ഋണ മോചനമന്ത്രം
ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative എന്നും ധനം എന്നാൽ positive എന്നും മനസ്സിലാക്കുക. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിനു സാധിക്കും. അതു സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും. ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച് ശ്രദ്ധയോടെ ജപിക്കുക : ചങ്ങനാശ്ശേരി താമരശ്ശേരി വിശ്വബ്രഹ്മ മഹാവിഷ്ണു ക്ഷേത്രം സർവ്വ ഋണമോചനത്തിന് ഉത്തമമായ ക്ഷേത്രമാണ്. വിശേഷാൽ എല്ലാ വ്യാഴാഴ്ചയും ഋണമോചന സൂക്താർച്ചനയും, സ്വയംവര മന്ത്രാർച്ചനയും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.
ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം-
ദേവതാകാര്യ സിദ്ധ്യർഥം
സഭാസ്തംഭസമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ലക്ഷ്മീലിംഗിത വാമാംഗം
ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
മന്ത്രമാലാധരം ശംഖ-
ചക്രാബ്ജായുധധാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
സ്മരണാത് സർവപാപഘ്നം
കദ്രുജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
സിംഹനാദേന മഹതാ
ദഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
പ്രഹ്ലാദവരദം ശ്രീശം
ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ക്രൂരഗ്രഹൈർപീഡിതാനാം
ഭക്താനാമഭയപ്രദം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
വേദവേദാന്ത യജ്ഞേശം
ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ഫലശ്രുതി:
യദിദം പഠതേ നിത്യം
ഋണമോചനസഞ്ചിതം
അനൃണീ ജായതേ സദ്യോ
ധനം ശീഘ്രമവാപ്നുയാൻ
ഓം നമോ നാരായണായ. ഓം നമോ നാരായണായ. ഓം നമോ നാരായണായ
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ