിലും ഒന്നിൽ  ദോഷം,- അശുദ്ധി അഥവാ ഹാനി ,-  സംഭവിച്ചാൽ അതിന്റെ കേട്മറ്റേത്ഗിഉനേയും ബാധിയ്ക്കും. മതില്ക്കകത്തെവിടെയും വൃത്തികേട് വന്നാൽ അതു ബിംബത്തിൽ മാലിന്യം പറ്റിയതിനു തുല്യമാണ് ബിംബത്തിൽ കേടുവന്നാൽ പ്രാസാദാദികളിലും ദോഷപരിഹാരം ചെയ്യണം.   തികച്ചും മനുഷ്യത്വത്വേനയാണ് ദേവപ്രതിഷ്ഠ ചെയ്യുന്നത് . മനുഷ്യർക്ക് ശരീരത്തിനും ക്ഷീണം തട്ടിയാൽ മനസ്സിനും ക്ഷീണം ബാധിയ്ക്കുന്നതും, മനസ്സു ക്ഷീണിച്ചാൽ ശരീരം  അവശമാകുന്നതും നമുക്കൊന്നും അനുഭവമുള്ളതല്ലേ?.   “തപ്താജ്യഘടയോരിവ”  എന്നാണ് ഈ അവസ്ഥയെ ആയുർവ്വേദശാസ്ത്രം  വിവരിക്കുന്നത്. ചുട്ടപഴുത്ത പാത്രത്തിലേക്ക് തണു...

മഹാ സങ്കൽപ്പം.

ഇമേജ്
മഹാസങ്കല്പം ​#മഹാസങ്കൽപ്പം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെ കുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ..  പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും  വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും….?  // മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ  വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ  കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ  ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ  അസ്മിൻ വർത്തമാനേ വ്യവഹാരികേ  പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ  നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ  ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം ………………… സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,...

സൂര്യവംശം (ആദിത്യ കുലം)

ഇമേജ്
 സൂര്യനിൽ നിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി. (1) ശ്രീആദിനാരായണൻ  (2) ബ്രഹ്മദേവൻ  (3) മരീചി  (4) കശ്യപൻ  (5) സൂര്യൻ  (6) വൈവസ്വരമനു  (7) ഇക്ഷാകു  (8) വൃക്ഷി  (9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ  (10) ഇന്ദ്രവാഹൻ  (11) വിശ്വരണി  (12) ചന്ദ്രൻ  (13) യവനാശ്വൻ  (14) ചാപസ്ഥൻ  (15) ബ്രുഹദശ്വൻ  (16) കുവലയാശ്വൻ  (17) ദ്രുഡാശ്വൻ  (18) ഹരിശ്വൻ  (19) നികുംഭൻ  (20) മൃഗണാശ്വൻ  (21) വീണ്ടും മൃഗണാശ്വൻ  (22) കൃതാശ്വൻ  (23) സേനജിത്ത്  (24) യവനാശ്വൻ  (25) മാന്ധാതാ  (26) പുരുകുത്സൻ  (27) ത്രസ്യദസ്യു അഥവാ അനരണ്യൻ (28) ഹരിശ്വൻ  (29) അരുണൻ  (30) ത്രിബന്ധനൻ  (31)ത്രിശങ്കു അഥവാ സത്യവ്രതൻ  (32) ഹരിശ്ചന്ദ്രൻ  (33) ലോഹിതൻ  (34) അരിദൻ  (35) ചമ്പൻ  (36) സുദ...

ഋണ മോചനമന്ത്രം

ഇമേജ്
ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative  എന്നും ധനം എന്നാൽ positive  എന്നും മനസ്സിലാക്കുക. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിനു  സാധിക്കും. അതു സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും. ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച്  ശ്രദ്ധയോടെ ജപിക്കുക : ചങ്ങനാശ്ശേരി താമരശ്ശേരി വിശ്വബ്രഹ്മ മഹാവിഷ്ണു ക്ഷേത്രം സർവ്വ ഋണമോചനത്തിന് ഉത്തമമായ ക്ഷേത്രമാണ്. വിശേഷാൽ എല്ലാ വ്യാഴാഴ്ചയും ഋണമോചന സൂക്താർച്ചനയും, സ്വയംവര മന്ത്രാർച്ചനയും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.  ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം- ദേവതാകാര്യ സിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ലക്ഷ്മീലിംഗിത വാമാംഗം ഭക്താനാം വരദായകം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ മന്ത്രമാലാധരം ശംഖ- ചക്രാബ്ജായുധധാരിണം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സ്മരണാത് സർവപാപഘ്നം കദ്രുജ വിഷനാശനം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സിംഹനാദേന മഹതാ ദഗ്ദന്തി ഭയനാശനം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ പ്രഹ്ലാദവരദം ശ്രീശം ദൈത്യേശ്വര വിദാരിണം ശ്...

ഇത് സാധുവിന്റെ കഥ

ഇമേജ്
  ഇതാണ്  അമ്മമാർ സാധുക്കുട്ടാ എന്നും കുട്ടികൾ സ്വാമി മാമൻ എന്നും വാത്സല്യനിധികളായ  സന്യാസി  ശ്രേഷ്ഠന്മാർ സാധൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്. ഉറങ്ങുമ്പോൾ പോലും ചന്ദനം കൊണ്ടുള്ള ഗോപിക്കുറി മായാത്ത പുഞ്ചിരിക്കുന്ന മുഖത്തോടെ കാണുന്ന ഈ യുവ സന്യാസിയെ ആദ്യമായി ഞാൻ കാണുന്നത്  തമിഴ്നാട് പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേഷൻ റിസേർച്ച് (JIPMER) ലെ ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ വച്ചാണ്. 2006 ൽ. ഇടതുകൈയ്യും ഇടതുകാലും തളർന്ന് ചുണ്ടുകൾ ഒരു വശത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥയിൽ വൃദ്ധയായ ഒരു അമ്മയുടെ പരിചരണത്തിൽ കഴിയുന്ന അവസ്ഥയിലാണ്. പത്രപ്രവർത്തകയും, സാമൂഹിക സേവകയുമായ എനിക്ക്  എന്നും കാണുന്ന പലരിൽ ഒരാളായി അദ്ദേഹത്തെ കാണാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. 200/110  എന്ന നിലയിൽ നിന്ന് പ്രഷർ ഒട്ടും കുറയാതെ ശരീരം മുഴുവൻ വൈദ്യശാസ്ത്രത്തിന്റെ കുഴലുകളും മൂക്കിലൂടെ ഇട്ടിരിക്കുന്ന കൃത്രിമ ശ്വസന സംവിധാനവും ആ മുഖത്തെ തേജസ്സിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. അർദ്ധബോധാവസ്ഥയിലും ചിന്മുദ്ര...

ആരാണ് ഞാൻ ?

ഇമേജ്
സജ്ജനങ്ങളേ, നാം അറിഞ്ഞിരിക്കണ്ട ചില പ്രധാന വിഷയങ്ങളാണ് ഈ ആത്മ സന്ദേശത്തിലൂടെ നൽകുന്നത്. സത്ഗുരു : സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ   ചൈതന്യം എല്ലാവർക്കും അനുഗ്രഹമാകട്ടെ!.  പൂജനീയ ഗുരു : ശ്രീ രമണ മഹർഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഇന്നത്തെ ആത്മസന്ദേശത്തിന്റെ ഉള്ളടക്കം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. സകലജീവികളും ദുഃഖത്തിന്റെ ബാധകൂടാതെ എന്നും സുഖമനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരവരില്‍ത്തന്നെ അധികം പ്രീതിയുളവാകുന്നു. പ്രീതിക്ക് സുഖം തന്നെയാകുന്നു മൂലകാരണം. ദിവസംതോറും സുഷുപ്തിയില്‍ അനുഭവിക്കുന്ന ആ സ്വാഭാവികമായ സുഖത്തെ പ്രാപിക്കുവാന്‍ ആത്മജ്ഞാനം അത്യാവശ്യമാകുന്നു. അതിലേക്കു “ഞാന്‍ ആരാണ്” എന്ന വിചാരം പ്രധാനപ്പെട്ടതാണ്. 1. ഞാന്‍ ആരാണ്? സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദ സ്പര്‍ശ രൂപ രസ ഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ...