ക്ഷേത്രം


 ചങ്ങനാശ്ശേരി പെരുന്ന വിശ്വബ്രഹ്മ മഹാവിഷ്ണു ക്ഷേത്രത്തിൽ 20-03-2026 താമ്പൂലപ്രശ്നം നടക്കുകയാണ്. 

ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംശയങ്ങൾ, ഭദ്രകാളീക്ഷേത്ര സ്ഥാനത്തേ ചൊല്ലിയുള്ള സംശയം, ക്ഷേത്ര ആചാര്യൻ്റെ (തന്ത്രിയുടെ) ദക്ഷിണ സംബന്ധിച്ച സംശയങ്ങൾ, സന്യാസി എങ്ങനെ ക്ഷേത്ര ആചാര്യനായി (തന്ത്രി) ?
പ്രതിഷ്ഠാ ആചാര്യനോട് (തന്ത്രിയോട്) ക്ഷേത്ര ഭാരവാഹികൾ പെരുമാറേണ്ടത് എങ്ങിനെ?
ക്ഷേത്ര ഭരണ കമ്മിറ്റിക്കാരുടെ ഇഷ്ടപ്രകാരം പ്രതിഷ്ഠാദിന ആചാര അനുഷ്ഠാനങ്ങൾ ചടങ്ങുകൾ (കർമ്മങ്ങൾ) കുറക്കാൻ പാടുണ്ടോ?
വിശ്വകർമ്മരുടെ കുലക്ഷേത്രത്തിൽ വൈദികഹോമ യജ്ഞങ്ങൾക്ക് പ്രാധാന്യമുണ്ടോ?, വിശ്വകർമ്മ കുലത്തിൻ്റെ പരദേവതാ സങ്കൽപ്പത്തെ വിശ്വകർമ്മരുടെ എന്ന് പറയാതെ പൊതു ക്ഷേത്രം എന്ന് പ്രചരിപ്പിച്ച് ക്ഷേത്ര പൂജാരി ക്ഷേത്രത്തിൻ്റെ തന്നെ പേര് മാറ്റുന്നത് ശുഭകരമാണോ?,
പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്ര ആചാര്യ (തന്ത്രി) ദക്ഷിണ കടം പറയുന്നത് ശരിയാണോ? 
ഒരു ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞാൽ 12 വർഷത്തിനുള്ളിൽ എന്തെല്ലാം കാരണങ്ങളാലാണ് ക്ഷേത്രത്തിൽ താമ്പൂലപ്രശ്നം ചിന്തിക്കാൻ കഴിയുക?

ഇത്തരം വിഷയങ്ങളിൽ ജ്യോതിഷവിധിപ്രകാരം ക്ഷേത്ര ഭരണ സമിതി ഏല്പിച്ച ജ്യോതിഷ പണ്ഡിതർ പ്രശ്നം ചിന്തിക്കുകയാണ്. 

പത്തിലേറെ വർഷങ്ങൾ ഒടിഞ്ഞ് കഷ്ണങ്ങളായിരുന്ന വിഗ്രഹത്തെ മാറ്റാൻ വിസമ്മതിച്ച നമ്പുതിരി തന്ത്രിയെ മാറ്റി വർഷങ്ങൾക്ക് മുമ്പ് അഷ്ടമംഗല പ്രശ്നവിധിപ്രകാരം പറഞ്ഞ വിശ്വകർമ്മ കുലത്തിൽ നിന്നുള്ള യോഗി തന്നെയായ ഒരു സന്യാസിയായ ആചാര്യൻ (തന്ത്രി) 11 ദിവസം 16 ൽപരം സന്യാസിമാരും വൈദിക ആചാര്യന്മാരും, വേദ പണ്ഡിതരും പൂജാദ്രവ്യങ്ങളും, ദക്ഷിണയും സഹിതം 3 ലക്ഷം രൂപക്ക് ചെയ്തു കൊടുക്കുകയും ഇപ്പോൾ 4 വർഷം കഴിഞ്ഞിട്ടും പൂജാദ്രവ്യത്തിൻ്റെ 1,15,000 രൂപ കൊടുത്തിട്ടില്ലാത്ത ക്ഷേത്രത്തിലാണ് താമ്പൂലപ്രശ്നം. 
ഭാരതത്തിലും 39 ൽ രാജ്യങ്ങളിലും ആത്മീയ പ്രഭാഷണങ്ങൾ യജ്ഞങ്ങൾ പ്രതിഷ്ഠകൾ എന്നിവ നടത്തിയിട്ടുള്ള സന്യാസിയും 200 ൽപരം സന്യാസശിഷ്യരും, നൂറുകണക്കിന് പൂജാരിമാരായ ശിഷ്യരും ഉള്ള മഹാമണ്ഡലേശ്വർ എന്ന പ്രധാന സ്ഥാനം അലങ്കരിക്കുന്ന വേദപണ്ഡിതൻ, ജ്യോതിഷി, വാസ്തു വിദഗ്ദൻ, വൈദ്യശാസ്ത്ര പാണ്ഡിത്യം, യോഗാശാസ്ത്രം എന്നിവയിൽ കഴിവുള്ള 600 ൽപരം ചണ്ഡികായജ്ഞങ്ങൾ, 450 ൽ പരം ശ്രീരുദ്ര അതിരുദ്രയജ്ഞങ്ങൾ, നൂറിലേറെ പ്രതിഷ്ഠകൾ നടത്തിയിട്ടുള്ള ധനമോഹം ഇല്ലാത്ത ശ്രേഷ്ഠനായ ഈ തന്ത്രിയോടോ, നിസ്വാർത്ഥ സേവന തത്പരനായ സ്ഥപതിയോടൊ, വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി ആയ രക്ഷാധികാരിയോടോ ചോദിക്കാതെ, പറയാതെ, പ്രധാനദേവതയായ പരബ്രഹ്മസ്വരൂപൻ വിരാട് പുരുഷൻ വിശ്വബ്രഹ്മദേവൻ മഹാവിഷ്ണു രൂപത്തിലിരിക്കുന്ന ക്ഷേത്രത്തിലും ഒരു വർഷം മുമ്പ് മാത്രം പണിത് പ്രതിഷ്ഠ കഴിഞ്ഞ ഭദ്രകാളീ ക്ഷേത്രത്തിലും പ്രതിഷ്ഠാദിന ചടങ്ങുകൾ പോലും ഒറ്റ ദിവസമാക്കി ചുരുക്കി നടത്തുന്ന ഈ താമ്പൂല പ്രശ്നചിന്ത കാണാനും, കേൾക്കാനും, പ്രച്ഛകർ, പ്രതിവാദികൾ, മറ്റ് കാഴ്ചക്കാർ എന്നിവർ എത്തിച്ചേരുമ്പോൾ അവർ അറിഞ്ഞിരിക്കേണ്ട ആചാരപരമായ വിഷയങ്ങൾ എന്തെല്ലാമെന്ന് ഒന്ന് ഓർമ്മിപ്പിക്കാം.

ഭാരതീയ തന്ത്രശാസ്ത്ര പ്രകാരം ഒരു ക്ഷേത്രത്തിന്റെ ആത്മീയവും ആചാരപരവുമായ പരമാധികാരം തന്ത്രിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഭരണസമിതി കേവലം ലൗകിക കാര്യങ്ങളുടെ മേൽനോട്ടക്കാർ മാത്രമാണ്. ക്ഷേത്രത്തിൽ താമ്പൂല പ്രശ്നം പോലുള്ള ദൈവിക കാര്യങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട വിധിക്രമങ്ങൾ കൃത്യമായി പാലിക്കണം.
 (തന്ത്രിയേവ സർവ്വകർമ്മസു പ്രഭു:)
തന്ത്രസമുച്ചയത്തിലും കുഴിക്കാട്ടു പച്ചയിലും വ്യക്തമാക്കുന്നത് പ്രകാരം, പ്രതിഷ്ഠാചാര്യനായ തന്ത്രിയാണ് ക്ഷേത്രത്തിലെ ജീവന്റെയും ചൈതന്യത്തിന്റെയും കാവൽക്കാരൻ.
 തന്ത്രിയുടെ അനുവാദമില്ലാതെ ക്ഷേത്രത്തിൽ പ്രശ്നചിന്തയോ പരിഹാരക്രിയകളോ നടത്താൻ പാടുള്ളതല്ല. തന്ത്രിയെ അറിയിക്കാതെ നടത്തുന്ന പ്രശ്നം ആചാരലംഘനമാണ്.
  പൂജാക്രമങ്ങൾ, ഉത്സവങ്ങൾ, പ്രതിഷ്ഠാദിന ചടങ്ങുകൾ എന്നിവ നിശ്ചയിക്കാനുള്ള അധികാരം തന്ത്രിയ്ക്കാണ്. ഇത് വെട്ടിച്ചുരുക്കാൻ ഭരണസമിതിക്ക് അവകാശമില്ല.
  "യഥാ പിതാ ജനയതി തഥാ തന്ത്രി പ്രയച്ഛതി" (ഒരു പിതാവ് മകനെയെന്നപോലെ തന്ത്രി ദേവനെ പരിരക്ഷിക്കുന്നു). തന്ത്രിയെ അവഗണിക്കുന്നത് പിതൃനിന്ദയ്ക്ക് തുല്യമാണ്.

ക്ഷേത്രത്തിന്റെ ആത്മീയ രക്ഷാധികാരിയായ സന്യാസിവര്യൻ ക്ഷേത്രത്തിന്റെ ധർമ്മോപദേശകനാണ്.
  ക്ഷേത്രത്തിൽ അധർമ്മമായ കാര്യങ്ങൾ നടക്കുമ്പോഴും ആചാരങ്ങൾ ലംഘിക്കപ്പെടുമ്പോഴും ഇടപെടാൻ രക്ഷാധികാരിക്ക് അധികാരമുണ്ട്.
 പ്രശ്നചിന്തയ്ക്ക് മുൻപ് ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കുന്ന രക്ഷാധികാരിയുമായി ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ്. ക്ഷേത്ര ഭരണ സമിതിയെ പിരിച്ചുവിടാൻ പോലും രക്ഷാധികാരിക്ക് അധികാരമുണ്ട് എന്നത് മറക്കരുത്.
 
വാസ്തുശാസ്ത്ര പ്രകാരമുള്ള ക്ഷേത്രത്തിന്റെ ഭൗതികമായ നിലനിൽപ്പിന്റെ ഉത്തരവാദിത്തം സ്ഥപതിയ്ക്കാണ്.
  ക്ഷേത്രഘടനയിലോ ബിംബത്തിലോ മാറ്റങ്ങൾ വരുത്തുമ്പോൾ സ്ഥപതിയുടെ ഉപദേശം തേടണം. വിഗ്രഹം മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തന്ത്രിയും സ്ഥപതിയും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു.
  സ്ഥപതിയെ അവഗണിക്കുന്നത് വിശ്വകർമ്മ ശാസ്ത്രത്തെ അവഗണിക്കുന്നതിന് തുല്യമാണ്. ഇത് നിർമ്മാണപരമായ ദോഷങ്ങൾക്കും ശില്പശാപത്തിനും കാരണമാകും.

താമ്പൂല പ്രശ്നം നടത്തുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് ആചാര്യദോഷമാണ്. തന്ത്രിക്ക് നൽകാനുള്ള ദക്ഷിണയും പൂജാദ്രവ്യങ്ങളുടെ തുകയും നൽകാതെ ക്ഷേത്രം മുന്നോട്ട് പോകുന്നത് അശുഭകരമാണ്. 
​ക്ഷേത്രനിർമ്മാണത്തിലോ പ്രതിഷ്ഠയിലോ ആചാര്യനും ശില്പിക്കും (സ്ഥപതിക്കും) നൽകേണ്ട ദക്ഷിണ നൽകാതിരിക്കുന്നത് വലിയ ദോഷമാണ്. ശില്പരത്നത്തിൽ ഇപ്രകാരം പറയുന്നു:
​"തസ്മാദാചാര്യമാദൗ തു പൂജയേദ് വിധിപുർവ്വകം
ദക്ഷിണാഭിശ്ച വസ്ത്രാദ്യൈ: സന്തോഷ്യോ ഹ്യപ്രയത്നത:."
​ആചാര്യനെ സന്തോഷിപ്പിക്കാതെയും ദക്ഷിണ നൽകാതെയും നടത്തുന്ന കർമ്മങ്ങൾ നിഷ്ഫലമാണ്. ആചാര്യന്റെ മനസ്സ് വിഷമിച്ചാൽ അത് 'ആചാര്യ ശാപം' ആയി മാറുകയും ക്ഷേത്രത്തിന്റെ ഐശ്വര്യം നശിക്കുകയും ചെയ്യും. 11 ദിവസം 13 ൽപരം ആചാര്യന്മാർ രാവും പകലും മന്ത്രപാരായണവും ഹോമകർമ്മങ്ങളും പൂജാ ക്രിയകളും നടത്തിയിട്ട് പൂജാസാധനങ്ങൾക്കടക്കം വെറും മൂന്ന് ലക്ഷം രൂപ പറഞ്ഞിട്ട് പൂജാദ്രവ്യങ്ങളുടെ തുക പോലും നൽകാത്തത് ദേവസ്വം അപഹരണത്തിന് തുല്യമാണ്.
  "ദക്ഷിണാഹീനം കർമ്മ നിഷ്ഫലം" (ദക്ഷിണയില്ലാത്ത കർമ്മങ്ങൾ ഫലം നൽകില്ല). പൂജാദ്രവ്യങ്ങൾക്കായി ആചാര്യൻ ചെലവാക്കിയ തുക കൊടുക്കാതിരിക്കുന്നത് ക്ഷേത്രത്തിന് വലിയ കടപ്പാടും ദോഷവും വരുത്തിവെക്കും.
 പതിനൊന്ന് ദിവസത്തെ കർമ്മങ്ങൾ മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തു കൊടുത്ത ഭാരതത്തിലെ പ്രധാന സ്ഥാന പദവിയുള്ള സന്യാസിയോട് കാണിക്കുന്ന അവഗണന, ക്ഷേത്രത്തിലെ സാത്വിക ചൈതന്യത്തെ ബാധിക്കും.

ക്ഷേത്ര ഭരണസമിതി വിശ്വാസികൾക്കായിരിക്കണം. നിരീശ്വരവാദ ചിന്താഗതിക്കാർ ക്ഷേത്രം ഭരിക്കുമ്പോൾ അവർ ആചാരങ്ങളെ സാമ്പത്തിക ലാഭത്തിനായി മാത്രം കാണുന്നു.
  ക്ഷേത്ര ചടങ്ങുകൾ വെട്ടിച്ചുരുക്കുന്നതും ആചാര്യന്മാരെ അവഹേളിക്കുന്നതും കമ്മ്യൂണിസ്റ്റ് നിരീശ്വരവാദ പ്രത്യയശാസ്ത്രക്കാരാണ്. ഈ ക്ഷേത്രത്തിലെ പ്രശ്നങ്ങൾക്ക് കാരണം ഇത്തരം ചിന്താഗതികളുടെ പരിണതഫലമാണ്. പ്രശ്നചിന്തയിൽ ഈ ഭരണസമിതിയുടെ നിലപാടുകൾ ദൈവഹിതത്തിന് വിരുദ്ധമാണോ എന്ന്കൂടി പ്രശ്നചിന്തയിൽ പരിശോധിക്കപ്പെടണം.

2026 മാർച്ച് 20-ന് നടക്കുന്ന താമ്പൂല പ്രശ്നത്തിൽ, തന്ത്രിയെയും രക്ഷാധികാരിയെയും അറിയിക്കാതെയും അവരുടെ അനുമതി തേടാതെയും ഭരണസമിതി മുന്നോട്ട് പോകുന്നത് ശാസ്ത്രവിരുദ്ധമാണ്. തന്ത്രിക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാതെയും, സന്യാസിമാരെ അവഹേളിച്ചും നടത്തുന്ന പ്രശ്നചിന്തകൾ ദൈവകോപത്തിന് കാരണമാകും. ഭക്തജനങ്ങൾ ഈ ആചാരലംഘനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം.
ക്ഷണിച്ചില്ലെങ്കിലും തന്ത്രിയും സ്ഥപതിയും രക്ഷാധികാരിയും പ്രതിവാദികളായ ജ്യോതിഷികളും കൃത്യസമയത്തു തന്നെ ക്ഷേത്രത്തിലെത്തും. ക്ഷേത്ര കമ്മിറ്റിക്കാരുടെ വാട്സപ് ഗ്രൂപ്പിൽ പറഞ്ഞത് പോലെ "ഞങ്ങൾ കൊണ്ടുവരുന്ന ജ്യോത്സൻ ഞങ്ങൾ പറഞ്ഞത് പോലെ പറയും" അത് മനസ്സിൽ വച്ചാ മതി.
കുടുംബത്തിൽ ഇരുന്ന് പറഞ്ഞാൽ മതി. ഹൈന്ദവ ധർമ്മം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവരേയും ഈ പ്രശ്നചിന്തയിലേക്ക് ക്ഷണിക്കുന്നു.

രക്ഷാധികാരി
ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
9061971227 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ