പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലിയുഗത്തിൽ

ഇമേജ്
ഉദരത്തേയും, ജനനേന്ദ്രിയത്തേയും തൃപ്തിപ്പെടുത്താൻ മാത്രം ജീവിക്കുന്ന, വിശ്വസിക്കാൻ കഴിയാത്ത വിധം മനുഷ്യൻ മാറിയിരിക്കുന്നുവെന്ന് ആത്മബോധം നൽകിയ സിദ്ധ യോഗീശ്വരൻ പരമഹംസ മഹാ ഗുരു: സംപൂജ്യ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധി സങ്കേതത്തിൽ ഹൃദയശുദ്ധിയോടു കൂടി എത്തുവാൻ എല്ലാവർക്കും സാധിക്കട്ടെ! ഈ കാണുന്ന കലിയുഗത്തേക്കുറിച്ച്  വർണ്ണന മഹാ നിർവ്വാണ തന്ത്രത്തിൽ പ്രഥമോല്ലാസത്തിൽ ഇപ്രകാരം പറയുന്നു "അസത്യ ഭാഷിണൊ മുർഖ ദാമ്പിക ദുഷ് പ്രപഞ്ചക :| കന്യാ വിക്രയീണോ വ്രാത്യസ്തപോ വ്രത പരാഅംഗ മുഖ:|| ലോക പ്രതാരാണാർത്തായ ജപ പൂജ പരായണ:| പാഷണ്ഡ: പണ്ഡിതമ്മന്യ: ശ്രദ്ധ ഭക്തി വിവർജിത:|| കദാഹാര: കദാചാര ഭൂതകാ ശൂദ്ര സേവക: | ശൂദ്രാന്ന ഭോജിന: ക്രൂര വൃഷലിരതികമുഖ:|| ദാസ്യന്തി ധന ലോഭേന സ്വദാരന്നിച ജാതിഷു:| ബ്രഹ്മണ്യ ചിഹ്നമെതാവത്  കേവലം സൂത്രധാരണം:|| നൈവ പാന ദിനിയമോ ഭക്ഷ്യ അഭക്ഷ്യ വിവേചനം:| ധർമ്മ ശാസ്ത്രേ സദാ നിന്ദ സാധു ദ്രോഹി നിരന്തരം:|| സത് കഥാ ലാപമാത്രഞ്ച    തേഷാ മാനസി ക്വചിത്:| ത്വയാ കൃതാനി തന്ത്രാണി ജീവോ ഉദ്ധാരണ ഹേതവേ:|| എല്ലാ സത് കർമ്മത്തിന്റെ നാശം വരുത്തുന്നതുമായ ദുഷ്കർമ്മം ചെയ്യിക്കുന്നത് ആയ കലിയു

എല്ലാം വിശ്വസിക്കരുത്

ഇമേജ്
മനുഷ്യനെ തിരിച്ചറിയേണ്ടത് രൂപം കൊണ്ടല്ല, സ്വഭാവം കൊണ്ടത്രേ എന്ന് ആത്മജ്ഞാനപ്രകാശം നൽകിയ സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ചൈതന്യം സകലർക്കും നന്മയായി തീരട്ടെ! കുറച്ചു കാലം മുമ്പ് സാധു ഒരു വ്യക്തിയെ പരിചയപ്പെട്ടു. തന്റെ പരിചയക്കാരോട് മുഴുവൻ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം മറ്റ് വ്യക്തികളോട് കുറച്ചു കൂടി കൂട്ടിപ്പറയുക. തെറ്റിദ്ധാരണകൾ ഉണ്ടാക്കുക, അവൻ പറഞ്ഞു എന്ന് മറ്റേ ആളോടും , ഇവൻ പറഞ്ഞു എന്ന് ഇയാളോടും പറഞ്ഞ് തമ്മിലടിപ്പിക്കുക ഇതാണ് ഒരു തൊഴിലുമില്ലാത്ത ഈ വിദ്വാന്റെ . തൊഴിൽ.. പരദൂഷണം എന്നാണല്ലോ ഇതിന്റെ പേര്. രാഷ്ട്രീയം, മതം, ജാതി സംഘടനകൾ, ക്ലബ്ബുകൾ, തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഇത്തരക്കാർ സജീവമാണ്. സത്യം തുറന്നു പറഞ്ഞാൽ സന്യാസിമാർക്കിടയിൽ പോലും ഇത്തരം അപൂർവ്വം ചില വ്യക്തിത്തങ്ങൾ ഇത്തരക്കാർ ഉണ്ടെന്ന് പറയാതിരിക്കാൻ വയ്യ. മഹാനായ മനുഷ്യൻ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന് ധാരാളം അനുയായികളും, സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ അനുയായി ഓടി വന്ന് അദ്ദേഹത്തോട് പറഞ്ഞു: “ഞാൻ താങ്കളുടെ ഒരു സുഹൃത്തിനെക്കുറിച്ച് ഒര

ബ്രഹ്മവിദ്യനേടിയ കഥ

ഇമേജ്
എന്തിലും ഏതിലും കുറ്റവും കുറവും മാത്രം തേടി നടക്കുന്നവരാണ് ജ്ഞാനികളെന്ന് സ്വയം നടിക്കുന്ന ചിലരെന്ന് ബോധ്യപ്പെടുത്തിത്തന്ന സമാധിയിലിരുന്ന് അനുഗ്രഹിക്കുന്ന സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് നിങ്ങളേയും അനുഗ്രഹിക്കട്ടെ! മറ്റൊരാൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും വിമർശനബുദ്ധിയോടു കൂടി മാത്രം അതിനെ കാണുകയും പറയുകയും ചെയ്യുന്ന ജ്ഞാനികളെന്ന് നടിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. ഗുരുസന്നിധിയിലിരുന്ന് ധ്യാനിച്ച് കഴിയുമ്പോൾ മനസ്സിൽ വരുന്ന ആത്മീയ ചിന്തകളെ വേദ-പുരാണ- ഇതിഹാസ - ഉപനിഷത്തുക്കൾ എന്നിവയിൽ നിന്ന് കണ്ടെത്തി  "ആത്മസന്ദേശം" എന്ന പേരിൽ കഴിഞ്ഞ നാല്  വർഷ എല്ലാ ദിവസവും രാവിലെ പ്രഭാത സത്ചിന്ത അയക്കാറുണ്ട്. അതിലെ ആത്മീയ സന്ദേശങ്ങളെ തത്വങ്ങളെ മനസ്സിലാക്കിയിട്ടും സ്വചിന്തയിൽ വ്യാഖ്യാനിച്ച് ചോദ്യം ചെയ്യുന്നവരും ഉണ്ട്. അതൊരു പ്രോത്സാഹനമായി സാധു ഏറ്റെടുക്കുന്നു. ഇന്നൊരു ഉപനിഷത്ത് ചിന്തയാകാം. ജാനശ്രുതിയുടെ വംശപരമ്പരയില്‍പ്പെട്ട പൗത്രായണന്‍ ലോകര്‍ക്കിടയില്‍ വേഗം ആരാധ്യനായിത്തീര്‍ന്നു. ജാനശ്രുതി എന്നും ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നു. പ്രാണികള്‍ക്ക് ആഹാ

ഭസ്മം എന്തിന് ധരിക്കണം ?

ഇമേജ്
ഭസ്‌മം തൊടുന്നതിന്റെ പിന്നില്‍ ബൃഹത്തായ ആശയങ്ങളുണ്ട്. ളാക്കാട്ടൂർ ഗീതാ മന്ദിരം ആശ്രമ മഠാധിപതി സംപജ്യ സ്വാമി വേദാനന്ദ സരസ്വതി മഹാരാജിന്റെ സമാധി സമാരാധന കഴിഞ്ഞപ്പോൾ ഒരാൾ സാധുവിനോട് ചോദിച്ച സംശയമാണ് ഭസ്മത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്.  പ്രധാനമായും ഊര്‍ജ്ജത്തെ സംഭരിച്ച് ഗ്രഹണ ശക്തി കൂട്ടാനും ഊര്‍ജ്ജത്തെ നിയന്ത്രിച്ചു ദിശാബോധം നല്‍കാനുമുള്ള കഴിവ്‌ ഭസ്‌മത്തിനുണ്ട്. അതു കൂടാതെ, ഭസ്മക്കുറി ഇടുന്നതിന് പ്രതീകാത്മകമായ ഒരു പ്രാധാന്യവുമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓര്‍മ്മപ്പെടുത്തുന്നതാണത്‌, മരണത്തെ ശരീരത്തില്‍ സ്ഥിരമായി വഹിക്കുന്നതിന്റെ സൂചനയാണത്‌. ശരീരത്തിന്റെ പ്രത്യേക ഇടങ്ങളില്‍ ഭസ്മക്കുറി തൊടുന്നത്‌ നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്‌, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്. യോഗികള്‍ സാധാരണ ഉപയോഗിക്കുന്നത്‌ ശ്‌മശാനത്തില്‍ നിന്നെടുക്കുന്ന ഭസ്‌മമാണ്‌. അതു കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത പരിഗണന പശുവിന്‍ ചാണകം കരിച്ചുണ്ടാക്കുന്നതിനാണ്‌. മറ്റുവസ്‌തുക്കള്‍ അതിനായി ഉപയോഗിക്കാറുണ്ടെങ്കിലും, അതിന്റെയൊക്കെ അടിസ്ഥാനഘടകം ചാണകം തന്നെയാണ്‌. അതുമില്ലെങ്കില്‍ ഉമി കരിച്ചതും ആകാം. ഇതു സൂ

ഭജ ഗോവിന്ദം

ഇമേജ്
ഭജഗോവിന്ദം    ശങ്കരാചാര്യസ്വാമികളുടെ പ്രസിദ്ധമായ 'ഭജഗോവിന്ദം' എല്ലാവരും കേട്ടുകാണും.  സംസ്കൃതത്തിൽ നിന്നുളള പദാനുപദ വിവർത്തനമാണ് താഴെ കൊടുത്തിരിക്കൂന്നത് :-  ഭജ ഗോവിന്ദം (മോഹമുദ്‌ഗരം)  1.ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ! സംപ്രാപ്‌തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ (അല്ലയോ മൂഢാത്‌മാവേ, നീ വ്യാകരണവും മറ്റും പഠിച്ച്‌ പഠിച്ച്‌ നിന്റെ സമയം കളയാതെ, ഉള്ള സമയം കൊണ്ട്‌ ഗോവിന്ദനെ ഭജിക്കുക. നിനക്കു മരണമടുക്കുന്ന നേരത്ത്‌ ഈ വ്യാകരണങ്ങളോ നീ അനുശീലിച്ച അഭ്യാസങ്ങളോ നിനക്ക്‌ തുണയുണ്ടാകില്ല, ഗുണവും ചെയ്യില്ല. ആയതിനാല്‍ നിനക്കു കിട്ടിയിരിക്കുന്ന സമയത്ത്‌ നീ നിന്റെ മൌഢ്യം ഉപേക്ഷിച്ച്‌ ഈശ്വരനെ ഭജിക്കുക.) 2.മൂഢജിഹീഹി ധനാഗമതൃഷ്ണാം കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം യല്ലഭസോ നിജ കര്‍മ്മോപാത്തം വിത്തം തേന വിനോദയ ചിത്തം (അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൌതികലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള

ജഗത്ഗുരുവിന് ജാതി വിവേചനമില്ല.

ഇമേജ്
ശങ്കര ദേശിക മേ ശരണം ഭാരതീയ ധർമ സങ്കല്പമനുസരിച്ച് ഓരോ യുഗത്തിനുമുണ്ട് ഒരു യുഗാചാര്യൻ. "ദ്വാപരേ ഭഗവാൻ വ്യാസഃ കലൗ ശ്രീ ശങ്കര: സ്വയം" എന്നാണ് തലമുറകളായി തുടർന്ന് പോരുന്ന നമ്മുടെ വിശ്വാസം . അങ്ങനെയുള്ള ശങ്കരാചാര്യസ്വാമികൾ, ബ്രഹ്‌മാവ്‌ മുതൽ പുൽക്കൊടി വരെയുള്ള എല്ലാ ചരാചരങ്ങളുടെയും ആത്മാവ് തൻ്റെ ആത്മാവ് തന്നെയാണെന്ന ദർശനം സിദ്ധിച്ച മഹാത്മാവായിരുന്നു എന്ന് തെളിയിക്കാൻ പോന്നതാണ് അദ്ദേഹം രചിച്ച പ്രസ്ഥാനത്രയ ഭാഷ്യം. ഒരു മുമുക്ഷു അകറ്റി നിർത്തേണ്ടത് എന്തിനെയെല്ലാം എന്ന ചോദ്യം ഉയരുമ്പോൾ ജാതിയെ എന്നാണ് ആചാര്യർ ആദ്യം പറഞ്ഞത് (ഉപദേശസാഹസ്രി 17 - 76). ഇങ്ങനെ ജീവാത്മാപരമാത്മാനോരൈക്യം സിദ്ധിച്ച ആചാര്യർ, ജാതിവ്യവസ്ഥ ഇവിടെ പ്രചരിപ്പിച്ചുവെന്നും മറ്റും കാലങ്ങളായി തല്പര കക്ഷികൾ ആരോപിച്ചു കൊണ്ടിരിക്കുന്നു. വേദാന്തസൂത്രഭാഷ്യങ്ങളിൽ പിൽക്കാലത്ത് കടന്നു കയറിയ ചില പ്രക്ഷിപ്തങ്ങളെ അവലംബിച്ചാണ് ചിലരുടെ പ്രചരണങ്ങൾ . വിദ്യാലാഭത്തെ തെല്ലും ശ്രദ്ധിക്കാതെ ആചാര്യനിന്ദ മാത്രം ലക്ഷ്യമാക്കി ആചാര്യന്റെ ഭാഷ്യങ്ങളിൽ നിന്ന് പ്രകരണവിചാരം കൂടാതെ ചില ഭാഗങ്ങൾ അടർത്തി വ്യാഖ്യാനിക്കുന്ന സംസ്

ധ്യാനം

ഇമേജ്
ധ്യാനമെന്ന മഹായോഗത്തിലെത്താനുള്ള മാർഗ്ഗം ഒരിക്കൽ സമാധിയിൽ ലയിക്കുന്നതിനു മുമ്പ് സിദ്ധ യോഗീശ്വരനായ അവധൂതമഹാ ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് സത്സംഗ സമയത്ത് വിവരിച്ചതിങ്ങനെയാണ്. "വിശ്വസൃഷ്ടാവായ ഭഗവാന്റെ പാദം പൂജിക്കുന്നതായി സങ്കൽപ്പിക്കുക. ആ പാദകമലങ്ങൾ മാത്രം മനസ്സിൽ കണ്ട് ഗുരു നൽകിയ ദീക്ഷാ മന്ത്രത്തിൽ അല്ലെങ്കിൽ ഇഷ്ടദേവതയിൽ ലയിച്ച് ധ്യാനിച്ചിരിക്കുക. ചോദിക്കാതെ തന്നെ അർഹമായതെല്ലാം ഭഗവാൻ നൽകും എന്നാണ്. "അതോ ഭഗവതോ മായാ മായിനാമപി മോഹിനീ യത്സ്വയം ചാത്മവര്‍ത്മാത്മാ ന വേദ കിമുതാപരേ (3-6-39) യതോ പ്രാപ്യ നിവര്‍ത്തന്തേ വാചശ്ച മനസാ സഹ അഹം ചാന്യ ഇമേ ദേവാസ്തസ്മൈ ഭഗവതേ നമഃ" (3-6-40) ശ്ലോകാർത്ഥം ഇങ്ങനെയാണ്. മൈത്രേയന്‍ പറഞ്ഞു: അനന്തരം ഭഗവാന്‍ കാലത്തിന്റ രൂപത്തില്‍ മഹത്‌ തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുന്നു ഇരുപത്തിമൂന്നു ദേവതകളും പ്രവേശിച്ചു. ഇവയെ ഏകീകരിച്ച്‌ വിഭിന്നങ്ങളായിരുന്നവയെ ആ വിശ്വപുരുഷന്റെ സമഗ്ര ഭാഗങ്ങളാക്കി തീര്‍ത്തു. അണ്ഡകഠാഹമായി വീണ്ടും ആയിരം ദേവവര്‍ഷങ്ങള്‍ വിശ്വപുരുഷന്‍ സ്വയം പ്രകടമാവാതെയിരുന്നു. അതത്രെ ഭഗവാന്റെ ആദ്യാവതാരം. സ്വയം വിശ്വപുരുഷനായി ഒന്നും (ഹൃ

പഞ്ച ഭൂതങ്ങൾ

ഇമേജ്
പഞ്ചഭൂതങ്ങൾ എന്ത് എന്ന ചോദ്യത്തിന് ലഘുവായ ഉത്തരം നൽകാനുള്ള ശ്രമമാണ് ഈ പോസ്റ്റ്.  ഗുരുപരമ്പരകളുടെ പാദങ്ങൾ നമസ്കരിച്ച് ആരംഭിക്കട്ടെ! ശരീരത്തെ ശുദ്ധീകരിക്കാന്‍ ലളിതമായ അഞ്ചു രീതികള്‍.  ഈ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു പ്രവർത്തിപഥമാണ്.  ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. ഒരു വിശ്വകർമ്മജൻ പഞ്ചഭൂതങ്ങളെക്കുറിച്ച് വ്യക്തമായി അറിവുള്ളവനായിരിക്കണം. പ്രകൃതിയിലെ ഏത് അവസ്ഥകളിലും പഞ്ചഭൂതങ്ങൾ വ്യാപരിക്കപ്പെടുന്നു.  ഇവയെ ഓരോന്നിനേയും സമയാസമയങ്ങളിൽ ഉപയോഗിക്കാൻ ശീലിക്കുന്നവനാണ് വിശ്വകർമ്മജൻ.   ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് പഞ്ചഭൂതങ്ങളാലാണ്. ആകാശം, വായു , അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ച ഭൂതങ്ങൾ. ഒരു വാസ്തു (നിർമിതി) വിലും, വാസ്തു മണ്ഡലത്തിലും പഞ്ചഭൂതങ്ങൾ ക്രമം തെറ്റുമ്പോൾ അല്ലെങ്കിൽ അവയുടെ ആധിക്യമോ കുറവോ സംഭവിക്കുമ്പോൾ അവിടെ താമസിക്കുന്ന ആളുകൾക്ക് രോഗം, കുപ്രസിദ്ധി, സന്താനങ്ങളെ കൊണ്ടുള്ള വേവലാതി, ധന നഷ്ടം എന്നിവ സംഭവിക്കുന്നു. ഒരു ഗൃഹത്തിൽ പഞ്

ഈശ്വരൻ ആരാണ് ?

ഇമേജ്
സജ്ജനങ്ങളേ,  ആരാണ് ഈശ്വരന്‍?  ഏറ്റവും കൂടുതലും ചോദിക്കപ്പെടുന്ന ചോദ്യമാണ്. ഈയുള്ളവനും അതുതന്നെ സ്വയം ചോദിക്കുന്നു. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൽ സമാധിയിരിക്കുന്ന സ്ഥാപക മഠാധിപതിയായ സിദ്ധ യോഗീശ്വരൻ സത്ഗുരു: കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിൽ ജപ ധ്യാനങ്ങളിൽ മുഴുകി ഗ്രന്ഥപാരായണങ്ങൾ നടത്തിയപ്പോൾ കണ്ടതും കേട്ടതും വായിച്ചതും, ഈയുള്ളവന്‍ വിശ്വസിക്കുന്നതുമായതിനെക്കുറിച്ച് ഇവിടെ ചുരുക്കി എഴുതുന്നു. ഈശ്വരന്‍ നിര്‍ഗ്ഗുണവും നിരാകാരവുമായ ബ്രഹ്മം ആകുന്നു. ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ല‍ാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയവുമായ ഒരേ ചൈതന്യമാണ്. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാനോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല. യോഗിമാര്‍ സമാധിയില്‍ (മരണം എന്ന അര്‍ത്ഥത്തിലല്ല) അത് അനുഭവിക്ക‍ാം എന്ന് പറയപ്പെടുന്നു. ബ്രഹ്മാനുഭൂതിയുണ്ടാകുമ്പോള്‍ യുക്തിവാദങ്ങളും വിവരണങ്ങളും എല്ല‍ാം നിലയ്ക്കുന്നു. ആത്മാവ് ഒന്നും ചെയ്യുന്നില്ല, അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമായി താദാത്മ്യപ്പെടുത്തുമ്