വിഷു ഫലം 2023
നാടെങ്ങും നിറഞ്ഞു പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ. പ്രകൃതീശ്വരി എത്ര മനോഹരിയാണ്. സമൃദ്ധിയും ഐശ്വര്യവും ഐക്യവും സമാധാനവും നിറഞ്ഞു തുളുമ്പുന്ന ഒരു വിഷുക്കാലത്തെ നമുക്ക് എതിരേൽക്കാം. കഴിഞ്ഞ മൂന്നു വർഷമായി വിഷുഫലം എഴുതണം എന്ന് ചിന്തിക്കുന്നു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. വിഷുവിനേക്കുറിച്ചും, 2023 - 2024 കാലത്തെ വിഷുഫലചിന്ത ഗുരുപാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് സമർപ്പിക്കട്ടെ! വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം. അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിനു തുലാവിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലഘട്ടത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭ