ആരേയും വിശ്വസിക്കരുത്.


സുകൃതികളായ സജ്ജനങ്ങളേ,
എന്റെ ജീവിതയാത്രയിൽ നേരിട്ടും അല്ലാതെയും നമ്മൾ പരിചിതരാകാം. എന്നേയും എൻ്റെ വഴികളേയും അറിയാൻ നിങ്ങളിൽ പലരും ശ്രമിച്ചിട്ടുണ്ട്. പരമാവധി എല്ലാവരുടേയും മുന്നിൽ ഗുരുസന്നിധിയിലെന്നപോലെ വിശ്വസ്തനാകാൻ ഞാൻ പരിശ്രമിച്ചിട്ടുമുണ്ട്. മാനവും അപമാനവും പരിഹാസവും പുകഴ്ചയും ഒന്നും എന്നെ ബാധിക്കില്ലെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുസമാധിക്ക് ദുഷ്പേര് വരുത്തുന്ന വിധം എന്നെ അപമാനിക്കാൻ ചിലർ ശ്രമിക്കുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്.

ഏകദേശം ഒന്നര വർഷം മുമ്പ് കാസർഗോഡ് ജില്ലയിലെ ഒരു വിശ്വകർമ്മ കുടുംബത്തിൽ പെട്ട ഒരു സഹോദരിയും ഭർത്താവും മൂന്ന് പെൺ മക്കളിൽ ഏറ്റവും ഇളയ കുട്ടിയും കൂടി ആശ്രമത്തിൽ വന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതാണ്. അതിലെ സഹോദരി പലപ്പോഴും ഫോണിലൂടെ വിളിച്ച് സംസാരിക്കാറുള്ളതാണ്. വളരെ മാന്യമായ പെരുമാറ്റം. പിന്നീട് ഇവരെ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ വച്ച് ഗുരുനാഥനും എനിക്കും കാണാനും ഇടയായിട്ടുണ്ട്.
ഞങ്ങൾ നടത്തുന്ന ജനസേവന കേന്ദ്രം പൂട്ടിയെന്നും അത് തുറക്കണമെങ്കിൽ 50 ലക്ഷം രൂപയിലധികം വേണമെന്നും പറഞ്ഞു. വിശദമായി ചോദിച്ചപ്പോൾ ഏതോ ഒരു വിദേശ ട്രാവലിങ് ഏജൻസി വഴി ഒരുപാട് പേരെ വിദേശത്തേക്ക് ജോലിക്കു വിടാമെന്നും പറഞ്ഞ് ഇവരുടെ അക്കൗണ്ട് വഴി ലക്ഷങ്ങൾ കൈപ്പറ്റി, ആലുവ സ്വദേശിയായ ഒരാൾ മുഖേന കബളിപ്പിക്കപ്പെട്ടു. നാട്ടിൽ നിൽക്കാൻ കഴിയാതെ ആത്മഹത്യ എന്ന ലക്ഷ്യവുമായി നടുവിട്ടതാണ് എന്നും പറഞ്ഞാണ് ആശ്രമത്തിൽ വന്നത്. അവർ ലക്ഷങ്ങൾ കൊടുക്കാൻ  ഒരു കുടുംബം ഈ പഞ്ചായത്തിലുണ്ടെന്നും അവരാണ് ആത്മഹത്യയിൽ നിന്നും രക്ഷിച്ച് അവരുടെ ചെറിയ വീട്ടിൽ താമസിപ്പിച്ചതെന്നും പറഞ്ഞു. ഒരു സന്യാസിയെന്ന നിലയിലും വിശ്വകർമ്മ കുലത്തിൻ്റെ ആചാര്യൻ എന്ന നിലയിലും ആ കുടുംബത്തിന് എന്നാൽ കഴിയുന്ന പോലെ സഹായം ചെയ്ത് ഒരുവീട് വാടകക്ക് ശരിയാക്കി കൊടുത്തു. അവർക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടുന്ന സഹായങ്ങൾ ചെയ്തകൊടുത്തു. പെരിയമ്പലം സ്വദേശികൾക്ക് ആശ്രമത്തോടും സമാധിയോടും താത്പര്യമില്ലാത്ത കാരണം ഒരു കുടുംബത്തെ രക്ഷിച്ച് ആശ്രമവുമായി ബന്ധപ്പെടുത്തി നിർത്താം എന്ന് ഞാൻ കരുതി. മത്സ്യമാംസാദികൾ കഴിച്ചിരുന്ന അവർ അത് നിർത്തി. ചെറുപ്പക്കാരനായ അദ്ദേഹത്തെ ഗായത്രീ ദീക്ഷ നൽകി ഉപനയനം നടത്തി. ആശ്രമത്തിലെ വിളത്ത് വെക്കാനും പുഷ്പാർച്ചന നടത്താനും അവരോട് സഹായിക്കാൻ പറഞ്ഞു. ഞാൻ ആശ്രമത്തിൽ ഇല്ലാത്തപ്പോൾ അവർ ആശ്രമകാര്യങ്ങൾ നോക്കിയിരുന്നു. കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ കാര്യങ്ങളും വസ്ത്രങ്ങളും ഫീസും തുടങ്ങി അവരുടെ 85% ചിലവുകളും ഞാൻ ചെയ്തുവന്നു.
എന്നാൽ ഒരു ദിവസം തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് ആശ്രമത്തിൽ വന്ന സമയത്ത് ഈ സഹോദരി മുട്ടിന് തൊട്ടുതാഴെ വരെ ഇറക്കം കുറഞ്ഞ ഒരു വസ്ത്രം ധരിച്ച് ഹാളിൽ അദ്ദേഹത്തിന് അഭിമുഖമായി തറയിലിരുന്നു. ആശ്രമ നിർമ്മാണത്തിനും മറ്റും സഹായിക്കുകയും എൻ്റെ ചികിത്സക്ക് ആശുപത്രിയിൽ ഒപ്പം നിൽക്കുകയും ചെയ്ത ഒരു അമ്മ ആ സമയം ആശ്രമത്തിൽ വന്നു. ഈ സഹോദരിയുടെ ഇരുപ്പ് കണ്ട്  ഇതൊരു ആശ്രമം ആണെന്നും മാന്യമായ വസ്ത്രങ്ങൾ ധരിച്ചും സഭ്യമായ രീതിയിൽ ഇരുന്നും വേണം വരാൻ എന്നും ഇതൊക്കെ സ്വാമിമാർ പറഞ്ഞുകൊടുക്കണമെന്നും  ആ അമ്മ പറഞ്ഞു. പെട്ടന്ന് വളരെ ഉറക്കെ ഇത് എൻ്റെ പെറ്റമ്മക്ക് തുല്യമായ അമ്മയാണ് എന്നറിഞ്ഞിട്ടും ആ സഹോദരി അമ്മയോട് വളരെ മോശമായ ഭാഷയിൽ സംസാരിച്ചു.
പിന്നീട് ആ അമ്മയുടെ കാര്യം പറയുമ്പോൾ ഈ സഹോദരി പറയുന്നവരോട് മോശമായി സംസാരിക്കും. സ്വന്തം ഭർത്താവിൻ്റെ മാതാപിതാക്കളെ വരെ കേട്ടാൽ അറക്കുന്ന രീതിയിൽ ഇവർ തമ്മിൽ വഴക്കിടുമ്പോൾ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവരുടെ കുട്ടികളെ എൻ്റെ മക്കളേപ്പോലെ കരുതിയിരുന്നത് കൊണ്ട് ഇവരെ ആത്മീയമായി നല്ല വഴിയിലാക്കാൻ ശ്രമിച്ച് ക്ഷമയോടെ ഇവരെ സഹിച്ചു. കുട്ടികളോട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. എല്ലാ കുട്ടികൾക്കും എന്ന പോലെ ഈ കുട്ടികൾക്കും ഞാൻ ഒരു അച്ഛൻ്റെ വാത്സല്യത്തോടെ ഉമ്മകൊടുക്കാറുണ്ട്. അതും എല്ലാവരുടേയും മുന്നിൽ വച്ചാണ് കൊടുക്കുക.  ഇവർ പണം കൊടുക്കാനുള്ളവരുടെ ഫോൺ വിളികളും മറ്റും ഓരോ ദിവസവും കൂടിവന്നു. ഇസാഫ്, മുത്തൂറ്റ് തുടങ്ങി കുറേയേറെ EMI കളും ഇവർ അടക്കേണ്ടതായി ഉണ്ടായിരുന്നു. ഒരു വർഷത്തോളം എനിക്ക് ഭക്തർ തരുന്ന ദക്ഷിണയിൽ നിന്ന് ഈ ആഴ്ച അടവുകൾ അടച്ചിരുന്നു.
ഒരു ദിവസം ഇവരുടെ മൂത്തമകൾ പഠിക്കുന്ന കലാമണ്ഡലത്തിൽ നടക്കുന്ന കാര്യങ്ങൾ ഇവർ ആശ്രമത്തിൽ വന്ന് പറയാറുണ്ട്. ചില പെൺകുട്ടികളേയും ആൺ കുട്ടികളേയും കാണാൻ പാടില്ലാത്ത വിധം വളരെ മോശമായ രീതിയിൽ കോണിചുവട്ടിൽ നിന്നും മരച്ചുവട്ടിൽ നിന്നും പിടി കൂടിയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ട്. ഒരിക്കൽ കലാമണ്ഡലത്തിൽ നിന്നും ഒരു പെൺകുട്ടിയേയും കൂട്ടി ഇവർ ആശ്രമത്തിൽ വന്നു. വളരെ രഹസ്യമായി തന്നെ മാറ്റിനിർത്തി ഈ സഹോദരി പറഞ്ഞത് ഈ കുട്ടിയുടെ അമ്മ ഒരു മോശം സ്ത്രീയാണ്. അതേ വഴിയാണ് മോളും, ഇപ്പോൾ തന്നെ 16 വയസ്സിനിടയിൽ മൂന്നോ നാലോ പേരെ പ്രേമിച്ചു കഴിഞ്ഞു. പലരുമായും ശാരീരിക കാര്യങ്ങളും ഉണ്ടായി. എൻ്റെ മോളും ഈ കുട്ടിയും ഒരു മുറിയിലാണ് കിടക്കുന്നത് നമ്മുടെ മോളോടെന്നപോലെ ജ്യോതിഷത്തിലൂടെയും നല്ല കാര്യങൾ ഉപദേശിച്ചും വിടണം എന്നാണ്.
ഞാൻ ജ്യോതിഷ ആപ്ലിക്കേഷനായ ആസ്ട്രോഗൈഡ് നോക്കി കുട്ടിയോട് സംസാരിക്കുന്നതിനിടയിൽ ഇവർ പറഞ്ഞ കാര്യങ്ങളും കൂടി ചേർത്ത് അറിയാത്ത ഭാവത്തിൽ പറഞ്ഞു. ഒരിക്കലും തെറ്റ് ചെയ്യരുതെന്നും ഈ മനുഷ്യജന്മം നന്നായി ജീവിക്കണമെന്നും ഉപദേശിച്ചു. സെക്സ്വൽ ആയി ചില ദോഷങ്ങൾ ഈ കുട്ടിയെ അലട്ടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുൻകാലത്ത് ജന്മ കർമ്മഫലം നോക്കി ഞാൻ പറഞ്ഞത് കുറേ ജന്മങ്ങൾക്ക് മുമ്പ് മോളൊരു ദേവദാസി ആയിരുന്നുവെന്നും ഈ ജന്മത്ത് അന്നത്തെ ദോഷങ്ങൾ മാറാൻ ദേവനൃത്തം പഠിച്ച് ദേവാലയങ്ങളിൽ കഴിയണമെന്നുമാണ് എന്നാണ്. ഒരിക്കൽ ഒരു സ്ത്രീയും ഭർത്താവും എന്നെ കാണാൻ വന്ന് അവരുടെ 13 വയസ്സുള്ള മകൾ കൂട്ടുകാരികളിൽ ആരോ പറഞ്ഞിട്ട് ഈ സ്ത്രീയുടെ ഗൂഗിൾ പേയിൽ നിന്ന് ഇവർ അറിയാതെ ഓൺലൈനിൽ വരുത്തിയ ഒരു മസാജ് വൈബ്രേറ്റർ കൊണ്ടുവന്ന് വളരെ വിഷമത്തോടെ അവർക്ക് സ്‌കൂളിലും കുട്ടികൾക്കിടയിലും മറ്റും നേരിട്ട അപമാനത്തേക്കുറിച്ച് പറഞ്ഞിരുന്നു. ഇത് ഈ കുട്ടിയോട് ഞാൻ പറയുകയും ആ മസാജ് ചെയ്യുന്ന വൈബ്രേറ്റർ കാണിക്കുകയും ചെയ്തു. അത് മനുഷ്യശരീരത്തിലെ ഒരു അവയവവുമായി ഒരു സാമ്യവും ഇല്ലാത്ത ഒന്നായിരുന്നു. ആ കുട്ടി ഞാനിനി നന്നായി പഠിക്കാമെന്നും നല്ല മകളായി വളരാമെന്നും പറഞ്ഞാണ് ആശ്രമത്തിൽ നിന്നും പോയത്.
ഈ സഹോദരിയും ഭർത്താവും കുട്ടികളും ആശ്രമത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. എൻ്റെ പ്രഭാഷണ സ്ഥലങ്ങളിലും പൂർവ്വാശ്രമ ബന്ധു ഗൃഹങ്ങളിലും ഞാനിവരെ കൊണ്ടുപോയി പരിചയപ്പെടുത്തിയിരുന്നു. പലരും ഇവരെ സാമ്പത്തികമായും പലവിധത്തിലും സഹായിച്ചു.
ആശ്രമത്തിലെ എല്ലാ മുറികളിലും അടുക്കളയിലും എൻ്റെ ഓഫീസും കിടപ്പുമുറിയും ഒന്നാണ്. അവിടെയും ഇവർക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമായിരുന്നു. ഈ കുട്ടികൾ  എന്നെ കാണാനും പല പ്രശ്നങ്ങളുമായി വരുന്ന ആളുകൾ ഉള്ളപ്പോഴും ഓഫീസ്മുറിയിൽ വരികയും വരാന്തയിലിരുന്ന് ഞങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ കേൾക്കുകയും ചെയ്യുമായിരുന്നു സ്വന്തമായി ATM കാർഡോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ട് എൻ്റെ ATM കാർഡ് വരെ ഞാൻ ഇവർക്ക് നൽകി. ഇവരുടെ കാർ തകരാറിലായപ്പോൾ എൻ്റെ ഒരു കാർ ഞാൻ മാസങ്ങളോളം നൽകി. ആശ്രമത്തിലെ ഒരു സ്വാമിയിൽ നിന്നുവരെ 10 ദിവസത്തെ അവധി പറഞ്ഞ് 15000 (പതിനയ്യായിരം രൂപ ) ഇവർ കടം വാങ്ങി. (ഇപ്പോൾ 8 മാസം കഴിഞ്ഞു.) ഇതിനിടയിൽ ഇനി എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കണം ഒരാളെ സഹായിക്കുന്നതിന് സന്യാസിമാർക്ക് പരിധിയുണ്ട് എന്ന് പറഞ്ഞപ്പോൾ സഹോദരിയുടെ ഭർത്താവ് കുറച്ചു ദിവസം ഒരാളോടൊപ്പം മരപ്പണിക്ക് പോയി. പിന്നീട് അതും നിർത്തി. ഇതിനിടയിൽ സഹോദരി ലോട്ടറിക്കടയിൽ ജോലിക്കു പോയി.
തുണിക്കച്ചവടം നടത്തി.
ബോബി ചെമ്മണ്ണൂരിൻ്റെ നിത്യോപയോഗ സാധനങ്ങളുടെ വില്പന നടത്തി. ആയുർവേദ മസാജ് പഠിക്കാൻ പോയി. തട്ടുകടയിടാൻ പദ്ധതിനോക്കി. പലതരം കാര്യങ്ങൾ ചെയ്തു.
ഒടുവിൽ കേടായ ഇവരുടെ കാർ പതിനാലായിരം രൂപ നൽകി ഞാൻ നന്നാക്കി കൊടുത്തു. ഒരു തട്ടുകട വാടകക്ക് എടുത്ത് നടത്താൻ ഇവർ തീരുമാനിച്ചു. സന്തോഷപൂർവ്വം ഇവരെ പ്രോത്സാഹിപ്പിച്ചു. ആശ്രമത്തിലെ ഭൂരിപക്ഷം പാത്രങ്ങളും ഇവർ കൊണ്ടുപോയത് ഇനി തിരിച്ചു വേണ്ട എന്ന് പറഞ്ഞു കൊടുത്തു.
അതിനിടയിൽ വിദേശത്തേക്ക് ജോലിക്ക് ആളുകളെ കയറ്റിവിടുന്നതിന് ഇനി പഴയതുപോലെ ഒരുപാട് രൂപ ആദ്യം വേണ്ടയെന്നും പ്രോസസ്സിംഗ് ഫീയായി മുപ്പതിനായിരമോ അമ്പതിനായിരമോ നൽകിയാൽ മതിയെന്നും എല്ലാ പേപ്പറുകളും ശരിയായി പോകുന്ന ദിവസം ബാക്കി നൽകിയാൽ മതിയെന്നും പറഞ്ഞ് ആരെയെങ്കിലുമൊക്കെ പരിചയപ്പെടുത്തി തന്ന് ഞങ്ങളെ സഹായിക്കണം എന്ന് പറഞ്ഞ് എൻ്റെ പരിചയത്തിലുള്ള ചിലരിൽ നിന്ന് ആദ്യം പ്രോസസ്സിംഗ് ഫീയും പിന്നീട് ലക്ഷങ്ങളും വാങ്ങി. വാങ്ങിയ ഇവരും കൊടുത്തവരും ഇത്രയും തുക കൈമാറിയ വിവരങ്ങൾ എന്നോട് പറഞ്ഞിട്ടില്ല.
ഇവർക്ക് ആത്മീയതയിലുള്ള ഗുരു സ്നേഹമാണോ ധനത്തോടുള്ള മോഹമാണോ എന്നറിയാം എന്നും പറഞ്ഞ് ഞാനും ആശ്രമത്തിലെ അന്തേവാസികളും കൂടി ഒരു പരീക്ഷണം നടത്തി. ഇവരോട് ആശ്രമവാസിയായ ഒരാൾ ഞാൻ പറഞ്ഞപോലെ എനിക്ക് രണ്ട് ലക്ഷം രൂപ കിട്ടിയിട്ടുണ്ടെന്നും അത് വളരെ രഹസ്യമായി വച്ചിരിക്കുകയാണെന്നും ഇവരോട് പറഞ്ഞു. ഒന്നു രണ്ടു തവണ ഇവർ എന്നോട് പണം കടം ചോദിച്ചു. കൊടുത്തില്ല.  ഞാനിവർക്ക് ഒരു രൂപപോലും കൊടുക്കില്ലെന്ന് പറഞ്ഞു. ആ ദേഷ്യത്തിൽ ഞാൻ കുട്ടികളോട് മോശമായി പെരുമാറി എനിക്കെതിരെ പോക്സോ കേസ് കൊടുക്കാൻ പോവുകയാണെന്നും പറഞ്ഞ് എൻ്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ശിഷ്യരേയും വിളിച്ച് അറിയിച്ചു കൊണ്ടിരിക്കുന്നു.
ഇതാണ് സംഭവം!
എന്നെ ചതിച്ച അവഹേളിച്ച സമൂഹത്തിൽ ദോഷമായ ഇത്തരം പ്രവണതകളെ മാറ്റിയേ മതിയാകൂ

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വിവരങ്ങൾ അറിഞ്ഞത്. ഇക്കാര്യം ഇവരോട് പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാതെ ഒഴിവുകഴിവുകൾ പറഞ്ഞു മാറി.
പാതിരാത്രിയിൽ പോലും പണം കൊടുക്കാനുള്ളവർ എന്നെ വിളിച്ച് ശല്യപ്പെടുത്തി തുടങ്ങി. എൻ്റെ പേര് കൂടി കൂട്ടി പോലീസിൽ കേസ് കൊടുക്കും എന്നുവരെ അവരോട് ഞാൻ പരിചയപ്പെടുത്തി എന്നു മാത്രമേയുള്ളു നിങ്ങൾ എന്ത് നടപടികൾ വേണമെങ്കിലും സ്വീകരിച്ചോ എന്ന് പറഞ്ഞു. അതിനു ശേഷം ഇവർ ആശ്രമത്തിലേക്ക് വരികയോ എന്നെ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ നാട്ടുകാരനായ ഒരാൾ എൻ്റെ അടുക്കൽ വന്ന് പറയുകയാണ് ഞാനിവരുടെ കുട്ടികളോട് മോശമായ വിധത്തിൽ പെരുമാറിയെന്ന്. അവർ എനിക്കെതിരെ പോക്സോ കേസ് കൊടുക്കാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ