പഞ്ച ഭൂതങ്ങൾ

പഞ്ചഭൂതങ്ങൾ എന്ത് എന്ന ചോദ്യത്തിന് ലഘുവായ ഉത്തരം നൽകാനുള്ള ശ്രമമാണ് ഈ പോസ്റ്റ്. 
ഗുരുപരമ്പരകളുടെ പാദങ്ങൾ നമസ്കരിച്ച് ആരംഭിക്കട്ടെ!

ശരീരത്തെ ശുദ്ധീകരിക്കാന്‍ ലളിതമായ അഞ്ചു രീതികള്‍.  ഈ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു പ്രവർത്തിപഥമാണ്.  ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. ഒരു വിശ്വകർമ്മജൻ പഞ്ചഭൂതങ്ങളെക്കുറിച്ച് വ്യക്തമായി അറിവുള്ളവനായിരിക്കണം. പ്രകൃതിയിലെ ഏത് അവസ്ഥകളിലും പഞ്ചഭൂതങ്ങൾ വ്യാപരിക്കപ്പെടുന്നു.  ഇവയെ ഓരോന്നിനേയും സമയാസമയങ്ങളിൽ ഉപയോഗിക്കാൻ ശീലിക്കുന്നവനാണ് വിശ്വകർമ്മജൻ.  

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് പഞ്ചഭൂതങ്ങളാലാണ്. ആകാശം, വായു , അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ച ഭൂതങ്ങൾ. ഒരു വാസ്തു (നിർമിതി) വിലും, വാസ്തു മണ്ഡലത്തിലും പഞ്ചഭൂതങ്ങൾ ക്രമം തെറ്റുമ്പോൾ അല്ലെങ്കിൽ അവയുടെ ആധിക്യമോ കുറവോ സംഭവിക്കുമ്പോൾ അവിടെ താമസിക്കുന്ന ആളുകൾക്ക് രോഗം, കുപ്രസിദ്ധി, സന്താനങ്ങളെ കൊണ്ടുള്ള വേവലാതി, ധന നഷ്ടം എന്നിവ സംഭവിക്കുന്നു. ഒരു ഗൃഹത്തിൽ പഞ്ച ഭൂതങ്ങൾ സന്തുലിതാവസ്ഥയിലാകുമ്പോൾ ഒരുവന് സത് കീർത്തി, സമ്പത്, സത്സന്താനങ്ങൾ, ആരോഗ്യം എന്നിവയിൽ പുരോഗതി ഉണ്ടാകുന്നു.

 പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. ഇവയുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌, ഭൂതശുദ്ധി.

ശരീരത്തെ ഇടയ്ക്കിടെ ശുദ്ധീകരിക്കുക എന്നത്‌ അതിനെ വലിയ വലിയ സാധ്യതകളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമാണ്‌. സ്വാഭാവികമായ രീതിയില്‍ ശരീരത്തെ വിഷമുക്തമാക്കാന്‍ എപ്പോഴും കഴിയും. അത്‌ സ്വഭവനത്തില്‍ നിന്നു തന്നെ തുടങ്ങുകയും ചെയ്യാം. ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കാനുള്ള ലളിതമായ രീതികള്‍ നിര്‍ദ്ദേശിക്കുകയും, അതോടൊപ്പം തന്നെ, എങ്ങിനെ ശരീരത്തെ നൈസര്‍ഗ്ഗികമായി വിഷമുക്തമാക്കാന്‍ കഴിയും എന്നു പരിശോധിക്കുകയുമാണ്‌ നാം ചെയ്യുന്നത്.

 വാസ്‌തവത്തില്‍  “പഞ്ചഭൂതനിര്‍മ്മിതമായ പാവ” എന്നാണ്‌ പുരാതന ഋഷീശ്വരന്മാർ ശരീരത്തെക്കുറിച്ചു പറയാറ്‌. 72% ജലവും 12% ഭൂമിയും 6% വായുവും 4% അഗ്നിയും ബാക്കി ആകാശവും കൂടിച്ചേര്‍ന്നതാണീ ശരീരം. ഭൌതികതലത്തിന്റെ പരിമിതികളെ മറികടക്കാനും അതിന്നതീതമായ ഒരു മാനത്തിന്റെ സവിധത്തിലെത്താനും വേണ്ടുന്ന അടിസ്ഥാനപരമായ യോഗസാധനകളില്‍ ഒന്നാണ്‌ ഭൂതശുദ്ധി.

ഭൌതികതലത്തിന്റെ പരിമിതികളെ മറികടക്കാനും അതിന്നതീതമായ ഒരു മാനത്തിന്റെ സവിധത്തിലെത്താനും വേണ്ടുന്ന അടിസ്ഥാനപരമായ യോഗസാധനകളില്‍ ഒന്നാണ്‌ ഭൂതശുദ്ധി.
ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും നിങ്ങളുടെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. പഞ്ചഭൂതങ്ങളുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌ ഭൂതശുദ്ധി, ഭൌതികതലത്തില്‍ നിന്നു മുക്തമാവുക എന്നു സാരം. ഭൌതികതല പരിമിതികളെ മറികടക്കാനും അതിന്നതീതമായ മാനത്തിന്റെ സന്നിധിയിലെത്താനും വേണ്ടി അനുഷ്‌ഠിക്കുന്ന അടിസ്ഥാനയോഗസാധനയാണ്‌ ഭൂതശുദ്ധി.
സ്വാഭാവികമായി ഭൂതശുദ്ധി നടത്താവുന്ന ലളിതമായ ചില രീതികളുണ്ട്‌, ഇതത്ര ഉയര്‍ന്നതരം ഭൂതശുദ്ധിയല്ലെന്നു മാത്രം. എങ്കിലും ഇതിലൂടെ പഞ്ചഭൂതങ്ങളെ ഒട്ടൊക്കെ ശുദ്ധീകരിക്കാനാവും.

ജലം :

പഞ്ചഭൂതങ്ങളില്‍വെച്ച്‌ ഏറ്റവും പ്രധാനം ജലമാണ്‌. ജലത്തിന്‌ കാര്യമായ ശ്രദ്ധ തന്നെ കൊടുക്കണം. കാരണം അതിന്റെ അനുപാതം 72% മാണ്‌, അതിന്‌ അപാരമായ ഓര്‍മശക്തിയുണ്ടുതാനും. വേപ്പിന്റെയോ തുളസിയുടേയോ ഇലകള്‍ ജലത്തില്‍ ഇട്ടുവയ്ക്കുക. ജലത്തിലെ രാസമാലിന്യങ്ങളെ ദൂരീകരിക്കാന്‍ ആ ഇലകള്‍ക്കു കഴിയില്ലെങ്കിലും, ഉന്മേഷവും ശക്തിയും നല്‍കുന്ന ഒരുവസ്‌തുവായി ജലത്തെ മാറ്റിയെടുക്കാന്‍ അവയ്ക്കു കഴിയും. വെള്ളം ചെമ്പു പാത്രത്തിലാക്കി വയ്ക്കുക എന്നതാണ്‌ മറ്റൊരു മാര്‍ഗ്ഗം. അപ്പോള്‍ ജലത്തിന്‌ ആ ലോഹത്തിന്റെ ഗുണങ്ങള്‍ കൂടി കൈവരും. അത്‌ ശരീരത്തിനു വളരെ പ്രയോജനപ്രദമാണ്‌.

ഭൂമി :

ശരീരത്തില്‍ 12 ശതമാനമാണ്‌ ഭൂമി. ഭക്ഷണം എങ്ങിനെയാണ്‌ നിങ്ങളുടെ ഉള്ളിലേക്കു പോവുന്നത്‌, അത്‌ ആരുടെ കൈകളില്‍നിന്നാണ്‌ എത്തുന്നത്‌, എങ്ങിനെയാണ്‌ നിങ്ങള്‍ അത്‌ ഭക്ഷിക്കുന്നത്‌, എങ്ങിനെയാണ്‌ നിങ്ങള്‍ അതിനെ സമീപിക്കുന്നത്‌, ഈ ഘടകങ്ങളെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. എല്ലാറ്റിനുമുപരി, നിങ്ങള്‍ ആഹരിക്കുന്ന ഭക്ഷണം ജീവനാണ്‌ എന്ന കാര്യം ഓര്‍മ്മിക്കുക. നമ്മെ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവന്‍ ത്യജിക്കുകയാണ് മറ്റു ജീവജാലങ്ങള്‍. നമ്മുടെ ജീവനെ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവന്‍ പരിത്യജിക്കുന്ന ആ ജീവജാലങ്ങളോടുള്ള കൃതജ്ഞത ഉള്ളില്‍ തട്ടി ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഭക്ഷണം ശരീരത്തിലെത്തുമ്പോള്‍ വളരെ വ്യത്യസ്‌ത രീതിയിലാവും പ്രവര്‍ത്തിക്കുക.

വായു :

വായുവിന്റെ അനുപാതം 6% മാണ്‌. അതില്‍ 1% മാത്രമാണ്‌ നിങ്ങളുടെ ശ്വാസം. ബാക്കി മറ്റു പലരീതികളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ശ്വസിക്കുന്ന വായുവല്ല, മറിച്ച്‌ ആ വായുവിനെ നിങ്ങള്‍ ഉള്ളില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയാണ്‌ നിങ്ങളില്‍ സ്വാധീനത ചെലുത്തുക. ശ്വസനം നടത്താനുള്ള ആ ഒരു ശതമാനത്തിന്റെ കാര്യത്തിലും നിശ്ചയമായും ശ്രദ്ധകാട്ടണം. എന്നാല്‍, നഗരവാസിയാണെങ്കില്‍ ഏതു തരം വായുവാണു ശ്വസിക്കുന്നത്‌ എന്ന കാര്യം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍, ഉദ്യാനത്തിലൂടെയോ തടാകക്കരയിലൂടെയോ നടക്കാന്‍ പോവുന്നത്‌ ശീലമാക്കുക.

അഗ്നി

ഉള്ളിലെരിയുന്നത്‌ ഏതുതരം അഗ്നിയാണെന്ന കാര്യത്തിലും നിങ്ങള്‍ക്ക്‌ ശ്രദ്ധ ചെലുത്താന്‍ കഴിയും. ദിവസവും കുറെ സമയം ശരീരത്തില്‍ സൂര്യപ്രകാശം പതിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക. കാരണം, എപ്പോഴും പരിശുദ്ധമാണ്‌ സൂര്യപ്രകാശം. ഭാഗ്യവശാല്‍, അതിനെ മലിനമാക്കാന്‍ ആര്‍ക്കും കഴിയില്ല. ഏതു തരം അഗ്നിയാണ്‌ നിങ്ങളുടെ ഉളളിലെരിയുന്നത്‌? ദുരാഗ്നി (fire of greed) യാണോ? ദോഷാഗ്നി (fire of hatred) യാണോ? കോപാഗ്നിയാണോ? സ്‌നേഹാഗ്നിയാണോ? അതോ കരുണാഗ്നിയാണോ? ആ കാര്യത്തില്‍ ശ്രദ്ധ കൊടുത്തു കഴിഞ്ഞാല്‍ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമത്തെക്കുറിച്ച്‌ ബേജാറാവേണ്ടി വരില്ല. കാരണം, അത്‌ പരിഹരിക്കപ്പെടുകയായി.

ആകാശം :

സൃഷ്‌ടിയായിരിക്കുന്ന സംഗതിക്കും, സൃഷ്‌ടിസ്രോതസ്സായിരിക്കുന്ന സംഗതിക്കും ഇടയ്ക്ക്‌ വര്‍ത്തിക്കുന്ന തലമാണ്‌ ആകാശം. മറ്റു നാലു ഭൂതങ്ങളെ നന്നായി പരിപാലിച്ചാല്‍, ആകാശം സ്വയം പരിപാലിച്ചുകൊള്ളും. സ്വജീവിതത്തില്‍ ആകാശത്തിന്റെ സഹകരണം എങ്ങിനെ നേടിയെടുക്കാമെന്ന് അറിയാമെങ്കില്‍ അനുഗ്രഹീതമാവും നിങ്ങളുടെ ജീവിതം. 
പഞ്ച ഭൂതങ്ങളുടെ ഗമന ആഗമനങ്ങൾ അറിയാൻ കഴിയാത്ത ഒരാൾക്ക് വാസ്തു നിർണ്ണയമോ, വൈദിക താന്ത്രിക ക്രിയകളോ, ജ്യോതിഷ ചിന്തയോ യോഗമുറകളോ ചെയ്യാൻ കഴിയില്ല. അല്ലാതെ ചെയ്യുന്നതെല്ലാം അശാസ്ത്രീയമാണ്.

ഗുരുപാദ സേവയിൽ

സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വകർമ്മ സമൂഹ മഠം കേരള
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം