ധ്യാനം
ധ്യാനമെന്ന മഹായോഗത്തിലെത്താനുള്ള മാർഗ്ഗം ഒരിക്കൽ സമാധിയിൽ ലയിക്കുന്നതിനു മുമ്പ് സിദ്ധ യോഗീശ്വരനായ അവധൂതമഹാ ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് സത്സംഗ സമയത്ത് വിവരിച്ചതിങ്ങനെയാണ്. "വിശ്വസൃഷ്ടാവായ ഭഗവാന്റെ പാദം പൂജിക്കുന്നതായി സങ്കൽപ്പിക്കുക. ആ പാദകമലങ്ങൾ മാത്രം മനസ്സിൽ കണ്ട് ഗുരു നൽകിയ ദീക്ഷാ മന്ത്രത്തിൽ അല്ലെങ്കിൽ ഇഷ്ടദേവതയിൽ ലയിച്ച് ധ്യാനിച്ചിരിക്കുക. ചോദിക്കാതെ തന്നെ അർഹമായതെല്ലാം ഭഗവാൻ നൽകും എന്നാണ്.
"അതോ ഭഗവതോ മായാ മായിനാമപി മോഹിനീ യത്സ്വയം ചാത്മവര്‍ത്മാത്മാ ന വേദ കിമുതാപരേ (3-6-39) യതോ പ്രാപ്യ നിവര്‍ത്തന്തേ വാചശ്ച മനസാ സഹ അഹം ചാന്യ ഇമേ ദേവാസ്തസ്മൈ ഭഗവതേ നമഃ" (3-6-40)
ശ്ലോകാർത്ഥം ഇങ്ങനെയാണ്.
മൈത്രേയന്‍ പറഞ്ഞു: അനന്തരം ഭഗവാന്‍ കാലത്തിന്റ രൂപത്തില്‍ മഹത് തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുന്നു ഇരുപത്തിമൂന്നു ദേവതകളും പ്രവേശിച്ചു. ഇവയെ ഏകീകരിച്ച് വിഭിന്നങ്ങളായിരുന്നവയെ ആ വിശ്വപുരുഷന്റെ സമഗ്ര ഭാഗങ്ങളാക്കി തീര്‍ത്തു. അണ്ഡകഠാഹമായി വീണ്ടും ആയിരം ദേവവര്‍ഷങ്ങള്‍ വിശ്വപുരുഷന്‍ സ്വയം പ്രകടമാവാതെയിരുന്നു. അതത്രെ ഭഗവാന്റെ ആദ്യാവതാരം. സ്വയം വിശ്വപുരുഷനായി ഒന്നും (ഹൃദയം) പത്തും (പ്രാണന്‍ തുടങ്ങിയ ശക്തി കേന്ദ്രങ്ങള്‍) മൂന്നും (പത്തിന്ദ്രിയങ്ങളും മനസും ഇന്ദ്രിയ ഭോഗവസ്തുക്കളെ ബന്ധിപ്പിക്കുന്നു ബുദ്ധിശക്തി) എന്നിങ്ങിനെ ഭഗവാന്‍ പ്രകടമായി. വിശ്വബ്രഹ്മ ഭഗവാന്‍ ഈ സാദ്ധ്യതകളെ പ്രകാശമാനമാക്കി. അങ്ങിനെയീ വിശ്വം സൃഷ്ടിക്കപ്പെട്ടു. ജീവനില്‍ പലവിധ കഴിവുകളും (ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, മനസ്, ബുദ്ധിശക്തി, വിവേകബുദ്ധി അഹങ്കാരം) അവക്കാവശ്യമായ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. വസ്തുക്കളും വിവേചനശക്തികളും തന്നിലുളള വിനിമയത്തിനാവശ്യമായ ബുദ്ധിയും ഉണ്ടായി. വിശ്വപുരുഷനില്‍ ബ്രഹ്മാവിന്റെ കേളീരംഗമായ ചിത്തവും നന്മതിന്മകള്‍ തിരിച്ചറിയാനുളള ബുദ്ധിയുമുണ്ടായി. അവന്റെ തലയില്‍ നിന്ന് സ്വര്‍ഗ്ഗവും കാലടികളില്‍ നിന്നും ഭൂമിയും ഉദരഭാഗത്തു നിന്നും അന്തഃരീക്ഷവും ഉത്ഭവിച്ചു. ദൈവീകമായ സാത്വികജീവികള്‍ സ്വര്‍ഗ്ഗത്തിലും, മനുഷ്യരും മൃഗങ്ങളും അവരുടെ രാജസീകസ്വഭാവം മൂലം ഭൂമിയിലും, ഭൂതപ്രേതാദികള്‍ തങ്ങളുടെ താമസീക സ്വഭാവത്താല്‍ അന്തരീക്ഷത്തിലും അലയുന്നു. വിശ്വപുരുഷന്റെ വായില്‍നിന്നും വേദങ്ങളും മുഖത്തു നിന്ന് വിശ്വഗുരുക്കന്മാരായ ആരുഷേയ ബ്രാഹ്മണരും, പൗരുഷേയ ബ്രാഹ്മണരും ഉണ്ടായി. അവന്റെ കൈകാലുകളിൽ നിന്ന് ക്ഷത്രിയരുണ്ടായി. അവര്‍ സമൂഹത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവരത്രേ. അവന്റെ തുടകളില്‍ നിന്നു കൃഷികളും വ്യവസായങ്ങളും മറ്റുപ്രവൃത്തികളും ഉല്‍ഭവിച്ചു. വൈശ്യര്‍ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം, വ്യവസായം ഉണ്ടാക്കുന്നവരത്രേ. വിശ്വപുരുഷന്റെ കാലടികളിൽ നിന്ന് ശൂദ്രന്മാര്‍ ഉണ്ടായി. ഭഗവാന്റെ സേവനത്തിലേര്‍പ്പെട്ട് എല്ലാവര്‍ക്കും വേണ്ട ജോലികള്‍ ചെയ്യലാണ് ശൂദ്രന്മാരുടെ കര്‍ത്തവ്യം. (കാലടികളിൽ നിന്നാണ് ജനനം എന്നുള്ളതു കൊണ്ട് ശൂദ്രർ താഴ്ന്നവരാണെന്ന ദുർവ്യാഖ്യാനം ചില തത്പര കക്ഷികൾ നൽകിയിരുന്നു. അവരെ പിന്തുടരുന്ന ജാതി ഭ്രാന്തന്മാരോട് സാധു ചോദിക്കുകയാണ് "ശൂദ്രർ പാദമാണെങ്കിൽ എല്ലാ ശ്രേഷ്ഠന്മാരും ദേവപൂജക്കും ഗുരുപൂജക്കും ദക്ഷിണ വക്കുന്നതും , നമസ്കരിക്കുന്നതും ശൂദ്രനെന്ന ഈ പാദങ്ങളിലല്ലേ എന്നാണ്.) ഭഗവല്‍സേവ തന്നെയാണ് ശൂദ്രന്മാരുടെ പ്രവൃത്തികളേതും. ഇങ്ങിനെ ഓരോ വിഭാഗങ്ങളിലുള്ളവരും തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നുതു വഴി ഭഗവാനെ പ്രീതിപ്പെടുത്തുന്നു. ആ വിശ്വപുരുഷന്റെ മഹിമയെ പൂര്‍ണ്ണമായി വിവരിക്കാന്‍ ആര്‍ക്കു കഴിയും? ആ ഭഗവല്‍നാമ മഹിമയെ വാഴ്ത്തിപ്പാടുകമാത്രമാണ് നമുക്കുചെയ്യാന്‍ കഴിയുന്ന പ്രയോജനപ്രദമായ ഒരെയൊരു കർത്തവ്യവും. സൃഷ്ടാവിനു പോലും സ്വയമാ മഹിമയെ പൂര്‍ണ്ണമായി വിവരിക്കാനാവില്ല. മായാശക്തിയുടെ അപാരതകൊണ്ട് അപൂര്‍വ്വശക്തിശാലികള്‍ പോലും അതിനടിമപ്പെടുന്നു. ഒരുപക്ഷേ ഭഗവാനുതന്നെ തന്റെ മായാശക്തിയുടെ ആഴമളക്കാന്‍ കഴിയുമോയെന്നു സംശയം. പിന്നെ മറ്റുളളവരുടെ കാര്യം പറയാനുണ്ടോ? എന്നേപ്പോലുളള മുനിമാര്‍ക്കും ദേവന്മാര്‍ക്കുപോലും അപ്രാപ്യനും മനസിനും വാക്കിനുമതീതനുമായ ഭഗവാന് നമോവാകം. മൈത്രേയൻ പറഞ്ഞ ഈ വാക്കുകളിലെ തത്വം മനസ്സിലാക്കി ജീവിതത്തെ ആസ്വദിക്കാൻ അതിൽ ആനന്ദിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഗുരുപാദ സേവയിൽ
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം കേരള
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ