ഗണപത്യോപനിഷത്ത്


ഗണപത്യുപനിഷത്ത്

ശുഭ കാര്യങ്ങൾക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവർക്കിടയിൽ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തിൽ പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. വിശേഷാൽ പതിനാറു ഉണങ്ങിയ തേങ്ങ (കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം.

ശുഭാരംഭത്തിനും വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ഹൈന്ദവർ ഗണപതിയെയാണ് ആദ്യം പൂജിക്കുന്നത്. അതിനാൽ പ്രഥമ പൂജ്യൻ എന്നൊരു നാമവും ഗണപതിക്കുണ്ട്. ഗണപതിയുടെ ഒരു ശില്പം പോലുമില്ലാത്ത വീട് ഭാരതത്തിൽ കണ്ടെത്തുക ദുഷ്കരമായിരിക്കും എന്നാണ് ആദരണീയനായK.N. സോമയാജി പറയുന്നത്. ജാതിഭേദമന്യേ ഗണപതിയെ രാജ്യം മുഴുവനും ആരാധിക്കുന്നു." പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ ഗണപതി പ്രാർത്ഥനയിൽ നൃത്ത- സംഗീതങ്ങളും ഉൾപ്പെടുത്താറുണ്ട്. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഉച്ചരിക്കുന്നു. ഗണപതിയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശസ്തമായ മന്ത്രമാണ് 
"ഓം ഗം ഗണപതയേ നമഃ"

പുരാണങ്ങളിൽ നിന്നുള്ളതോ എഴുതിവച്ചിട്ടില്ലെങ്കിലും പ്രാചാരത്തിലുള്ളതോ ആയ ഐതിഹ്യങ്ങൾ ഓരോ ദേവതകളെപ്പറ്റിയും നിലവിലുണ്ട്. ഗണപതിക്കു ആനയുടെ തല കിട്ടിയതിനെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. ഒരു കഥയനുസരിച്ച് പാർവതി ശനി ഗ്രഹത്തെ കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർമാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചു കൊടുത്തുവെന്നുമാണ് ഒരു പുരാണം. ഗണേശപുരാണത്തിൽ ശ്രീ പാർവതിയുടെ തപസിൽ പ്രസാദിച്ച ആദിമൂല മഹാഗണപതി ദേവിയുടെ പുത്രനായി അവതരിച്ചു എന്നാണ് കഥ. മറ്റൊരു കഥയനുസരിച്ച് പാർവ്വതി കളിമണ്ണുകൊണ്ട് ഉണ്ടാക്കി ജീവൻ കൊടുക്കാൻ വെച്ചിരുന്ന മാനസപുത്രനാണ് ഗണപതി. പാർവതിയ്ക്കു കൈലാസത്തിൽ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് ശിവഭഗവാന്റെയടുത്തു പരാതി നൽകിയെങ്കിലും ശിവൻ കൈ മലർത്തുകയാണുണ്ടായത്‌. എന്നാൽ ആദിപരാശക്തിയായ ഭഗവതി ചന്ദനപ്പൊടികൊണ്ട് ഒരു പ്രതിമയുണ്ടാക്കി അതിനു തന്റെ ശക്തികൊണ്ടു ജീവൻ കൊടുത്തു. അവൻ ശ്രീ പാർവതിയുടെ സ്വന്തം പകർപ്പു തന്നെയായിരുന്നു. ഈ പുത്രൻ അവന്റെ അമ്മയുടെ ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജിയെ നിർത്തി പാർവതി നീരാട്ടിനു പോയി. ഈ സമയത്തു ബ്രഹ്‌മാദി ദേവന്മാർ കൈലാസത്തിൽ എത്തിച്ചേർന്നു. ശിവൻ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പാർവതിയെ വിളിപ്പിയ്ക്കാൻ ശ്രമിച്ചു. ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല. ശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലഗണപതി കടത്തിവിട്ടില്ല. ഇതിൽ ക്രുദ്ധനായ ശിവൻ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികൾ ശിവ മൂർത്തിക്കു മനസ്സിലാവുന്നതു തന്നെ. എന്നാൽ ശക്തിസ്വരൂപിണിയായ ശ്രീ പാർവതിയുടെ പുത്രദുഃഖത്താലുള്ള കോപാഗ്നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. വിശ്വരൂപം പൂണ്ട ശ്രീ പാർവതി മഹാകാളിയായി മാറി. ഉഗ്രരൂപിണിയായ ദേവിയുടെ ആജ്ഞപ്രകാരം നവദുർഗ്ഗമാരും യുദ്ധ സന്നദ്ധരായി പ്രത്യക്ഷപ്പെട്ടു. ദേവീകോപം ഭയന്ന് സർവരും പരാശക്തിയെ സ്തുതിച്ചു ക്ഷമാപണം നടത്തി. തുടർന്നു ബ്രഹ്മദേവനും മഹാവിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവഭഗവാന്റെ അഭിപ്രായ പ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ന്‌ ഒരു പുരാണ കഥ.

സൃഷ്ടിക്കൊക്കെ കാരണമായ ബ്രഹ്മ ശക്തിയായ ഗണപതിയെക്കുറിച്ചാണ് ഈ ഉപനിഷത്ത് വിവരിക്കുന്നത്. പ്രാധാന്യത്തോടുകൂടി വായിച്ചുപോരുന്ന ഈ ഉപനിഷത്തിലാണ് ഗണേശഗായത്രി കുടികൊള്ളുന്നത്.

ശാന്തിപാഠം

തങ്ങൾക്ക് കർണങ്ങളാൽ നല്ലതു ശ്രവിക്കാൻ ഇടവരട്ടെ. കണ്ണുകളാൽ നല്ലതു കാണാൻ ഇടവരട്ടെ. ഞങ്ങളിൽ നിന്ന് നിങ്ങൾക്കു നേരെ സ്തുതിഗീതങ്ങൾ ഉയരട്ടെ. ഞങ്ങൾക്ക് എന്തുമാത്രം ആയുസാണോ ദേവന്മാർ നിശ്ചയിച്ചിട്ടുള്ളത് അതു മുഴുവൻ അനുഭവിക്കാൻ ഇടവരട്ടെ. ഇന്ദ്രനിൽ നിന്നും പൂഷാവിൽ നിന്നും ഞങ്ങൾക്ക് നന്മ ലഭിക്കാൻ ഇടവരട്ടെ. ഗരുഡനിൽ നിന്നും ബൃഹസ്പതിയിൽനിന്നും നന്മ ലഭിക്കട്ടെ. ഓം ശാന്തി: ശാന്തി: ശാന്തി:

ഗണപതി ഭഗവാന് പ്രണാമം. അല്ലയോ ഭഗവാനേ, അങ്ങു തന്നെയാണ് കർത്താവും പ്രത്യക്ഷ തത്വവും. അങ്ങു തന്നെയാണ് ഈ കാണപ്പെടുന്ന എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന സാക്ഷാൽ ബ്രഹ്മം. അങ്ങു നിത്യനും ആത്മസ്വരൂപനുമാണ്. ഞാൻ പറയുന്നതു സത്യമാണ്. അങ്ങയുടെ രക്ഷാകവചം എനിക്കു ചുറ്റുമുണ്ടായിരുന്നാലും, വക്താവിനെയും ശ്രോതാവിനെയും ദാതാവിനെയും ധാതാവിനേയും ശിഷ്യനെയും സംരക്ഷിച്ചാലും. പടിഞ്ഞാറു ഭാഗത്തു നിന്നും തെക്കു ഭാഗത്തു നിന്നും വടക്കു ഭാഗത്തു നിന്നും കിഴക്കു ഭാഗത്തു നിന്നും എന്നെ സംരക്ഷിച്ചാലും. മാത്രമല്ല, മുകളിൽ നിന്നും താഴെനിന്നും എല്ലാ ഭാഗത്തു നിന്നും എന്നെ സംരക്ഷിച്ചാലും,

അല്ലയോ ഗണപതി ഭഗവാനേ, അങ്ങ് ചിന്മയനും ആനന്ദമയനും സച്ചിദാനന്ദസ്വരൂപനും, ഏകനും അദ്വിതീയനുമാണ്. അങ്ങ് വിജ്ഞാനമയനും പ്രത്യക്ഷമായ ബ്രഹ്മവുമാണ്. ഈ കാണുന്ന ജഗത്ത് മുഴുവൻ അങ്ങയിൽ നിന്നാണ് ഉദ്ഭവിച്ചത്. ലോകമൊക്കെയും അങ്ങയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ലോകം അങ്ങയിൽ തന്നെയാണു വിലയം പ്രാപിക്കുന്നത്. എല്ലാ ലോകവും അന്നു തന്നെയാണ്. അന്ന് ഭൂമിയും ആകാശവും ജലവും അഗ്നിയും വായുവുമാണ്. നാലു വാക്പദങ്ങളും അങ്ങു തന്നെയാണ്. അത് ഗുണകാല ദേഹ ത്രയാതീതനാണ്. എല്ലായ്പ്പോഴും അങ്ങ് മൂലാധാരസ്ഥിതനായി ഭവിക്കുന്നു. ശക്തിത്രയാത്മകനായ അങ്ങനെ യോഗമറിഞ്ഞവർ എല്ലായ്പ്പോഴും ധ്യാനിക്കുന്നു. അങ്ങ് ബ്രഹ്മാവും വിഷ്ണുവും രുദ്രനും ഇന്ദ്രനും അഗ്നിയും വായുവും സൂര്യനും ചന്ദ്രനുമാണ്. അങ്ങു തന്നെയാണ് മൂന്നു ലോകവും പരബ്രഹ്മവും.

ആദ്യം ഗ എന്നുച്ചരിച്ച് അ എന്ന് ഉച്ചരിക്കണം. അതിനു ശേഷമാണ് അനുസ്വാരം ഉച്ചരിക്കേണ്ടത്. ഇങ്ങനെ അനുസ്വാരത്താൽ അലംകൃതമായ ഗം ആണ് ഗണപതിയുടെ ബീജമന്ത്രസ്വരൂപം. ഗകാരം പൂർവ്വരൂപവും അകാരം മധ്യമരൂപവും അനുസ്വാരം അന്ത്യരൂപവും ബിന്ദു ഉത്തരരൂപവുമാണ്. നാദം സന്താനവും സംഹിത സന്ധിയുമാണ്. ഇതു തന്നെയാണ് ഗണേശവിദ്യ. ഇതിന്റെ ഋഷി ഗണകനും ഛന്ദസ് നിചൃത്ഗായത്രിയും ദേവത മഹാഗണപതിയുമാണ്. ഓം ഗണപതയേ നമഃ ഏകദന്തനെ ഞങ്ങൾ മനസ്സിലാക്കുന്നു. വക്രതുണ്ഡനെ ഞങ്ങൾ ധ്യാനിക്കുന്നു. ഗജാനൻ ഞങ്ങൾക്കു പ്രേരണ നൽകട്ടെ.

ഏകദന്തനും ചതുർഹസ്തനും പാശാങ്കുശധാരിയും അഭയമുദ്ര ധരിച്ചവനും ലംബോദരനും രക്തവർണ്ണനും രക്താംബരധാരിയും ഭക്താനുകമ്പിയും വിശ്വത്തിനു കാരണഭൂതനും നാശരഹിതനു നിന്റെ പ്രണാമം. ആദ്യമേതന്നെ ഉദ്ഭവിച്ചവനും പ്രകൃതിപുരുഷാതീതനുമായ ഗണേശനെ നിത്യവും നമസ്കരിക്കുന്നവൻ യോഗികളിൽ യോഗിയും ശ്രേഷ്ഠനുമാകുന്നു. വാതപതിക്കു പ്രണാമം. ഗണപതിക്കും പ്രണാമം. പ്രഥമപതിക്കും പ്രണാമം. ലംബോദരനും പ്രണാമം. ഏകാന്തനും പ്രണാമം. വരങ്ങളേറെ ചൊരിയുന്ന ഗണേശനു പ്രണാമം. ശിവപുത്രനു പ്രണാമം, വരദായനിക്കു പ്രണാമം.

ഇത് അഥർവ ശിരസാണ്. ആരാണോ ഇതു മനസ്സിലാക്കുന്നത്, അവർ ബ്രഹ്മപ്രാപ്തി നേടുന്നു. അവന് ഒരുവിധ തടസ്സവും ഉണ്ടാകുന്നില്ല. മാത്രമല്ല, സുഖവും ലഭ്യമാകുന്നു. പഞ്ചമഹാപാതകങ്ങളിൽ നിന്നുകൂടി അവൻ മുക്തനായിത്തീരുന്നു. സായാഹ്നത്തിലാണ് ഇത് അധ്യയനം ചെയ്യുന്നതെങ്കിൽ പകൽ ചെയ്ത പാപങ്ങൾ ഇല്ലാതായിത്തീരുന്നു. പ്രഭാതത്തിലാണ് അധ്യയനം ചെയ്യുന്നതെങ്കിൽ രാത്രിയിലെ പാപങ്ങൾ ഇല്ലാതാകുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും ജപിച്ചാൽ പാപങ്ങളേ ഇല്ലാതാകും. ഇത് യഥാവിധി ചൊല്ലുന്നവർക്ക് ധർമ്മവും അർത്ഥവും കാമവും മോക്ഷവും ലഭിക്കുന്നു.

ശിഷ്യനല്ലാത്ത ആർക്കും തന്നെ ഈ അഥർവ്വശിരോമന്ത്രം നൽകരുത്. ഉത്തമ ശിഷ്യനു മാത്രമേ ഇതു നൽകാവൂ. അങ്ങനെ ചെയ്താൽ പാപം ഏറ്റെടുക്കേണ്ടിവരും. ഈ മന്ത്രം ആയിരം പ്രാവശ്യം ജപിച്ചാൽ എല്ലാവിധ ആഗ്രഹങ്ങളും സാധിക്കാം. ആരാണോ ഈ മന്ത്രത്താൽ ഗണപതിക്ക് അഭിഷേകം ചെയ്യുന്നത്, അവൻ വാഗ്മിയായിത്തീരും. ചതുർത്ഥി ദിവസം ഉപവാസത്തിലിരുന്ന് ഈ മന്ത്രം ജപിക്കുന്നതാരാണോ അവൻ പണ്ഡിതനായിത്തീരുമെന്ന് മഹർഷി അഥർവണൻ പറയുന്നു. ഈ മന്ത്രത്താൽ തപസ്സനുഷ്ഠിച്ചാൽ അയാൾ ഭയരഹിതനായിത്തീരും. കറുകയാൽ ഈ മന്ത്രം പ്രയോഗിച്ച് ഗണപതിക്ക് യജ്ഞമനുഷ്ഠിച്ചാൽ ധനവാനായിത്തീരും. സഹസ്ര മോദകത്താൽ ഹോമമനുഷ്ഠിച്ചാൽ ആഗ്രഹിച്ചതൊക്കെയും നിറവേറ്റപ്പെടും. നെല്ലും ചമതയും കൊണ്ടായാൽ എല്ലാവിധ സിദ്ധികളും കൈവരും. അഷ്ടബ്രാഹ്മണരെ യഥാവിധി ഈ മന്ത്രം പഠിപ്പിച്ചാൽ സൂര്യതേജസ്വിയാകും.

സൂര്യഗ്രഹണനേരം മഹാനദിയുടെയോ വിഗ്രഹത്തിന്റെയോ സമീപമിരുന്ന് മന്ത്രം ജപിച്ചാൽ മതി സിദ്ധി കൈവരും. ഇങ്ങനെ ചെയ്യുന്ന സാധകരിൽ നിന്നു തടസ്സങ്ങളൊക്കെയും ഒഴിഞ്ഞുപോകും.
ഇതറിയുന്നവൻ സർവജ്ഞനാണെന്ന് ഉപനിഷത്ത് പറയുന്നു.

ശാന്തിപാഠം

ഞങ്ങൾക്ക് കർണങ്ങളാൽ നല്ലതു ശ്രവിക്കാൻ ഇടവരട്ടെ. കണ്ണുകളാൽ നല്ലതു കാണാൻ ഇടവരട്ടെ. തങ്ങളിൽ നിന്ന് നിങ്ങൾക്കു നേരെ സ്തുതിഗീതങ്ങൾ ഉയരട്ടെ. ഞങ്ങൾക്ക് എന്തുമാത്രം ആയുസാണോ. ഭാവന്മാർ നിശ്ചയിച്ചിട്ടുള്ളത് അതു മുഴുവൻ അനുഭവിക്കാൻ ഇടവരട്ടെ. ഇവനിൽ നിന്നും പൂഷാവിൽ നിന്നും തങ്ങൾക്ക് നന്മ ലഭിക്കാൻ ഇടവരട്ടെ ഗരുഡനിൽനിന്നും ബൃഹസ്പതിയിൽനിന്നും നന്മ ലഭിക്കട്ടെ. ഓം ശാന്തി: ശാന്തി: ശാന്തി:

(ഗണപത്യുപനിഷത്ത് പൂർണം)

ഗുരുപാദങ്ങളിൽ നിന്ന്

സത്ഗുരു: 
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം.
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം