പതിനെട്ടു പടികൾ
ശബരിമല പതിനെട്ട് പടികളുടെ തത്വം
പതിനെട്ട് പടികളായി പതിനെട്ട് ശരീര
ബന്ധങ്ങളെ സംശോഭിപ്പിക്കുന്നു.
0 1. മൂലാധാരം
0 2. സ്വാധിഷ്ഠാനം
0 3. മണിപൂരകം
0 4. അനാഹതം
0 5. ലംബിക
0 6. വിശുദ്ധി
0 7. ആജ്ഞ
0 8.ബിന്ദു.
0 9. അര്ദ്ധ ചക്രം.
10. രോധിനി
11. നാദം
12. നാദാന്തം
13. ശക്തി
14. വ്യാപിക
15. സമന
16. ഉന്മന
17. മഹാബിന്ദു
18. സഹസ്രാരം.
പതിനെട്ടുപടികള് ഈതത്വങ്ങളെ വിളംമ്പരം ചെയ്യുന്നു.
നാം ജയിക്കേണ്ട തത്ത്വങ്ങള്
പതിനെട്ട് വിധത്തിലുള്ള കലുഷതകളെ നാം ജയിക്കണമെന്നു പതിനെട്ടു പടികള് തത്ത്വ മഹിമയോടെ ഉണര്ത്തുന്നു.
പഞ്ചേന്ദ്രിയങ്ങള് അഞ്ച്,
പ്രാണനുകള് പത്ത്,
അന്തക്കരണങ്ങള് മൂന്ന്,
എന്നിങ്ങനെ ശരീരത്തിന്റെസ്ഥൂല, സൂക്ഷ്മ,
കാരണ, ആവരണങ്ങളെ കടന്ന്
ഉച്ചാവസ്ഥയിലിരിയ്ക്കുന്ന ഈശ്വരനെ ദര്ശിക്കുന്നു.
പതിനെട്ട് ദുര്വികാരങ്ങളെ ജയിക്കണം
അവിദ്യ, അസഹിഷ്ണുത, രാഗം, ദ്വേഷം, അമിതമായ കാമം, എന്നീ അഞ്ച് അജ്ഞാനങ്ങള്
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറു വികാരങ്ങള്
നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്ത്ഥദൂഷണം, എന്നീ സപ്ത വ്യസനങ്ങള്
എന്നിങ്ങനെ പതിനെട്ട് ദുഷ്ട വികാരങ്ങളേയും അതിജീവിയ്ക്കുന്ന പതിനെട്ട് ധര്മ്മതത്വങ്ങളും ഈ പതിനെട്ട് പടികളിലൂടെ ധര്മ്മഗാനമേകുന്നു.
ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകൾ
18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്.
മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ
പ്രതിനിധാനം ചെയ്യുന്നു.
18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.
മനുഷ്യന്റെ പരിമിതമായ ബോധമണ്ഡലം പരിശീലനത്തിലൂടെ ആറുതലങ്ങള് കടന്നാണ് പൂര്ണ്ണവികാസത്തിന്റെ പരമസ്വാതന്ത്ര്യം നേടുന്നത്. ഈ ആറു ഘട്ടങ്ങളെയും അവ ഓരോന്നിന്റെയും ഉപവിഭാഗങ്ങളെയും സൂചിപ്പിക്കുകയാണ് ഈ പതിനെട്ടു പടികള്.
ആദ്യത്തെ അഞ്ചുപടികള് ഗന്ധം, രൂചി, കാഴ്ച, സ്പര്ശം, ശബ്ദം എന്നീ ഇന്ദ്രിയാനുഭവങ്ങളെയും,
ആറുമുതല് പതിമൂന്നുവരെയുള്ള പടികള് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ വൈകാരികഭാവങ്ങളെയും
പതിനാലു മുതല് പതിനാറുവരെയുള്ളവ സത്വം, രജസ്സ്, തമസ്സ് എന്നീ പ്രപഞ്ചാവിഷ്കാരപരമായ ഊര്ജ്ജതാളങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി പരിഗണിക്കപ്പെടുന്നു.
ഈ ഘടകങ്ങളെല്ലാം കൂടിചേര്ന്നു പരിമിതമാക്കിയിട്ടുള്ള ഒരു അവസ്ഥയിലാണു സാധാരണ ഗതിയില് മനുഷ്യബോധമണ്ഡലം. അജ്ഞാനത്തിന്റെ ഈ അവസ്ഥയായ അവിദ്യയെയാണു പതിനേഴാമത്തെ പടി സൂചിപ്പിക്കുന്നത്. ബോധമണ്ഡലത്തിന്റെ ഈ പരിമിതാവസ്ഥയെ വിദ്യകൊണ്ടുമാത്രമേ അതിലംഘിക്കുവാന് കഴിയുകയുള്ളൂ.
പതിനെട്ടാംപടി വിദ്യയെ പ്രതിനിധാനം ചെയ്യുന്നു.
വിദ്യയാല് അവിദ്യ അതിലംഘിക്കപ്പെടുന്നു. വിദ്യയെന്ന പടിയും കടക്കുമ്പോള്, ജീവാത്മാവ് എല്ലാ പരിമിതികളില്നിന്നും വിമുക്തമായി പരമാത്മാവിന്റെ പൂര്ണ്ണപ്രജ്ഞയെന്ന സ്വാതന്ത്ര്യം കൈവരിക്കുന്നു. വിദ്യവരെ ദ്വൈതാവസ്ഥ നിലനില്ക്കുന്നു. ജ്ഞാനം ആര്ജ്ജിച്ച് ആ പടിയും കടക്കുമ്പോള് ദ്വൈതം അദ്വൈതബോധത്തിനു വഴിമാറിക്കൊടുക്കുന്നു.
അവിടെ “തത്വമസി” (അത് നീയാകുന്നു) എന്ന് എഴുതി വച്ചിരിക്കുന്നു.
ഐതിഹ്യങ്ങളെന്തുമാകട്ടെ, ബുദ്ധിജീവികള് നടത്തുന്ന വാദകോലാഹലങ്ങളെന്തുമാകട്ടെ, ഈ ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ശ്രീ ശബരീശ തത്ത്വം.
ജ്ഞാനമാകുന്ന പടിയും കടക്കുന്നതോടെ ശബരീശന്റെ ചിന്മുദ്ര സൂചിപ്പിക്കുന്നതുപോലെ പരിമേയമായ ജീവാത്മാവ് തന്റെ അപരിമേയമായ ഉണ്മയുമായി താദാത്മ്യം പ്രാപിച്ച ആനന്ദത്തില് നിത്യമാകുന്ന ഭയരഹിതനും സ്വതന്ത്രനുമായിരിക്കുന്നു.
കൂടാതെ 18 പടികളില്
1-5 വരെ ഇന്ദ്രാദി ദേവകള്
6-13 വരെ രാഗങ്ങള്
14-16 വരെ ത്രിഗുണങ്ങള്
17 ആദിവിദ്യ
18 സര്വ്വവിദ്യ ഇവയെ ദ്യോതിപ്പിക്കുന്നു. എന്നിരിക്കിലും 18 പടികള്, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
18 മലകൾ:
1. പൊന്നമ്പലമേട് മല
2. ഗരുഡന്മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്ഗിമല
7. മാതഗംമല
8. മൈലാട്ടുംമല
9. ശ്രീപാദമല
10. ദേവര്മല
11. നിലയ്ക്കല്മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല.
നേത്രേന്ദ്രിയം, ശ്രോതേന്ദ്രിയം, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, ത്വഗിന്ദ്രിയം എന്നീ അഞ്ച് ഇന്ദ്രിയങ്ങള്ക്ക് സൂചകമത്രേ ആദ്യ അഞ്ചുപടികള്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, സംദ്, അസൂയ എന്നിവയത്രേ ആറുമുതല് പതിമൂന്നു വരെ പടികള്. സാത്വികം, രാജസം, താമസം എന്നീ ത്രിഗുണങ്ങള് പിന്നീടുള്ള മൂന്നുപടികള്. വിദ്യ, അവിദ്യ എന്നിവ പതിനേഴും പതിനെട്ടും പടികള്. പതിനെട്ടാം പടിക്ക് ശിവപദമെന്നും വിശേഷണമുണ്ട്. പതിനെട്ട് പുരാണങ്ങളാണ് പതിനെട്ടുപടികള് എന്നും വിശ്വാസം. ശബരിമലയില് പ്രതിഷ്ഠയ്ക്കെത്തിയപ്പോള് അയ്യപ്പന് പതിനെട്ട് ആയുധങ്ങളും പതിനെട്ടുപടികളില് ഉപേക്ഷിച്ചെന്ന് മറ്റൊരു ഐതിഹ്യം.
ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടാണ് പടിപൂജ മുമ്പ് 12 കൊല്ലത്തില് ഒരിക്കല് മാത്രമേ ഇത് നടത്താറുണ്ടായിരുന്നുള്ളു.
ശബരിമലയിലെ പ്രതിഷ്ഠയ്ക്ക് സമാനമായ പ്രാധാന്യമുള്ളതാണ് സന്നിധാനത്തേക്കുള്ള പതിനെട്ടു പടികള്. പ്രതിഷ്ഠയിലേത് എന്നപോലെ ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ട്. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത് എന്നൊരു വിശ്വാസവുമുണ്ട്.
ജീവനും സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള് എന്നാണ് മറ്റൊരു വിശ്വാസം.
ഭക്തര് തേങ്ങയടിച്ച് ശിലകള്ക്ക് കേടുവന്നുതുടങ്ങിയതോടെ പടികള് പഞ്ചലോഹം കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുകയും അവിടെ നാളീകേരം ഉടയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു.
1985 ല് പഞ്ചലോഹം പൊതിയുന്ന ജോലി നടക്കും മുമ്പേ പടികളിലെ ദേവ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കുകയും പണി പൂര്ത്തിയായപ്പോള് തിരിച്ച് പടിയിലേക്ക് ആവാഹിക്കുകയും ചെയ്തിരുന്നു.
മണ്ഡലകാലത്തും മകരവിളക്ക് കാലത്തും തീര്ത്ഥാടകരുടെ ഒഴിയാത്ത തിരക്കുള്ളതുകൊണ്ട് പടിപൂജ നടത്താറില്ല. മാസപൂജാ കാലത്തും ചിത്തിര തിരുനാള് ആട്ട വിശേഷം ഉള്ളപ്പോഴുമാണ് ഇപ്പോള് ഈ കര്മ്മം ചെയ്യുക.
ഇന്ന് പടിപൂജ വഴിപാടായി നടത്താന് ഒരാള്ക്ക് വര്ഷങ്ങള് കാത്തിരിക്കേണ്ടി വരും. ദേവസ്വത്തില് അടയ്ക്കുന്ന തുകയ്ക്ക് പുറമെ പൂജയ്ക്ക് ആവശ്യമായ പൂക്കളും പട്ടും നാളീകേരവും മറ്റും വഴിപാടിനുള്ള ചാര്ത്ത് അനുസരിച്ച് ക്ഷേത്രത്തില് എത്തിക്കണം. ക്ഷേത്ര തന്ത്രിയാണ് പടിപൂജ ചെയ്യുക. സഹായത്തിന് മേല്ശാന്തിയും ഉണ്ടാവും.
സാധാരണ ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ നടത്തുക. പടികള് കഴുകി അവയുടെ മുകളില് നിന്ന് താഴേക്ക് പട്ട് വിരിച്ച് പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള് കൊണ്ട് അലങ്കരിക്കുന്നു. പടിയുടെ ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വയ്ക്കുന്നു (36 നിലവിളക്കുകള്).
ഓരോ പടിയിലും നാളീകേരവും പൂജാ സാധനങ്ങളും വയ്ക്കുന്നു. പതിനെട്ടാം പടിക്ക് താഴെ പത്മമിട്ട് പതിനെട്ട് കലശം പൂജിച്ച് ഓരോ പടിയിലും പീഠപൂജയും മൂര്ത്തിപൂജയും നടത്തുന്നു. കലശാഭിഷേകം ചെയ്ത ശേഷം നിവേദ്യം നടത്തുന്നു. പിന്നീട് നിവേദ്യം ശ്രീകോവിലില് അയ്യപ്പന് സമര്പ്പിച്ച ശേഷം കര്പ്പൂരാരതി ഉഴിയുന്നു.
സകല ഐശ്വര്യങ്ങൾക്കും വേണ്ടിയുള്ള നേർച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികൾക്കു മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യം ശബരമലയിലുണ്ട്. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികൾ പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ പടിയിലും ഓരോ മലദൈവത്തെ കുടിയിരുത്തിയിരിക്കുന്നു എന്നതാണു സങ്കൽപം.
പതിനെട്ടു പുരാണങ്ങളാണ് ഇവയുടെ ആധാരമെന്നു വേറൊരു പക്ഷം. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ പഞ്ചേന്ദ്രിയങ്ങൾ ആദ്യത്തെ അഞ്ചു പടികളെയും തത്വം, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം എന്നീ അഷ്ടരാഗങ്ങൾ ആറു മുതൽ പതിമൂന്നുവരെ പടികളെയും പ്രതിനിധീകരിക്കുന്നു. സത്യം, രജസ്, തമസ് എന്നീ ത്രിഗുണങ്ങൾ അടുത്ത മൂന്നു പടികൾക്ക് ആധാരമാണ്. ജ്ഞാനവും വിദ്യയുമാണ് 17ഉം 18ഉം പടികൾ എന്ന വിശ്വാസവും ജ്ഞാനികൾക്കിടയിൽ പ്രബലമാണ്. ഈ പതിനെട്ടു പടികൾക്കും പ്രത്യേകമായി നടത്തുന്ന പൂജയാണ് പടിപൂജ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ