വിശ്വകർമ്മർ
സജ്ജനങ്ങളെ,
വിശ്വകർമ്മ കുലത്തിൻ്റെ വേദപരമായ സ്ഥാനമാനങ്ങളെയും പാരമ്പര്യത്തേയും അടുത്ത കാലത്ത് ചോദ്യം ചെയ്തും പരിഹസിച്ചും പറയുന്നവർ കൂടിവന്നിട്ടുണ്ട്.
"യദിദം കിഞ്ച ജഗത്സർവ്വം ദൃശ്യതേ ശ്രൂയതേപി വാ,
അന്തർബഹിശ്ച തത്സർവ്വം വ്യാപ്യ നാരായണഃ സ്ഥിതഃ."
പ്രപഞ്ചത്തിൻ്റെ നിർമ്മാതാവായ വിശ്വകർമ്മ ഭഗവാൻ്റെ അനന്തമായ പാരമ്പര്യത്തിൽ പിറന്നവരാണ് വിശ്വകർമ്മർ. 'വിശ്വബ്രാഹ്മണർ' എന്ന നാമം ഒരു പുതിയ അവകാശവാദമല്ല, മറിച്ച് ഋഗ്വേദകാലം മുതൽക്കേ നിലനിൽക്കുന്ന തങ്ങളുടെ യഥാർത്ഥ സ്വത്വത്തിൻ്റെ വീണ്ടെടുപ്പാണ്. ഇതിനെ ഖണ്ഡിക്കാൻ കഴിയാത്ത വിധം വേദങ്ങൾ വിശ്വകർമ്മ കുലത്തിലെ വിശ്വബ്രാഹ്മണർ എന്ന പേര് ഒരു സുപ്രഭാതത്തിൽ പൂണൂല്യം ചുറ്റി പേരിട്ടതല്ല. സർവ്വദേവതാത്മകനായ സൃഷ്ടാവിൻ്റെ പിൻഗാമികൾ
ഋഗ്വേദത്തിലെ വിശ്വകർമ്മ സൂക്തം (10.81, 10.82) സൃഷ്ടിയുടെ ആധാരശിലയാണ്.
"വിശ്വകർമ്മാ വിമനാ ആദയോധ
വിധാതാ വിധാതാ വരുതോത സംദൃക്" (ഋഗ്വേദം 10.82.2)
അർത്ഥം: സർവ്വകർമ്മങ്ങൾക്കും അധിപനും, സർവ്വജ്ഞനും, എല്ലാറ്റിനെയും വിഭാവനം ചെയ്തവനുമാണ് വിശ്വകർമ്മൻ. അദ്ദേഹം സൃഷ്ടിയുടെ ആരംഭത്തിൽ അഞ്ചു മുഖങ്ങളിൽ നിന്നും (മനു, മയ, ത്വഷ്ടാ, ശില്പി, വിശ്വജ്ഞൻ) വിജ്ഞാനത്തെയും കർമ്മത്തെയും ലോകത്തിന് പകർന്നു നൽകി. ഈ അഞ്ചു ഋഷികളുടെ പരമ്പരയിൽ വന്നവർ ബ്രഹ്മജ്ഞാനികളായതിനാൽ അവർ വിശ്വബ്രാഹ്മണർ തന്നെ.
വിശ്വകർമ്മൻ്റെ ബ്രഹ്മത്വത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:
"യ ഏഷ വിശ്വകർമ്മാ ബ്രഹ്മവിത്തമഃ
തസ്യ വംശധരാഃ വിപ്രഃ വിശ്വബ്രാഹ്മണാ ഉച്യതേ"
(യജുർവേദ ഉപവേദം)
അർത്ഥം:
ഏത് വിശ്വകർമ്മനാണോ ബ്രഹ്മവിദ്യയിൽ അത്യന്തം നിപുണനായിട്ടുള്ളത്, അദ്ദേഹത്തിൻ്റെ വംശത്തിൽ പിറന്ന വിദ്വാന്മാരെ 'വിശ്വബ്രാഹ്മണർ' എന്ന് വിളിക്കുന്നു.
കർമ്മത്തിലൂടെയുള്ള തിരിച്ചറിവ്
ബ്രാഹ്മണൻ എന്നാൽ വെറുമൊരു ജാതിയല്ല, അത് ബ്രഹ്മത്തെ അറിഞ്ഞവൻ എന്നാണ് ഉപവേദം പറയുന്നത്.
"ബ്രഹ്മപൂർവ്വം ഹി സർവ്വം തത്
വിശ്വകർമ്മമയം ജഗത്"
വേദങ്ങളിലെ എല്ലാ മന്ത്രങ്ങളും 'ശ്രുതി'കളാണ്. എന്നാൽ അത്തരം വേദാശയങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട നിരവധി ശ്ലോകങ്ങളും വാക്യങ്ങളും നമ്മുടെ പുരാണങ്ങളിലും ആചാര്യഗ്രന്ഥങ്ങളിലും ഉണ്ട്.
ഒരു ശ്ലോകം വേദത്തിൽ ഇല്ല എന്ന് പറയുന്നതുകൊണ്ട് വിശ്വകർമ്മൻ പ്രപഞ്ചസൃഷ്ടാവല്ല എന്നോ, വിശ്വകർമ്മരുടെ കുലമഹിമ കുറയുന്നു എന്നോ അർത്ഥമില്ല.
ഋഗ്വേദത്തിലെ വിശ്വകർമ്മ സൂക്തങ്ങൾ (ഉദാഹരണത്തിന് 10.81, 10.82) വിശ്വകർമ്മനെ 'വിശ്വകൃത്ത്' (പ്രപഞ്ചസൃഷ്ടാവ്) എന്നും 'വിശ്വഭുക്ക്' (പ്രപഞ്ചത്തെ ഭരിക്കുന്നവൻ) എന്നും വിശേഷിപ്പിക്കുന്നുണ്ട്.
അർത്ഥം:
പ്രപഞ്ചം മുഴുവൻ വിശ്വകർമ്മമയമാണ്; ബ്രഹ്മം തന്നെയാണ് എല്ലാറ്റിൻ്റെയും അടിസ്ഥാനം. സൃഷ്ടിയുടെ ആദിമജ്ഞാനികളായ വിശ്വകർമ്മർ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെപ്പറ്റി അറിവുള്ളവരായതുകൊണ്ട് അവർ അനാദിബ്രാഹ്മണരാണ്.
വേദപഠനത്തിൽ ഐതരേയ ബ്രാഹ്മണം (3.33) വിശ്വകർമ്മൻ്റെ ദിവ്യത്വത്തെ ഊന്നിപ്പറയുന്നു.
"വിശ്വകർമ്മാ വൈ ദേവാനാം പുരോഹിതഃ"
വിശ്വകർമ്മൻ ദേവന്മാരുടെ പുരോഹിതനും വാസ്തുശില്പിയും മാർഗ്ഗദർശിയുമാണ്. ദേവലോകത്തെ പോലും നിർമ്മിച്ച തച്ചുശാസ്ത്രജ്ഞൻ എന്ന നിലയിൽ, അദ്ദേഹത്തിൻ്റെ വംശജർ വേദപ്രകാരം ബ്രഹ്മവിദ്യയും ശില്പവിദ്യയും സംഗമിക്കുന്ന പരമ പദത്തിലുള്ളവരാണ്.
"യ ഏഷ വിശ്വകർമ്മാ..." എന്ന വരികൾ വേദസാരത്തെ വ്യാഖ്യാനിക്കുന്ന ശ്ലോകമാണ്. വേദത്തിലെ 'വിശ്വകർമ്മ സൂക്തം' വായിച്ചാൽ ആർക്കും ബോധ്യമാകുന്നതാണ് വിശ്വകർമ്മൻ്റെ ബ്രഹ്മത്വം. വേദത്തിൻ്റെ അക്ഷരങ്ങൾ മാത്രമല്ല, അതിലെ തത്ത്വമാണ് പ്രധാനം.
"ആശാരിമാർ സ്വയം പ്രഖ്യാപിച്ചതാണ്" എന്ന് ആക്ഷേപിക്കുന്ന ഗുരുമൂർത്തിമാരേ നിങ്ങൾ വേദങ്ങളെയാണ് അവഹേളിക്കുന്നത്.
ഋഗ്വേദത്തിലെ "സ നോ ബന്ധുർജനിതാ സ വിധാതാ" (10.82.3) എന്ന മന്ത്രം വ്യക്തമാക്കുന്നത് വിശ്വകർമ്മൻ നമ്മുടെ പിതാവും ബന്ധുവുമാണെന്നാണ്. അങ്ങനെയുള്ള ആദിപിതാവിൻ്റെ മക്കളെ ജാതിപ്പേര് ചൊല്ലി അധിക്ഷേപിക്കുന്നത് വലിയ ധർമ്മദോഷമാണ്.
ഞാൻ, വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്, ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പറയുകയാണ് അ
വിശ്വകർമ്മർ തങ്ങളുടെ പൂർവ്വികരുടെ അന്തസ്സും, വേദങ്ങളിൽ പറഞ്ഞിരിക്കുന്ന മഹത്വവും തിരിച്ചറിഞ്ഞു ജീവിക്കുന്നവരാണ്. അജ്ഞതയിൽ നിന്ന് അറിവിലേക്കുള്ള ഈ മടക്കയാത്രയെ കളിയാക്കുന്നത് വേദത്തെയും ആത്മീയ പാരമ്പര്യത്തെയും തന്നെയാണ്.
ഓരോ കുലത്തിനും അതിൻ്റേതായ മഹത്വമുണ്ട്.
ആരും ആരേക്കാളും വലിയവനല്ല. ചെറിയവനുമല്ല. എല്ലാം തികഞ്ഞവരും ഒന്നും അറിയാത്തവരും ആരും ഇല്ല. ഒരു കുലത്തേയും അവഹേളിക്കാതിരിക്കുക. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഓരോ മനുഷ്യനിലും ഉണ്ട്. അവയെ തിരിച്ചറിയുക. ഞാനിവിടെ കുറിച്ച വരികൾ ശ്ലോകങ്ങൾ എന്നിവ ഗുരുപരമ്പരകൾ നൽകിയ ഗ്രന്ഥങ്ങളിൽ നിന്നാണ്.
സത്യം ബോധ്യപ്പെടാൻ ഋഗ്വേദസൂക്തങ്ങൾ പരിശോധിക്കാൻ ആഹ്വാനം ചെയ്യുന്നു.
ഓം വിരാട് വിശ്വബ്രഹ്മ പരമാത്മനേ നമഃ
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
9061971227
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ