എല്ലാം വിശ്വസിക്കരുത്

മനുഷ്യനെ തിരിച്ചറിയേണ്ടത് രൂപം കൊണ്ടല്ല, സ്വഭാവം കൊണ്ടത്രേ എന്ന് ആത്മജ്ഞാനപ്രകാശം നൽകിയ സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ചൈതന്യം സകലർക്കും നന്മയായി തീരട്ടെ!

കുറച്ചു കാലം മുമ്പ് സാധു ഒരു വ്യക്തിയെ പരിചയപ്പെട്ടു. തന്റെ പരിചയക്കാരോട് മുഴുവൻ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം മറ്റ് വ്യക്തികളോട് കുറച്ചു കൂടി കൂട്ടിപ്പറയുക. തെറ്റിദ്ധാരണകൾ ഉണ്ടാക്കുക, അവൻ പറഞ്ഞു എന്ന് മറ്റേ ആളോടും , ഇവൻ പറഞ്ഞു എന്ന് ഇയാളോടും പറഞ്ഞ് തമ്മിലടിപ്പിക്കുക ഇതാണ് ഒരു തൊഴിലുമില്ലാത്ത ഈ വിദ്വാന്റെ . തൊഴിൽ.. പരദൂഷണം എന്നാണല്ലോ ഇതിന്റെ പേര്. രാഷ്ട്രീയം, മതം, ജാതി സംഘടനകൾ, ക്ലബ്ബുകൾ, തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഇത്തരക്കാർ സജീവമാണ്. സത്യം തുറന്നു പറഞ്ഞാൽ സന്യാസിമാർക്കിടയിൽ പോലും ഇത്തരം അപൂർവ്വം ചില വ്യക്തിത്തങ്ങൾ ഇത്തരക്കാർ ഉണ്ടെന്ന് പറയാതിരിക്കാൻ വയ്യ. മഹാനായ മനുഷ്യൻ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന് ധാരാളം അനുയായികളും, സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ അനുയായി ഓടി വന്ന് അദ്ദേഹത്തോട് പറഞ്ഞു: “ഞാൻ താങ്കളുടെ ഒരു സുഹൃത്തിനെക്കുറിച്ച് ഒരു കാര്യം കേട്ടു . അത് എന്താണെന്നു ഇപ്പോൾ പറയാം.” ഉടൻ തന്നെ അദ്ദേഹം അയാളുടെ നേർക്ക് ഒരു കാര്യം പറയാനുണ്ടെന്ന മട്ടിൽ കയ്യുയർത്തി. സുഹൃത്തേ, ഒരു നിമിഷം നിൽക്കൂ … എന്നോട് ആ കാര്യം പറയുന്നതിന് മുൻപ് നിങ്ങൾ മൂന്ന് ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷ നേരിടണം.” തുടർന്ന് അദ്ദേഹം പറഞ്ഞത്: “എന്റെ ഒന്നാമത്തെ ചോദ്യം , നിങ്ങൾ സുഹൃത്തിനെക്കുറിച്ച് പറയാൻ പോകുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നു നിങ്ങൾക്കു ഉറപ്പുണ്ടോ?.” അപ്പോൾ അയാൾ തല ചൊറിഞ്ഞുകൊണ്ട്: “അത് ഉറപ്പില്ല, ഞാൻ കേട്ടു എന്നേ ഉള്ളു”. തുടർന്ന് അദ്ദേഹം പറഞ്ഞു: "ശരി, ഒന്നാമത്തെ ചോദ്യത്തിന് നിങ്ങൾ ഉത്തരം നൽകി, ഇനി രണ്ടാമത്തെ ചോദ്യം, നിങ്ങൾ എന്റെ ആ സുഹൃത്തിനെക്കുറിച്ച് പറയാൻ പോകുന്നത് എന്തെങ്കിലും നല്ല കാര്യമായിട്ട് ബന്ധമുള്ളത് ആണോ". അപ്പോൾ അയാൾ പറഞ്ഞു: "അത്… അല്ല, നല്ല കാര്യം അല്ല" അദ്ദേഹം തുടർന്നു: "ശരി, അപ്പോൾ നിങ്ങൾ എന്റെ സുഹൃത്തിനെക്കുറിച്ച് പറയാൻ പോകുന്നത് നല്ല കാര്യം അല്ല, അത് പോലെ അത് സത്യമാണോ എന്ന് നിങ്ങൾക്ക് ഉറപ്പും ഇല്ല." തുടർന്ന് അദ്ദേഹം തുടർന്നദ്ദേഹം മൂന്നാമത്തെ ചോദ്യത്തിലേക്ക് കടന്നു . "ഇനി ഒരു ചോദ്യം കൂടി നിങ്ങൾ നേരിടാൻ ബാക്കി ഉണ്ട്, നിങ്ങൾ പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ?" അപ്പോൾ അയാൾ പറഞ്ഞു, "ഇല്ല, പ്രത്യേകിച്ച് ഒരു ഗുണവും അങ്ങേക്ക് ലഭിക്കുന്ന കാര്യമല്ല.” അദ്ദേഹം തുടർന്നു. ഞാൻ നിങ്ങളോട് ചോദിച്ചതിൽ മൂന്നിന്റേയും മറുപടി തങ്കൾ തന്നു. അതിൽ നിന്ന് കിട്ടിയ ഉത്തരം, നിങ്ങൾ എന്റെ സുഹൃത്തിനെക്കുറിച്ച് പറയാൻ പോകുന്ന കാര്യം സത്യമാണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല, അതൊരു നല്ല കാര്യമല്ല, അതുപോലെ എനിക്ക് ഒരു ഗുണവും കിട്ടില്ല. എങ്കിൽ പിന്നെ എന്നോട് അത് പറഞ്ഞിട്ട് എന്ത് പ്രയോജനം?.” അപ്പോൾ അയാൾക്കു തന്റെ തെറ്റ് മനസിലായി. ഇത് പോലെ നമ്മളും ഒരാളെക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ അത് സത്യം ആണോ എന്ന് അന്വേഷിക്കുക. അത് ചിലപ്പോൾ കൂട്ടുകാരെക്കുറിച്ചാകാം, നമ്മുടെ പ്രിയപെട്ടവരെക്കുറിച്ചാകാം , ഇതെല്ലം വിശ്വാസത്തിന്റെ പുറത്തു പണിയപ്പെട്ട ബന്ധങ്ങൾ ആണ്. അതിനാൽ വിശ്വാസത്തെ തകർക്കുന്ന കാര്യങ്ങൾ ആരെങ്കിലും പറഞ്ഞെന്നു വച്ച് അത് വിശ്വസിക്കുന്നതിനു മുൻപ് സത്യമാണെന്നു അന്വേഷിക്കുക. അല്ലെങ്കിൽ നഷ്ടം നമ്മുക്ക് തന്നെ ആണ്. ജീവിതത്തിലെ സന്തോഷം എന്ന് പറയുന്നത് നമ്മുടെ ചിന്തകളുടെ ഗുണമേന്മ അനുസരിച്ചു ആണെന്ന് മറന്നു പോകരുത്. നല്ലത് പറയാനും നല്ലത് ചിന്തിക്കാനും, നല്ലത് പ്രചരിപ്പിക്കാനും ബുദ്ധി നമുക്കെല്ലാം ഭഗവാൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ

 ഗുരു പാദങ്ങളിൽ നിന്ന് 

 സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
 മഠാധിപതി 
 കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം 
 പെരിയമ്പലം
 തൃശ്ശൂർ ജില്ല
 90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം