സന്ധ്യാവന്ദനം
ഹൈന്ദവ ധർമ്മവിശ്വാസികൾ അനുഷ്ഠിച്ചുപോരേണ്ടുന്ന ഒരു ഓരോ ഹിന്ദുധർമ്മവിശ്വാസികളും ജാതിഭേതം കൂടാതെ ചെയ്യേണ്ട ഒരു ഈശ്വരാരാധനാ വിധിയാണ് സന്ധ്യാവന്ദനം .
സന്ധ്യാ സമയത്താണ് ഇത് അനുഷ്ഠിക്കുന്നത്. ജപം, ആചമനം, തർപ്പണം എന്നിവ ഓരോന്നായോ ഒരുമിച്ചായോ ചെയ്തു ഇത് പൂർത്തീകരിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളിലും ഗോത്രങ്ങളിലുമായി അസംഖ്യം രീതികളിൽ ഇത് ചെയ്യുന്നുണ്ട്. പ്രഭാതസന്ധ്യ, പ്രദോഷ സന്ധ്യ ഇങ്ങനെ രണ്ടു സന്ധ്യകളിലായി ചെയ്യുന്നതാണ് സാമാന്യ രീതി . എന്നാൽ വാസിഷ്ഠം, വിഷ്ണു ഗോത്രങ്ങളിലും ഗണായന മതങ്ങളിലും ചില അവാന്തര ഗോത്രങ്ങളിലും ത്രിസന്ധ്യകളിലും ഇത് ചെയ്യുന്ന രീതിയുണ്ട്. ഉച്ചയ്ക്കുള്ള അഭിജിത്ത് മുഹൂർത്തത്തിലെ മധ്യഭാഗത്തുള്ള രണ്ടു വിനാഴികകളെ മദ്ധ്യാഹ്ന സന്ധ്യ എന്ന് കണക്കാക്കുന്നു. അതും കൂടി ചേർത്താണ് ത്രിസന്ധ്യയായി ഉപാസിക്കുന്നത്. ഈ മൂന്നു സന്ധ്യകളിലും വിധിപ്രകാരം ജപം ആചമനം തർപ്പണം എന്നിവ നടത്താറുണ്ട്.
ത്രിസന്ധ്യകൾതിരുത്തുക
പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതിനു ഏകദേശം അഞ്ചു നാഴിക മുൻപുള്ള സമയത്തു ബ്രാഹ്മം എന്ന ഒരു മുഹൂർത്തമുണ്ട്. ആ സമയം മുതൽ സൂര്യൻ ഉദിക്കുന്നതും ഉദയശേഷവുമുള്ള ഒരു നാഴികയും ചേർന്ന ആറു നാഴികയാണ് പ്രഭാത സന്ധ്യ.
ഉച്ചയ്ക്ക് സൂര്യൻ തലയ്ക്കു മുകളിൽ വരുന്ന സമയമാണ് അഭിജിത്ത് മുഹൂർത്തം . ഈ സമയത്തെ വൈഷ്ണവ മുഹൂർത്തം എന്ന് പറയുന്നു . ഈ വൈഷ്ണവ മുഹൂർത്തത്തിലെ കൃത്യം മധ്യ ഭാഗത്തായി വരുന്ന ആറു നാഴികകൾ ആണ് മധ്യാഹ്‌ന സന്ധ്യ
സൂര്യന്റെ അസ്തമയത്തിനു തൊട്ടു മുൻപുള്ള അഞ്ചു നാഴികയാണ് രുദ്രമുഹൂർത്തം. സൂര്യന്റെ അസ്തമയ വേളയിലെ 5 നാഴിക മുൻപും അസ്തമയ ശേഷമുള്ള ഒരു നാഴികയും ചേർന്ന ആറു നാഴികയെ പ്രദോഷസന്ധ്യ എന്ന് പറയുന്നു.
പൂർവ്വ സന്ധ്യ അഥവാ പ്രഭാത സന്ധ്യയിൽ സൂര്യദര്ശനം വരെ നിന്നുകൊണ്ട് ഗായത്രി ജപിക്കേണ്ടതാണ് . സായം സന്ധ്യയിൽ അഥവാ പ്രദോഷ സന്ധ്യയിൽ ശെരിയായി നക്ഷത്രങ്ങളെ കാണുന്നത് വരെ ഇരുന്നുകൊണ്ട് ഗായത്രി ജപിക്കണം . [ മനുസ്മൃതി , അദ്ധ്യായം 2 , ശ്ലോകം 101 ]
പൂർവ്വാം സന്ധ്യാം ജപംസ്തിഷ്ഠേത്, സാവിത്രീമാർക്കദർശനാത്,
പശ്ചിമാം തു സമാസീന സമ്യഗ് ഋക്ഷവിഭാവനാത്.
[ മനുസ്മൃതി , അദ്ധ്യായം 2 , ശ്ലോകം 101 ]
ഏതൊരുവൻ പൂർവ്വ സന്ധ്യയിലും പശ്ചിമ സന്ധ്യയിലും വേണ്ട അനുഷ്ഠാനങ്ങൾ ചെയ്യുന്നില്ലയോ ആ ബ്രഹ്മനിഷ്ഠൻ സകല ദ്വിജകർമ്മങ്ങളിൽ നിന്നും ബഹിഷ്കൃതനായി ശൂദ്രത്വം പ്രാപിക്കുമെന്നു പറയുന്നു .
NB: ഒരു നാഴിക = 24 മിനിറ്റ്
മനുസ്മൃതി അദ്ധ്യായം 2 ,ശ്ലോകം 103
*........................ *
ലഘു സന്ധ്യാവന്ദനം.
ആദ്യം ആചമനം നടത്തുക
വലതു കയ്യില്‍ ജലമെടുത്ത്
ഓം അച്യുതായ നമ:
എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. വീണ്ടും ജലമെടുത്ത്
ഓം അനന്തായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക വീണ്ടും
ഓം ഗോവിന്ദായ നമ:
എന്നു ജപിച്ച് ജലം കഴിയ്ക്കുക.
ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ് ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നു ഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ കേശവായ സ്വാഹാ, നാരായണായ സ്വാഹാ, മാധവായ സ്വാഹാ എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ
“ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന:”
എന്നു ജപിച്ച് ആചമനം നടത്തുന്നു.
ആചമന ശേഷം ഭസ്മധാരണം നടത്തണം.
സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന് ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍ബന്ധമാണ്. പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യാൻ ആചാര്യന്മാർ സംവിധാനം ചെയ്തിരിയ്ക്കുന്നു. ആയതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്
ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ
(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്ക്റ്ഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)
2 ,ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:
(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖ സമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)
3, ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:
(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)
എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക.
പുണ്യാഹമന്ത്രങ്ങളാണ് ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത് ആപോഹിഷ്ഠാദി എന്നു പറയുന്നു.
അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക
ഓം അഗ്നിരിതി ഭസ്മ, വായൂരിതി ഭസ്മ, ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍വ്വം ഹവ ഇദം ഭസ്മ മന ഏതാനി ചക്ഷുംഷി ഭസ്മാനി.
ഓം ത്ര്യയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃതൃോര്‍മുക്ഷീയമാംമൃതാത്
ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്. നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ് ആചാര്യന്മാര്‍ രൂപകല്‍പ്പന ചെയ്തത്
ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തുപിടിച്ചുകൊണ്ട്
ഓം നമശ്ശിവായ:
എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട, ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടണം.
ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.
ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച്
ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ:
എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത് ഋഷി ഛന്ദസ്സ് ദേവത ന്യാസം)
തുടര്‍ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക
ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്
(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)
ശേഷം വീണ്ടും ഋഷി ഛന്ദസ്സ് ദേവത ന്യസിയ്ക്കുക.
ഇനി തര്‍പ്പണം ചെയ്യുക
രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ ഒഴിയ്ക്കുമ്പോകും
ദേവാൻ തര്‍പ്പയാമി എന്നു ചൊല്ലണം. ഇനി
ദേവഗണാന്‍ തര്‍പ്പയാമി
എന്നു ജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം
ഋഷീൻ തര്‍പ്പയാമി
എന്നും മൂന്നുപ്രാവശ്യം ഋഷീഗണാൻ തര്‍പ്പയാമി
എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനും പെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം
പിതൃൻ തര്‍പ്പയാമി
എന്നും മൂന്നുപ്രാവശ്യം
പിതൃ ഗണാൻ തര്‍പ്പയാമി
എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് ഓം ഭുര്‍ഭുവസ്വരോം എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.
ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക. ശേഷം ചെടികള്‍ മുതലായവയ്ക്ക് വെള്ളമൊഴിയ്ക്കുക. അതിനുശേഷം കുടുംബാംഗങ്ങളുമായി അല്‍പ്പനേരം കുശലപ്രശ്നങ്ങള്‍ നടത്തുക. പിന്നീട് അവരവരുടെ ജോലികള്‍ക്ക് പോകുക. ജോലിചെയ്യുമ്പോഴും ഈശ്വരസ്മരണയോടും അത്യധികം ശ്രദ്ധയോടും കൂടി ചെയ്യുക.
കടപ്പാട്.
ആചാര്യന്മാർക്ക്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ